Lifestyle
Lifestyle
തണുപ്പ് കാലമെത്തി.. പിന്നാലെയുണ്ട് രോഗങ്ങളും
|5 Jan 2022 3:48 AM GMT
തണുപ്പിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
കാലാവസ്ഥകള്‍ മാറുമ്പോള്‍ പല രോഗങ്ങളും ഉണ്ടാവുന്നത് സാധാരണയാണ്. ശൈത്യകാലത്ത് ചില ചര്‍മ പ്രശ്നങ്ങളും കാണാറുണ്ട്. അന്തരീക്ഷം തണുത്ത് വരുമ്പോള്‍ ശരീരത്തിന് പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പടാന്‍ താമസമുണ്ടാകുന്നു. അതിനാല്‍ പനി, ജലദോഷം, അലര്‍ജി തുടങ്ങിയവ നമ്മളെ അലട്ടുന്നു. ശരീര താപനിലയില്‍ ഉണ്ടാവുന്ന മാറ്റമാണ് ഇത്തരം പ്രയാസങ്ങള്‍ക്ക് കാരണം. കൂടാതെ ശൈത്യകാലത്തെ വരണ്ട കാലാവസ്ഥ ചുമ, തൊണ്ട വേദന രോഗങ്ങള്‍ക്ക് കാരണമാവുന്നു. ശൈത്യ കാലത്തെ തണുത്ത കാറ്റ് പലരിലും തലവേദന ഉണ്ടാക്കുന്നു.
ശൈത്യകാലത്തെ എങ്ങനെയൊക്കെ പ്രതിരോധിക്കാം എന്ന് നോക്കാം
- ധാരാളം വെള്ളം കുടിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിലെ ജലാംശം കുറയുന്നത് വരണ്ട ചർമത്തിന് കാരണമാവുന്നു.
- തണുത്ത പാനീയങ്ങള്‍ ഒഴിവാക്കി ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
- തണുപ്പ് കാലത്ത് ചൂട് വെള്ളത്തില്‍ കുളിക്കുന്നതായിരിക്കും ഏറ്റവും സുഖകരം. എന്നാല്‍ കുറഞ്ഞ ചൂടിലുള്ള വെള്ളം ഉപയോഗിക്കുന്നതാണ് ചര്‍മത്തിന് നല്ലത്.
- തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും യാത്ര ചെയ്യുമ്പോള്‍ മുഖത്ത് ടവ്വല്‍ കെട്ടുന്നതും തണുത്ത കാറ്റില്‍ നിന്ന് സംരക്ഷണം തരുന്നു.
- മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് വരണ്ട ചര്‍മം ഇല്ലാതാക്കാന്‍ സഹയിക്കുന്നു.
- കൈ കാലുകളിലെ വിണ്ടു കീറല്‍ തടയാന്‍ ക്രീമുകളോ ഓയിന്‍മെന്റുകളോ ഉപയഗിക്കുക.
- തണുപ്പ് കാലത്ത് മുടിയില്‍ എണ്ണയിടുന്നതും താരനെ പ്രതിരോധിക്കുന്ന ഷാംപു ഉപയോഗിക്കുന്നതും നല്ലതാണ്.