Analysis
കെ.പി ശശി: ഭയമില്ലാത്ത മനുഷ്യന്‍ - ഐ. ഷണ്‍മുഖദാസ്
Analysis

കെ.പി ശശി: ഭയമില്ലാത്ത മനുഷ്യന്‍ - ഐ. ഷണ്‍മുഖദാസ്

ഐ. ഷണ്‍മുഖദാസ്
|
30 Dec 2022 10:10 AM GMT

അഫ്‌സല്‍ ഗുരു കൊല്ലപ്പെടുന്ന സമയത്ത് വിബ്ജിയോര്‍ മേള നടന്നുകൊണ്ടിരിക്കുകയാണ്. ശശിയുടെ നേതൃത്വത്തില്‍ അന്നവിടെ ഒരു പ്രതിഷേധം ഉണ്ടായിരുന്നു. ഞാന്‍ വധശിക്ഷയ്ക്ക് എതിരുള്ളയാളാണ്. അതുകൊണ്ടാവണം എന്നെ ശശി അവിടെ പ്രസംഗിക്കാന്‍ വിളിച്ചത്. പിന്നീട് ആ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

ശശിയെ ആദ്യമായിട്ട് കാണുന്നത് പാലക്കാട് വെച്ചാണ്. പാലക്കാട് പോസ്റ്റ് ഓഫീസിന്റെ അടുത്തായി കവലയില്‍ ടെലിവിഷനില്‍ ഒരു സിനിമ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഓര്‍മയില്‍ ആ സിനിമ വാലി റെഫ്യൂസസ് ടു ഡൈ ആണ്. നര്‍മ്മദ വാലിയെ കുറിച്ചുള്ള ഒരു സിനിമയാണത്. ഇന്നത്തെ പോലെയുള്ള സംവിധാനങ്ങള്‍ ഒന്നും അന്ന് സിനിമയില്‍ ഇല്ലാതിരുന്ന ഒരു കാലമായിരുന്നു. 25 ഓളം പടങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അതില്‍ തന്നെ അമേരിക്ക അമേരിക്ക ഉള്‍പ്പെടുന്ന മ്യൂസിക് വീഡിയോ, എയ്ഡ്‌സ് മുഖ്യ വിഷയമാക്കി എടുത്ത ചിത്രങ്ങളുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത മിക്ക ഫിലിമുകളും സമൂഹത്തിലുള്ള പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുള്ളതായിരുന്നു. ചിത്രകലയില്‍ നിന്ന് ചലച്ചിത്രകലയിലേക്ക് എത്തിയ ഒരു വ്യക്തിയായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കേരളീയം പോലെയുള്ള പത്രങ്ങളിലൊക്കെ അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചിരുന്നു. വരെയാവട്ടെ കലയാവട്ടെ എല്ലാത്തിലും രാഷ്ട്രീയമുള്ള വ്യക്തിയായിരുന്നു ശശി.

പ്രതിരോധ ചലച്ചിത്ര പ്രവര്‍ത്തനത്തിന്റെ പ്രധാന കണ്ണിയായിരുന്നു ശശി. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നിരവധി സമരങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. വീട്ടിലിരുന്ന് പടം പിടിക്കുക എന്നതിനപ്പുറം ഇത്തരത്തിലുള്ള സമരങ്ങളുടെയെല്ലാം ഭാഗമാകുക എന്ന വഴിയാണ് ശശി സ്വീകരിച്ചത്.

വിബ്ജിയോര്‍ ചലച്ചിത്ര മേള - സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കുമെതിരെ സമരം ചെയ്യുന്ന ആളുകളുടെ സമരങ്ങള്‍ ചിത്രീകരിച്ച്, സിനിമ എടുക്കുന്നത് പോലും സമരമാക്കിയ ആളുകളുടെ സിനിമകള്‍ മാത്രം ചിത്രീകരിക്കുന്ന സിനിമാ മേളയാണ് വിബ്ജിയോര്‍ - മഴവില്‍ മേള എന്നും പറയും. പത്തുവര്‍ഷത്തോളം ഈ മേള തൃശ്ശൂരില്‍ ഉണ്ടായിരുന്നു, ഒരുതവണ ഈ മേളയുടെ ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ശശിയായിരുന്നു. ഇങ്ങനെ സമരം മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു മേളയുടെ സംഘാടകനായി എന്നതുമാത്രമായിരുന്നില്ല, ശശിയുടെ സിനിമയില്‍ വരെ നമുക്ക് സമരങ്ങള്‍ കാണാന്‍ കഴിയും. അഫ്‌സല്‍ ഗുരു കൊല്ലപ്പെടുന്ന സമയത്തൊക്കെ വിബ്ജിയോര്‍ മേള നടന്നുകൊണ്ടിരിക്കുകയാണ്. ശശി അന്നതിന്റെ മുഖ്യ സംഘാടകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നവിടെ ഒരു പ്രതിഷേധം ഉണ്ടായിരുന്നു. ഞാന്‍ വധശിക്ഷയ്ക്ക് എതിരുള്ളയാളാണ്. അതുകൊണ്ടാവണം എന്നെ ശശി അവിടെ പ്രസംഗിക്കാന്‍ വിളിച്ചത്. പിന്നീട് ആ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടുകയും ചെയ്തു. അദ്ദേഹവുമായി ബന്ധപ്പെട്ട അനുഭവങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍മിക്കുന്നതും അതാണ്. ശശി സംവിധാനം ചെയ്തതില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളത് രണ്ട് വര്‍ക്കുകളാണ്. അതിലൊന്ന് അമേരിക്ക അമേരിക്ക എന്ന മ്യൂസിക് വീഡിയോയാണ്. സാമൂഹിക പ്രശ്‌നങ്ങളിലൊക്കെ നിരന്തരം ഇടപെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ശശി. ക്യാമറ സമരായുധമാക്കി മുന്നോട്ടുപോയി.


സൈലന്റ് വാലിയെ മുന്‍നിര്‍ത്തി ഒരു മഴുവിന്റെ ദൂരം എന്ന പടം എടുത്ത ശ്രീ ശരത്ചന്ദ്രന്‍, അതുപോലെ പി. ബാബുരാജ്, കെ.പി ശശി ഇവരൊക്കെ സമര സിനിമകള്‍ എടുത്തിട്ടുള്ളവരാണ്. തെരുവുകളിലും മറ്റു യോഗങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍. ഇങ്ങനെയുള്ള പ്രതിരോധ ചലച്ചിത്ര പ്രവര്‍ത്തനത്തിന്റെ പ്രധാന കണ്ണിയായിരുന്നു ശശി. കേരളത്തില്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നിരവധി സമരങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. വീട്ടിലിരുന്ന് പടം പിടിക്കുക എന്നതിനപ്പുറം ഇത്തരത്തിലുള്ള സമരങ്ങളുടെയെല്ലാം ഭാഗമാകുക എന്ന വഴിയാണ് ശശി സ്വീകരിച്ചത്. ഒരു വിനോദോപാധി എന്നതിനേക്കാള്‍ സാമൂഹിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ പൊളിച്ചു കാട്ടാനുള്ള ഒരു വേദിയായാണ് അദ്ദേഹം സിനിമയെ ഉപയോഗിച്ചത്. ഭയമില്ലാത്ത മനുഷ്യന്‍ എന്നാണ് അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ശശി അറിയപ്പെട്ടിരുന്നത്.


ഫാ. ബെന്നി ബെനഡിക്റ്റ്, കെ.പി ശശി, സി. ശരത് ചന്ദ്രന്‍ എന്നിവര്‍ വിബ്ജിയോര്‍ േേമളയില്‍


Similar Posts