Literature
ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക് സാഹിത്യ നൊബേൽ
Literature

ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക് സാഹിത്യ നൊബേൽ

Web Desk
|
7 Oct 2021 11:19 AM GMT

1994ൽ പുറത്തിറങ്ങിയ പാരഡൈസ് ആണ് പ്രധാനകൃതി.

ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൽ റസാഖ് ഗുർനയ്ക്ക് 2021ലെ സാഹിത്യനൊബേൽ പുരസ്‌കാരം. സംസ്‌കാരങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കുമിടയിൽ ഗൾഫ് അഭയാർത്ഥികൾ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേൽ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അഭയാർത്ഥികളുടെ വിഹ്വലതകളാണ് ഗുർനയുടെ കൃതികളെ പ്രധാന ഇതിവൃത്തമെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. മാതൃഭാഷയിലായ സ്വാലിഹിയിലാണ് ആദ്യമായി എഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെ മറികടക്കാനും അദ്ദേഹത്തിനായി- സമിതി വിലയിരുത്തി.

1994ൽ പുറത്തിറങ്ങിയ പാരഡൈസ് ആണ് പ്രധാനകൃതി. ബുക്കർ സമ്മാനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണിത്. കിഴക്കൻ ആഫ്രിക്കയിലെ സൻസിബാർ ദ്വീപിൽ ജനിച്ച ഇദ്ദേഹം ഇപ്പോൾ യുകെയിലാണ് താമസം. 1968ലാണ് ബ്രിട്ടനിലെത്തിയത്.

മെമ്മറി ഓഫ് ഡിപാർച്ചർ, പ്രിൽഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈല ൻസ്, ബൈ ദ സീ, ഡസേർഷൻ, ഗ്രാവെൽ ഹാർട്ട്, ആഫ്റ്റർടീവ്‌സ് എന്നിവയാണ് പ്രധാന നോവലുകൾ. മൈ മദർ ലിവ്ഡ് ഓൺ എ ഫാം ഇൻ ആഫ്രിക്ക എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar Posts