കുവൈത്ത് പൗരന്മാർക്ക് ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാം
|തൊഴിലാളിയുടെ പാസ്പോര്‍ട്ട് കോപ്പി എംബസിയില്‍ നല്കി അപേക്ഷ കരസ്ഥമാക്കാം
കുവൈത്ത് പൗരന്മാർക്ക് ഇന്ത്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതായി റിപ്പോർട്ട്. നടപടിക്രമങ്ങൾ എളുപ്പമാക്കിയതോടെയാണ് റിക്രൂട്ടിങ് ഓഫീസുകളെ സമീപിക്കാതെ ജോലിക്കാരെ കൊണ്ടുവരാൻ അവസരമൊരുങ്ങിയത്.
പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഗാർഹിക തൊഴിലാളി ഓഫീസ് ഉടമകളുടെ യൂനിയൻ മേധാവി ഫാദിൽ അഷ്കലാനിയാണ് ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാൻ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ പോകേണ്ട ആവശ്യമോ ഇൻഷൂറൻസ് തുക അടക്കേണ്ട കാര്യമോ സ്വദേശികൾക്കില്ലെന്നു അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ നിരന്തരമായ ആവശ്യപ്രകാരം ഓരോ തൊഴിലാളിയെയും റിക്രൂട്ട് ചെയ്യുന്നതിന് മുമ്പായി ഇൻഷൂറൻസ് തുക കെട്ടിവെക്കണമെന്ന നിബന്ധന ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. തൊഴിലാളിയുടെ പാസ്പോർട്ടിന്റെ കോപ്പി ഇന്ത്യൻ എംബസിയിൽ സമർപ്പിച്ച ശേഷം റിക്രൂട്ടുമെൻറിനുള്ള അപേക്ഷ കരസ്ഥമാക്കുകയാണ് തൊഴിലുടമ ചെയ്യേണ്ടത്. അത് തൊഴിലാളിക്ക് അയച്ചു കൊടുക്കുന്നതോടെ റിക്രൂട്ടിംഗ് നടപടികൾക്ക് ഗാർഹിക ഓഫീസുകളെ സമീപിക്കേണ്ട ആവശ്യം വരില്ല. നടപടിക്രമം എളുപ്പമായതോടെ ഇന്ത്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടു വരുന്നതിന് സ്വദേശികൾക്ക് 300 ദീനാറിൽ അധികം ബാധ്യത വരി ഫാദിൽ അഷ്കലാനി കൂട്ടിച്ചേർത്തു.