Latest News
15 ദിവസം കൊണ്ട് 11 കോടി ആളുകള്‍ കണ്ട പരസ്യചിത്രം
Latest News

15 ദിവസം കൊണ്ട് 11 കോടി ആളുകള്‍ കണ്ട പരസ്യചിത്രം

Web Desk
|
3 Aug 2018 4:12 PM GMT

ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യമുറപ്പിച്ചതിന്‍റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് പുതുതായി പുറത്തിറക്കിയ പരസ്യചിത്രം വൈറല്‍.

ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യമുറപ്പിച്ചതിന്‍റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് പുതുതായി പുറത്തിറക്കിയ പരസ്യചിത്രം വൈറല്‍. 15 ദിവസം കൊണ്ട് 11 കോടി 80 ലക്ഷത്തിലേറെ ആളുകളാണ് ഈ പരസ്യം യൂട്യൂബില്‍ കണ്ടത്.

കാര്‍ഗില്‍ വിജയ് ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹ്യുണ്ടായ് ഇന്ത്യ പരസ്യ ചിത്രം പുറത്തുവിട്ടത്. അതും കാര്‍ഗിലും ഇന്ത്യന്‍ സൈനികരെയും പശ്ചാത്തലമാക്കിയുള്ള പരസ്യചിത്രം. ഒരു ചടങ്ങളില്‍ മുതിര്‍ന്ന ഒരു സൈനികന്‍ സേനയിലെ യുവ സൈനികരോട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തനിക്ക് ആദ്യം നിയമനം ലഭിച്ചത് കാര്‍ഗിലിലേക്കാണെന്നും അവിടെ എങ്ങനെ കൃത്യസമയത്ത് എത്തിപ്പെട്ടുവെന്നും തന്‍റെ ജൂനിയേഴ്‍സിനോട് വിവരിക്കുകയാണ് അദ്ദേഹം. ഹ്യുണ്ടായിയില്‍ നിന്നെത്തിയ ഏറ്റവും ജനപ്രിയ വാഹനമായ സാന്‍ട്രോയാണ് നായകന്‍. പ്രശസ്ത നടനായ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ മുതിര്‍ന്ന സൈനികന്‍റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

Similar Posts