കുവെെത്തില്‍ കനത്ത മഴ; ജന ജീവിതം ദുസ്സഹമായി തുടരുന്നു
|മഴ കാരണം കാഴ്ച പരിധി കുറഞ്ഞതും റോഡുകളിലെ വെള്ളക്കെട്ടും വലിയ തോതിൽ ഗതാഗതക്കുരുക്കിനും കാരണമായി.
കുവൈത്തിൽ കാലാവസ്ഥാമാറ്റത്തിന് മുന്നോടിയായി പെയ്ത കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം ചൊവ്വാഴ്ച രാവിലെ സർക്കാർ സ്ഥാപനങ്ങൾക്ക് മന്ത്രിസഭ അടിയന്തര അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. വരും ദിവസങ്ങളിലും ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴയിൽ റോഡുകളിലും വീടുകളിലും വെള്ളം കയറിയത് ജനത്തെ ഏറെ ബുദ്ധിമുട്ടിലാക്കി. മഴ കാരണം കാഴ്ച പരിധി കുറഞ്ഞതും റോഡുകളിലെ വെള്ളക്കെട്ടും വലിയ തോതിൽ ഗതാഗതക്കുരുക്കിനും കാരണമായി.
സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അടിയന്തിര അവധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും ഹാജർ നില വളരെ കുറവായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. അസ്ഥിരമായ കാലാവസ്ഥ വ്യോമ ഗതാഗതത്തെ ബാധിച്ചില്ല.
ടാങ്കറുകളും വലിയ മോേട്ടാറുകളും ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പല റോഡുകളും ഗതാഗത യോഗ്യയാക്കിയത്. അഗ്നി ശമന വിഭാഗത്തിെൻറ എമർജൻസി ഒാപറേഷൻ റൂമിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് നേരിട്ടെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.