കരുണാനിധിയുടെ നില മെച്ചപ്പെട്ടു; മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നു
|കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നടന്‍ രജനീകാന്ത് തുടങ്ങിയ പ്രമുഖര്‍ കരുണാനിധിയെ സന്ദര്‍ശിച്ചു.
ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനിലനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ആശുപത്രിയില്‍ തുടരേണ്ടി വരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നടന്‍ രജനീകാന്ത് തുടങ്ങിയ പ്രമുഖര്‍ കരുണാനിധിയെ സന്ദര്‍ശിച്ചു.
നാഡിമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. ഉപകരണങ്ങളുടെ സഹായം ഇപ്പോഴില്ല. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം 24 മണിക്കൂറുംസേവനത്തിലുണ്ട്. എന്നാല്‍, കരള്‍, രക്ത സംബന്ധമായ പ്രശ്നങ്ങളും വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളും കാരണമാണ് ആശുപത്രിയില്‍ തുടരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിയ്ക്കുന്ന ചിത്രവും പുറത്തുവന്നു. ഇതില്‍, ആരോഗ്യവാനായി ഇരിയ്ക്കുന്ന കരുണാനിധിയെ ആണ് കാണുന്നത്.
കരുണാനിധിയുമായി ഒരുപാട് കാലത്തെ പരിചയമുണ്ട്. അതുകൊണ്ടാണ് വന്നത്. തമിഴ്ജനതയെ പോലെതന്നെ അദ്ദേഹവും ഒരു പോരാളിയാണ്. ആരോഗ്യനില തൃപ്തികരമെന്ന് അറിഞ്ഞത് സന്തോഷം നല്‍കുന്നുമെന്ന് കരുണാനിധിയെ കണ്ടശേഷം രാഹുല്‍ പ്രതികരിച്ചു.
കരുണാനിധിയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിയ്ക്കുന്നുവെന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം നടന്‍ രജനീകാന്ത് പറഞ്ഞ്.അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, ബന്ധുക്കളോട് വിവരങ്ങള്‍ ആരാഞ്ഞു. ആരോഗ്യകാര്യത്തില്‍ പുരോഗതിയുണ്ട്. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ത്ഥിയ്ക്കുന്നുവെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
ഈ മാസം 28ന് പുലര്‍ച്ചെയാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.