Marketing Feature
ജിഎസ്എല്‍ - മീഡിയവണ്‍ സ്റ്റഡി അബ്രോഡ് എക്സ്പോ 2023 മെയ് ഏഴിന് ദുബൈയില്‍
Marketing Feature

ജിഎസ്എല്‍ - മീഡിയവണ്‍ സ്റ്റഡി അബ്രോഡ് എക്സ്പോ 2023 മെയ് ഏഴിന് ദുബൈയില്‍

Web Desk
|
26 April 2023 12:40 PM GMT

തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ലാപ്‍ടോപ്പ് സമ്മാനമായി ലഭിക്കും

ഉന്നതപഠനത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.. തുടര്‍ന്നെന്ത് പഠിക്കണമെന്ന തീരുമാനമെടുക്കുന്ന കാലമാണ് മധ്യവേനലവധിക്കാലം... നിരവധി കരിയര്‍ എക്സ്പോകള്‍ക്കും സെമിനാറുകള്‍ക്കുമാണ് ഈ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. പലപ്പോഴും ഗള്‍ഫില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തുടര്‍ പഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സഹായിക്കുന്ന ഇത്തരം അവസരങ്ങള്‍ കിട്ടിക്കൊള്ളണമെന്നില്ല.

സ്കൂള്‍ വിദ്യാഭ്യാസം ഗള്‍ഫില്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനം വിദേശത്താക്കണമെന്നായിരിക്കും ആഗ്രഹിക്കുന്നത്. പക്ഷേ എന്ത് പഠിക്കണം, എവിടെ പഠിക്കണം, ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്നതിനെ സംബന്ധിച്ചൊന്നും കൃത്യമായ അറിവുകള്‍ ഉണ്ടായെന്ന് വരില്ല.

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ആയ ഗ്ലോബല്‍ സ്റ്റഡി ലിങ്കുമായി സഹകരിച്ച് മീഡിയവണ്‍, ദുബൈയില്‍ സംഘടിപ്പിക്കുന്ന എഡ്യു എക്സ്പോ ഇതിനുള്ള അവസരമൊരുക്കും. മെയ് ഏഴിനാണ് എക്സ്പോ. പ്ലസ്ടു, ഡിഗ്രി, പിജി - തുടര്‍പഠനം എന്തായാലും വിദ്യാര്‍ത്ഥികള്‍ക്കത് വിദേശത്താക്കാന്‍ അവസരമൊരുക്കുകയാണ് ഈ എഡ്യു എക്സ്പോ. എക്സ്പോയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം ഫ്രീ സ്കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ലാപ്‍ടോപ്പും സമ്മാനമായി ലഭിക്കും.


എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഹെല്‍ത്ത് കെയര്‍, ബയോമെഡിക്കല്‍ സയന്‍സ്, സൈക്കോളജി, ഫാര്‍മസി, ബയോടെക്നോളജി, പബ്ലിക് ഹെല്‍ത്ത്, ഫിസിയോതെറാപ്പി, സ്പോര്‍ട്സ് മെഡിസിന്‍, മാനേജ്‍മെന്‍റ് അടക്കം 1000 ത്തിലധികം കോഴ്സുകളില്‍ പ്രവേശനം നേടാന്‍ എക്സ്പോ അവസരമൊരുക്കും. യു.കെ, ആസ്ട്രേലിയ, കാനഡ, ജര്‍മനി അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുളള യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംശയനിവാരണത്തിനും എക്സ്പോയില്‍ അവസരമുണ്ടായിരിക്കും. കൂടാതെ കാമ്പസുകളെ കുറിച്ച്, അഡ്‍മിഷന്‍ നടപടികളെ കുറിച്ച്, സ്കോളര്‍ഷിപ്പുകളെ കുറിച്ച് എല്ലാം അറിയാനും എക്സോപോയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവസരമൊരുങ്ങും.

മെയ് ഏഴ് ഞായറാഴ്ച അല്‍ നഹ്ദയിലെ ലാവെന്‍ഡര്‍ ഹോട്ടലില്‍ വെച്ചാണ് എക്സ്പോ നടക്കുന്നത്. രാവിലെ 9 മണിമുതല്‍ 4 മണിവരെയാണ് എക്സോപോ. പ്രവേശനം തീര്‍ത്തും സൗജന്യമാണ്. എക്സ്പോയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന്‍ ലിങ്ക്:

https://www.globalstudylink.co.uk/edu-expo/

കൂടുതല്‍ വിവരങ്ങള്‍:

globalstudylink.co.uk

+971542690689 (UAE)

+919072697999 (IND)

+442035951999 (UK)

Similar Posts