പത്താംക്ലാസുകാരന്‍ ലബീബ് നിറം നല്‍കുന്ന ജീവിതങ്ങള്‍
|ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം മുഴുവന്‍, രോഗികളായ കുട്ടികളെ സഹായിക്കുന്ന സൊലേസ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് നല്‍കുകയാണ് ലബീബ്.
രോഗികളായ കുരുന്നുകള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍ വരയ്ക്കുകയാണ് ലബീബ് ബക്കര്‍ എന്ന പത്താം ക്ലാസുകാരന്‍. ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം മുഴുവന്‍, രോഗികളായ കുട്ടികളെ സഹായിക്കുന്ന സൊലേസ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് നല്‍കുകയാണ് ലബീബ്.
ഉയരങ്ങളിലേയ്ക്ക് പറന്നുയരുന്ന പക്ഷികള്‍, വസന്തം തലോടുന്ന പുല്‍മേടുകള്‍, നിറഞ്ഞൊഴുകുന്ന പുഴ, പൂ ചൂടി നില്‍ക്കുന്ന ഒറ്റമരം... ഇങ്ങനെ ക്യാന്‍വാസില്‍ പ്രകൃതിയുടെ വശ്യസൗന്ദര്യം വരച്ചിടുമ്പോള്‍ ലബീബ് നിറം നല്‍കുന്നത് നിരവധി ജീവിതങ്ങള്‍ക്കാണ്. സൊലേസ് എന്ന ജീവകാരുണ്യ സംഘടനയ്ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ലബീബ് ചിത്രങ്ങള്‍ നല്‍കും. 1800 കുട്ടികള്‍ക്ക് സൊലേസ് എല്ലാ മാസവും ജീവന്‍ രക്ഷാ മരുന്നുകള്‍ സൗജന്യമായി നല്‍കും.
സീസണ്‍ വനിതാ കൂട്ടായ്മയുടെ എക്‌സിബിഷനിലാണ് ലബീബിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എക്‌സിബിഷനിലേക്ക് എത്തുന്നത്.