അനധികൃത താമസക്കാരുടെ കണക്ക് പുറത്ത് വിട്ട് കുവെെത്ത്
|ഗാർഹിക തൊഴിലാളികളാണ് താമസ നിയമലംഘകരിൽ അധികവും
കുവൈത്തിൽ അനധികൃതമായി കഴിയുന്ന വിദേശികളുടെ കണക്കുകൾ പുറത്തുവിട്ട് താമസകാര്യ വകുപ്പ്. സ്ത്രീകൾ ഉൾപ്പെടെ ഒരു ലക്ഷത്തി ഒമ്പതിനായിരം വിദേശികൾ ആണ് ഇഖാമാകാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തങ്ങുന്നത്. അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കുമെന്നു അധികൃതർ വ്യക്തമാക്കി.
ജനുവരി ആദ്യ വാരത്തിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഇഖാമ നിയമലംഘകരുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തു വിട്ടത്. ആകെ 1,09000 വിദേശികളാണ് ഇഖാമകാലാവധി അവസാനിച്ചിട്ടും രാജ്യത്തു തുടരുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യക്കാരായ 48,215 സ്ത്രീകളും ഇഖാമനിയമം ലംഘിച്ച് കഴിയുന്നുണ്ട്.
ഗാർഹിക തൊഴിലാളികളാണ് താമസ നിയമലംഘകരിൽ അധികവും. ഇരുപതാം നമ്പർ ഇഖാമയിലുള്ള 48,965 ഗാർഹികത്തൊഴിലാളികളാണ് അനധികൃത താമസക്കാരുടെ കൂട്ടത്തിൽ ഉള്ളത്. സ്വകാര്യ തൊഴിൽ മേഖലയിലെ 18 ആം നമ്പർ ഇഖാമയിലുള്ള 29,424 പേരും ഇഖാമ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്തു തുടരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
14ാം നമ്പർ താൽകാലിക വിസക്കാരിൽ 22,401 പേരാണ് നിയമലംഘകർ. ഇവരിൽ 15,536 പേർ പുരുഷന്മാരും ബാക്കിയുള്ളവർ സ്ത്രീകളുമാണ്. 22ാം നമ്പർ ആശ്രിതവി 17ാം നമ്പർ സർക്കാർ വിസക്കാരിൽ 915 പുരുഷന്മാരും 176 സ്ത്രീകളും നിയമലംഘകരായുണ്ട്. താമസ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യവ്യാപകമായി പരിശോധന സജീവമാക്കാനാണ് അധികൃതരുടെ പദ്ധതി.