ഹെൽത്ത്കെയർ മാനേജ്മെന്റ് രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ബിബിഎ കോഴ്സുമായി ISSD
|കോഴ്സിന്റെ സമാരംഭം കൊച്ചി മേയർ അഡ്വ എം. അനിൽകുമാർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു
ഹെൽത്ത്കെയർ മാനേജ്മെന്റ് രംഗത്തെ നൂതനതൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ ബിബിഎ കോഴ്സ് ഇന്ത്യയിൽ ആദ്യമായി യുജിസി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയുമായി കൈകോർത്തുകൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് ഐ.എസ്.എസ്.ഡി ( ISSD ) ഇന്ത്യയുടെ തൊഴിലധിഷ്ഠിതവിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ നിരവധി ചുവടുവയ്പുകൾ നടത്തിയിട്ടുള്ള സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എസ്.എസ്.ഡി. തൊഴിലധിഷ്ഠിതവിദ്യാഭ്യാസമേഖലയിൽ 30 വർഷത്തിലധികം പാരമ്പര്യമുള്ള, സേഫ്റ്റി രംഗത്ത് 2 ലക്ഷത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ ജോലിയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത എം.വി.തോമസ് നയിക്കുന്നു എന്നതുതന്നെയാണ് ഐ.എസ്.എസ്.ഡിയുടെ സവിശേഷത.
ഇന്ത്യയിലും വിദേശത്തുമുള്ള നവീന തൊഴിൽമേഖലകളെ തിരിച്ചറിഞ്ഞ് അവിടെ ജോലി നേടാൻ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുക എന്നതാണ് ISSDയുടെ പ്രഥമലക്ഷ്യം. HOSPITAL ADMINISTRATION, WAREHOUSE AND PROCUREMENT MANAGEMENT തുടങ്ങിയ കോഴ്സുകളിലൂടെ ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉന്നതമായ തൊഴിൽമേഖലകളിലെത്തിക്കാൻ ISSD-യ്ക്കായിട്ടുണ്ട്. മുപ്പതിലധികം പേർ പ്രവർത്തിക്കുന്ന, മാസം 150-ലധികം പ്ലേസ്മെന്റ്സ് നേടിക്കൊടുക്കുന്ന ശക്തമായ പ്ലേസ്മെന്റ് സെല്ലാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ISSDയെ വ്യത്യസ്തമാക്കുന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രധാനപ്പെട്ട എല്ലാ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളിലും ISSD വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു എന്നത് ISSDയുടെ ഹെൽത്ത്കെയർ മാനേജ്മെന്റ പരിശീലനരംഗത്തെ മികവിനെയാണ് കാണിക്കുന്നതത്. ഇതിന്റെ തുടർച്ചയിലാണ് ISSD യുജിസി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയുമായി കൈകോർത്തുകൊണ്ട് ഹെൽത്ത്കെയർ മാനേജ്മെന്റ് രംഗത്ത് ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ BBA കോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലുണ്ടാവുന്ന പുതിയ കുതിപ്പുകളുടെ അടിസ്ഥാനത്തിൽ ഹെൽത്ത്കെയർ മാനേജ്മെന്റ് രംഗത്ത് നവീനവും ആകർഷകവുമായ നിരവധി തൊഴിൽസാധ്യതകളാണ് തുറക്കാൻ പോകുന്നത്. കൃത്യമായ പരിശീലനത്തിലൂടെ അവ നേടിയെടുക്കാൻ വിദ്യാർത്ഥികൾക്കാവും എന്നാണ് ISSD പ്രതീക്ഷിക്കുന്നത്. അതിന് വിദ്യാർത്ഥികളെ സഹായിക്കുന്ന പ്രസക്തമായ സിലബസും സമഗ്രമായ പരിശീലനവുമാണ് ഓൺലൈൻ BBA യിലൂടെ ISSD ഒരുക്കുന്നത്. ഇതിലൂടെ ഹെൽത്ത്‌കെയർ മാനേജ്മെന്റ് രംഗത്ത് വിദേശത്തും ഉയർന്ന ശമ്പളമുള്ള ജോലി നേടിയെടുക്കാൻ വിദ്യാർത്ഥികൾക്കാവും.
ഓൺലൈൻ BBA കോഴ്സിന്റെ സമാരംഭം വിപുലമായ ചടങ്ങുകളോടെ റിനൈ കൊച്ചിയിൽ വച്ച് നടന്നു. കൊച്ചി മേയർ അഡ്വ എം. അനിൽകുമാർ തിരിതെളിച്ച് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജോസ്. കെ. മാണി എം.പി ബ്രോഷർ പ്രകാശനം നിർവഹിച്ചു സംസാരിച്ചു. ISSD-യെയും കോഴ്സിനെയും പരിചയപ്പെടുത്തിക്കൊണ്ട് ISSD സ്ഥാപകൻ എം. വി തോമസും Jain deemed to be University യുമായി ബന്ധപ്പെട്ടിരിക്കുന്ന USDC GLOBAL-ന്റെ സഹസ്ഥാപകൻ ഡോ. ടോം ജോസഫും സംസാരിച്ചു. ഹൈബി ഈഡൻ എം.പി,കെ. എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ കെ.എസ് രാധാകൃഷ്ണൻ, ISSD ബ്രാൻഡ് അംബാസിഡറും പ്രശസ്ത ചലച്ചിത്രതാരവുമായ ആശാ ശരത്, USDC GLOBAL-ന്റെ സീനിയർ വൈസ് പ്രസിഡന്റ് വിവേക് ചന്ദ്രമോഹൻ, ചാനൽ ബിസിനസ് ഹെഡ് ഷാജൻ സാമുവൽ, കളമശ്ശേരി കൗൺസിലർ റഫീഖ് മരക്കാർ തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് മുപ്പത് വർഷത്തിലേറെയായി നൽകുന്ന സംഭാവനകൾ പരിഗണിച്ച് ISSD സ്ഥാപകൻ എം.വി തോമസിനെ ISSD യുടെ ബ്രാൻഡ് അംബാസിഡറും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ രഞ്ജി പണിക്കർ ആദരിച്ചു.
ISSD സഹസ്ഥാപക ഷൈനി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ISSD യുടെ അക്കാദമിക്സ് വിഭാഗം മാനേജർ അബിത ഹെമിങ്ടൺ നന്ദി പ്രകാശിപ്പിച്ചു.