Marketing Feature
little flower
Marketing Feature

പഠിച്ചയുടൻ ജോലിയാണോ ലക്ഷ്യം, അവസരങ്ങൾ തുറന്ന് എൻജിനിയറിങ് കോഴ്സുകൾ

Web Desk
|
18 Jun 2024 10:19 AM GMT

ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ഇലക്ട്രീഷൻ, അഡ്വാൻസ്ഡ് വെൽഡിങ് തുടങ്ങി വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി തരുന്ന നിരവധി കോഴ്സുകളുണ്ട്

എൻജിനിയറിങ് മേഖലയിലാണോ ഭാവി സ്വപ്നം കാണുന്നത്? പലതരം ന്യൂജെൻ കോഴ്സുകൾ എൻജിനിയറിങ് മേഖലയിൽ ഇന്നത്തെ കാലത്ത് സുലഭമാണ്. നൂതന കോഴ്സുകൾക്ക് പക്ഷേ, എപ്പോഴും മികച്ച കരിയറും ഭാവിയും മുന്നോട്ടുവെക്കണമെന്നില്ല. അവിടെയാണ് സമാന്തര എൻജിനിയറിങ് രം​ഗത്ത് പുതിയ പഠനരീതിയിലൂടെ യുവതയ്ക്ക് മുന്നിൽ നവീന തൊഴിൽ സാധ്യതകൾ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു കൊടുക്കുന്നത്.

മാർക്കും സാമ്പത്തികവും നമ്മൾ ഉദ്ദേശിക്കുന്ന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് തടയാകാറുണ്ട്. എന്നാൽ ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ഇലക്ട്രീഷൻ, അഡ്വാൻസ്ഡ് വെൽഡിങ്, ഇൻസ്ട്രമെന്റേഷൻ, പൈപ്പിം​ഗ് ആൻഡ് സ്ട്രക്ച്ചറൽ എൻജിനിയറിങ് തുടങ്ങി വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി വാ​ഗ്ദാനം ചെയ്യുന്ന നിരവധി കോഴ്സുകളാണ് ലിറ്റിൽ ഫ്ലവർ മുന്നോട്ടുവെക്കുന്നത്. പത്താംക്ലാസ് യോ​ഗ്യത മാത്രമുള്ളവർക്കും വിദേശത്തും സ്വദേശത്തും മികച്ച തൊഴിൽ സാധ്യതയാണ് ലിറ്റിൽ ഫ്ലവർ നൽകുന്നത്. ക്യാംപസ് പ്ലേസ്മെന്റിലൂടെ ലിറ്റിൽ ഫ്ലവറിൽ നിന്ന് തൊഴിൽ ഉറപ്പാക്കിയത് നിരവധി പേരാണ്.

ലോകോത്തര നിലവാരത്തിൽ പഠിക്കാം

ലോകോത്തര സാങ്കേതിക നിലവാരത്തിലുള്ള എൻജിനിയറിങ് കൊളജ്, ഒറ്റനോട്ടത്തിൽ കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നവർക്ക് അതാണ് ആദ്യം തോന്നുക. നിലവിലുള്ള ഏതൊരു ‌‌‌‌‌‌‌‌‌‌ഐടിഐക്കും സങ്കൽപ്പിക്കാൻ കഴിയാത്ത അത്യന്താധുനിക സംവിധാനങ്ങളാണ് ഈ വിദ്യാഭ്യാസ കേന്ദ്രത്തിൽ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 4.0ന് അനുയോജ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെയുണ്ട്

എൻജിനിയറിങ് ബിരുദം നേടിയിട്ടും തൊഴിൽ അന്വേഷകരാകേണ്ടി വരുന്നവർക്ക് സാങ്കേതിക വൈദ​ഗ്ദ്യമുള്ള കോഴ്സുകളിലൂടെ ലിറ്റിൽ ഫ്ലവർ ജോലി ഉറപ്പു നൽകുന്നു. ലോകോത്തര കമ്പനികളുടെ നിലവാരത്തിന് അനുസരിച്ചാണ് ഇവിടത്തെ പരിശീലനം. റോബോട്ടിക് വെൽഡിങ് ടെക്നോളജി ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ ലിറ്റിൽ ഫ്ലവറിന് സ്വന്തമായിട്ടുണ്ട്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്യാംപസ് പ്ലേസ്മെന്റും ഉറപ്പു നൽകുന്നു. എൻജിനിയറിങ്, ഡിപ്ലോമ ബിരുദം നേടിയവർക്കും, പൂർത്തിയാക്കാത്തവർക്കും അല്ലാത്തവർക്കുമായി പ്രത്യേക തൊഴിൽ പരിശീലനമാണ് ഇവിടെ നൽകുന്നത്. എസ്എസ്എൽസി വിജയിക്കാത്തവർക്കും ​ഗവൺമെന്റ് സർ‍ട്ടിഫിക്കറ്റോടെ കൂടെ സ്വദേശത്തും വിദേശത്തും ജോലി കണ്ടെത്താൻ ലിറ്റിൽ ഫ്ലവർ സഹായിക്കും.

‌‌‌‌‌‌‌‌‌‌ഐഐടി സ്റ്റാർട്ടപ്പുമായി ചേർന്നുള്ള പരിശീലന പരിപാടികൾക്ക് പുറമേ തികച്ചും നവീനമായ ജിംനേഷ്യം, സ്മാർട്ട് ക്ലാസ്സ് റൂം, സമഗ്ര ഇന്റർനെറ്റ് കണക്ടിവിറ്റി തുടങ്ങി സുഗമമായ പഠനത്തിന് ഉതകുന്ന എല്ലാവിധ സംവിധാനങ്ങളും ലിറ്റിൽ ഫ്ലവറിലുണ്ട്. വിജയകരമായി ഇവിടെ നിന്ന് പരിശീലനം പൂർത്തീകരിച്ച ആയിരക്കണക്കിന് വിദ്യാർഥികൾ അന്തർദേശീയ രംഗത്തെ പ്രമുഖ കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ട്.

ജോലി ഉറപ്പു തരുന്ന കോഴ്സുകൾ

പത്താംക്ലാസ് യോ​ഗ്യതയിൽ വിദേശരാജ്യങ്ങളിൽ അടക്കം തൊഴിൽ അവസരം തുറന്നു കൊടുക്കുന്ന കോഴ്സുകളാണ് കളമശ്ശേരി ലിറ്റിൽ ഫ്ലവർ മുന്നോട്ടു വെക്കുന്നത്.

രണ്ടുവർഷത്തെ ഇൻസ്ട്രുമെന്റേഷൻ ഇലക്ട്രോണിക്സ് കോഴ്സ് അത്തരത്തിൽ ഒന്നാണ്. 1 വർഷത്തെ ഇൻസ്ട്രുമെന്റേഷൻ കോഴ്സും ഐടിഐ/ഡിപ്ലോമ, ബിടെക്ക് (പാസ്/ഫെയിൽ) മൂന്ന് മാസത്തെ ഇൻസ്ട്രമെന്റേഷൻ ഹ്രസ്വകാല കോഴ്സും ചെയ്യാം. ഇത് ​ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള റിഫൈനറികളിലേക്ക് ക്യാംപസ് റിക്രൂട്ട്മെന്റും ഉറപ്പിക്കാം.

ബിടെക്, ഡിപ്ലോമ യോ​ഗ്യതയുള്ളവർക്ക് ഓട്ടമോട്ടീവ് ജോലിയിൽ മികച്ച ടെക്നീഷ്യനാവാൻ അവസരമൊരുക്കുന്ന കോഴ്സിൻെറ പ്ലേസ്മെന്റ് അവസരങ്ങൾ വിപുലമാണ്.

എൻ‌സിവിഇടി ട്രേഡ്സിൽ ഡ്രൗട്സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജിറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് മൊട്ടോർ വെഹിക്കിൾ (എല്ലാം രണ്ട് വർഷം), വെൽഡർ, ടാറ്റാ ലീപ് പ്രോ​ഗ്രാം (ഒരുവർഷം) എന്നീ കോഴ്സുകൾ ചെയ്യാം.


​ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ ഡിപ്പാർട്ട്മെന്റ് കോഴ്സുകളിൽ രണ്ടുവർഷത്തെ എൻസിവിഇടി ഇലക്ട്രിക്കൽ കോഴ്സ് തെരഞ്ഞെടുക്കുന്നത് വിദേശത്ത് അടക്കം തൊഴിൽ സാധ്യത തുറന്ന് കൊടുക്കും.

ഒന്ന്, മൂന്ന്, ഏഴ് മാസത്തെയും ഒരു വർഷത്തെയും അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോ​ഗ്രാമിന്റെയും ഭാ​ഗമാകാം. പൈപ്പിങ് ആൻഡ് സ്ട്രക്ച്ചറൽ എൻജിനിയറിങ്, എച്ച്‌വിഎസി ആൻഡ് ആർ, ഇൻഡസ്ട്രിയൽ ഇലക്ട്രറൽ എൻജിനിയറിങ്, ഇൻസ്ട്രമെന്റേഷൻ, സാൻഡ് ബ്ലാസ്റ്റിങ് ആൻഡ് എയർലെസ് സ്പ്രേ പെയിന്റിങ്, അഡ്വാൻഡ്സ് വെൽഡിങ്, റോബോട്ടിക് വെൽഡിങ്, പ്ലാസ്മ കട്ടിങ്, ഡോളിമിക്സ് വെൽഡിങ്, ബിഎംഎസ്, പിഎൽസി, ഹോം ഓട്ടോമേഷൻ, സിസിടിവി ആൻഡ് ആക്സസ് കൺട്രോൾ തുടങ്ങി നിരവധി കോഴ്സുകളും ലിറ്റിൽ ഫ്ലവർ മുന്നോട്ടു വെക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 0484 2541206, 3511438, 9074405811, 9778914284

Similar Posts