വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജ് ഗള്‍ഫ് പര്യടനത്തിന്
|ഈ മാസം 30, 31 തിയ്യതികളിൽ ആണ് മന്ത്രിയുടെ സന്ദർശനം. ഒക്ടോബർ 30 വൈകീട്ട് ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റിങ്ങിൽ സുഷമാ സ്വരാജ് പങ്കെടുക്കും.
ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഈ മാസം മുപ്പതിന് കുവൈത്തിലെത്തും. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് ഉൾപ്പെടെയുള്ളവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എഞ്ചിനീർമാരുടെ അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തോടെ നയതന്ത്രതല പരിഹാരം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ആദ്യമായാണ് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് കുവൈത്ത് സന്ദർശിക്കാനൊരുങ്ങുന്നത്. ഈ മാസം 30, 31 തിയ്യതികളിൽ ആണ് മന്ത്രിയുടെ സന്ദർശനം. ഒക്ടോബർ 30 വൈകീട്ട് ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റിങ്ങിൽ സുഷമാ സ്വരാജ് പങ്കെടുക്കും.
എൻജിനീയർമാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് എഞ്ചിനീയർസ് സൊസൈറ്റിയുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യൻ എഞ്ചിനീയർമാരെയാണ്. എൻ.ബി.എ അംഗീകാരമുള്ള കോളേജുകളിൽ നിന്ന് ബിരുദമെടുത്തവർക്ക് മാത്രമാണ് ‘എഞ്ചിനീയർസ് സൊസൈറ്റി’ എൻ.ഒ.സി നൽകുന്നത്. സൊസൈറ്റിയുടെ പരിശോധനയിൽ അംഗീകാരമില്ലാത്തതിന് വിലയിരുത്തപ്പെട്ട എൻജിനീയർമാരിൽ എൺപതു ശതമാനവും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോടെ പ്രശ്നത്തിൽ നയതന്ത്രതല പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യൻ സമൂഹം.
അതിനിടെ കുവൈത്ത് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രി ഹിന്ദ് അൽ സബീഹ് ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കുവൈത്തിലേക്ക് ഗാർഹിക ജോലികകരെ അയക്കുന്ന ഏഴു രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായിട്ടായിരിക്കും ഹിന്ദ് അൽ സബീഹ് ഇന്ത്യയിലെത്തുക.