മിതമായ ഫീസില്‍, ചുരുങ്ങിയ കാലാവധിയില്‍ പഠനം; ഉയര്‍ന്ന ശമ്പളം നേടുന്ന ജോലി
|മാനേജ്മെന്‍റ് മേഖലയില്‍ ഒരു ബെറ്റര്‍ കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പഠിക്കുന്നത് നല്ലതാണ്, നല്ല ജോലി സാധ്യതയുള്ള കോഴ്സാണ്, പഠിച്ചിറങ്ങിയ ഉടന്‍ ജോലി കിട്ടും എന്നിങ്ങനെ ഒരുപാട് പരസ്യങ്ങള്‍ കണ്ടിട്ടുണ്ട് നമ്മള്‍. സത്യത്തില്‍ എന്താണ് ഈ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍?
ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, ലാബ്, എക്സറേ ടെക്നീഷ്യന്മാര്‍ എന്നിവര്‍ മാത്രമല്ല ഒരു ഹോസ്പിറ്റലിലുള്ളത്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും നല്‍കുന്ന പ്രൊഫഷണലുകളായിരിക്കണം ഇവര്‍ക്കൊപ്പം ഒരു ആശുപത്രി മാനേജ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ കാലമെത്ര മാറിയാലും എല്ലാകാലത്തും ജോലി സാധ്യതയുള്ള ഒന്നാണ് ആരോഗ്യമേഖല.
മിതമായ ഫീസില്‍ വളരെ ചുരുങ്ങിയ കാലാവധിയില്‍ പഠിച്ച് വളരെ ഉയര്‍ന്ന ശമ്പളം നേടുന്ന ഒരു ജോലി- അതാണ് ഇന്ന് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കരിയര്‍. പ്ലസ്ടുവിനോ ഡിഗ്രിക്കോ ശേഷം മാനേജ്മെന്‍റ് മേഖലയില്‍ ഒരു ബെറ്റര്‍ കരിയര്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്. ആശുപത്രിയുടെ നോണ്‍-മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റുമായി ബന്ധപ്പെട്ട് നിരവധി ജോലികളാണ് ഈ കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്.
ഒരു ആശുപത്രിയുടെ നോണ്‍- മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റാണ് ആ ആശുപത്രിയുടെ ഡേ ടു ഡേ പ്രവര്‍ത്തനങ്ങള്‍ മാനേജ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആ ആശുപത്രിയുമായി ബന്ധപ്പെട്ട എ റ്റു സെഡ് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് ഈ വിഭാഗത്തിലെ ജീവനക്കാര്‍. ആശുപത്രിയുടെ അഡ്മിന്‍, എച്ച് ആര്‍, പിആര്‍, ഇന്‍ഷൂറന്‍സ് തുടങ്ങി മുഴുവന്‍ മാനേജ്മെന്‍റ് വിഭാഗവും ഈ നോണ്‍- മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഭാഗമാണ്.
രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കണം, കൂട്ടിരിപ്പുകാര്‍ക്ക് പരാതിയില്ലാതെ നോക്കണം- ഒരു ആശുപത്രി അഡ്മിനിസ്ട്രേറ്ററുടെ റോളുകള്‍ നിരവധിയാണ്. കൂടാതെ സാമ്പത്തികം, നിയമനം, വരവുചെലവുകള്‍, ക്ലീനിംഗ്, മറ്റ് മെയിന്‍റനന്‍സുകള്‍ എല്ലാത്തിനും ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയായിരിക്കും ഈ അഡ്മിനിസ്ട്രേറ്റര്‍. അതുകൊണ്ടുതന്നെ ഇതൊരു സ്കില്‍ഡ് ജോബ് കൂടിയാണ്.
നേരത്തെ ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ഡിപ്പാര്‍ട്ടുമെന്‍റില്‍ ട്രെയിനിംഗ് നല്‍കിയ ശേഷമായിരുന്നു അവരെ ജീവനക്കാരായി പല ആശുപത്രികളും നിയമിച്ചിരുന്നത്. നിലവിലെ അവസ്ഥയില്‍ ജോലിക്ക് ആളുകളെ എടുത്ത് ട്രെയിനിംഗ് നല്‍കാനുള്ള സമയമൊന്നും പല ആശുപത്രികളിലുമില്ല. അവര്‍ക്കാവശ്യം സ്കില്‍ഡ് പേഴ്സണലുകളെയാണ്. അതുകൊണ്ടുതന്നെ ഈ കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത് ജോലിസാധ്യതകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.adiinstitute.co.in
www.adiinstitute.in
Phone: 9895984537
9645133444