Marketing Feature
സുരക്ഷിതമായി ഇരിക്കാം: ഓൺലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാം
Marketing Feature

സുരക്ഷിതമായി ഇരിക്കാം: ഓൺലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാം

Web Desk
|
9 April 2022 10:47 AM GMT

ഓണ്‍ലൈന്‍ പര്‍ച്ചേസ് ഏതുവിധത്തില്‍ സുരക്ഷിതവും കാര്യക്ഷമവുമായി ചെയ്യാമെന്നും എങ്ങനെ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടാതിരിക്കാമെന്നും ഉള്ളതിലേക്കായി ചില വിദ്യകള്‍ പറയുകയാണ് മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫ്ലിപ്പ്കാർട്ട്

ഷോപ്പിംഗായാലും മറ്റ് പര്‍ച്ചേസുകളായാലും, എല്ലാം ഓണ്‍ലൈന്‍ ആയി ചെയ്യുന്നവരാണ് ഇന്ന് ഏറെയും. അതില്‍ ചില റിസ്കുകളുണ്ടെന്നും നമ്മള്‍ക്കറിയാം. കാരണം, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന നിരവധി വാര്‍ത്തകള്‍ ദിവസവും നമ്മളെ തേടി എത്താറുണ്ട്. പക്ഷേ, അതെല്ലാം അവരുടെ ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതാണെന്നും നമുക്ക് അങ്ങനെയൊന്നും സംഭവിക്കില്ലെന്നും വിശ്വസിക്കുന്നവരാണ് പലരും.

പക്ഷേ, നിങ്ങള്‍ എത്ര ശ്രദ്ധിച്ചിട്ടും കാര്യമില്ല എന്നതാണ് വാസ്തവം. മനുഷ്യരെ പറ്റിക്കുന്നത് തന്നെ ഒരു ജോലിയായി സ്വീകരിച്ച നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. ആര്‍ക്കും സംശയത്തിന് ഇട കൊടുക്കാതെ, നിരവധി മാര്‍ഗങ്ങളിലൂടെയാണ് ഇത്തരക്കാര്‍ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ രംഗത്തുണ്ടായ മാറ്റങ്ങളും ഈ തട്ടിപ്പുകാര്‍ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്ന് വേണം പറയാന്‍...

ഓണ്‍ലൈന്‍ ഷോപ്പിംഗ്, ബില്‍ പേയ്മെന്‍റുകള്‍, മണി ട്രാന്‍സ്ഫര്‍, മറ്റ് ഇന്‍റര്‍നെറ്റ് ഇടപാടുകള്‍ എന്നിവയില്‍ വന്‍ വര്‍ധനവാണ് ഈ കാലത്തിനിടയിലുണ്ടായിട്ടുള്ളത്. മൂന്ന് കാരണങ്ങളാണ് പ്രധാനമായും ഈ വര്‍ധനവിലേക്ക് നയിച്ചത്. സാധനങ്ങളായാലും സേവനങ്ങളായാലും അവയുടെ തെരഞ്ഞെടുപ്പും പേയ്മെന്‍റും, ഓണ്‍ലൈന്‍ വഴി ആയി എന്നതാണ് അതിന്‍റെ ആദ്യത്തെ കാരണം. രണ്ടാമത്തെ കാരണം സമയലാഭമാണ്. ഒരു പ്രത്യേക സ്ഥാപനത്തിലോ ഷോപ്പിലോ നേരിട്ടുപോയി സാധനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സമയം അതിന് വേണ്ടി ചെലവഴിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയതോടെ യാത്രകളിലോ മറ്റോ ആയിരിക്കുമ്പോള്‍ പോലും ഒരു വ്യക്തിക്ക് പര്‍ച്ചേസ് നടത്താമെന്നതിനാല്‍ അതിനായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നില്ല. മൂന്നാമത്തേത് കോവിഡിനെ തുടര്‍ന്നുണ്ടായ സാമൂഹിക അകലമാണ്. വ്യക്തിഗത ഇടപെടലുകള്‍ കുറയ്ക്കുന്നതിനായി ആളുകള്‍ ഓൺലൈന്‍ ഷോപ്പിംഗും ഡിജിറ്റല്‍ പേയ്മെന്‍റും തെരഞ്ഞെടുത്തു. ഈ ഘടകങ്ങളെല്ലാം കൂടി ആയപ്പോള്‍ സ്വാഭാവികമായും ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വന്‍വര്‍ധനവുണ്ടായി.




നമ്മുടെ രാജ്യത്ത് നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നിലവിലുണ്ട്. അവയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഫ്ലിപ്പ്കാർട്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസ് എങ്ങനെ സുരക്ഷിതവും കാര്യക്ഷമവുമായി ചെയ്യാമെന്നും എങ്ങനെ തട്ടിപ്പുകാരുടെ കെണിയില്‍ പെടാതിരിക്കാമെന്നും ഉള്ളതിനായി ചില വിദ്യകളാണ് ഫ്ലിപ്പ്കാർട്ട് ഇനി പറയുന്നത്.

വ്യത്യസ്ത അക്കൌണ്ടുകള്‍ക്ക് വ്യത്യസ്ത പാസ്‍വേഡ്

ഓരോ അക്കൌണ്ടിനും വ്യത്യസ്തമായ പാസ്‍വേഡുകള്‍ ഉപയോഗിക്കുക, അവ ഒരു ഹാക്കര്‍ക്ക് എളുപ്പം പിടികിട്ടാത്തതുമായിരിക്കണം. പ്രധാനമായും അക്കൌണ്ട് സുരക്ഷിതമാക്കാന്‍ എല്ലാവരും എടുക്കുന്ന മുന്‍കരുതലാണിത്. ഇത് അക്കൌണ്ടിന് എത്രത്തോളം സുരക്ഷ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെങ്കിലും പണമിടപാടുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുന്ന ഓരോ വ്യക്തിയും, എത്ര ഓണ്‍ലൈന്‍ അക്കൌണ്ടുണ്ടോ അവയ്‍ക്കെല്ലാം വ്യത്യസ്തവും അത്ര പെട്ടെന്ന് പിടികിട്ടാത്തതുമായ പാസ്‍വേഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഫ്ലിപ്പ്‍കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ ഉപഭോക്താക്കളെ ഇത്തരം തട്ടിപ്പുകളില്‍നിന്നും തട്ടിപ്പുകാരില്‍ നിന്നും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. എങ്കിലും ഓരോ വ്യക്തിയും കൂടുതല്‍ ശ്രദ്ധിക്കണം.

ഒരുപാട് അക്കൌണ്ട് ഉണ്ടാവുമ്പോള്‍ ഓരോന്നിനും വ്യത്യസ്ത പാസ്‍വേഡ് ആയാല്‍ ഓര്‍മ്മിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണോ നിങ്ങളെ വിഷമിപ്പിക്കുന്നത്. പാസ്‍വേഡ് മറന്നുപോയാലും കുഴപ്പമില്ല. പാസ്‍വേഡ് റീ-സെറ്റ് ചെയ്യുന്നതിനായി 'ഫോര്‍ഗോറ്റ് പാസ്‍വേഡ്' എന്നൊരു ഓപ്ഷന്‍ ഫ്ലിപ്പ്‍കാര്‍ട്ട് നല്‍കുന്നുണ്ട്. ഇത് വെബ്‍സൈറ്റ് വഴി പര്‍ച്ചേസ് ചെയ്യുകയാണെങ്കിലും, മൊബൈല്‍ ആപ്പ് വഴി പര്‍ച്ചേസ് ചെയ്യുകയാണെങ്കിലും ലഭ്യമാണ്. അതോടെ ഒരു ഒടിപി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരികയും അതുപയോഗിച്ച് നമുക്ക് അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്യുകയും ചെയ്യാം. പാസ്‍വേഡ് സ്ട്രോംഗായിരിക്കാന്‍ സ്പെഷ്യല്‍ സിമ്പലുകളോ അല്‍ഫ ന്യൂമെറിക്കുകളോ ഉപയോഗിക്കുന്നതും നല്ലതാണ്.

സാമൂഹ്യമാധ്യമങ്ങള്‍; തട്ടിപ്പുകാരുടെ വിളനിലങ്ങള്‍

70 ശതമാനം തട്ടിപ്പുകളുടെയും തുടക്കം സോഷ്യല്‍മീഡിയയിലൂടെ ആണെന്നാണ് അടുത്തകാലത്ത് നടന്ന പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. ഒരുകൂട്ടം ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനും അവരെ തട്ടിപ്പില്‍ വീഴ്‍ത്താനും ഏറ്റവും ലാഭകരമായ ഒരു മാധ്യമമായി സത്യത്തില്‍ സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു.


നിങ്ങളില്‍ പലര്‍ക്കും വാട്‍സ്ആപ്പ്, ഫെയ്‍സ്ബുക്ക്, ടെലഗ്രാം, അല്ലെങ്കില്‍ മറ്റ് നിരവധി മെസേജ് അയക്കാവുന്ന പ്ലാറ്റ്ഫോമുകള്‍ വഴി പലപ്പോഴും പല മെസേജുകളും ലഭിക്കുന്നുണ്ടാകും. അവയില്‍ പലതും അതിശയകരമായ ഡീലുകള്‍, വിലക്കുറവുകള്‍, മത്സരങ്ങള്‍, ലക്കി ഡ്രോ പോലുള്ളവ ആയേക്കാം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ, നിങ്ങള്‍ക്കുള്ള ഫ്രീ ഗിഫ്റ്റ് നേടൂ,

ഇവിടെ ക്ലിക്ക് ചെയ്യൂ, നിങ്ങള്‍ക്കുള്ള 10,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കൂ..

എന്നൊക്കെ പറഞ്ഞുവരുന്നവയെല്ലാം തട്ടിപ്പാണ്.. അത് ആദ്യം തിരിച്ചറിയണം... ഇത്തരം മെസേജുകളോട് പ്രതികരിക്കാതിരിക്കുക.

സോഷ്യല്‍ മീഡിയകളില്‍ വ്യാജഫോണ്‍നമ്പറുകള്‍ നല്‍കി ഫ്ലിപ്പ്കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന് പറഞ്ഞ് കസ്റ്റമറെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഫ്ലിപ്പ്കാര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ഓഫറുകളില്‍ കസ്റ്റമര്‍ക്ക് എന്ത് സംശയം തോന്നിയാലും ഉടനെ ശരിയായ ഫ്ലിപ്പ് കാര്‍ട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടേണ്ടതാണ്.

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ പേരില്‍ വ്യാജ വെബ്‍സൈറ്റുകള്‍

തട്ടിപ്പിന് ഇറങ്ങിത്തിരിച്ചവര്‍ വ്യാജ വെബ്‍സൈറ്റുകള്‍ വരെ സൃഷ്ടിക്കും. കാഴ്ചയില്‍ അത് ശരിക്കുള്ള വെബ്‍സൈറ്റ് പോലെയിരിക്കുകയും ചെയ്യും. ഡിസൈനും ലോഗോയും മാത്രമല്ല, ചില പ്രത്യേക സമയത്ത് ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്ന ദി ബിഗ് ബില്യണ്‍ ഡേയ്സ് ലോഗോ വരെ ഈ വ്യാജ സൈറ്റില്‍ ഉണ്ടായിരിക്കും. ഫ്ലിപ്പ്കാര്‍ട്ട് എന്ന് പറഞ്ഞു തുടങ്ങുന്ന URLകളും ഉണ്ടായിരിക്കും. ഉദാഹരണമായി flipkart.dhamaka-offers.com, flipkart-bigbillion-sale.com എന്നിങ്ങനെ..

അതിനാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടാതെയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക... എല്ലായ്പ്പോഴും ജാഗ്രതയോടെയിരിക്കുക... മുകളില്‍ പറഞ്ഞ മുന്‍കരുതലുകളെല്ലാം സ്വീകരിക്കുകയും ചെയ്യുക.

Similar Posts