വാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖിനെ കീഴടക്കി ഇന്ത്യ
|വാഫ് അണ്ടർ 16 ചാമ്പ്യന്‍ഷിപ്പിൽ ഇറാഖിനെതിരെയാണ് ഇന്ത്യന്‍ കൌമാരപ്പട ജയം പിടിച്ചടക്കിയത്. ഈ വിഭാഗത്തിൽ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപെടുത്തിയത്.
ഇത് ഇന്ത്യന്‍ ഫുട്ബോളിന്‍റെ നല്ല കാലം. കൌമാര, യുവ താരങ്ങള്‍ വരുംനാളുകളില്‍ ഇന്ത്യന്‍ ടീമിനെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പ് നല്‍കുന്ന പ്രകടനം. വാഫ് അണ്ടർ 16 ചാമ്പ്യന്‍ഷിപ്പിൽ ഇറാഖിനെതിരെയാണ് ഇന്ത്യന്‍ കൌമാരപ്പട ജയം പിടിച്ചടക്കിയത്.
ഈ വിഭാഗത്തിൽ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ഇഞ്ച്വറി ടൈമിൽ ലാൽരോകിമയാണ് ഇന്ത്യക്കായി ഗോൾ നേടിയത്. മൈതാനത്ത് ചിതറിക്കളിക്കുന്ന ഇന്ത്യന്‍ ശൈലിക്കല്ല, ലാറ്റിനമേരിക്കന്‍ കേളീശൈലിയില്‍ ആക്രമണ ഫുട്ബോളിന്‍റെ വക്താക്കളായാണ് കൌമാരപ്പട ഇറാഖിനെതിരെ കളംനിറഞ്ഞത്. ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവും ബലപ്പെടുത്തിയതോടെ ഏഷ്യന്‍ ഭീമന്‍മാരും ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി.
ഇറാഖിന്‍റെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ടീം ഇന്ത്യ, വല ലക്ഷ്യമാക്കി തൊടുത്തത് പത്തു ഷോട്ടുകളാണ്. എതിരാളികളേക്കാള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.