Analysis
ഫലസ്തീന്‍-ഇസ്രായേല്‍ യുദ്ധം, ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം,
Analysis

ഇസ്രായേല്‍ ഇല്ലാത്ത ലോകം

ഹകീം പെരുമ്പിലാവ്
|
22 Jan 2024 1:43 PM GMT

ഇതുവരെ രാഷ്ട്രീയപരമായി പരാജയപ്പെട്ട ഇസ്രായേല്‍ നിയമപരമായി കൂടി പരാജയപ്പെട്ടാല്‍ അത് ഇസ്രായേലിനും അമേരിക്കക്കും വലിയ അടിയാകും. അത് വഴി ഇസ്രായേല്‍ ഉപരോധത്തെ കുറിച്ച് ലോകം വീണ്ടും കാര്യമായി ചര്‍ച്ചചെയ്യും. ഇസ്രായേലിനെ നിലക്ക് നിര്‍ത്താന്‍ പുതിയ രാജ്യങ്ങള്‍ മുന്നോട്ട് വരും.

ഇപ്പോള്‍ ലോകം ഫലസ്തീനിന്റെ ഉണ്മയെ കുറിച്ച് ഉറക്കെ സംസാരിക്കുന്നു. അവരുടെ അസ്തിത്വം ന്യായമാണെന്ന് വാദിക്കുന്നു. ഒപ്പം ഇസ്രായേലില്ലാത്ത സമാധാനപൂര്‍ണ്ണമായ ലോകത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം സജീവമായി ചര്‍ച്ചചെയ്യുന്നു. ഹേഗിലെ കോടതി വിധി വരാന്‍ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി എന്തായാലും അത് അംഗീകരിക്കില്ലെന്നും ഒരു കോടതിക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി ഒരു ജനതക്ക് മേല്‍ അകാരണമായി നൂറുദിവസങ്ങള്‍ക്കപ്പുറവും യുദ്ധം ചെയ്യുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ദിവസങ്ങള്‍ ഏണ്ണപ്പെട്ടിരിക്കുന്നു. 'കൊലയാളി' എന്നും 'വംശഹത്യയുടെ നാരദന്‍' എന്നും പരസ്യമായി അദ്ദേഹത്തെ ലോകം വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കൊന്നും കൊലവിളിച്ചും അധികാരം നിലനിര്‍ത്താനുള്ള എല്ലാ അടവുകളും പയറ്റുന്ന; പടിഞ്ഞാറിന്റെ ഒത്താശയില്‍ സയണിസ്റ്റ് ഭീകരനായി വാഴുന്ന കിരാത ഭരണത്തിന്റെ അവരോഹണം ആരംഭിക്കുകയാണ്. രാജ്യത്തെ രാഷ്ടീയമായി ഭിന്നിപ്പിച്ചും ആഭ്യന്തര കലാപത്തിലെത്തിച്ചും ലോകത്തെ വെല്ലുവിളിക്കുന്ന നെതന്യാഹുവിനെ ഇനിയും അധികം വാഴാന്‍ ഇസ്രായേലും ലോകവും അനുവദിക്കുകയില്ല. എന്തായാലും നെതന്യാഹു സ്വന്തം കുഴി തോണ്ടുക മാത്രമല്ല, ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഭാവിയുടെ കടക്കല്‍ കത്തിവെച്ചു കൊണ്ടായിരിക്കും പടിയിറങ്ങുന്നത്.

കല്ലിന്റെ കൂമ്പാരങ്ങളെ നേരിടാന്‍ ലോകത്തെ മൂന്നാമത്തെ സൈനിക ശക്തിക്ക് വെറും രണ്ട് നാള്‍ എന്നായിരുന്നുവല്ലൊ അവകാശവാദം. നൂറുനാളുകള്‍ കഴിഞ്ഞിട്ടും ഇത്രയും നാള്‍ ഹമാസിനെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല, കരയില്‍ ഹമാസിനെതിരെ ഒന്നും ചെയ്യാനാകാതെ സൈന്യത്തെ തിരിച്ച് വിളിച്ച് പരാജയം ഏറ്റുവാങ്ങുകയും മറ്റു പല വഴികളില്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഇസ്രായേല്‍.

ഫലസ്തീന്‍ ഇല്ലാത്ത ലോകത്തിനു വേണ്ടി ദാഹിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കട്ടക്ക് ഒന്നിച്ച് നിന്ന് ഇത്രയേറെ കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കിയത്. മൂന്നു മാസത്തിലധികമായി ഇന്നും ഫലസ്തീനികളെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നത്. മനുഷ്യനെന്നൊ മൃഗമെന്നോ പച്ചപ്പെന്നോ വ്യത്യാസമില്ലാതെ ഒരു രാജ്യത്തെയൊന്നടങ്കം കിരാതമായി ചുട്ടുകരിക്കുന്നത്. വിധി വൈപരീത്യമെന്നോണം ഫലസ്തീന്‍ പ്രശ്‌നം ലോകത്തിനു മുന്നില്‍ വന്നിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ദ്വിരാഷ്ട സാധ്യതയെ കുറിച്ച് സംസാരിക്കുന്നു. ഇസ്രയേലിന്റെ കിരാത നടപടികള്‍ക്ക് ലോകമൊന്നടങ്കം 'നോ' പറഞ്ഞു കൊണ്ടിരിക്കുന്നു.

ഹമാസിനെ ഇല്ലാതാക്കുക എന്നതായിരുന്നു നിഷ്പ്രയാസമെന്ന് കരുതിയ ആദ്യത്തെ വ്യാമോഹം. എന്നാല്‍, 'ഹമാസിനെ നമുക്ക് അവസാനിപ്പിക്കാന്‍ കഴിയില്ല, കാരണം ഹമാസ് ജനങ്ങളുടെ മനസ്സിലും ചിന്തകളിലും ജീവിക്കുന്ന ഒരു ആദര്‍ശമാണ്.' എന്ന് പറഞ്ഞത് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ബരാക് ആയിരുന്നു. ഏറ്റവും ഒടുവില്‍ മുന്‍ നീതിന്യായ മന്ത്രിയും വാര്‍ക്യാബിനറ്റ് അംഗവുമായ ജിയോഡന്‍ സര്‍ അതാവര്‍ത്തിച്ചിരിക്കുന്നു. ''ഹമാസ് പരാജയപ്പെടുന്നതില്‍ നിന്നും വളരെ അകലെയെണ്'' എന്നാണ് അദ്ദേഹം പ്രസ്ഥാവിച്ചത്. ഹമാസ് എന്ന സംഘടനയുടെ പിറവി തന്നെ വേറിട്ടതാണെന്നും അതിന്റെ ഘടന ജൈവികമാണെന്നും ഇസ്രായേല്‍ തിരിച്ചറിഞ്ഞില്ല. ഫലസ്തീനികളുടെ ആവശ്യങ്ങളുടെ അടിത്തറയില്‍ നിന്നും പിറവി കൊണ്ട പ്രസ്ഥാനമാണ് ഹമാസെന്ന് ഇസ്രായേല്‍ തീരെ നിനച്ചിരുന്നില്ല. ഇന്ന് ഹമാസ് ഫലസ്തീന്‍ ജനതയുടെ മാത്രമല്ല, അറബ് ലോകത്തിന്റെ തന്നെ ഉള്‍വിളിയും പ്രതീക്ഷയുമാണ്. മുഖം വ്യക്തമല്ലാതിരുന്നിട്ടും അബൂ ഉബൈദയുടെ ആരാധകര്‍ അനുദിനം വര്‍ധിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഹമാസിന്റെ പോരാട്ടങ്ങള്‍ക്ക് അറബ് ആഫ്രിക്കന്‍ ലോകവും പടിഞ്ഞാറന്‍ ലോകത്തെ യുവത പോലും ശക്തി പകരുകയായിരുന്നു. എന്നാല്‍, എവിടേക്കും ചായാന്‍ പാകത്തില്‍ ഉണ്ടാക്കിയെടുത്ത ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പോലുള്ള കടലാസ് സംഘടനകളെ മാത്രം മുന്നില്‍ കണ്ട ഇസ്രായേലിനു ഹമാസ് ഇതുവരെയും ഒരു വലിയ വെല്ലിവിളിയായിരുന്നില്ല. കല്ലിന്റെ കൂമ്പാരങ്ങളെ നേരിടാന്‍ ലോകത്തെ മൂന്നാമത്തെ സൈനിക ശക്തിക്ക് വെറും രണ്ട് നാള്‍ എന്നായിരുന്നുവല്ലൊ അവകാശവാദം. നൂറുനാളുകള്‍ കഴിഞ്ഞിട്ടും ഇത്രയും നാള്‍ ഹമാസിനെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല, കരയില്‍ ഹമാസിനെതിരെ ഒന്നും ചെയ്യാനാകാതെ സൈന്യത്തെ തിരിച്ച് വിളിച്ച് പരാജയം ഏറ്റുവാങ്ങുകയും മറ്റു പല വഴികളില്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഇസ്രായേല്‍. അമേരിക്കയാകട്ടെ മിഡില്‍ ഈസ്റ്റിലുടനീളം നടന്ന് യുദ്ധാനന്തര സംവിധാനങ്ങള്‍ക്ക് തിടുക്കം കാട്ടുകയായിരുന്നു. എന്നാല്‍, ഈ യുദ്ധത്തിലൂടെ ഹമാസ് മുന്നോട്ട് വെക്കുന്ന 'സ്വന്തം അസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടം' എന്ന ആശയം ലോകത്തിനു മുഴുവന്‍ പരിചയപ്പെടുത്താനും ഫലസ്തീന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഇസ്രായേല്‍ അറബ് മണ്ണില്‍ തുടരുന്ന കുടിയേറ്റവും അധിനിവേശവും ചര്‍ച്ചയാക്കുവാനും സാധിച്ചുവെന്നാണ് ഹമാസ് കരുതുന്നത്.

പുതിയ സമവാക്യങ്ങള്‍ക്ക് സാധ്യത

ഹേഗില്‍ നിന്നുള്ള വിധി ഫലസ്തീനു അനുകൂലമായാല്‍ ചരിത്രം മാറിമറിയുമെന്നുറപ്പാണ്. നിലവിലെ ലോകക്രമത്തില്‍ ഇസ്രായേല്‍ കോടതി വിധി അംഗീകരിച്ചില്ലെങ്കില്‍ ആര്‍ക്കാണ് അത് നിര്‍ബന്ധിതമായി അംഗീകരിപ്പിക്കാന്‍ സാധിക്കുക? യു.എന്‍ എന്ന സംവിധാനത്തിനു സ്വന്തമായി സൈനിക ശക്തിയില്ല. അമേരിക്കയുടെ തണലിലുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അവരുടെ സൈനിക ശക്തിയാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇസ്രായേലിനെ അമേരിക്കയുടെ മറ്റൊരു സ്റ്റേറ്റ് പോലെ കരുതുന്ന അവരുടെ പരിപൂര്‍ണ്ണ ഒത്താശയില്‍ യുദ്ധം നടത്തുന്ന ഇസ്രായേലിനെ നിലക്ക് നിര്‍ത്താന്‍ എന്തായാലും അമേരിക്ക മുന്നിട്ടിറങ്ങുകയില്ല. അഥവാ ഇറങ്ങിയാല്‍ സ്വന്തം രാജ്യത്തിനെതിരെയാകും അത്. 1948 ലെ യു.എന്‍ വംശഹത്യ കണ്‍വെന്‍ഷന്‍ പരസ്യമായി അവഗണിച്ച് വശഹത്യ ഇപ്പോഴും തുടരുന്ന ഇസ്രായേല്‍ കോടതിവിധിക്ക് പുല്ലുവില കല്‍പ്പിക്കുന്നതും ഇക്കരണങ്ങളാലാണ്. അതേസമയം സഖ്യരാജ്യമെന്ന നിലയില്‍ ഇസ്രായേലിനെതിരെ മുന്നോട്ട് വരാതിരുന്നാല്‍ ലോകത്ത് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാനും അമേരിക്കയുടെ 'സൂപ്പര്‍ പവര്‍' എന്ന പദവിയെ അത് കാര്യമായി ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ ലോകം അംഗീകരിച്ചാലും ഇല്ലെങ്കിലും അമേരിക്ക പുതിയ അടവുകള്‍ പ്രയോഗിക്കേണ്ടി വരുമെന്നുറപ്പാണ്.

ഇസ്രായേലിന്റെയും സയണിസ്റ്റ് ഭീകരതയുടേയും അന്ത്യത്തിലേക്കുള്ള ആദ്യ ചുവടായിരിക്കും ഹേഗില്‍ നിന്നും വരുന്ന വംശഹത്യാ വിധി. ഹേഗിലെ വിധി എന്തായാലും ചരിത്രത്തിലെ സുപ്രധാനവും അഭൂതപൂര്‍വവുമായ സംഭവമായി അവ അടയാളപ്പെടുത്തിയേക്കും. ലോകത്ത് ഇസ്രായേലിനെ കുറിച്ചുള്ള പൊതുജനാഭിപ്രായത്തില്‍ അവ സൃഷ്ടിക്കുന്ന മാറ്റം വലുതായിരിക്കും.

ഇതുവരെ രാഷ്ട്രീയപരമായി പരാജയപ്പെട്ട ഇസ്രായേല്‍ നിയമപരമായി കൂടി പരാജയപ്പെട്ടാല്‍ അത് ഇസ്രായേലിനും അമേരിക്കക്കും വലിയ അടിയാകും. അത് വഴി ഇസ്രായേല്‍ ഉപരോധത്തെ കുറിച്ച് ലോകം വീണ്ടും കാര്യമായി ചര്‍ച്ചചെയ്യും. ഇസ്രായേലിനെ നിലക്ക് നിര്‍ത്താന്‍ പുതിയ രാജ്യങ്ങള്‍ മുന്നോട്ട് വരും. ചൈനയും റഷ്യയും തുര്‍ക്കിയും ഏതെങ്കിലും യൂറോപ്പ്യന്‍ രാജ്യങ്ങളും ഈ ആവശ്യവുമായി മുന്നോട്ട് വരികയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ അമേരിക്കക്ക് നിക്കക്കള്ളിയില്ലാതാകും. 20 വര്‍ഷമായി ഗസ്സയെ ഉപരോധത്തിലാക്കിയവര്‍ക്കെതിരെ വരുന്ന ഉപരോധം അതിലും ശക്തമായേക്കും. ഇസ്രായേലിന്റെയും സയണിസ്റ്റ് ഭീകരതയുടേയും അന്ത്യത്തിലേക്കുള്ള ആദ്യ ചുവടായിരിക്കും ഹേഗില്‍ നിന്നും വരുന്ന വംശഹത്യാ വിധി. ഹേഗിലെ വിധി എന്തായാലും ചരിത്രത്തിലെ സുപ്രധാനവും അഭൂതപൂര്‍വവുമായ സംഭവമായി അവ അടയാളപ്പെടുത്തിയേക്കും. ലോകത്ത് ഇസ്രായേലിനെ കുറിച്ചുള്ള പൊതുജനാഭിപ്രായത്തില്‍ അവ സൃഷ്ടിക്കുന്ന മാറ്റം വലുതായിരിക്കും.

കാലം തേടുന്ന ഇസ്രായേലില്ലാത്ത ലോകം

ലോകം ഇസ്രായേലില്ലാത്ത ലോകത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അമേരിക്ക സ്വതന്ത്ര ഫലസ്തീന്‍ മുന്നോട്ട് വെക്കുന്നു. ഇസ്രായേല്‍ ഇല്ലാത്ത ലോകം പുതിയൊരു ആശയമല്ല. എണ്‍പതുകള്‍ക്കൊടുവില്‍ അറബ് ആഫ്രിക്കന്‍ ചിന്തകരും പാശ്ചാത്യന്‍ എഴുത്തുകാരും ഈ വിഷയത്തെ ഗൗരവമായി സമീപിച്ചിരുന്നു. അറബ് രാജ്യങ്ങളെ അസ്ഥിരതയുടെ ആഴങ്ങളിലേക്ക് തള്ളിവിടാന്‍ നിരന്തരമായ കാരണങ്ങള്‍ അവര്‍ പടച്ചുണ്ടാക്കി. അവര്‍ക്കുമേല്‍ തീവ്രവാദ-ഭീകരവാദ മുദ്ര ചാര്‍ത്തുന്നത് പതിവാക്കി. മധ്യപൗരസ്ത്യ ദേശത്ത് പിരിമുറുക്കം കൂട്ടാന്‍ ഭീകര സംഘങ്ങളെ നിര്‍മിച്ചെടുത്തു. ഇത്തരത്തിലുള്ള അത്യന്തം അപകടകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്രായേല്‍ അവരുടെ വിദഗ്ധ സംഘങ്ങളുടെ ക്രയശേഷിയെ ഉപയോഗിച്ചുവന്നത്. ഇറാഖിലും സിറിയയിലും പടച്ചുവിട്ട ഐസിസ് ഉള്‍പ്പെടെയുള്ള ഭീകര ശക്തികള്‍ ഇസ്രായേല്‍ ഉണ്ടാക്കിയെടുത്ത ഉത്പന്നമാണെന്ന് ലോകം മനസ്സിലാക്കിയതാണ്. ഈജിപ്ത്, ലെബനാന്‍, സിറിയ തുടങ്ങി വിവിധ അറബ് രാജ്യങ്ങളില്‍ നടന്നിട്ടുള്ള നുഴഞ്ഞുകയറ്റം, അറബ് ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയ വംശീയവും വര്‍ഗീയവും ആയ ചേരിതിരിവുകള്‍, വിവിധ രാജ്യങ്ങളില്‍ നടത്തിയ ആസൂത്രിത കൊലപാതകങ്ങള്‍ തുടങ്ങിയവയില്‍ മൊസാദിന്റെ പങ്കുണ്ടായിരുന്നുവെന്ന് ലോകം കണ്ടതാണ്. ഇസ്രായേല്‍ അതിന്റെ ബൗദ്ധിക ശേഷിയത്രയും ചുറ്റുമുള്ള രാജ്യങ്ങളില്‍ അസ്ഥിരത കൊണ്ടുവരുന്നതിനും അവരില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഉപയോഗിച്ചു. ഈ ചതി തിരിച്ചറിഞ്ഞിട്ടും ഊരാന്‍ കഴിയാത്ത അത്രയും കുരുക്കിലേക്ക് അറബ് രാജ്യങ്ങളെ അവര്‍ തള്ളിയിട്ടിരുന്നു. ഇതുവഴി ഇസ്രായേല്‍ എന്നും സുരക്ഷിത രാജ്യമാക്കി നിലനിര്‍ത്തുകയും സമാധാനത്തിന്റെ കേന്ദ്രമാക്കി മാറ്റുകയുമായിരുന്നു അവരുടെ ലക്ഷ്യം.


ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അസന്തുഷ്ടിയുടേയും സമാധാന രാഹിത്യത്തിന്റെയും മുന്നില്‍ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ മുദ്ര ഏറെ ഭീതിപ്പെടുത്തുന്നതാണു. ലോകത്തുടനീളം സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഇസ്രായേല്‍ ഇല്ലാതാകുന്നതിനെ കുറിച്ച ചിന്ത ഏറെ പ്രസക്തമാവുകയാണ്. മധ്യപൗരസ്ത്യ ദേശത്തെ ഇത്രയുമേറെ അസ്ഥിരമാക്കിയ ശൈഥില്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു ശക്തി ഇല്ലാതാവുകയെന്നാല്‍ ലോകത്തുടനീളം സമാധാനം കൈവരിക എന്നുകൂടിയാണ്. ഈ വഴിയിലുള്ള ചിന്തയാണു പുതു ലോകവും സമാധാനം ആഗ്രഹിക്കുന്ന ജനതതികളും തേടുന്നത്. നികൃഷ്ട ശക്തികള്‍ നാടുനീങ്ങേണ്ട അനിവാര്യമായ കാലത്താണു നാം ജീവിക്കുന്നത്.

ഭാവിയിലേക്ക് എന്തിനാണിത്ര തിടുക്കം

യുദ്ധാനന്തര ഫലസ്തീന്‍, ഹമാസില്ലാത്ത ഗസ്സ, ഹമാസില്ലാത്ത തട്ടിക്കൂട്ട് മുന്നണി ഭരണം, ഇസ്രായേലിനു പൂര്‍ണ്ണമായി വിധേയപ്പെടുന്ന ഒരു റബര്‍സ്റ്റാമ്പ് (പാവ) ഭരണകൂടം ഇതൊക്കെയാണ് അമേരിക്കയും ഇസ്രായേലും സ്വപനം കാണുന്ന യുദ്ധാനന്തര കിണാശേരി. അതിലേക്കുള്ള തുരുപ്പുശീട്ടുമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മിഡില്‍ ഈസ്റ്റ് നാടുകള്‍ താണ്ടിയത്. സ്വന്തം കാര്യം പോലും ഉറച്ച് പറയാന്‍ കെല്‍പ്പില്ലാത്ത ചില അറബ് രാജ്യങ്ങള്‍ റാന്‍ മൂളിയെന്നതൊഴിച്ചാല്‍ ഒന്നും ഒത്തില്ലെന്ന് മാത്രമല്ല, തുരുപ്പുശീട്ട് പോക്കറ്റിലിട്ട് മടങ്ങുകയായിരുന്നു ഫലം. ഇതൊന്ന് പരുവപ്പെടുത്തിയെടുത്താല്‍ ചുറ്റുമുള്ള അറബ് രാജ്യങ്ങളെ സമ്മതിപ്പിച്ച് യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാമെന്ന് അവര്‍ കണക്ക് കൂട്ടിയിരുന്നു. നിലവിലുള്ള അവസ്ഥ ഇസ്രായേലിനും അമേരിക്കക്കും ഒട്ടും അനുകൂലമല്ല. വിജയത്തിന്റെ ഗ്രാഫില്‍ ഹമാസ് മുകളിലോട്ട് കുതിക്കുകയും ഇസ്രായേല്‍ താഴോട്ട് കൂപ്പുകുത്തുകയുമാണ്. സാധാരണക്കാരെ കൊന്നുടുക്കിയതിന്റെ ഗ്രാഫ് കാല്‍ ലക്ഷവും കടന്ന് കുതിക്കുകയാണ്. ഏറെ ചെലവേറിയ യുദ്ധമൊരുക്കിയതിനാല്‍ ഇസ്രായേല്‍ സമ്പത്ത് വ്യവസ്ഥ താഴോട്ട് പതിക്കുകയാണ്.

ഹമാസിനെ അംഗീകരിക്കാനുള്ള മടികൊണ്ട് മാത്രമാണ്. അതേസമയം അമേരിക്കയുടേയും ഇസ്രയേലിന്റേയും എല്ലാ ഗൂഡ പദ്ധതികളും ഹമാസ് കീഴ്‌മേല്‍ മറിക്കുന്ന കാഴ്ച്ചയാണ് ലോകം അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. എതിരാളികളെ വരുതിയിലേക്ക് കോണ്ടുവരുന്ന തന്ത്രപരമായ നീക്കങ്ങള്‍ ഏറ്റവുമൊടുവിലെ ബന്ധികള്‍ക്കുള്ള മരുന്നു കൊണ്ടുവരുന്നതില്‍ വരെ പ്രകടമായിരുന്നു.

വ്യോമാക്രമണം ഉള്‍പ്പെടെയുള്ള യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നായിരുന്നു നാളിതുവരെയും ഹമാസ് ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. എന്നാല്‍, അതിനു വഴങ്ങാതെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധാനന്തര ഫോര്‍മുല ഒരുക്കാന്‍ ധൃതിപ്പെടുന്നത്. ഝടിതിയിലൊരു മിഡിലീസ്റ്റ് യാത്രയില്‍ എല്ലാമൊന്ന് പരുവപ്പെടുമെന്ന ചിന്ത അസ്ഥാനത്തായി. നിരപരാധികളായ സിവിലിയന്മാര്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍ യുദ്ധം നിര്‍ത്താതെ എന്ത് യുദ്ധാനന്തരമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഹമാസ് ചോദിച്ചു. നിലവിലെ അവസ്ഥകളെ ഗൗരവമായി അഭിമുഖീകരിക്കാതെയും യുദ്ധം നിര്‍ത്തിവെക്കാതെയും ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് തുര്‍ക്കിയും ഈജിപ്തും അഭിപ്രായപ്പെട്ടിരുന്നു. ഹമാസിനെ കൂടാതെ ഒരു ചര്‍ച്ചക്ക് യൂറോപ്യന്‍ യൂണിയനും പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ഏത് പ്രശ്‌നവും ചര്‍ച്ച ചെയ്യേണ്ടത് പ്രശ്‌നം ഉയര്‍ത്തിയവരെ വിളിച്ചുകൊണ്ടാകണം എന്ന ന്യായം ഇവര്‍ മറന്നുപോകുന്നതല്ല. ഹമാസിനെ അംഗീകരിക്കാനുള്ള മടികൊണ്ട് മാത്രമാണ്. അതേസമയം അമേരിക്കയുടേയും ഇസ്രയേലിന്റേയും എല്ലാ ഗൂഡ പദ്ധതികളും ഹമാസ് കീഴ്‌മേല്‍ മറിക്കുന്ന കാഴ്ച്ചയാണ് ലോകം അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. എതിരാളികളെ വരുതിയിലേക്ക് കോണ്ടുവരുന്ന തന്ത്രപരമായ നീക്കങ്ങള്‍ ഏറ്റവുമൊടുവിലെ ബന്ധികള്‍ക്കുള്ള മരുന്നു കൊണ്ടുവരുന്നതില്‍ വരെ പ്രകടമായിരുന്നു.


യുദ്ധത്തില്‍ കൃത്യമായ തീരുമാനമാകാതെ യുദ്ധാനന്തര ചര്‍ച്ചകള്‍ ചതിയാണെന്ന് ഏറ്റവും നന്നായറിയാവുന്നവരാണ് ഹമാസ് പോരാളികള്‍. ഇസ്രായേല്‍ ചതിയുടെ ചരിത്രം പേറുന്നത് കൊണ്ടാണത്. അമേരിക്കക്ക് ഇസ്രായേലിനും വഴിയെളുപ്പമാക്കുക മാത്രമല്ല, തങ്ങളുടെ സുരക്ഷിത താവളം എന്നും സുരക്ഷിതമായി തന്നെയിരിക്കണമെന്നും ചുറ്റും ഹമാസ് പോലുള്ള ഒരു ഭീഷണിയും ഉണ്ടായിരിക്കരുതെന്നും കരുതുന്നത് കൊണ്ട് കൂടിയാണത്. എന്തായലും യുദ്ധം വിപുലീകരിക്കാനും സംഘര്‍ഷം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്ന നെതന്യാഹുവിനെ നിലക്ക് നിര്‍ത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്ന കാഴ്ചയാകും വരും ദിനങ്ങള്‍ കാണാന്‍ പോകുന്നത്.

Similar Posts