![യുഎഇ വിദ്യാര്‍ഥികളുടെ IIT-JEE, NEET ഉറപ്പാക്കി യൂണീക് വേള്‍ഡ് എഡ്യൂക്കേഷന്‍ യുഎഇ വിദ്യാര്‍ഥികളുടെ IIT-JEE, NEET ഉറപ്പാക്കി യൂണീക് വേള്‍ഡ് എഡ്യൂക്കേഷന്‍](https://www.mediaoneonline.com/h-upload/2023/04/18/1364034-3202079965466424273186525176665088990480283n.webp)
യുഎഇ വിദ്യാര്‍ഥികളുടെ IIT-JEE, NEET ഉറപ്പാക്കി യൂണീക് വേള്‍ഡ് എഡ്യൂക്കേഷന്‍
![](/images/authorplaceholder.jpg?type=1&v=2)
ഇന്ത്യയിലെ മികച്ച മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്ന യുഎഇയിൽ നിന്നുമുള്ള വിദ്യാർഥികളിൽ ഭൂരിഭാഗവും യൂണിക് വേൾഡ് എഡ്യൂക്കേഷനിൽ പരിശീലിച്ചവരാണ്
ഇന്ത്യയിലെ മത്സരപരീക്ഷകളിൽ രണ്ടു പ്രധാന പരീക്ഷകളാണ് ഐഐടി- ജെഇഇ (IIT- JEE)യും, നീറ്റും (NEET). ഇതിൽ ഏതിലെങ്കിലും ഒന്നിൽ സ്ഥാനം നേടുക എന്നത് ഒട്ടുമിക്ക വിദ്യാർഥികളുടെയും സ്വപ്നമാണ്. മികച്ച സ്കോർ നേടി ഉന്നത പഠന മേഖലയിൽ എത്തണമെന്ന ആഗ്രഹത്തോടെ പ്രതിവർഷം 1.8 ദശലക്ഷം വിദ്യാർഥികളാണ് ഈ മത്സരപരീക്ഷകൾ എഴുതാറുള്ളത്.
യുഎഇയിൽ ഉള്ള വിദ്യാർഥികളുടെ ഈ സ്വപ്ന സാക്ഷാത്‍കാരത്തിനായി പ്രവർത്തിച്ചു പോരുന്ന പ്രധാന സ്ഥാപനമാണ് - യുണീക് വേൾഡ് എജ്യുക്കേഷൻ. യുഎഇ പോലെ ഉള്ള രാജ്യത്തു നിന്ന് നീറ്റും ജെഇഇയും പാസാകുന്ന വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകുക, മത്സരപരീക്ഷകളിൽ യുഎഇ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതൊക്കെയാണ് യുണീക് വേൾഡ് എജ്യുക്കേഷന്‍റെ ലക്ഷ്യം. യുഎഇയിൽ നിന്നും ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്, മെഡിക്കൽ സ്ഥാപനങ്ങളിലേക്ക് പ്രവേശനം നേടുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും യുണീക് വേൾഡ് എജ്യുക്കേഷന്‍റെ പരിശീലനകേന്ദ്രത്തിൽ നിന്നുള്ളവരാണ്. വിദ്യാർഥികളുടെ പരിപൂർണമായ പരിശ്രമത്തിനൊപ്പം വിദഗ്ധരായ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രീകൃത സമീപനത്തോടെയുള്ള യൂണിക് വേൾഡ് എഡ്യൂക്കേഷന്‍റെ പ്രവര്‍ത്തനവും ആണ് ഈ വിജയത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുന്നത്.
![](https://www.mediaoneonline.com/h-upload/2023/04/18/1364023-students-mbbs-110241.webp)
നീറ്റ് പരിശീലനം ദുബൈയിലും അബുദാബിയിലും
ദുബായിലും അബുദാബിയിലും യൂണിക് വേൾഡ് എഡ്യൂക്കേഷന് നീറ്റ് പരിശീലന കേന്ദ്രങ്ങളുണ്ട്. നീറ്റ് പാഠ്യപദ്ധതിയെകുറിച്ച് ആഴത്തിൽ അറിവുള്ള പ്രൊഫസർമാര്‍, പരീക്ഷാക്രമങ്ങളും പരീക്ഷയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും മുതലായവയെ മുൻനിർത്തിയുള്ള ക്ലാസുകള്‍, അറിവും ആത്മവിശ്വാസവും വേഗതയും പകർന്നു നൽകുന്ന പ്രൊഫഷണൽ അധ്യാപകന്മാരുടെ ടീം ഇവയാണ് ലക്ഷ്യം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നത്.
ദുബായിലെയും അബൂദാബിയിലെയും യൂണീക് വേൾഡ് എജ്യുക്കേഷൻ പരിശീലന കേന്ദ്രങ്ങളാണ് യുഎഇയിലെ ഉത്തമമായ നീറ്റ് പരിശീലന കേന്ദ്രങ്ങളെന്നാണ് വിജയശതമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. നീറ്റ് പരിശീലനത്തിൽ യൂണിക് വേൾഡിന്‍റെ മേൽക്കോയ്മയെ വെല്ലുവിളിക്കാൻ മറ്റാർക്കും ഇന്നുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം.
യൂണിക് വേൾഡിൽ എജ്യുക്കേഷനിലെ നീറ്റ് പരിശീലന രീതികൾ:
- പാഠ്യപദ്ധതിയിൽ നിന്ന് പ്രത്യേകമായ അധ്യാപന ശാസ്‌ത്രരീതിയിലൂടെ ഉള്ള പരിശീലനം
- വിദ്യാർഥികളുടെ ധാരണയുടെ നിലവാരം തിരിച്ചറിയാൻ ആനുകാലിക ടെസ്റ്റ് പേപ്പറുകൾ
- വിദ്യാർഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി അവരുടെ ദുർബലവും ശക്തവുമായ മേഖലകളെ അടിസ്ഥാനമാക്കിയുള്ള പരിശീലനമുറകൾ
- ചോദ്യങ്ങൾ പരിശീലിക്കുക
- കുറവുകൾ മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബാക്ക്
- മോക്ക് ടെസ്റ്റുകൾ
- വിദ്യാർത്ഥിയുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും പോസിറ്റീവ് മനോഭാവം വളർത്തുന്നതിനുമുള്ള ക്ലാസുകൾ
![](https://www.mediaoneonline.com/h-upload/2023/04/18/1364021-nitians-1page-0001-1.webp)
ഐഐടി ജെഇഇ (IIT-JEE) പരിശീലനം ദുബൈയിലും അബുദാബിയിലും
നീറ്റ് റിസള്‍ട്ടുകള്‍ മാത്രമല്ല, ഐഐടി ജെഇഇ പരിശീലനത്തിലും യുഎഇയിലെ ഏറ്റവും മികച്ച അക്കാദമിയാണ് യൂണിക് വേൾഡ് എഡ്യൂക്കേഷന്‍. ഇവിടെ പരിശീലനം ലഭിച്ച നിരവധി വിദ്യാർത്ഥികൾ ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലേക്ക് ഇതിനോടകം പ്രവേശനം നേടി കഴിഞ്ഞു. അറിവ്, ശുഭാപ്തിവിശ്വാസം, അഭിരുചി, ആത്മവിശ്വാസം എന്നിവയിൽ ഊന്നിയുള്ള മികച്ച പരിശീലനമാണ് ഐഐടി ജെഇഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ലഭിക്കുന്നത്. സൂക്ഷ്മമായ പരിശീലന സാങ്കേതികത ആണ് മറ്റു സ്ഥാപനങ്ങളിൽ നിന്നും യൂണിക് വേൾഡ് എഡ്യൂക്കേഷനെ മുൻതൂക്കമുള്ളതും വ്യത്യസ്‍തവുമാക്കുന്നത്. കൂടാതെ, ഐഐടികളും എൻഐടികളും പോലുള്ള ഉന്നത എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലേക്ക് പരമാവധി വിദ്യാർത്ഥികൾ പ്രവേശനം നേടുന്നുവെന്ന് സ്ഥാപനം ഉറപ്പാക്കുകയും ചെയ്യുന്നു.
ദുബൈയിലും അബുദാബിയിലും JEE പരിശീലനത്തിനായി താഴെപ്പറയുന്ന രീതികളാണ് പിന്തുടരുന്നത്:
- ജെഇഇ പരിശീലനത്തിന് വിദ്യാർത്ഥിക്ക് അനുസരിച്ച് അധ്യാപനവും പരീക്ഷാ പ്രക്രിയയും ഉണ്ടായിരിക്കും
- വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് വിശകലനം ചെയ്യുക
- ദുർബലമായ മേഖലകളിൽ വിദ്യാര്‍ഥിക്ക് പ്രത്യേക പരിശീലനം
- മുൻകൂട്ടി അറിയിക്കാതെ ആനുകാലിക പരീക്ഷകൾ
- പോസിറ്റീവ് അന്തരീക്ഷം ഉണർത്തുന്നതിനും വിദ്യാർത്ഥികളെ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനുമായുള്ള ഫീഡ്‌ബാക്ക് വിദ്യാർഥിയുമായും രക്ഷിതാക്കളുമായും പങ്കിടുന്നു.
- വിദ്യാർഥിയുടെ മനസ്സിൽ ആശയം ഉറപ്പിക്കാൻ ആവർത്തിച്ചുള്ള പുനരവലോകനങ്ങൾ
- സമയോചിതമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ടിപ്‌സുകളും സൂത്രങ്ങളും
- ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുള്ള പരീക്ഷാ തന്ത്രങ്ങൾ
- ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും മോക്ക് ടെസ്റ്റുകൾ
![](https://www.mediaoneonline.com/h-upload/2023/04/18/1364030-3418853231925430102308528264295798174393738n.webp)
യുഎഇയിലെ ഏറ്റവും മികച്ച നീറ്റ്, ജെഇഇ പരിശീലനകേന്ദ്രമായി യൂണിക് വേൾഡ് എഡ്യൂക്കേഷൻ മാറിയതെങ്ങനെ?
പ്രതിബദ്ധത എന്നതാണ് ഈ ചോദ്യത്തിന് ഒറ്റവാക്കിൽ പറയാവുന്ന ഉത്തരം. പ്രവേശന പരീക്ഷാ രീതികൾ നിരന്തരം നിരീക്ഷിക്കുകയും ചോദ്യങ്ങൾ ചോദിക്കുന്ന രീതി, ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ, ചോദ്യ ശൈലിയിൽ വരുന്ന വ്യതിയാനങ്ങൾ എന്നിവയിലെ സൂക്ഷ്മമായ മാറ്റങ്ങൾ പോലും കണ്ടെത്തുകയും അതിനനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച്, വിജയം ഉറപ്പാക്കുകയുമാണ് യൂണിക് വേൾഡ് എഡ്യൂക്കേഷന്‍.
ദുബൈയിലും അബുദാബിയിലും ഐഐടി ജെഇഇ, നീറ്റ് പരിശീലനത്തിന് യൂണിക് വേൾഡ് എഡ്യൂക്കേഷനെ മികച്ചതാക്കുന്ന വശങ്ങൾ:
- വിഷയങ്ങളിൽ സമഗ്രമായ പരിജ്ഞാനമുള്ള അധ്യാപകർ
- ഓരോ വിദ്യാർത്ഥിയും ആശയങ്ങളുടെ കാതൽ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്ന പ്രത്യേകമായ അധ്യാപനശാസ്‌ത്ര (എക്സ്ക്ലൂസീവ് പെഡഗോഗിക്കൽ) രീതി.
- വിദ്യാർത്ഥിയുടെ ഉള്ളിൽ അറിവ് ഉറപ്പിക്കുന്നതിന് പരിശീലന സെഷനുകൾ, പുനരവലോകനങ്ങൾ, മോക്ക് ടെസ്റ്റുകൾ
- ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവ് മനോഭാവം വളർത്തുന്നതിനും കൗൺസിലിംഗ്
![](https://www.mediaoneonline.com/h-upload/2023/04/18/1364031-3130439714858633202318097154082033559537147n.webp)
കൂടുതല്‍ വിവരങ്ങള്‍ക്ക്