സിവില്‍ സര്‍വീസ് ആണോ ലക്ഷ്യം; ഒരുങ്ങാം ഒമ്പതുമാസം കൊണ്ട്
|എൻലൈറ്റ് ഐഎഎസ് അക്കാദമിക്ക് 18 റാങ്കുകളുടെ പൊൻതിളക്കം
''വലുതായാല്‍ ഞാന്‍ കലക്ടറാകും അല്ലെങ്കില്‍ ഐപിഎസ്സുകാരനാകും!''
ഈ ഒരു ഡയലോഗ് പറയുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഒരു കുട്ടിക്കാലം ആര്‍ക്കും ഉണ്ടാവില്ല… 21 വയസ്സാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‍സി) നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായപരിധി. കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, അംബാസിഡര്‍ തുടങ്ങി, 21 വയസ്സില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ലക്ഷ്യം കണ്ടാല്‍ അവരെ കാത്തിരിക്കുന്ന കരിയര്‍ സാധ്യതകള്‍ നിരവധിയാണ്.
തയ്യാറെടുപ്പ് എപ്പോള്‍ തുടങ്ങണം?
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ ഏത് പ്രായത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങേണ്ടത് എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ധാരണയുണ്ടാകാറില്ല. പലരും പഠനമെല്ലാം കഴിഞ്ഞതിന് ശേഷം വിലപ്പെട്ട വര്‍ഷങ്ങള്‍ പാഴാക്കിയാണ് ഇനിയൊന്ന് സിവില്‍ സര്‍വീസിന് ശ്രമിക്കാം എന്ന് ചിന്തിക്കുന്നത്. ഡിഗ്രി പഠന കാലത്ത് തന്നെ പരിശീലനം തുടങ്ങുന്നത് ഗുണം ചെയ്യും. പരിശീലനം എത്ര നേരത്തെ തുടങ്ങുന്നു എന്നതിനേക്കാള്‍ വിജയിക്കാന്‍ സാധ്യതയുള്ള മാര്‍ഗത്തിലൂടെയാവണം പരിശീലനം എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
ഒരുങ്ങാം ഒമ്പതുമാസം കൊണ്ട്
ഏഴ് വർഷമായി സിവിൽ സർവീസ് കോച്ചിംഗ് രംഗത്തുള്ള സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എൻലൈറ്റ് അക്കാദമി. 170-ലേറെ പേരാണ് ഈ കാലയളവിനുള്ളില്‍ ഇവിടെ നിന്ന് മികച്ച വിജയം നേടിയിട്ടുള്ളത്. അങ്ങേയറ്റം ലൈവാണ് എൻലൈറ്റിലെ ക്ലാസുകൾ. പ്രിലിംസും മെയിന്‍സും കൂടി ഒമ്പതുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നത്. പരീക്ഷകള്‍, മെന്‍റര്‍ഷിപ്പ് പ്രോഗ്രാമുകള്‍, ഫീഡ്‍ബാക്ക്സ്, ഇവാലുവേഷന്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ ഒമ്പതുമാസത്തെ പരിശീലനം.
സിവിൽ സർവീസ് പരീക്ഷ ജയിക്കുന്നതിനായി എന്തൊക്കെ പഠിക്കണം എന്തൊക്കെ പഠിക്കണ്ട എന്ന് വിശദമാക്കി, വിരസവും കഠിനവുമായ പാഠഭാഗങ്ങൾ പോലും രസകരമായി അവതരിപ്പിച്ച് പഠനം ആസ്വാദ്യകരമാക്കാൻ ഇവിടുത്തെ അധ്യാപകർ ശ്രമിക്കുന്നു. ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും മികച്ച വിജയം നേടുന്നതിന് സഹായകമായ മാർഗനിർദേശങ്ങളും പരിശീലനവും നല്‍കി വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു ഇവിടെയുള്ള മെന്‍റര്‍മാര്‍.
ENMAP പ്രോഗ്രാം
എൻലൈറ്റിന്‍റെ റൈറ്റിംഗ് പ്രോഗ്രാം ആണ് ENMAP. 28 മോക് ടെസ്റ്റുകളാണ് ഈ പ്രോഗ്രാമിലുള്ളത്. പരീക്ഷ എഴുതാനുള്ള കുട്ടികളുടെ സ്കില്‍ വര്‍ധിപ്പിക്കാനുള്ള പരിശീലനമാണ് ഈ പ്രോഗ്രാം കൊണ്ട് എൻലൈറ്റ് ലക്ഷ്യംവെക്കുന്നത്.
ഫിലോസഫി ഓപ്ഷന് പരിശീലനം, മാർക്കിൽ ചരിത്രനേട്ടം
സിവിൽ സർവീസ് പരീക്ഷയിൽ വിജയം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐശ്ചിക വിഷയം തെരഞ്ഞെടുക്കുന്നത്. ഫിലോസഫി താരതമ്യേന ചെറിയ വിഷയമായതു കൊണ്ട്, ഈ ഓപ്ഷൻ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാൻ സഹായകമാണ്. ഫിലോസഫി ഓപ്ഷന് പരിശീലനം നൽകുന്ന അപൂർവം സ്ഥാപനങ്ങളിലൊന്നാണ് എൻലൈറ്റ് ഐഎഎസ്. ഇവിടുത്തെ രണ്ട് വിദ്യാർഥികൾ സിവിൽ സർവീസ് പരീക്ഷയിൽ ഫിലോസഫി ഓപ്ഷനിലെ ഏറ്റവും ഉയർന്ന മാർക്ക് നേടി ചരിത്ര നേട്ടം കുറിച്ചിട്ടുണ്ട്. ഈ വർഷം 17 -ാം റാങ്ക് നേടിയ അവിനാഷ് കുമാറും നാല് വർഷം മുമ്പ് അനന്തുവും ഫിലോസഫിയിൽ 319 മാർക്ക് നേടി.
എൻലൈറ്റ് ഐഎഎസ് അക്കാദമിക്ക് 18 റാങ്കുകളുടെ പൊൻതിളക്കം
ഇത്തവണത്തെ സിവിൽ സർവീസ് ഫലം വന്നപ്പോൾ പൊന്നിനേക്കാൾ തിളക്കമുള്ള 18 റാങ്കുകളാണ് എൻലൈറ്റ് ഐഎഎസിലെ വിദ്യാർഥികൾ സ്വന്തമാക്കിയത്. മലയാളികൾ മാത്രമല്ല, 17-ാം റാങ്ക് നേടിയ ബീഹാർ സ്വദേശി അവിനാഷ് കുമാറിന്‍റെ വിജയത്തിനു പിന്നിലും എൻലൈറ്റ് ഐഎഎസ് ഉണ്ട്. അവിനാഷ് ഫിലോസഫി ഓപ്ഷന് കോച്ചിംഗ് നേടിയതും മെയിൻസ് ടെസ്റ്റ് സീരീസ് എഴുതിയതും എൻലൈറ്റിൽ നിന്നാണ്. 81- ാം റാങ്ക് നേടിയ മാലിനി എസ്, 121 -ാം റാങ്ക് നേടിയ സിദ്ധാർഥ് രാംകുമാർ തുടങ്ങി ഈ പട്ടികയിൽ മിന്നും വിജയം സ്വന്തമാക്കിയ ധാരാളം പേരുണ്ട്.
നാല് തവണ പരീക്ഷ എഴുതി, മൂന്ന് തവണയും സിവിൽ സർവീസ് നേടിയ സിദ്ധാർഥ് രാംകുമാർ 2020 മുതൽ എൻലൈറ്റ് ഐഎഎസിലാണ് പഠിച്ചത്. ആദ്യ തവണ പ്രിലിംസ് ലഭിച്ചില്ലെങ്കിലും പിന്നീട് ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോമിലും ഐപിഎസിലും എത്തി. ഐപിഎസിൽ ആയിരിക്കെ വീണ്ടും പരീക്ഷയെഴുതി 121ാം റാങ്ക് നേടി. ഏഴാമത്തെ ശ്രമത്തിലാണ് എൻലൈറ്റ് ഐഎഎസിലെ ഫാക്കൽറ്റി കൂടിയായ മധുശ്രീ സിവിൽ സർവീസ് നേടിയത്. അഞ്ച് തവണ മെയിൻസ് പാസായി ഇന്‍റർവ്യൂ വരെ എത്തിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ മധുശ്രീ ആത്മവിശ്വാസം കൈവിട്ടില്ല.. വീണ്ടും പരിശ്രമിച്ചു, ഇത്തവണ 365-ാം റാങ്ക് നേടുകയും ചെയ്തു.
സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട പല മിഥ്യാധാരണകളെയും തിരുത്തി എഴുതുന്നതാണ് 599 -ാം റാങ്ക് നേടിയ മുഹമ്മദ് അഫ്‌സലിന്‍റെ വിജയം. ഇടുക്കിയിലെ ഉടുമ്പന്നൂർ എന്ന ഗ്രാമത്തിൽ നിന്നുള്ള അഫ്‌സൽ ഹൈകോർട്ട് അസിസ്റ്റന്‍റായി ജോലി ചെയ്തുകൊണ്ടാണ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. മലയാളമായിരുന്നു ഓപ്ഷണൽ സബ്ജക്ട്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് അഞ്ചാമത്തെ പരിശ്രമത്തിലാണ് ഈ ഇടുക്കിക്കാരൻ സിവിൽ സർവീസ് നേടിയത്.
പുതിയ ബാച്ചുകൾ ഉടൻ
എൻലൈറ്റ് ഐഎഎസിൽ അടുത്ത പ്രിലിംസ് കം മെയിൻസിന്‍റെ പുതിയ ബാച്ചുകൾ ജൂലൈ 19 ന് ആരംഭിക്കുന്നതാണ്. 2024- ലെ മെയിൻസ് എഴുതുന്നവർക്കായുള്ള മെയിൻസിന്‍റെ പരിശീലന ക്ലാസി (ENMAP) നും ഈ മാസം തുടക്കം കുറിക്കുന്നുണ്ട്. സെപ്റ്റംബറിൽ പ്രിലിമിനറി ടെസ്റ്റ് സീരീസ് ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 7994058393
ഇ മെയിൽ: enliteias@gmail.com
വെബ്‌സൈറ്റ്: www.enliteias.com