ആകെ കരിപിടിച്ചോ, തീ കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം
|ക്യത്യമായി വ്യത്തിയാക്കിയില്ലെങ്കിൽ അഴുക്ക് അടിഞ്ഞ് ഗ്യാസ് സ്റ്റൗവിന്റെ തീജ്വാല മന്ദഗതിയിലാകും
വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. വിറകടുപ്പുകള്‍ പുറത്തായതോടെ ഗ്യാസ് അടുപ്പുകളാണ് ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്നത്. എന്നാൽ ഒരു നേരം പാചകം ചെയ്യുന്നതിനേക്കാള്‍ കഷ്ടപ്പാടാണ് അടുപ്പ് വൃത്തിയാക്കാൻ. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ഓരോ മാസവും ഗ്യാസ് സ്റ്റൗവിന്റെ തീജ്വാല മന്ദഗതിയിലാകുന്നതായി കാണാം. വാസ്തവത്തിൽ, ഉപകരണത്തിലെ എണ്ണ, ഈർപ്പം, അഴുക്ക് എന്നിവയുടെ പാളികൾ (പ്രതിദിന പാചകം കാരണം) തീജ്വാല പുറത്തേക്ക് വരുന്ന ദ്വാരങ്ങളെ അടയ്ക്കുന്നതാണിതിന് കാരണം. കൃത്യമായ ഇടവേളകളിൽ ബർണർ വൃത്തിയാക്കുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. എന്നാൽ എങ്ങനെ ബർണർ വ്യത്തിയാക്കാം എന്ന് പലർക്കും അറിയില്ല. തൻറെ യൂട്യുബ് ചാനലിലൂടെ എളുപ്പത്തിൽ ബർണർ വ്യത്തിയാക്കാനുള്ള മാർഗം പങ്കുവെച്ചിരിക്കുകയാണ് ഫുഡ് വ്ലോഗറായ രേശു .
ഗ്യാസ് ബർണർ എങ്ങനെ വൃത്തിയാക്കാം
ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് വിനാഗിരി ചേർക്കുക. വിനാഗിരിക്ക് പകരം നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കാനുള്ള ബർണറുകൾ പാത്രത്തിൽ വയ്ക്കുക. പാത്രത്തിൽ നാരങ്ങയുടെ തോട് ചേർക്കുക. ഈ ഘട്ടം ഓപ്ഷണൽ ആണ്. ഇത് രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറെങ്കിലും കുതിർക്കാൻ അനുവദിക്കുക. ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച്, ബർണറുകൾ വൃത്തിയാക്കുക. കുറച്ച് ഡിഷ് വാഷിംഗ് ജെൽ ചേർത്ത് വീണ്ടും സ്ക്രബ് ചെയ്യുക. ടൂത്ത്പിക്ക് അല്ലെങ്കിൽ പിൻ ഉപയോഗിച്ച് ദ്വാരങ്ങൾ (ബർണറിൽ) വ്യത്തിയാക്കുക. ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ശേഷം നിങ്ങൾക്ക് പുതിയത് പോലെ തോന്നിക്കുന്ന ഒരു വൃത്തിയുള്ള ഗ്യാസ് ബർണർ ലഭിക്കും.