Marketing Feature
ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് പ്രവർത്തനം തുടങ്ങി
Marketing Feature

ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് പ്രവർത്തനം തുടങ്ങി

Web Desk
|
13 Feb 2023 5:37 AM GMT

പാലാഴിയിൽ ഹൈലൈറ്റ് മാളിന് സമീപത്താണ് മലബാറിന്‍റെ വസ്ത്രസങ്കൽപങ്ങൾക്ക് മാറ്റുകൂട്ടാൻ ശീമാട്ടി എത്തിയത്.

വസ്ത്രവ്യാപാരരംഗത്തെ പ്രമുഖ ബ്രാന്‍റായ ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് പ്രവർത്തനം തുടങ്ങി. പാലാഴിയിൽ ഹൈലൈറ്റ് മാളിന് സമീപത്താണ് മലബാറിന്‍റെ വസ്ത്രസങ്കൽപങ്ങൾക്ക് മാറ്റുകൂട്ടാൻ ശീമാട്ടി എത്തിയത്. പുതിയ ഷോറൂം സിഇഒ ബീന കണ്ണൻ ഉദ്ഘാടനം ചെയ്തു

വിവാഹാവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ മുഴുവൻ തയ്യാറാക്കി നൽകാനുള്ള സൗകര്യവുമായാണ് ശീമാട്ടി പ്രവർത്തനം തുടങ്ങുന്നത്. സ്ത്രീകൾക്ക് മാത്രമായുള്ളതാണ് ശീമാട്ടി ക്രാഫ്റ്റഡിന്‍റെ മലബാറിലെ ആദ്യഷോറൂം. 30,000 സ്ക്വയര്‍ ഫീറ്റിൽ, 3 നിലകളിലായാണ് പ്രവർത്തനം. ആവശ്യക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകും. സിഇഒ ബീന കണ്ണൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.

പരമ്പരാഗതതമായ പട്ടുസാരികളുടെ അത്യപൂർവമായ കലക്ഷനുകളും ഇവിടെയുണ്ട്. കൊച്ചിയിലും കോട്ടയത്തും ജനങ്ങളുടെ മനസ്സറിഞ്ഞ അനുഭവ പാരമ്പര്യവുമായാണ് കോഴിക്കോട്ടെക്കെത്തുന്നത്. ആദ്യവിൽപന കോർപ്പറേറ്റ് കൺസൾട്ടന്‍റ് സിഎസ് ആഷിഖിനും അഡ്വ. ബർഷാന ബഷീറിനും നൽകി നിർവഹിച്ചു. നടി സാസ്വികയും ചടങ്ങിൽ പങ്കെടുത്തു.




Similar Posts