തമിഴ്നാടിനോട് ഓപറേറ്റിംഗ് മാനുവല്‍ സമര്‍പ്പിക്കാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി
|കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപറേറ്റിംഗ് മാനുവല്‍ സമര്‍പ്പിക്കാത്ത തമിഴ്നാട് നടപടിക്കെതിരെ മേല്‍നോട്ട സമിതിയില്‍ കേരളം വീണ്ടും പരാതി ഉന്നയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഓപറേറ്റിംഗ് മാനുവല്‍ തമിഴ്നാട് ഉടന്‍ സമര്‍പ്പിക്കണമെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം. മഴ കനത്താലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം 142 അടിയാക്കാമെന്നും ഡാമിന് സുരക്ഷാക്കുറവില്ലെന്നും ഉന്നതാധികാര സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജ് ഡാം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.
കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപറേറ്റിംഗ് മാനുവല്‍ സമര്‍പ്പിക്കാത്ത തമിഴ്നാട് നടപടിക്കെതിരെ മേല്‍നോട്ട സമിതിയില്‍ കേരളം വീണ്ടും പരാതി ഉന്നയിച്ചു. മാനുവല്‍ ഉടന്‍ സമിതിയില്‍ സമര്‍പ്പിക്കണമെന്ന് തമിഴ്നാട് പ്രതിനിധികളോട് മേല്‍നോട്ട സമിതി ചെയര്മാന് ഗുല്‍ഷന്‍ രാജ് പറഞ്ഞു. ഓഗ്സറ്റ് മാസം തന്നെ മാനുവല്‍ സമര്‍പ്പിക്കുമെന്ന് തമിഴ്നാട് നിലപാട് അറിയിച്ചു. ജനലനിരപ്പ് ഉയര്‍ന്നാലും 142 അടിവരെ ഡാം സുരക്ഷിതമാണെന്നാണ് മേല്‍നോട്ട സമിതിയുടെ വിലയിരുത്തല്‍.
ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് മേല്‍നോട്ട സമിതി ഡാം സന്ദര്‍ശിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കാലവര്‍ഷം ആരംഭിക്കും മുമ്പെ സമിതി ഡാം സന്ദര്‍ശിക്കാത്തതില്‍ സംസ്ഥാനത്തിന് അതൃപ്തിയുണ്ട്. കഴിഞ്ഞ നവംബറിലാണ് ഉന്നതാധികാര സമിതി ഒടുവില്‍ ഡാം സന്ദര്‍ശിച്ചത്. ഡാമിലെ സ്പില്‍വേ ഷട്ടറും, ബേബി ഡാമും സംഘം പരിശോധിച്ചു. സ്വീപേജ് വെള്ളത്തിന്റെ അളവില്‍ വര്‍ധനയില്ലാത്തതിനാല്‍ ആശങ്കയ്ക്ക് ഇടയില്ലെന്നാണ് ഡാം മേല്‍നോട്ട സമിതിയുടെ വിലയിരുത്തല്‍.