അല്‍ക്ക സമ്മേളനത്തിന് നാളെ തുടക്കം
|അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷ (ALCA)ന്‍റെ രണ്ടാമത് സംസ്ഥാന പൊതുസമ്മേളനത്തിന് നാളെ കോഴിക്കോട് സ്വപ്നനഗരിയിൽ തുടക്കമാവും.
അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷ (ALCA)ന്‍റെ രണ്ടാമത് സംസ്ഥാന പൊതുസമ്മേളനത്തിന് നാളെ കോഴിക്കോട് സ്വപ്നനഗരിയിൽ തുടക്കമാവും. രണ്ട് ദിവസമാണ് സമ്മേളനം. ''മരം പ്രകൃതിയുടെ വരദാനം, അലൂമിനിയം നിർമിതിയുടെ സൗന്ദര്യം എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം.
അലൂമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും, വിവിധ കമ്പനികളുടെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒരു മെഗാ എക്സ്പോയും സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഈ ഇന്‍റർനാഷണൽ എക്സ്പോയിൽ കേരളത്തിനകത്തും പുറത്തും ഉള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. നാളെ രാവിലെ 10.30 ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് എക്സ്പോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന സെമിനാറിന്‍റെ ഉദ്ഘാടനം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനാണ്.
ജനുവരി 22ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ നജീബ് കാന്തപുരം എംഎല്‍എ, നടന്‍ മാമുക്കോയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ജയ്ഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനി (Jaihind Aluminium Traders), മെറാക്കി പിവിസി ലാമിനേറ്റസ് (Meraki PVC Laminates),അലൂടെക് എസിപി (Alutech ACP) മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ( malabar group of companies ) എന്നീ കമ്പനികൾ ടൈറ്റിൽ സ്പോൺസർമാരാണ്. അലൂമിനിയം മാനുഫാക്ചേഴ്സ് അസോസിയേഷൻ ഈ പരിപാടിയുടെ കോ സ്പോൺസറായും സിസ്റ്റൺ ഗ്ലാസ് (Swisston glass)ഗോൾഡൻ സ്പോൺസറായും സഹകരിക്കുന്നു.
അലൂമിനിയം മേഖലയിലെ പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി 2014 തുടക്കം കുറിച്ച പ്രസ്ഥാനമാണ് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്‍. ALCA ഇന്ന് കേരളത്തിൽ ഏറ്റവും വലിയ സംഘടിത ശക്തിയായി വളർന്നു കഴിഞ്ഞു. സർക്കാർ ക്ഷേമനിധി, സൗജന്യ ഇൻഷുറൻസ് പദ്ധതി എന്നിങ്ങനെയുള്ള സഹായനിധിയിലൂടെ ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ ഈ കാലയളവിൽ സംഘടനയ്ക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന നിർമാണ ആവശ്യങ്ങൾക്ക് വേണ്ടി അലൂമിനിയം ഫാബ്രിക്കേഷൻ മേഖലയെ പുതിയ രൂപത്തിലും ഭാവത്തിലും ഒരുക്കി നിർത്തുക എന്നത് സംഘടനയുടെ മറ്റൊരു ലക്ഷ്യമാണ്.