Magazine
യുദ്ധത്തിലെ ഇസ്രായേൽ നുണബോംബുകൾ
Magazine

യുദ്ധത്തിലെ ഇസ്രായേൽ നുണബോംബുകൾ

പി ലിസ്സി
|
14 Jan 2024 11:35 AM GMT

പഴുതില്ലാത്ത തെളിവുകൾ സഹിതമാണ് സോഷ്യൽമീഡിയ ഇസ്രായേലിൻെറ നുണക്കൊട്ടാരങ്ങളെ തകർത്തു തരിപ്പണമാക്കിയത്.

വ്യാജങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ ലോകത്താണ് നാം ജീവിക്കുന്നത്. സത്യമേത്, അസത്യമേത് എന്നു തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ അതിനെ ഭം​ഗിയായി പടച്ചുവിടാൻ കള്ളങ്ങൾ മെനയുന്ന കൂട്ടർ അക്ഷീണം പ്രവർത്തിക്കാറുണ്ട്. എതിരാളിയെ താറടിക്കാനും അവർക്കെതിരെ മറ്റുള്ളവരെ തിരിക്കാനും ഇത്തരം കള്ളങ്ങൾ തന്നെ ധാരാളമാണ്.

ബോംബുകളും മിസൈലുകളുമെല്ലാമായി ഇസ്രായേൽ ​ഗസ്സയെ തകർത്തുതരിപ്പണമാക്കുമ്പോഴും വ്യാജ വാർത്തകൾ മറുഭാ​ഗത്ത് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ​ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൻെറ വാർത്തകൾ സാകൂതം വീക്ഷിക്കുന്നവർക്ക് മുന്നിലായിരുന്നു ഇത്തരം വ്യാജങ്ങളും ആദ്യമെത്തിയത്. ​​

ഫലസ്തീനെ ലോകത്തിന് മുന്നിൽ താറടിക്കാനും ഇസ്രായേലിന്റെ യുദ്ധങ്ങളെ ന്യായീകരിക്കാനുമായി വ്യാജവാർത്തകൾ ഒന്നിന് പിറകെ ഒന്നായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു. എന്നാൽ ഇവയിൽ പലതിനെയും സോഷ്യൽമീഡിയ തന്നെ പൊളിച്ചടുക്കുന്ന കാഴ്ചയും ലോകം കണ്ടു..തെളിവുകൾ സഹിതമായിരുന്നു സോഷ്യൽമീഡിയ ഇസ്രായേലിൻെറയും സൈന്യത്തിൻെറയും നുണക്കൊട്ടാരങ്ങളെ തകർത്തു തരിപ്പണമാക്കിയത്. എന്നാൽ 'സ​​​ത്യം ചെ​​​രി​​​പ്പി​​​ടു​​​മ്പോ​​​ഴേ​​​ക്ക് നു​​​ണ ലോ​​​ക​​​സ​​​ഞ്ചാ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്നു' എ​​​ന്ന പ​​​ഴ​​​മൊ​​​ഴിയൊഴിയുണ്ട്. ​ഓരോ നുണബോംബുകൾ വർഷിക്കുമ്പോഴും അത് ലോകം മുഴുവൻ പടർന്നിരുന്നു എന്നതും അതിൽ അവർ വിജയിച്ചിരുന്നു എന്നതും കാണാതിരിക്കാനാകില്ല. ​ഗസ്സ -ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ സൈന്യവും ഇസ്രായേൽ അനകൂല മാധ്യമങ്ങളും പുറത്ത് വിട്ട ചില വ്യാജവാർത്തകൾ ഏതൊക്കെയാണെന്ന് നോക്കാം....

'40 കുഞ്ഞുങ്ങളെ ത​ല​യ​റു​ത്തു​കൊ​ന്നു'

ഒന്നല്ല,രണ്ടല്ല, 40 ഓളം കുഞ്ഞുങ്ങളെ ഹമാസ് തലയറത്തുകൊന്നു...യുദ്ധത്തിൻെറ ആദ്യ നാളിൽ ലോകം ഏറ്റുപിടിച്ചൊരു വാർത്തയായിരുന്നു അത്. എന്തിന് നമ്മുടെ കേരളത്തിലെ നേതാക്കളും ജനപ്രതിനിധികളും പോലും ആ വാർത്ത ഷെയർ ചെയ്തു..ഞെട്ടൽ രേഖപ്പെടുത്തി... ''ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ൽ 40ലേ​റെ കു​ഞ്ഞു​ങ്ങ​ളെ ഹ​മാ​സ് ക​ഴു​ത്ത​റു​ത്തു കൊ​ന്നു'' എ​ന്ന​താ​യി​രു​ന്നു ആ '​വാ​ർ​ത്ത'.

ലോകത്തുള്ള എല്ലാ ചാനലുകളിലും അത് പ്രൈംടൈം ചർച്ചകളാ​യി... ഇ​ന്ത്യ​യി​ൽ റി​പ്പ​ബ്ലി​ക്, എ​ൻ​ഡി​ടി​വി അ​ട​ക്ക​മു​ള്ള ചാ​ന​ലു​ക​ളും വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചു.പ​ടി​ഞ്ഞാ​റ​ൻ വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജി​ൽ ആ വാർത്ത ഇ​ടം പി​ടിച്ചു. 'നാ​ൽ​പ്പ​ത് കു​ഞ്ഞു​ങ്ങ​ളെ ഹ​മാ​സ് കൊ​ന്നു' എ​ന്നാ​ണ് ല​ണ്ട​ൻ പ​ത്രം മെ​ട്രോ ഒ​ന്നാം പേ​ജി​ൽ എ​ഴു​തി​യ​ത്. പക്ഷേ അതൊരു കള്ളമായിരുന്നെന്ന് ഒടുവിൽ ഇസ്രായേലിന് സമ്മതിക്കേണ്ടി വന്നു.

വാ​ർ​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ, ഹ​മാ​സ് കു​ട്ടി​ക​ളു​ടെ ത​ല​യ​റു​ത്തു എ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും അ​തു സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഇ​സ്രാ​യേ​ൽ സേ​ന ത​ന്നെ വ്യ​ക്ത​മാ​ക്കി.




'ഭീ​ക​ര​ർ കു​ട്ടി​ക​ളു​ടെ ത​ല​യ​റു​ത്ത ചി​ത്ര​ങ്ങ​ൾ കാ​ണേ​ണ്ടി വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​രു​ന്നി​ല്ല' എ​ന്നാ​ണ് യു​എ​സ് പ്ര​സി​ഡ​ണ്ട് ജോ ​ബൈ​ഡ​ൻ ആദ്യം പ്രതികരിച്ചത്. എന്നാൽ ബൈഡനും ഈ പ്രസ്താവന തിരുത്തേണ്ടി വന്നു. ഇ​സ്രാ​യേ​ലി​ലെ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ആ ​പ്ര​സ്താ​വ​ന​യെ​ന്നും പ്ര​സി​ഡ​ണ്ട് ആ ​ചി​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് വി​ശ​ദീ​ക​രിച്ചു.

ഇ​സ്രാ​യേ​ലി​ന്റെ വ്യാ​ജ ആ​രോ​പ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ക്ഷ​മ ചോ​ദി​ച്ച് സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട​ർ സാ​റ സി​ദ്‌​ന​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി. എന്നാൽ യുദ്ധം നൂറാം ദിവസത്തിലേക്ക് നീളുമ്പോൾ ​ഗസ്സയിൽ കൊല്ലപ്പെട്ടത് 23,000ത്തിലേറെ പേരാണ്...അതിൽ പകുതിയിലധികം കുട്ടികളാണ്. അത്രയേറെ കുട്ടികളുടെ ജീവനെടുത്ത കൂട്ടക്കൊല നടത്തുന്ന ഇസ്രായേലിനെ അലപിക്കാൻ ഇന്നും പലർക്കുമായിട്ടില്ല. ,

'മൃതദേഹമല്ല,അത് വെറും പാവ'

ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചും പ്രതിഷേധം അറിയിച്ചും നിരവധി രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും തുടക്കം മുതലേ രംഗത്തെത്തിയിരുന്നു. ഇതിൻെറ ഭാഗമായി നിരവധി രാജ്യങ്ങളിൽ കൂറ്റൻ പ്രക്ഷോഭവും അരങ്ങേറിയിരുന്നു. ഒക്ടോബർ 12ന് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഉമർ ബിലാൽ അൽ-ബന്ന എന്ന നാലു വയസുകാരന്റെ മൃതദേഹവുമായി നിൽക്കുന്ന ഒരാളുടെ വീഡിയോയും ചിത്രവും പുറത്തുവന്നിരുന്നു. നിലത്ത് നിരത്തിവച്ച നിരവധി മൃതദേഹങ്ങൾക്കിടയിലാണ് ഉമറിന്റെ മയ്യിത്തുമായി ആ മനുഷ്യൻ നിന്നിരുന്നത്. എന്നാൽ ഇത് മൃതദേഹമല്ല, പാവയാണ് എന്നായിരുന്നു ഇസ്രായേലിന്റെ വ്യാജപ്രചാരണവും പരിഹാസവും.

ഇസ്രായേലിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഒക്ടോബർ 14നായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. സഹതാപം നേടാൻ ഹമാസ് കളിപ്പാവയിൽ ചോരപുരട്ടി പൊതിഞ്ഞുകെട്ടിയതാണെന്നായിരുന്നു ഇസ്രായേലിന്റെ ആ വലിയ 'കണ്ടുപിടിത്തം'. ഈ വ്യാജ ആരോപണം ശരവേഗം പ്രചരിക്കുകയും ചെയ്തു. ഫ്രാൻസിലെയും ഓസ്ട്രിയയിലെയും ഇസ്രായേൽ എംബസിയും മറ്റ് ഔദ്യോഗിക ഇസ്രായേലി സോഷ്യൽമീഡിയ അക്കൗണ്ടുകളും 'പാവ' ആരോപണം പങ്കുവച്ചു.

ഇന്ത്യയിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും മാധ്യമപ്രവർത്തകരായ സ്വാതി ഗോയൽ ശർമ, അഭിജിത് മജുംദർ തുടങ്ങിയവരും ഇത് ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതും ഇസ്രായേൽ നടത്തിയ വ്യാജ പ്രചാരണങ്ങൾ ഒന്നുമാത്രമായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

'നിരപരാധികളായ സ്ത്രീകളെയും ജൂതരെയും ഹമാസ് തൂക്കിക്കൊല്ലുന്നു'

'നിരപരാധികളായ സ്ത്രീകൾ, LGBTQ, ജൂതർ, മറ്റ്, ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾ, എന്നിവരെ ഹമാസ് കൊല്ലുന്നു..., ഇത്തരം ഭീകര സംഘടനകളെ ഇനിയും നിങ്ങൾക്ക് പിന്തുണയ്ക്കണോ' എന്ന അടിക്കുറിപ്പോടെ, ഒരാളെ പൊതുവിടത്തിൽ തൂക്കിലേറ്റുന്ന വീഡിയോ പങ്കുവെച്ചായിരുന്നു ആ ട്വീറ്റ്. എന്നാൽ, ഇത് 2014ൽ ഇറാനിൽ നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങളാണെന്ന് ഫാക്ട് ചെക്ക് സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.

ഒമ്പത് വർഷം മുമ്പ് ഇറാനിൽ എട്ട് കിലോ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നുണ പ്രചാരണത്തിന് ഉപയോഗിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കുന്ന ഈ വീഡിയോ അടക്കം ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ ന്യൂസ് വാർത്തയും നൽകിയിരുന്നു.

'അൽ അഹ്ലി ആശുപത്രിക്കൂട്ടക്കൊലക്ക് പിന്നിൽ ഹമാസ്...'

ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം ഹമാസാണ് നടത്തിയതെന്നായിരുന്നു ഇസ്രായേൽ നടത്തിയ മറ്റൊരു ആരോപണം. നിരവധി കുഞ്ഞുങ്ങളും രോഗികളുമടക്കമുള്ള 500 പേരാണ് ഈ ആക്രമത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാ​ദം. ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.

“ഇത് ഒരു നുണയും കെട്ടിച്ചമച്ചതുമാണ്, പൂർണ്ണമായും തെറ്റായ കാര്യമാണിത്. സാധാരണക്കാർക്കെതിരെ അവർ നടത്തിയ ഭയാനകമായ കുറ്റകൃത്യവും കൂട്ടക്കൊലയും മറയ്ക്കാനാണ് അവർ ശ്രമിക്കുന്നതായിരുന്നു ഹമാസ് അന്ന് വ്യക്തമാക്കിയത്. എന്നാൽ അൽ അഹ്‌ലി അറബ് ഹോസ്പിറ്റലിൽ ബോംബിട്ടത് ഹമാസാണെന്ന ഇസ്രായേൽ വാദം സമൂഹമാധ്യമങ്ങൾ പൊളിച്ചടുക്കി.

ആക്രമണത്തിന് പിന്നാലെ, ഗസ്സയിലെ ആശുപത്രിക്ക് അകത്തെ ഹമാസ് ഭീകര താവളം ഇസ്രായേലി വ്യോമ സേന തകർത്തു എന്നാണ് ഇസ്രായേൽ ഗവൺമെന്റ് ഡിജിറ്റൽ വക്താവ് ഹനന്യ നഫ്താലി എക്‌സിൽ (നേരത്തെ ട്വിറ്റർ) അറിയിച്ചത്. ആശുപത്രികൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹമാസ് റോക്കറ്റുകൾ തൊടുക്കുന്നതും സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതും ഹൃദയഭേദകമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഉന്നം തെറ്റിവന്ന ഹമാസ് റോക്കറ്റാണ് അത്യാഹിതത്തിന് കാരണമെന്ന ഇസ്രായേൽ വാദം വന്നതോടെ ഈ പോസ്റ്റ് ഹനന്യ ഡിലീറ്റ് ചെയ്തു.ഒടുവിൽ ആ കൂട്ടക്കൊലക്ക് പിന്നിൽ ഹമാസല്ല,ഇസ്രായേലെന്ന് ലോകം തിരിച്ചറിഞ്ഞു. ഹമാസല്ല,ഇസ്രായേലായിരുന്നു അതെന്ന് തിരിത്തിപ്പറഞ്ഞവർ വളരെ ചുരുക്കം പേരായിരുന്നു എന്ന് മാത്രം..

'സം​ഗീ​ത​നി​ശ​യി​ൽ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്തു'

ഗ​സ്സ​യ്ക്ക് അ​ടു​ത്ത് ഉ​റി​മി​ൽ ന​ട​ന്ന ട്രൈ​ബ് ഓ​ഫ് സൂ​പ്പ​ർ​നോ​വ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്ത 200-250 സി​വി​ലി​യ​ന്മാ​രെ ഹ​മാ​സ് പോ​രാ​ളി​ക​ൾ കൊലപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്ന മറ്റൊരു വാർത്ത. .പാ​രാ​ഗ്ലൈ​ഡി​ലെ​ത്തി​യ ഹ​മാ​സ് സൈ​നി​ക​രെ ക​ണ്ട് പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ ഭ​യ​ന്നോ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇതിന് തെളിവായി ഇസ്രായേൽ പുറത്ത് വിട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെയോ അവരെക്കുറിച്ചുള്ള വിവരങ്ങളോ ദൃശ്യങ്ങളോ ഒന്നും പുറത്ത് വന്നില്ല. 23 രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ ഇ​തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് വാ​ഷി​ങ്ട​ൺ പോ​സ്റ്റ് റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്. അ​തെ​ത്ര​യാ​ണ് എ​ന്ന കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ലി​ല്ലായിരുന്നു.

'അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി..'

'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകത്തോടെയായിരുന്നു ഇസ്രായേൽ പ്രതിരോധ സേന ആ വീഡിയോ പുറത്ത് വിട്ടത്..പക്ഷേ പിന്നീട് അത് ഡിലീറ്റ് ചെയ്തു...കുറച്ച് കഴിഞ്ഞ് മാസ്‌ക് ചെയ്ത വീഡിയോയും പോസ്റ്റ് ചെയ്തു.

അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ട വീഡിയോയാണ് അവർക്ക് തന്നെ തിരിച്ചടിയായത്.

എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ, ഇന്റലിജൻസ് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി എന്നാണ് വീഡിയോ അവകാശപ്പെട്ടത്. ലാപ്ടോപ്പും അതിനടുത്തുള്ളി സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ആയുധങ്ങൾ സൂക്ഷിച്ച ബാഗുകൾ, ഏതാനും തോക്കുകൾ, വെടിയുണ്ട, ഒരു ഗ്രനേഡ് തുടങ്ങിയവ കണ്ടെത്തി എന്നാണ് ഈ വീഡിയോ അവകാശപ്പെട്ടത്.


അല്‍ ഷിഫ ഹോസ്പിറ്റല്‍
അല്‍ ഷിഫ ഹോസ്പിറ്റല്‍

ലാപ്‌ടോപ്പും അതിനടുത്തുള്ള സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായും വീഡിയോയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരിയാണ് വിഡിയോയിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

ലെനോവ തിങ്ക്പാഡ് ടി490 ലാപ്ടോപ്പാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അതിനടുത്തായിരുന്നു സിഡി ശേഖരം. യഥാർത്ഥത്തിൽ സിഡി ഡ്രൈവ് ഇല്ലാത്ത ലാപ്ടോപ്പാണ് തിങ്ക്പാഡ് ടി490. സമൂഹമാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഐഡിഎഫ് വീഡിയോ ഡിലീറ്റ് ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയിൽ ലാപ്ടോപ് പൂർണമായി മാസ്‌ക് ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ 'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകവുമുണ്ടായിരുന്നില്ല.

എന്നാൽ ഈ ലാപ്‌ടോപ്പ് ഇസ്രായേലിന്റേത് തന്നെയാണെന്ന് തെളിവുകളടക്കം സോഷ്യൽമീഡിയ പുറത്തുകൊണ്ടുവന്നു. വീഡിയോയുടെ ഭാഗങ്ങൾ നിരവധി തവണ എഡിറ്റ് ചെയ്യുകയും മുറിച്ചുമാറ്റുകയും ചെയ്തതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

തുടർന്ന് ആദ്യത്തെ വീഡിയോ ഡിലീറ്റ് ചെയ്യുകയും പിന്നീട് മാസ്‌ക് ചെയ്ത വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഇസ്രായേൽ നടത്തിയ ആ നുണപ്രചാരണം പൊളിഞ്ഞുപോകുകയായിരുന്നു.

ടാറ്റൂ കലാകാരിയെ ഹമാസ് കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ, ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം

ഷാ​നി ലൗ​ക് എ​ന്ന ജ​ർ​മ​ൻ യു​വ​തി​യെ ഹ​മാ​സ് പോ​രാ​ളി​ക​ൾ പി​ടി​കൂ​ടി​യ ശേ​ഷം ന​ഗ്‌​ന​യാ​ക്കി തെ​രു​വി​ലൂ​ടെ കൊ​ണ്ടു​പോ​കു​ക​യും ക്രൂ​ര​മാ​യി കൊ​ല്ലു​ക​യും ചെ​യ്തു എ​ന്നൊരു വാർത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഗ​സ്സ​യ്ക്ക് അ​ടു​ത്ത് ഉ​റി​മി​ൽ ന​ട​ന്ന ട്രൈ​ബ് ഓ​ഫ് സൂ​പ്പ​ർ​നോ​വ മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ നി​ന്നാ​ണ് ടാ​റ്റൂ ആ​ർ​ടി​സ്റ്റ് കൂ​ടി​യാ​യ ഇ​വ​രെ ഹ​മാ​സ് പി​ടി​കൂ​ടി​യ​ത് എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഇ​വ​രെ ഒ​രു പി​ക്ക​പ്പി​ൽ ക​യ​റ്റി ന​ഗ്‌​ന​യാ​ക്കി കൊ​ണ്ടു​പോ​കു​ന്ന​തി​ന്റെ ദൃ​ശ്യ​മാ​ണ് പി​ന്നീ​ട് പ്ര​ച​രി​ച്ചി​രു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഇ​വ​രു​ടെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഹ​മാ​സി​ന്റെ ക്രൂ​ര​കൃ​ത്യം എ​ന്ന പേ​രി​ൽ വീ​ഡി​യോ വൈ​റ​ലാ​കു​ക​യും ചെ​യ്തു.


ഷാ​നി ലൗ​ക്

ഷാ​നി ലൗ​ക്

എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ലൗ​കി​ന്റെ കു​ടും​ബം യു​വ​തി ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന് പു​റം​ലോ​ക​ത്തെ അ​റി​യി​ച്ചു. ത​ല​യ്ക്കേ​റ്റ പ​രി​ക്കു​ക​ളോ​ടെ ലൗ​ക് ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് എ​ന്ന് യു​വ​തി​യു​ടെ അ​മ്മ റി​ച്ചാ​ർ​ഡ ലൗ​ക​യെ ഉ​ദ്ധ​രി​ച്ച് സ്വി​സ് ജ​ർ​മ​ൻ വെ​ബ്സൈ​റ്റാ​യ ബ്ലി​ക് ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മ​ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി അ​മ്മ എ​ൻ​ടി​വി ചാ​ന​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. മ​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട് എ​ന്നും ജ​ർ​മ​ൻ ഗ​വ​ൺ​മെ​ന്റ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അത് വെറും വീഡിയോ ​ഗെയിമുകളായിരുന്നു

ഹ​മാ​സ് പോ​രാ​ളി ഇ​സ്ര​യേ​ൽ ഹെ​ലി​കോ​പ്ട​ർ വെ​ടി​വ​ച്ചി​ടു​ന്ന എ​ന്ന ത​ല​ക്കെ​ട്ടോ​ടെ സമൂഹ്യമാധ്യമായ എക്സിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചുലക്ഷത്തിലധികം പേരായിരുന്നു ആ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. എന്നാൽ അത് അ​ർ​മാ 3 എ​ന്ന വീ​ഡി​യോ ഗെ​യി​മി​ലേ​താ​യി​രു​ന്നു എന്ന് സോഷ്യൽമീഡിയ തന്നെ കണ്ടെത്തി. ഇതിന് പുറമെ പഴയ വീഡിയോകൾ കുത്തിപ്പൊക്കി ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയും പുതിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ​നി​ത ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങളായിരുന്നു അതിലൊന്നും.എന്നാൽ ഇത്. 2015ൽ ​ഗ്വാ​ട്ടി​മാ​ല​യി​ൽ നി​ന്നു​ള്ള​താ​യിരുന്നു.

ബ്രി​ട്ടീ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ ജിം ​ഫെ​ർ​ഗൂ​സ​ൺ, ഇ​സ്രാ​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ ഹ​മാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ഫ്ഗാ​നി​ൽ യു​എ​സ് സൈ​നി​ക​ർ ഉ​പേ​ക്ഷി​ച്ചു പോ​യ ആ​യു​ധ​ങ്ങ​ളാ​ണ് എ​ന്ന​വ​കാ​ശ​പ്പ​ടു​ന്ന ദൃ​ശ്യവും പുറത്ത് വന്നിരുന്നു. എന്നാൽ ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത് 2021ലെ ​താ​ലി​ബാ​ൻ സൈ​നി​ക​രാ​ണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

യു​ക്രൈ​ൻ ഹ​മാ​സി​ന് ആ​യു​ധ​ങ്ങ​ൾ വി​റ്റു​?

​ഗസ്സ-ഇസ്രായേൽ യുദ്ധത്തിനിടയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തകളിലൊന്നായിരുന്നു യുക്രൈൻ ഹമാസിന് ആയുധങ്ങൾ വിറ്റു എന്നത്. സോഷ്യൽമീഡിയയായ എ​ക്സി​ലെ വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടു​കളിലായിരുന്നു ആദ്യം ഈ വാർത്ത പ്രചരിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ചില റഷ്യൻ ഉദ്യോ​ഗസ്ഥരും മുന്നോട്ട് വന്നു.

യുക്രൈനിൽ നിന്ന് ഗസ്സയിലേക്ക് ആയുധങ്ങൾ കടത്തുന്നതിന്റെ തെളിവുകൾ അന്വേഷണ മാധ്യമമായ ബെല്ലിംഗ്കാറ്റ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വ്യാജ ബിബിസി റിപ്പോർട്ടും പുറത്ത് വന്നു. ഇത് വൻരീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ബെല്ലിംഗ്കാറ്റ് തന്നെ മുന്നോട്ട് വന്നതോടെ ആ കള്ളവും ചീറ്റിപ്പോകുകയായിരുന്നു. ഞങ്ങൾ ഇത്തരത്തിലൊരു തെളിവുകൾ പുറത്ത് വിട്ടിട്ടില്ലെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ രാജ്യത്തിന്റെ ആയുധങ്ങൾ ഹമാസിന് കൈമാറിയെന്ന വാർത്ത തെറ്റാണെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ തള്ളിക്കളയുകയും ചെയ്തു.

Similar Posts