Kuwait
മാറ്റങ്ങളോടെ കുവെെറ്റിലെ ഗതാഗത നിയമം
Kuwait

മാറ്റങ്ങളോടെ കുവെെറ്റിലെ ഗതാഗത നിയമം

Web Desk
|
20 Oct 2018 8:23 PM GMT

കടുത്ത നിയമലംഘനത്തിന് പിടിയിലാകുന്നവരിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് മാത്രം പിടിച്ചെടുത്താൽ മതിയെന്നാണ് പുതിയ നിർദേശം.

കുവൈത്തിൽ ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് വണ്ടിയുടെ ഉടമസ്ഥരേഖയായ ‘ദഫ്‌ത്തർ സയ്യാറ’ പിടിച്ചെടുക്കരുതെന്നു നിർദേശം. ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ട്രാഫിക്ക് പോലീസുകാർക്ക് നിർദേശം നല്കിയത്

കടുത്ത നിയമലംഘനത്തിന് പിടിയിലാകുന്നവരിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് മാത്രം പിടിച്ചെടുത്താൽ മതിയെന്നാണ് ഗാതാഗത വകുപ്പ് മേധാവി വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ലൈസൻസ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാതു ഉദ്യോഗസ്ഥനായിരിക്കും. നടപടികൾക്കു ശേഷം ഉടമയെ ലൈസൻസ് തിരിച്ചേൽപ്പിക്കണമെന്നും നിർദേശമുണ്ട്.

അതിനിടെ പൊതു പാർക്കിങ് സ്ഥലങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് തടയണമെന്ന് ഫർവാനിയ ഗവർണ്ണർ ഷെയ്ഖ് ഫൈസൽ അൽ ഹമൂദ്‌ അൽ സബാഹ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കമ്പനികളുടെ ട്രക്കുകൾ ബസ്സുകൾ, കോൺഗ്രീറ്റ് മിക്സിങ് വാഹങ്ങൾ, ടാങ്കറുകൾ തുടങ്ങിയ ഹെവി വാഹങ്ങൾ ജംഇയ്യയുടെയും സ്‌കൂളുകളുടെയും മറ്റും പാർക്കിങ് സ്ഥലങ്ങൾ അപഹരിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ഗവര്ണറേറ്റിലെ റെസിഡൻഷ്യൽ കേന്ദ്രങ്ങളിലും ജാബിർ സ്റ്റേഡയം പരിസരത്തും ഇത്തരത്തിൽ നിരവധി വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Similar Posts