Lifestyle
ലോക്ക്ഡൌണില്‍ ലോക്ക് ആയോ; എറാന്‍ഡോ വീട്ടിലെത്തിക്കും എന്തും
Lifestyle

ലോക്ക്ഡൌണില്‍ ലോക്ക് ആയോ; എറാന്‍ഡോ വീട്ടിലെത്തിക്കും എന്തും

Web Desk
|
24 May 2021 1:30 PM GMT

കോവിഡ് കാലത്ത് ജനങ്ങളെ വീടുകളില്‍ സുരക്ഷിതമാക്കി, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു എറാന്‍ഡോ

ലോക്ക്ഡൌണ്‍ ആണ്.. ലോക്കായിരിക്കുകയാണ് നാം.. നിരവധി ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയിരുന്നവര്‍.. പലരും ഇപ്പോള്‍ വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളിലാണ് കഴിയുന്നത്‍.. ജോലികള്‍ പോലും പലതും വര്‍ക് ഫ്രെം ഹോ ആയി വീണ്ടും. ഭക്ഷണം വേണമെങ്കില്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ നിരവധിയുണ്ട്. പക്ഷേ കോവിഡ് ബാധിതരായി കഴിയുന്ന ഒരാള്‍ക്ക് മരുന്ന് ലഭിക്കണമെങ്കിലോ, ലോണ്‍ട്രി സേവനം ലഭ്യമാക്കണമെങ്കിലേ എന്തു ചെയ്യും.

പത്ത് മിനിറ്റ് ദൂരെയുള്ള ഒരു മരുന്ന്ഷോപ്പില്‍ പോയി ഒരു മരുന്ന് വാങ്ങണമെങ്കില്‍ പോലും സത്യവാങ്മൂലം വേണം, പൊലീസിന്‍റെ ചോദ്യം ചെയ്യല്‍ വേറെയും. സ്ഥിരം വാങ്ങുന്ന ബേക്കറിയില്‍ നിന്ന് ഇഷ്ടമുള്ള ബ്രെഡ് കിട്ടാന്‍, മനസ്സില്‍ ആഗ്രഹം തോന്നിയപ്പോഴേക്കും വായില്‍ വെള്ളമൂറിയ ആ ഇഷ്ടഭക്ഷണം കഴിക്കാന്‍ എന്തുവഴി എന്ന് ചിന്തിച്ചിരിപ്പാണോ.. നിങ്ങളുടെ ആവശ്യവും ആഗ്രഹവും എന്തുമായിക്കൊള്ളട്ടെ അതിന് പരിഹാരമുണ്ട് എന്നതാണ് സത്യം. ഭക്ഷണത്തിനൊപ്പം മരുന്നും വീട്ടിലെത്തിക്കുന്ന ഒരു ഡെലിവെറി ആപ്പാണ് എറാന്‍ഡോ. കേരളത്തിലെ ആദ്യത്തെ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി ആപ്പ് കൂടിയാണ് ഇത്.


നഗരത്തില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതെന്നും എറാന്‍ഡോ വീട്ടിലെത്തിച്ചുതരും. ഒരുവിധം എല്ലാ സാധനങ്ങളും തങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നുണ്ടെന്ന് പറയുന്നു എറാന്‍ഡോയുടെ ഉടമസ്ഥതയുള്ള അറ്റ്യൂഷന്‍ ടെക്നോളജിസിന്‍റെ എം ഡി ഷമീര്‍ പതായക്കണ്ടി. മരുന്നുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, മറ്റ് ബില്ലുകള്‍ അടയ്ക്കാനുള്ള സൌകര്യം‍, ഹോട്ടല്‍ ഭക്ഷണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എല്ലാം തങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. അലക്കാനുള്ള തുണികള്‍ വീട്ടില്‍ നിന്ന് എടുക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യും. ഒരാള്‍ക്ക് മറ്റൊരു വീട്ടില്‍ നിന്നോ, ഓഫീസില്‍ നിന്നോ എന്തെങ്കിലും എത്തിക്കണമെങ്കില്‍ അത്തരം സേവനങ്ങളും എറാന്‍ഡോ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാലിപ്പോള്‍ ലോക്ക്ഡൌണ്‍ കൂടി ആയതോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടിയിരിക്കുകയാണെന്നും ഈ സമയത്ത് ജനങ്ങള്‍ക്ക് ഒരു സഹായം എന്ന നിലയിലേക്ക് തങ്ങളുടെ സേവനം മാറിക്കഴിഞ്ഞെന്നും ഷമീര്‍ കൂട്ടിച്ചേര്‍ക്കുന്നു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലക്ഷക്കണക്കിന് പേരെ വീടുകളില്‍ തന്നെ സുരക്ഷിതമാക്കി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ദൂതനായി പ്രവര്‍ത്തിക്കുകയാണ് ഞങ്ങളിപ്പോള്‍ -ഷമീര്‍ പറയുന്നു.

മൂന്നുവര്‍ഷം മുമ്പാണ് എറാന്‍ഡോയ്ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുന്നത്. പക്ഷേ 25 വര്‍ഷത്തെ ഈ രംഗത്തെ പരിചയമാണ് തങ്ങള്‍ക്ക് ഇതിന് മുതല്‍ക്കൂട്ടായത് എന്ന് പറയുന്നു എറാന്‍ഡോയുടെ സഹസ്ഥാപകനും കെആര്‍എസ് ലിമിറ്റഡിന്‍റെ ഡയറക്ടറും ആയ നസ്‍ലി മുഹമ്മദ്. ടെക്നോളജിയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്താണ് ഓരോ ദിവസവും ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. ഉപഭോക്താവ് ആവശ്യപ്പെടുന്നതെന്നും ഉടനടിയും, കാര്യക്ഷമമായും സാമ്പത്തിക നഷ്ടമില്ലാതെയും അവരുടെ വാതില്‍ക്കലെത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും നസ്‍ലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൌണും അതിനെ തുടര്‍ന്ന് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായതോടും കൂടി നിരവധി കമ്പനികളാണ് ഇത്തരം ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സര്‍വീസിന് തുടക്കം കുറിച്ചത്. എന്നാല്‍ സത്യത്തില്‍ 2017 മുതല്‍ ലോക്ക്ഡൌണ്‍ ആരംഭിക്കുന്ന 2020 മാര്‍ച്ച് വരെ കോഴിക്കോട് ഉണ്ടായിരുന്ന ഏക ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി സര്‍വീസ് ആയിരുന്നു എറാന്‍ഡോ. എന്നാല്‍ 2020 സെപ്തംബര്‍ ആയപ്പോഴേക്കും ഈ രംഗത്തെ ഡെലിവെറി കമ്പനികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ശരിക്കും ഈ രംഗത്ത് ഒരു ബൂം തന്നെയാണ് ലോക്ക്ഡൌണ്‍ ഉണ്ടാക്കിയത്. പക്ഷേ പലതും ആറുമാസം കൊണ്ട് പൂട്ടിപ്പോയി. എന്നാല്‍ എറാന്‍ഡേയുടെ സേവനം അന്നും ഇന്നും തുടരുന്നു, ഉപഭോക്താക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നു മാത്രം. ലോക്ക്ഡൌണിന് ശേഷം എറാന്‍ഡോയുടെ സേവനം കൂടുതല്‍ വിപുലമാകുകയും കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.


2020 ഒക്ടോബറിന് ശേഷമാണ് എറാന്‍ഡോ ബാംഗ്ളുരുവില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കഴിഞ്ഞ ഏതാനും മാസമായി കേരളത്തിലെയും ബാംഗ്ളുരുവിലെയും നഗരങ്ങളിലെ ജനങ്ങള്‍ കൂടുതലായി എറാന്‍ഡോയുടെ സേവനത്തിന് ആവശ്യക്കാരായിക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ സജീവമാണ് എറാന്‍ഡോയുടെ ഡെലിവെറി ടീം. ഒരു ദിവസം രണ്ടായിരം ഓര്‍ഡര്‍ വരെ തങ്ങള്‍ ചെയ്യാറുണ്ടെന്ന് പറയുന്നു എറാന്‍ഡോ ടീം.

എറാന്‍ഡോയുടെ സ്ഥാപക ടീം ആണ് ബാക്കിയുള്ള ഹൈപ്പര്‍ ഡെലിവെറി സേവനങ്ങളില്‍ നിന്ന് അവയെ വ്യത്യസ്തരാക്കുന്നത് എന്ന് പറയുന്നു ഡോ. വിനീത് അബ്രഹാം. എറാന്‍ഡോയുടെ നിക്ഷേപകരില്‍ ഒരാള്‍ കൂടിയാണ് ബിഎംഎച്ച് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ കൂടിയായ ഡോ. വിനീത് അബ്രഹാം. എറാന്‍ഡോയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കുപുറമെ ജപ്പാനിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഏഷ്യയുടെ തെക്കുകിഴക്കന്‍ രാജ്യങ്ങളിലേക്കും കൂടി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇതിന്‍റെ അണിയറക്കാര്‍.

നിലവിലെ കാലത്ത് എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് എറാന്‍ഡോയുടെ പ്രവര്‍ത്തനം. ഈ കോവിഡ് കാലത്ത് ഞങ്ങളെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ഹീറോകള്‍ ഞങ്ങളുടെ ഡെലിവെറി എക്സ്പര്‍ട്ടുകളാണ്. കോവിഡ് 19 ന്‍റെ മുന്നണിപ്പോരാളികളില്‍പ്പെട്ടവരാണ് അവരും. ഞങ്ങളുടെ ഉപഭോക്താക്കള്‍ സുരക്ഷിതമായി വീട്ടിലിരിക്കുകയാണെന്ന് അവര്‍ ഉറപ്പുവരുത്തുന്നു. ജനങ്ങള്‍ക്ക് ആവശ്യമുള്ളതെന്ത് എന്ന് ചോദിച്ചറിഞ്ഞ് അത് എത്തിച്ച് നല്‍കുന്നു -എന്ന് അഭിമാനത്തോടെ പറയുന്നു മറ്റൊരു ഡയറക്ടറായ അസ്‍കര്‍ പൂന്തല.

ലോക്ക്ഡൌണില്‍ ലോക്കായി, നമ്മുടേതായ ലോകത്ത് ജീവിക്കേണ്ടിവരുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ അവശ്യ സാധനങ്ങള്‍ ലഭിക്കാനുള്ള ഒരു പാലമാകുകയാണ് എറാന്‍ഡോ. നിരവധി പേര്‍ക്ക് ജോലിസാധ്യതയും എറാന്‍ഡോ നല്‍കുന്നുണ്ട്. ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും എറാന്‍ഡോ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.


ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://link-to.app/Errand0

വാട്‍സ്ആപ്പ് വഴി എറാന്‍ഡോ സേവനങ്ങള്‍ ലഭിക്കാന്‍:

ഫോണ്‍നമ്പര്‍: 9526227711

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.errando.in

എറാന്‍ഡോയുടെ ഡെലിവറി ടീമിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക:

ഫോണ്‍: 9946989916

Similar Posts