Analysis
ഏക സിവില്‍കോഡ് സി.പി.എം സെമിനാര്‍
Analysis

ഏക സിവില്‍ കോഡ്: മുസ്‌ലിം അപരവത്കരണ കൈപുസ്തകത്തിലെ പുത്തന്‍ ഏട്

ഡോ. ബിനോജ് നായര്‍
|
15 July 2023 4:45 AM GMT

ഹിജാബിന്റെ അപരനായി ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാവി ഷാളും ഈദ് നമസ്‌കാരത്തിന്റെ അപരനായി ഹനുമാന്‍ ചാലിസയും ഹലാലിന്റെ അപരനായി നാളിതുവരെ കേള്‍ക്കാത്ത നോണ്‍ ഹലാലും എന്ന് വേണ്ട ബാബരി മസ്ജിദിന്റെ അപരനായി വ്യാജമായി പ്രതിഷ്ഠിച്ച രാമ വിഗ്രഹം വരെ മുസ്‌ലിംകള്‍ക്ക് അപരനെ സൃഷ്ടിക്കാനുള്ള വംശീയ വ്യഗ്രതയുടെ നേര്‍ക്കാഴ്ചകളാണ്. ഇതേ അപര നിര്‍മിതിക്കുള്ള വ്യഗ്രതയാണ് ശരീയത്ത് നിയമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനെന്ന പേരില്‍ ഏക സിവില്‍കോഡ് എന്ന അപരനെ ഉയര്‍ത്തിക്കാണിക്കുന്ന സംഘ്പരിവാര്‍ കുതന്ത്രവും. | TheFourthEye

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ എന്നത് തട്ടിപ്പിന്റെയും ചതികളുടെയും സര്‍വോപരി നാട്യങ്ങളുടെയും കൂത്തരങ്ങാണ് എന്നത് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇന്ത്യന്‍ ജനാധിപത്യ നാടകത്തിലേയ്ക്ക് ടിക്കറ്റ് വച്ച് ആളെ കയറ്റുന്ന മഹോത്സവങ്ങളാണ് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും വരുന്ന തിരഞ്ഞെടുപ്പുകള്‍. കഴിഞ്ഞ കുറച്ചുകാലമായി, പൂരത്തിന് മുന്‍പുള്ള പകല്‍ പൂരം പോലെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ബന്ധമായും വരുന്ന ഒരു ആചാരമായി മാറിയിരിക്കുകയാണ് ഈ ഏക സിവില്‍ കോഡ് പ്രചാരണ മാമാങ്കം.

ഈ പ്രചാരണ മാമാങ്കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മുസ്‌ലിംകളുടെ ഖബര്‍ അവരെക്കൊണ്ട് കുഴിപ്പിക്കുക എന്നതാണ്. മുസ്‌ലിംകളെ അവര്‍ സ്വയം കുഴിച്ച കുഴിയിലിട്ട് മൂടിയാല്‍ പിന്നെ അതിനെ വംശഹത്യ എന്ന് വിളിക്കാന്‍ ആവില്ലല്ലോ. ഇങ്ങനെ മുസ്‌ലിം അപരവത്കരണം എന്ന തങ്ങളുടെ വിശാല അജണ്ട നടപ്പാക്കുന്നതിന് പരമപ്രധാനമാണ് ഹിന്ദു ഏകീകരണം അല്ലെങ്കില്‍ ധ്രുവീകരണം - ഇംഗ്ലീഷില്‍ പറഞ്ഞാല്‍ polarization - സമൂഹത്തില്‍ ഉണ്ടാക്കുക എന്നത്. ഇതിനു വേണ്ടിയാണ് സംഘ്പരിവാര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്ന് മുസ്‌ലിംകളെ നിലയ്ക്ക് നിര്‍ത്താന്‍ പോകുന്നു എന്ന പ്രതീക്ഷ മതേതര ഹിന്ദുവിന് കൊടുത്തു അവരുടെ വോട്ട് കീശയിലാക്കി അധികാരത്തില്‍ കയറുന്നത്.

ഇന്ത്യയില്‍ മുസ്‌ലിംകളുടെ വളര്‍ച്ചയും സാമ്പത്തിക സാമൂഹിക മേഖലകളില്‍ അവര്‍ ചെലുത്തുന്ന സ്വാധീനവും തടയണമെങ്കില്‍ അവരെ സാമൂഹികമായി പാര്‍ശ്വവത്കരിക്കേണ്ടതുണ്ടെന്ന് ആദ്യം തിരിച്ചറിയുന്നത് ബ്രിട്ടീഷുകാരാണ്. കച്ചവടത്തിന് എന്ന പേരില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെ ഏറ്റവും ശക്തിയായി എതിര്‍ത്തിരുന്നത് മുസ്‌ലിം ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട് ഹിന്ദു ഭരണാധികാരികളെ തമ്മിലടിപ്പിച്ചും അതുപോലെതന്നെ അവരില്‍ ക്രമേണ മുസ്‌ലിം വിരുദ്ധത തിരുകി കയറ്റിയും ഒക്കെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത്.

ഏകീകൃത സിവില്‍ കോഡ് എപ്രകാരമാണ് ഇങ്ങനെയൊരു ഹിന്ദു ധ്രുവീകരണം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഈ ധ്രുവീകരണത്തിന് പിന്നിലുള്ള മനഃശാസ്ത്രവും ഒരല്‍പം ചരിത്രവും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏകീകൃത സിവില്‍ കോഡ് എന്ന മിക്ക രാജ്യങ്ങളിലും വലിയ പൊല്ലാപ്പൊന്നുമില്ലാതെ നടന്നു പോകുന്ന ഒരു സംവിധാനത്തെ മുസ്‌ലിം വിരുദ്ധമാക്കി വോട്ട് പിടിക്കുന്ന സംഘ്പരിവാറിന്റെ ധ്രുവീകരണ പദ്ധതിയുടെ ചരിത്രത്തെ വിശദമായി തന്നെ പഠനാസ്പദമാക്കേണ്ടതുണ്ട്. ഇവിടെ നമുക്ക് സിവില്‍ കോഡിന്റെ പേരില്‍ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന മുസ്‌ലിം അപരവത്കരണത്തിന്റെ ചരിത്രം ഹ്രസ്വമായി ഒന്ന് പരിശോധിക്കാം. ഇന്ത്യയില്‍ മുസ്‌ലിംകളുടെ വളര്‍ച്ചയും സാമ്പത്തിക സാമൂഹിക മേഖലകളില്‍ അവര്‍ ചെലുത്തുന്ന സ്വാധീനവും തടയണമെങ്കില്‍ അവരെ സാമൂഹികമായി പാര്‍ശ്വവത്കരിക്കേണ്ടതുണ്ടെന്ന് ആദ്യം തിരിച്ചറിയുന്നത് ബ്രിട്ടീഷുകാരാണ്. കച്ചവടത്തിന് എന്ന പേരില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനെ ഏറ്റവും ശക്തിയായി എതിര്‍ത്തിരുന്നത് മുസ്‌ലിം ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട് ഹിന്ദു ഭരണാധികാരികളെ തമ്മിലടിപ്പിച്ചും അതുപോലെതന്നെ അവരില്‍ ക്രമേണ മുസ്‌ലിം വിരുദ്ധത തിരുകി കയറ്റിയും ഒക്കെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അങ്ങനെ ചിലയിടങ്ങളില്‍ മാത്രം കച്ചവടമൊക്കെ നടത്തി ഒപ്പം രാഷ്ട്രീയ സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കാലത്ത് മുഗള്‍ ഭരണാധികാരികള്‍ ഭരിച്ചിരുന്ന ഇന്ത്യയിലെ മതസൗഹാര്‍ദ്ദവും സാമുദായിക സഹിഷ്ണുതയും അവരെ അമ്പരപ്പിച്ചു. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ അന്നത്തെ മുസ്‌ലിം മതത്തില്‍പ്പെട്ട ഭരണാധികാരികള്‍ക്ക് മഹാഭൂരിപക്ഷം വരുന്ന ഇതര സമുദായങ്ങളില്‍ നിന്ന് കിട്ടി വന്ന വന്‍ പിന്തുണ ഇസ്‌ലാമിക ഭരണം ഇതര സമുദായങ്ങള്‍ക്ക് ജീവിതം നരകതുല്യമാക്കും എന്ന അവരുടെ അതുവരെയുള്ള ബോധ്യങ്ങളെ തകിടം മറിച്ചു.

അതോടെ ബ്രിട്ടീഷുകാര്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കി. ലോകത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കൈവശം വച്ചിരുന്ന പ്രദേശമായിരുന്നു മുഗള്‍ ഇന്ത്യ. കച്ചവടക്കാരന്റെ വേഷമിട്ടു വന്ന് കാര്യക്കാരന്‍ ആകാനുള്ള ബ്രിട്ടീഷ് കുതന്ത്രങ്ങളുടെ പിന്നിലുള്ള കാരണവും ഇന്ത്യയില്‍ രാഷ്ട്രീയ അധികാരം സ്ഥാപിച്ച് ഈ സമ്പത്ത് മുഴുവന്‍ കൈകലാക്കുക എന്നതായിരുന്നല്ലോ. ഇന്ന് സംഘപരിവാര്‍ രാജ്യം കുട്ടിച്ചോറാക്കി എന്ന് അധിക്ഷേപിക്കുന്ന ഔറംഗസേബ് എന്ന മുഗള്‍ ചക്രവര്‍ത്തിക്ക് കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ എന്നത് നാം ഇവിടെ സ്മരിക്കേണ്ടതുണ്ട്. അപ്പോള്‍ ഇന്ത്യയില്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കണമെങ്കില്‍ മുസ്‌ലിംകളും ഇതര സമുദായങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ഇഴയടുപ്പവും പരസ്പരവിശ്വാസവും തകര്‍ക്കേണ്ടതുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, നൂറ്റാണ്ടുകളായി ആയിരക്കണക്കിന് ഋഷീശ്വരന്മാര്‍ ഹിമാലയ സാനുക്കളില്‍ ഒറ്റക്കാലില്‍ തപസ്സ് ചെയ്ത് നട്ടു നനച്ചു വളര്‍ത്തിയ എന്നൊക്കെ ഇന്ന് സംഘ്പരിവാറുകാര്‍ മാത്രമല്ല കമ്യൂണിസ്റ്റുകാരും മതേതരന്മാരും വരെ മത്സരിച്ചു തള്ളുന്ന ഹിന്ദു മതത്തിന് ജന്മം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ക്ക് പ്രേരകമായ ഘടകം. പ്രാചീന ഭാരതത്തിന്റെ ആചാര അനുഷ്ഠാന വ്യവസ്ഥയുടെ തന്നെ കാതല്‍ എന്ന് പറയുന്നത് ബിംബാരാധന ആയിരുന്നു. ബ്രാഹ്മണ മതം മുതല്‍ വനവാസികള്‍ ഉള്‍പ്പെടെ പിന്തുടര്‍ന്ന ഗോത്ര ദൈവങ്ങളുടെ ആരാധനകളില്‍ വരെ ബിംബാരാധന ഒരു കേന്ദ്രഘടകം ആയിരുന്നു.

ഇപ്പോള്‍ യൂണിഫോമിറ്റിയുടെ ഒരൊറ്റ നൂലില്‍ കോര്‍ത്ത് യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമാക്കാന്‍ പോകുന്നത് ഇങ്ങനെയുള്ള ഹിന്ദുമതത്തെയാണ് എന്നതും പ്രത്യേകം ഓര്‍ക്കുക. മറ്റു മതങ്ങളെ വിട്ടേക്കൂ, ആയിരക്കണക്കിന് ഗോത്രങ്ങളുടെ ഈ ആര്‍ഷഭാരത മിശ്രിതത്തെ എങ്ങനെ ഒരൊറ്റ ചരടില്‍ കോര്‍ക്കുമെന്ന് ആദ്യം ഒന്ന് വിശദീകരിയ്‌ക്കേണ്ടതുണ്ട്.

വിശ്വാസ പദ്ധതികള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട അന്നത്തെ പ്രമുഖ മതങ്ങളില്‍ ബിംബാരാധന വര്‍ജ്യമായിരുന്നത് മൂന്ന് മതവിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍, മുസ്‌ലിം, സിഖ് എന്നീ മൂന്ന് മതങ്ങളെ മാറ്റി നിര്‍ത്തി ബിംബാരാധന എന്ന Common practice പിന്തുടര്‍ന്നിരുന്ന ബാക്കിയുള്ള ആയിരക്കണക്കിന് ഗോത്ര ജാതി വിഭാഗങ്ങളെയെല്ലാം കൂട്ടിക്കെട്ടി ബ്രിട്ടീഷുകാര്‍ ഹിന്ദുമതം എന്ന പേരില്‍ ഒരു മതത്തെ സൃഷ്ടിക്കുകയായിരുന്നു. ഹിന്ദുവിന് ഒരു ദൈവമോ ഒരു പ്രവാചകനോ ഒരു ഗ്രന്ഥമോ തങ്ങളുടെ ദൈവം മാത്രമാണ് ശരി എന്ന പിടിവാശിയോ ഒന്നുമില്ല എന്നതിനെ സഹിഷ്ണുതയുടെയും ഹൃദയ വിശാലതയുടെയും പെയിന്റ് അടിച്ച് ചാനലുകളില്‍ അവതരിപ്പിക്കുന്ന സംഘ്പരിവാറിന്റെ കുതന്ത്രം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഹിന്ദുവിന് ഒരു ദൈവമോ വിശ്വാസമോ ആരാധനാ രീതിയോ പുസ്തകമോ ഒന്നുമില്ലാത്തതിന്റെ കാരണം ഹിന്ദു എന്നത് ഒരു മതമല്ലാത്തതു കൊണ്ടു തന്നെയാണ് എന്നതാണ് വാസ്തവം. ഇപ്പോള്‍ യൂണിഫോമിറ്റിയുടെ ഒരൊറ്റ നൂലില്‍ കോര്‍ത്ത് യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമാക്കാന്‍ പോകുന്നത് ഇങ്ങനെയുള്ള ഹിന്ദുമതത്തെയാണ് എന്നതും പ്രത്യേകം ഓര്‍ക്കുക. മറ്റു മതങ്ങളെ വിട്ടേക്കൂ, ആയിരക്കണക്കിന് ഗോത്രങ്ങളുടെ ഈ ആര്‍ഷഭാരത മിശ്രിതത്തെ എങ്ങനെ ഒരൊറ്റ ചരടില്‍ കോര്‍ക്കുമെന്ന് ആദ്യം ഒന്ന് വിശദീകരിയ്‌ക്കേണ്ടതുണ്ട്.

അപ്പോള്‍ പറഞ്ഞു വന്നത് ഇസ്‌ലാമിന്റെ അപരനായി ഹിന്ദുമതത്തെ സൃഷ്ടിച്ച ചരിത്രമാണ്. ഈ വിധം തങ്ങള്‍ ഇസ്‌ലാമിന്റെ അപരന്മാരാണ്, അല്ലെങ്കില്‍ ഇസ്‌ലാമിന്റെ അപരത്വമാണ് തങ്ങളുടെ Identity എന്ന ഒരു വിരുദ്ധ ചിന്താഗതി 19 ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ ഹിന്ദു മതത്തിനുള്ളില്‍ തെളിഞ്ഞു കാണാം. ആ കാലം വരെ, അതായത് പ്രാചീനകാലം മുതല്‍ മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ച ആയിരം വര്‍ഷം ഉള്‍പ്പെടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവസാനം കുറിച്ച 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വരെ വര്‍ഗീയ കലാപം എന്ന ഒരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. അതിന് കാരണം അതുവരെ ഇസ്‌ലാമിന്റെ അപരനായ ഹിന്ദു എന്നൊരു മതമില്ലായിരുന്നു എന്നത് തന്നെ. അതുവരെ ഉണ്ടായിരുന്ന മതകലാപങ്ങള്‍ മുഴുവന്‍ വൈഷ്ണവനും ശൈവവിഭാഗവും തമ്മില്‍, അല്ലെങ്കില്‍ വൈദിക സമൂഹവും മറ്റൊരു സ്വാഭിമാനി വിഭാഗവും തമ്മില്‍, അതുപോലെ വിവിധ ഗോത്രങ്ങള്‍ തമ്മില്‍ ഒക്കെയായിരുന്നു. മുസ്‌ലിമും ക്രിസ്ത്യാനിയുമൊന്നു ഒരിയ്ക്കലും ഈ കലഹങ്ങളുടെ ഭാഗമേ ആയിരുന്നില്ല.

എന്നാല്‍, 19 ആം നൂറ്റാണ്ടിന്റെ തുടക്കകാലം മുതല്‍ പുതുതായി തട്ടിക്കൂട്ടിയെടുത്ത ഹിന്ദുക്കളോട് അവരുടെ ശത്രുക്കള്‍ ഇതര ജാതി വിഭാഗങ്ങളോ ഗോത്രങ്ങളോ അല്ല മറിച്ച് മഹത്തായ ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കാനായി പുറത്തുനിന്ന് അതിക്രമിച്ചു കടന്ന് അധികാരം പിടിച്ച മുസ്‌ലിംകളാണ് എന്ന് നിരന്തരം മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യുന്ന പരിപാടി ബ്രിട്ടീഷുകാര്‍ ആരംഭിച്ചു. അതിനായി അവര്‍ ആദ്യം ചെയ്തത് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ മഹത്തായ പാരമ്പര്യം ഉള്ള ഹിന്ദുമതം എന്ന കെട്ടുകഥ നിര്‍മിക്കുകയും ആ മഹത് പാരമ്പര്യത്തെ തകര്‍ത്ത് അപരമത വിദ്വേഷത്തില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടിയാണ് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വന്നത് എന്ന ചരിത്രവക്രീകരണം നടത്തുകയും ചെയ്യുകയാണ്. അങ്ങനെ തങ്ങളുടെ മഹത്തായ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാന്‍ വന്ന മുസ്‌ലിംകളെ അന്നുമുതല്‍ തങ്ങളുടെ ശത്രുവായി ഹൈന്ദവരില്‍ ചിലര്‍ കാണാന്‍ ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും പുരാതനമായ മതം എന്ന് ഇന്ന് ഹിന്ദുമതത്തെ ആഘോഷിക്കുന്നവര്‍ സംഘ്പരിവാറുകാര്‍ മാത്രമല്ല. കമ്യൂണിസ്റ്റുകാരും മതമില്ലാത്തവരും പുരോഗമനവാദികളും എല്ലാം ചാനലുകളില്‍ വന്ന് കൊട്ടിഘോഷിക്കുന്ന ഈ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് യഥാര്‍ഥത്തില്‍ കൂടി വന്നാല്‍ ഒരു 250 വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ. അതിനുമുമ്പ് ഉണ്ടായിരുന്നത് പരസ്പരം കലഹിച്ച് കഴിഞ്ഞിരുന്ന, തമ്മില്‍ ജാതിയിലോ വിശ്വാസങ്ങളിലോ ആചാരങ്ങളിലോ ഒന്നും ഒരുവിധത്തിലും യോജിപ്പില്ലാതിരുന്ന വിവിധ ഗോത്രങ്ങളും ജാതികളും ഒക്കെയായിരുന്നു. അപ്പോള്‍ ഇങ്ങനെ കലഹിച്ചു കിടന്നിരുന്ന വിഭാഗങ്ങളെല്ലാം പരസ്പരമുള്ള കലഹം അവസാനിപ്പിച്ച് ഹിന്ദു എന്ന കുടക്കീഴില്‍ അണിനിരന്നത് ഇസ്‌ലാം എന്ന അപരനെ നേരിടാനും മര്യാദ പഠിപ്പിക്കാനും ആയിരുന്നു എന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ. ഈ വിധം മുസ്‌ലിമിനെ പ്രതിരോധിക്കാനുള്ള ഒരുപാധി എന്ന വിധത്തില്‍ ഹിന്ദുമതം രൂപീകരിക്കപ്പെട്ടതോടെയാണ് പിന്നീട് ആര്യസമാജ്, ഹിന്ദു മഹാസഭ, വിവിധ ആഘാടാ പരിഷത്തുകള്‍ തുടങ്ങിയ ഹിന്ദു സംഘടനകള്‍ ഓരോന്നായി നിലവില്‍ വന്നതും ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ ഇന്ത്യയില്‍ ഒരു നിത്യസംഭവമായി മാറുന്നതും എന്നതാണ് സത്യം.

എന്തിനും ഏതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എതിര്‍ക്കുക അല്ലെങ്കില്‍ പ്രതിരോധിക്കുക എന്ന ജനിതക വൈകല്യം, അതായത് ഒരുതരം OCD യുടെ പിടിയിലാണ് മഹാഭൂരിപക്ഷം. ഇത് തന്നെയാണ് മുസ്‌ലിംകള്‍ കള്ളക്കടത്തുകാരാണ്, സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു, ഇതര മതങ്ങളെ സഹായിക്കില്ല, മറ്റുള്ളവരെ സുഹൃത്തുക്കളാക്കില്ല തുടങ്ങിയ വിഭ്രമചിന്തകളുടെ മനഃശാസ്ത്രപരമായ അടിസ്ഥാനം.

മനഃശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്ക് Obsessive Compulsive Disorder അല്ലെങ്കില്‍ OCD എന്ന് ചുരുക്കത്തില്‍ വിളിയ്ക്കുന്ന മനോരോഗത്തെക്കുറിച്ച് അറിയാമായിരിക്കും. ചില പ്രവര്‍ത്തികള്‍ ചില ആളുകള്‍ക്ക് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത വിധം അവരെ അതിലേക്ക് നയിക്കുന്നത് അവരുടെ തലച്ചോറിനുള്ളില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ചില ചിന്തകളാണ്. നിസ്സാരമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ചിലര്‍ക്ക് കൈകാലുകളും പാത്രങ്ങളും അല്ലെങ്കില്‍ വീടും പരിസരവും ഒക്കെ എത്ര വൃത്തിയാക്കിയാലും തൃപ്തി വരില്ല. ഇനിയും രോഗാണുക്കള്‍ ബാക്കിയുണ്ട് എന്ന ചിന്ത വീണ്ടും വീണ്ടും വൃത്തിയാക്കാന്‍ അവരെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. മറ്റു ചിലര്‍ക്ക് സുരക്ഷയെ കുറിച്ചുള്ള ഭയമായിരിക്കും ഉണ്ടാവുക. അതായത് രാത്രിയില്‍ വീടിന്റെ വാതിലും ജനലുകളും അടച്ചുപൂട്ടി പലതവണ ഉറപ്പുവരുത്തിയാലും പോയി കിടന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ പിറകലത്തെ വാതിലിന്റെ മുകളിലത്തെ കുറ്റിയിട്ടോ എന്ന സംശയം അവരെ അലട്ടിത്തുടങ്ങും. ഇപ്രകാരം എന്തിനും ഏതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും എതിര്‍ക്കുക അല്ലെങ്കില്‍ പ്രതിരോധിക്കുക എന്ന ജനിതക വൈകല്യം, അതായത് ഒരുതരം OCD യുടെ പിടിയിലാണ് മഹാഭൂരിപക്ഷം. ഇത് തന്നെയാണ് മുസ്‌ലിംകള്‍ കള്ളക്കടത്തുകാരാണ്, സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു, ഇതര മതങ്ങളെ സഹായിക്കില്ല, മറ്റുള്ളവരെ സുഹൃത്തുക്കളാക്കില്ല തുടങ്ങിയ വിഭ്രമചിന്തകളുടെ മനഃശാസ്ത്രപരമായ അടിസ്ഥാനം.

ഇത്തരം വിദ്വേഷ ചിന്തയില്‍ നിന്നുടലെടുത്ത 'മുസ്‌ലിംകള്‍ക്കൊരു അപരന്‍' എന്ന സ്വയം ബോധമാണ് നാം ഈയിടെയായി ഇസ്‌ലാമിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക എന്ന പേരില്‍ കണ്ടുവരുന്ന സര്‍വ്വ തോന്ന്യാസങ്ങളുടെയും അടിസ്ഥാനം. ഹിജാബിന്റെ അപരനായി ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാവി ഷാളും ഈദ് നമസ്‌കാരത്തിന്റെ അപരനായി ഹനുമാന്‍ ചാലിസയും ഹലാലിന്റെ അപരനായി നാളിതുവരെ കേള്‍ക്കാത്ത നോണ്‍ ഹലാലും എന്ന് വേണ്ട ബാബരി മസ്ജിദിന്റെ അപരനായി ശൂന്യതയില്‍ നിന്ന് പൊട്ടി വീണു എന്ന് നുണ പറഞ്ഞു സംഘികള്‍ വ്യാജമായി പ്രതിഷ്ഠിച്ച രാമ വിഗ്രഹം വരെ മുസ്‌ലിംകള്‍ക്ക് അപരനെ സൃഷ്ടിക്കാനുള്ള ഈ വംശീയ വ്യഗ്രതയുടെ നേര്‍ക്കാഴ്ചകളാണ്. ഇതേ അപര നിര്‍മിതിക്കുള്ള വ്യഗ്രതയാണ് ശരീയത്ത് നിയമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനെന്ന പേരില്‍ ഏക സിവില്‍കോഡ് എന്ന അപരനെ ഉയര്‍ത്തിക്കാണിക്കുന്ന സംഘ്പരിവാറിന്റെ കുതന്ത്രം.


Similar Posts