ഫിനാന്‍ഷ്യല്‍ രംഗത്ത് മികച്ച കരിയറാണോ ലക്ഷ്യം? സൗജന്യ വെബ്ബിനാര്‍ ഇന്ന്
|ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുമായി സഹകരിച്ച് മീഡിയവണ്‍ നടത്തുന്ന സൗജന്യ വെബ്ബിനാര്‍ ഇന്ന് വൈകീട്ട് 7.30നാണ്
ഫിനാന്‍ഷ്യല്‍ രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായെത്തുകയാണ് മീഡിയവണ്‍. ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുമായി സഹകരിച്ച് മീഡിയവണ്‍ നടത്തുന്ന സൗജന്യ വെബ്ബിനാര്‍ ഇന്ന് വൈകീട്ട് 7.30നാണ്. CA, ACCA, CMA, CS അടക്കം കൊമേഴ്‍സ് മേഖലയിലെ പഠനസാധ്യതകളെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എന്ത് സംശയങ്ങള്‍ക്കും വെബ്ബിനാര്‍ സഹായകമാകും.
കരിയര്‍ വിദഗ്‍ധന്‍ ജമാലുദ്ദീന്‍ മാളിക്കുന്നും ട്രിപ്പിള്‍ ഐ അക്കാദമിക് ഹെഡ് സിഎസ് സിഎംഎ വേണുഗോപാലും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ശ്രുതി അശോക് ആണ് മോഡറേറ്റർ. മീഡിയവണിന്‍റെ ഫെയ്‍സ്ബുക്ക് പേജില്‍ വെബ്ബിനാറിന്‍റെ തത്സമയ പ്രക്ഷേപണം ലഭ്യമായിരിക്കും.
ഉപരിപഠനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മെഡിക്കലിനും എഞ്ചിനീയറിംഗിനും ഒപ്പം എത്തി നില്‍ക്കുകയാണ് ഇന്ന് കൊമേഴ്സ് രംഗത്തെ പഠന സാധ്യതകള്‍. അത് വെറും ബികോം-എംകോം ബിരുദം എന്നതിനപ്പുറം ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്‍സി എന്നീ ഫിനാന്‍സ് പ്രൊഫഷനിലേക്ക് വളര്‍ന്നു കഴിഞ്ഞു. കൂടാതെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഇന്‍ഷൂറന്‍സ്, ഇന്‍വെസ്റ്റ്മെന്‍റ്, ഇ ബിസിനസ്, ഇ കൊമോഴ്സ്, ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ട്രേഡിംഗ് അടക്കം മികച്ച ജോലി സാധ്യതയാണ് ഈ രംഗത്ത് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ഇപ്പറഞ്ഞ മേഖലകളില്‍ ജോലി കണ്ടെത്താന്‍ പ്ലസ്ടുവിന് കൊമേഴ്സ് പഠിക്കണമെന്നും നിര്‍ബന്ധമില്ല. പ്ലസ്ടു പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്സിന് അപേക്ഷിക്കാം. ഡിഗ്രി പൂര്‍ത്തിയായവര്‍ക്ക് നേരിട്ട് ഇന്‍റര്‍മീഡിയറ്റ് കോഴ്സിനും ചേരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9020123466
Webinar Registration Form
https://forms.gle/EbB7eZajRUKxQxH86