Kuwait
കുവെെത്തിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍ ഇനി ഓണ്‍ലെെന്‍ വഴി
Kuwait

കുവെെത്തിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍ ഇനി ഓണ്‍ലെെന്‍ വഴി

Web Desk
|
22 Oct 2018 2:09 AM GMT

ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി മനസിലാക്കാനും അതിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനും ഇ-റിക്രൂട്ട്മെന്റ് വഴി സാധിക്കുമെന്നും അധികൃതർ കണക്കു കൂട്ടുന്നു.

ഇന്ത്യയിൽ നിന്നുള്ള റിക്രൂട്മെന്റ് നടപടികൾക്കു ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. അടുത്ത ആഴ്ച ഡൽഹിയിൽ ഇന്ത്യൻ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് വ്യക്തമാക്കി. ഇടനിലക്കാരെ ഒഴിവാക്കുന്നതിനും നടപടികൾ സുതാര്യമാക്കാനും ഇലക്ട്രോണിക് സംവിധാനം സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.

ഈജിപ്തിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നടപടികൾക്ക് കുവൈത്ത് നേരത്തെ തന്നെ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു. വിസകകച്ചവടക്കാരുടെ ഇടപെടൽ ഇല്ലാതാക്കുകയും മനുഷ്യകക്കടത്തു തടയുകയുമാണ് പ്രധാന ലക്ഷ്യം.

ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി മനസിലാക്കാനും അതിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനും ഇ-റിക്രൂട്ട്മെന്റ് വഴി സാധിക്കുമെന്നും അധികൃതർ കണക്കു കൂട്ടുന്നു. നഴ്‌സിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ നടക്കുന്ന സാമ്പത്തിക ചൂഷണം ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായകമാകും.

കുവൈത്തിലേക്ക് ഗാർഹിക ജോലികകരെ അയക്കുന്ന രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി അടുത്ത ആഴ്ചയാണ് മന്ത്രി ഹിന്ദ് അൽ സബീഹ് പുറപ്പെടുന്നത്. ഇന്ത്യക്കു പുറമെ ഫിലിപ്പൈൻസ്, വിയറ്റ്‌നാം, നേപ്പാൾ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളും മന്ത്രി സന്ദർശിക്കും.

Similar Posts