India
Liquor Policy Case; Kejriwals custody extended,delhicm,loksabha elecrtion,latest news
India

മദ്യനയ കേസ്; കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

Web Desk
|
7 May 2024 9:08 AM GMT

കെജ്‍രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി

ഡൽഹി: മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡ് കാലാവധി നീട്ടിയത്. കെജ്‍രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി. ജാമ്യ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ശേഷവും ഹരജി പരിഗണിച്ചപ്പോൾ ജാമ്യം നൽകാനാവില്ലെന്ന നിലപാട് ഇഡി ആവർത്തിക്കുകയായിരുന്നു.

കൂട്ടുപ്രതികളുടെ ജാമ്യം സുപ്രിംകോടതി നേരത്തെ നിരസിച്ചെന്നും കെജ്‍രിവാളിനെതിരായ കള്ളപണം വെളുപ്പിക്കൽ കേസിൽ അന്വേഷണം തുടരണമെന്നു ഇഡി വ്യക്തമാക്കി. അന്വേഷണം നീണ്ടു പോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കെജ്രിവാൾ മുഖ്യമന്ത്രിയാണെന്നും അത് മറന്ന് പ്രവർത്തികരുതെന്നും ഇഡി യോട് സുപ്രീംകോടതി പറഞ്ഞു. തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെജ്‍രിവാളിന്‍റെ ജാമ്യം പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Similar Posts