Literature
Benyamin, Indian writer,Goat life,Aadujeevitham,readers day 2024,National Reading Day 2024,ആടുജീവിതം,ബെന്യാമിന്‍,ഗോട്ട് ലൈഫ്,മലയാള നോവല്‍,വായനാദിനം
Literature

'ഇത്രേ ഒള്ളൂ'...! ; 'ആടുജീവിതം' പത്തുവരിയിൽ ചുരുക്കിയെഴുതി മിടുക്കി, പങ്കുവെച്ച് ബെന്യാമിൻ

Web Desk
|
19 Jun 2024 7:42 AM GMT

മന്തരത്തൂർ എം.എൽ.പി സ്‌കൂൾ വിദ്യാർഥിനിയാണ് നന്മ തേജസ്വിനി

പൃഥിരാജിനെ നായകനാക്കി ബ്ലെസ് സംവിധാനം ചെയ്ത 'ആടുജീവിതം' സിനിമ തിയേറ്ററിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമയായിരുന്നു. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി സിനിമ സംവിധാനം ചെയ്തത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോവൽ കൂടിയായിരുന്നു ആടുജീവിതം. ആ നോവൽ വെറും പത്തേ പത്ത് വരിയിൽ എഴുതിത്തീർത്തിരിക്കുകയാണ് മന്തരത്തൂർ എം എൽ പി സ്‌കൂൾ വിദ്യാർഥിനിയായ നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി.

വായനാദിനത്തിൽ നോവലിസ്റ്റ് ബെന്യാമിൻ തന്നെയാണ് നന്മ തേജസ്വിനിയുടെ 'ആടുജീവിതത്തിന്റെ' സംഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നോട്ടുബുക്കിലാണ് നന്മ 'ആടുജീവിതം' നോവല്‍ ചുരുക്കി എഴുതിയിരിക്കുന്നത്.

നന്മയുടെ കുറിപ്പ് വായിക്കാം..

'ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... '_.

നോട്ട് ബുക്കിൽ നജീബിന്റെ ചിത്രവും വരച്ചുകൊണ്ടായിരുന്നു 'ആടുജീവിതം' എഴുതിയത്... 'ഇത്രേ ഒള്ളൂ... മന്തരത്തൂർ എം എൽ പി സ്‌കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനി എന്ന മിടുക്കിക്കുട്ടി' എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിൻ നന്മയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.



Similar Posts