യുക്രൈൻ യുദ്ധവും, ഉത്തമ അഭയാർഥിയും
|യുക്രൈനിന് മേലുള്ള റഷ്യയുടെ ആക്രമണം നിലവിൽ തന്നെ പതിനായിരകണക്കിന് അഭയാർഥികളെ സൃഷ്ടിച്ച് കഴിഞ്ഞു
അഭയാർഥികളെ സ്വീകരിക്കുന്നതിന്റെ ചരിത്രത്തിൽ, രാജ്യങ്ങളൊക്കെ തന്നെ ഒരു ക്രമരഹിതമായ പ്രവണത പിന്തുടർന്നിട്ടുണ്ട്. വംശം, സാംസ്കാരിക ശീലങ്ങൾ, മതം എന്നിവ പരിഗണിച്ച് സാർവത്രിക മാനുഷിക സ്വഭാവസവിശേഷതകൾ പലപ്പോഴും പ്രത്യേകമായി അവഗണിക്കപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ തുടങ്ങിയ കുടിയേറ്റ രാജ്യങ്ങൾ പോലും അഭയാർഥികളായി ആരെയൊക്കെ സ്വികരിക്കണമെന്ന കാര്യത്തിൽ വംശീയമായ ഉരുണ്ടുകളികൾ ചെയ്യാറുണ്ട്. അഭയാർഥികൾ വംശഹത്യയുടെയോ, യുദ്ധക്കുറ്റങ്ങളുടെയോ, വംശഹത്യയുടെയോ, പട്ടിണിയുടെയോ ഇരകളാണെങ്കിൽ കൂടി.
യുക്രൈനിന് മേലുള്ള റഷ്യയുടെ ആക്രമണം നിലവിൽ തന്നെ പതിനായിരകണക്കിന് അഭയാർഥികളെ സൃഷ്ടിച്ച് കഴിഞ്ഞു. ഈ മാർച്ച് രണ്ടോടു കൂടി യുദ്ധമാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോൾ തന്നെ 874,000 മനുഷ്യരാണ് യുക്രൈൻ ഉപേക്ഷിച്ച് പാലായനം ചെയതത്. അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷണർ (യു.എൻ.എച്ച്.സി.ആർ) ന്റെ കണക്ക് പ്രകാരം അഭയാർഥികളുടെ എണ്ണം നാല് മില്യൺ വരെ പോയേക്കാം, അതേസമയം യൂറോപ്യൻ യൂണിയൻ ഈ കണക്കിലേക്ക് മൂന്ന് ദശലക്ഷം കൂടി കൂട്ടിച്ചേർക്കുന്നു.
മറ്റ് സംഘർഷങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള അഭയാർഥികളെ സ്വീകരിക്കുന്നതിൽ ആഴത്തിലുള്ള വിമുഖത കാണിച്ച രാജ്യങ്ങൾ യുകൈ്രനിൽ നിന്നുള്ള അഭയാർഥികളുടെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന സ്വീകാര്യത ഇതിനകം തന്നെ ഇവർക്കുള്ളിലുള്ള വലിയ കാപട്യത്തിന്റെ മുഖം വ്യ്ക്തമാക്കികൊണ്ടിരിക്കുകയാണ്.ഈ സംഘട്ടനങ്ങളിൽ പലതും പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന പ്രചാരണങ്ങളുടെയോ ഇടപെടലുകളുടെയോ ദോഷകരമായ ഫലം കൂടിയാണ്.
കുറഞ്ഞത് യുകൈ്രൻ പൗരൻമാർക്ക് നന്മവരുന്ന ഔദാര്യത്തിന്റെ വാഗ്ദാനങ്ങൾ എല്ലായിടത്തും നിന്നും വന്ന് കൊണ്ടിരിക്കുകയാണ്. യുകൈ്രൻ പൗരൻമാരുടെ പ്രധാന സ്വീകർത്താവും, അവിടുന്നുള്ളവർക്ക് കടന്ന് പോകേണ്ട പ്രധാന സ്ഥലവുമായ പോളണ്ട്, ഈ അവസരത്തിൽ തങ്ങളുടെ അതിർത്തി കടന്ന് വരുമ്പോൾ വരുന്നവരോട് മതിയായ പരിഗണന കാണിക്കുന്നു. മാനുഷികമൂല്യങ്ങൾ രക്ഷിക്കുന്ന ധാർമിക പുരോഹിതന്മാരായി അവർ സ്വയം അവരോധിക്കുകയാണ് ഈ അവസരത്തിൽ.
യുക്രൈൻ അഭയാർഥികൾ കടന്ന് പോകുന്ന വിവിധ അതിർത്തികൾ, തങ്ങൾക്കെടുക്കാവുന്നത് മാത്രം പേറിവരുന്ന അഭയാർഥികൾക്കായി ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ, സ്ലീപ്പിംഗ് ബാഗുകൾ, ഷൂസ്, പുതപ്പുകൾ, നാപ്കിനുകൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ' എന്നിവ എത്തിച്ച് സജ്ജമായതായി യുഎൻഎച്സിആർന്റെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നു.'ഞങ്ങൾ രണ്ട് രാജ്യക്കാരും എല്ലായ്പ്പോഴും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു, തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ അയൽവാസികളെ സഹായിക്കുന്നവരാണ്' ഹോമോ ഫാബർ മേധാവി അന്ന ഡെബാറോസ്കയുടെ വാക്കുകളാണിത്.
ഇത്തരത്തിലുള്ള ഐക്യദാർഢ്യം സവിശേഷമാണ്. എന്നാൽ, ആഫ്രിക്കൻ-മിഡിൽ ഈസ്റ്റ് അഭയാർഥികൾ അതിർത്തികളിൽ നേരിട്ട അനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്, അത് പോലും അവർക്ക് അത്രത്തോളമെത്താൻ സാധിച്ചെങ്കിൽ. ഉക്രെയ്നിലും അതിർത്തിയിലും തടസ്സങ്ങളുടെയും അക്രമങ്ങളുടെയും സംഭവങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
പോളണ്ട് അധികാരികൾ ആഫ്രിക്കൻ വിദ്യാർഥികളെക്കാൾ യുക്രയിൻകാർക്ക് മുൻഗണന നൽകിക്കൊണ്ട് അവരെ പോളണ്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായി ആരോപിക്കപ്പെടുന്നു, എന്നാൽ, ഇത് 'തികച്ചും നുണയും തങ്ങൾക്ക് ഭയങ്കരമായ അപമാനവുമാണെന്ന്' ഫെബ്രുവരി 28 ന് യു.എന്നിലെ പോളിഷ് അംബാസഡർ ജനറൽ അസംബ്ലിയിൽ പറഞ്ഞു. ക്രിസ്റ്റോഫ് സെസെർക്കി പറയുന്നതനുസരിച്ച്, യുക്രൈനിൽ നിന്ന് 125 രാജ്യക്കാരെ പോളണ്ടിലേക്ക് ഇത് വരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരത്തിലുള്ള സംശയമുണ്ടാവാനുള്ള കാരണങ്ങൾ യാഥാർഥ്യത്തിലുണ്ട് താനും.
ഈ കഴിഞ്ഞ വർഷമാണ്, ആഭ്യന്തര മന്ത്രി മരിയൂസ് കാമിൻസ്കിയും ദേശീയ പ്രതിരോധ മന്ത്രി മരിയൂസ് ബ്ലാഷ്സാക്കും അഭയാർഥികളുടെ സ്വീകരണത്തെകുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു ധാരണ നൽകി, ഇരുണ്ട നിറമുള്ള അഭയാർഥികൾ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നിന്നുള്ളവർ അധാർമികരും, അക്രമികളുമാണെന്ന് അവർ അഭിപ്രായപെട്ടു. 'ഹൈബ്രിഡ് വാർഫെയർ'ന്റെ ഭാഗമായി ബെലാറസിലെ ലുകാഷെങ്കോ ഭരണകൂടം നിയോഗിച്ച ആയുധങ്ങളാണെന്നും അത്തരം കുടിയേറ്റക്കാർക്ക് മേൽ ആരോപിക്കപ്പെട്ടു. മാത്രമല്ല 'അനിയന്ത്രിതമായ കുടിയേറ്റക്കാരുടെ കുത്തൊഴുക്കിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി ബെലാറസിന്റെ അതിർത്തിയിൽ ഒരു ഹൈടെക് ബാരിയർ' എന്ന് വിശേഷിപ്പിക്കുന്ന തടയൽ മാർഗം നിർമിക്കുന്നതിനുള്ള ബില്ലിൽ പ്രസിഡന്റ് അഡ്ര്സെജ് ഡൂഡയും ഒപ്പുവച്ചു.
റഷ്യക്കാരെ തെറ്റായ വിവരങ്ങൾ നൽകുന്നവരെന്ന് ആരോപിക്കുന്നത് നല്ലതാണ്, പക്ഷേ പോളിഷ് അധികാരികൾ അവരുടെ സ്വന്തം മോശം സ്വഭാവഗുണങ്ങൾ പ്രകടമാക്കികൊണ്ട് ദുർബലരായവരുടെ വരവിനെ ദുഷ്കരമാക്കുന്നതിലും, അവരെ പൈശാചികവൽക്കരിക്കുന്നതിനും വിമുഖത കാണിച്ചില്ല.
2021-ൽ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് ആളുകൾ, പോളിഷ്-ബെലാറസ് അതിർത്തിയിലെ കൊടും തണുപ്പിൽ ഒറ്റപ്പെട്ട് മരവിച്ചു. ആ സംഭത്തിൽ എട്ട് പേർ മരിച്ചു.
മനുഷ്യത്വരഹിതമായ, ക്രൂരമായ ഇൗ പ്രഹസനത്തിൽ, യൂറോപ്യൻ യൂണിയനും പോളണ്ടും ബാൾട്ടിക് രാജ്യങ്ങളും, പ്രത്യേകിച്ച് ലിത്വാനിയയും, കുറ്റം ഏറ്റേ മതിയാകൂ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, ലുകാഷെങ്കോയുടെ ക്രമരഹിതമായ വരവ് രൂപപ്പെടുത്തുന്നതിനെ 'ഒരു ഹൈബ്രിഡ് ആക്രമണം, ക്രൂരമായ ആക്രമണം, അക്രമാസക്തമായ ആക്രമണം, ലജ്ജാകരമായ ആക്രമണം' എന്ന് പരസ്യമായി ആരോപിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് പരിഗണന കൊടുക്കാതിരിക്കൽ എളുപ്പമാക്കുന്നു.
ആഗോളതലത്തിൽ, ഉക്രെയ്നിലെ യുദ്ധം ഇപ്പോൾ പല രാജ്യങ്ങൾക്കും ശരിയായ തരത്തിലുള്ള അഭയാർഥികളോട് വളരെ ധാർമികത പുലർത്താനുള്ള അവസരം നൽകുന്നു. ചരിത്രത്തിന്റെ കാളവണ്ടിയായ റഷ്യൻ കരടിയുടെ നാശത്തിൽ നിന്നും ക്രൂരതയിൽ നിന്നും അവർ പലായനം ചെയ്യുന്നു; കൂടുതൽ അനുയോജ്യമായ നിറങ്ങൾ കാണിക്കാനുള്ള അവസരമാണിത്. മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും, അഭിലഷണീയമല്ലാത്ത ക്രമരഹിതമായ അഭയാർഥികൾക്കെതിരെ ഉപയോഗിക്കുന്ന കൂടുതൽ ക്രൂരമായ നയങ്ങൾക്ക് ഇത് ശ്രദ്ധ തിരിക്കുന്ന ഒരു പരിരക്ഷയും നൽകുന്നു.
യുഎസ്എ ടുഡേ പോലുള്ള മാധ്യമങ്ങൾ 'പുടിന്റെ കൊലപാതക ഭരണത്തിനെതിരെ' പോരാടുന്നതിൽ യു്രേകനിയൻ കുടുംബങ്ങൾ 'ജീവനും മരണ മറവിയുണ്ടാക്കാനുള്ള സ്മൃതി ചികിത്സകൾ നടത്തുന്ന ഒരു തന്ത്രമാണിത്. അവർക്കിപ്പോൾ രാഷ്ട്രീയ കൃത്യതയെക്കുറിച്ച് ചർച്ചകൾക്ക് സമയമില്ല.
പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളും യുകൈ്രനിൽ നിന്ന് പലായനം ചെയ്യുന്നവരോട് മറ്റൊരു മുഖം കാണിക്കുന്നു. അഭയാർഥികളോടുളള നയത്തിൽ ഒാസ്ട്രേലിയൻ മാതൃക പിൻപറ്റാനനാഗ്രഹിക്കുന്ന യുകെ - അഭയാർഥികൾക്കായി വിദൂര ദ്വീപുകളുടെയും മൂന്നാം രാജ്യങ്ങളുടെയും ഉപയോഗം, നീണ്ട തടങ്കൽ പാളയങ്ങൾ, അഭയാർഥികൾക്ക് നിരാശ വളർത്തുന്ന അഭയ കേന്ദ്രങ്ങൾ എന്നിവ മാത്രം ഉണ്ടായിരുന്ന യുകെ - ഇപ്പോൾ 200,000 യുക്രേനിയൻ അഭയാർഥികൾക്കായി തങ്ങളുടെ ഇരു കൈകളും തുറന്നിരിക്കുന്നു.
ഭൂമിയുടെ നേരെ മറുപുറത്തേക്ക്് സഞ്ചരിക്കുന്ന ഒരുപാട് അഭയാർഥികളെയും രാജ്യമില്ലാത്തവരെയും സൃഷ്ടിച്ച ഇറാഖിനെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ പങ്കെടുത്ത രാജ്യമാണ് ഒാസ്ട്രേലിയ. ഇപ്പോൾ അവർ യുകൈ്രനിൽ നിന്നുള്ള അഭയാർഥികളെ ഉയർന്ന തോതിൽ സ്വീകരിക്കാനും അവരുടെ അപേക്ഷകൾ 'ഫാസ്റ്റ് ട്രാക്ക്' ചെയ്യാനും വാഗ്ദാനം ചെയ്യുന്നു. അഭയാർഥികളെയും തങ്ങളുടെ പസഫിക് ഒൗട്ട്പോസ്റ്റുകളിൽ അനിശ്ചിതകാലത്തേക്ക് തടവിലിടുന്ന ഒരു സംവിധാനത്തെ അംഗീകരിക്കുന്ന അതേ രാഷ്ടയ്രീക്കാരാണിത് ചെയ്യുന്നത്. അത്തരക്കാരെ ഒരിക്കലും ഒാസ്ട്രേലിയയിൽ പുനരധിവസിപ്പിക്കില്ലെന്ന് അവർ ഉറപ്പിക്കുകയും ചെയ്യുന്നു. ആ തരങ്ങൾ-ബെഹ്റൂസ് ബൂചാനി-തരം-അതാണ് അവർ അർഹിക്കുന്നത് എന്നതാണ് ഇവിടെ ഉപവാക്യം.
അസൈലം സീക്കർ റിസോഴ്സ് സെന്ററിന്റെ (എ.എസ്.ആർ.സി) വാക്കുകളിൽ, ''മോറിസൺ ഗവൺമെന്റ് ഒാസ്ട്രേലിയയുടെ അഭയാർഥി പ്രവേശനം നിർത്തലാക്കുന്നതിന് നേതൃത്വം നൽകി, അത് ഒാസ്ട്രേലിയയെ അടിയന്തരാവസ്ഥകളോട് വേണ്ടത്ര രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാക്കി'', 2022ൽ ഒാസ്ട്രേലിയ ഏകദേശം 50 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അഭയാർഥികളെ മാത്രം സ്വീകരിച്ച വർഷമായി അടയാളപ്പെടുത്തുന്നു. 'ആഗോളതലത്ത പൊട്ടിപുറപെട്ട മഹാമാരി കാര്യങ്ങളെ സഹായിച്ചില്ല എന്നത് ശരിയാണ്, എന്നാൽ അഭയാർഥി സ്ഥലങ്ങളിൽ പെട്ടെന്നുള്ള ഇടിവ് കാണുന്നതിന് കോവിഡ് 19 കാര്യമായൊന്നും ചെയ്തില്ല. ഒാസ്ട്രേലിയയുടെ അഭയാർഥി പരിധി 2018-2019 ൽ 18,750 ൽ നിന്ന് 2020-2021 ൽ 13,750 ആയി കുറച്ചു.
ആഗോള അഭയാർഥി പ്രതിസന്ധിയെ പോഷിപ്പിക്കുന്ന സംഘട്ടനങ്ങളുടെ ഒരു ശ്രേണിയിൽ കാൻബെറയുടെ പങ്ക് കൃത്യമായിരിന്നിട്ടും അത്തരം സ്ഥലങ്ങളുടെ കുറവ് സംഭവിച്ചു. അഫ്ഗാനിസ്ഥാനിലെ ഒാസ്ട്രേലിയയുടെ പരാജയവും, കൂടാതെ അതിർത്തികളിൽ നിയമിച്ച് നൂറുകണക്കിന് പ്രാദേശിക വിവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊണ്ടും അടിച്ചമർത്തലുകളും, അതിർത്തികളുടെ വാതിലുകൾ തുറക്കുന്നതിൽ പാതിമനസ്സോടെയുള്ള ശ്രമവും മാത്രമാണ് കണ്ടത്. കഴിവില്ലായ്മയുടെ പ്രദർശനവും മോശമായ വിഭവങ്ങളുമായിരുന്നു ഇൗ ശ്രമത്തിന്റെ സവിശേഷതയായിരുന്നു.
ഗവൺമെന്റുകൾ എപ്പോഴും തിരഞ്ഞെടുപ്പുകൾ നടത്തുകയും മുൻഗണനകൾ കാണിക്കുകയും ചെയ്യുന്നു എന്നതാണ് അഭയാർഥി രാഷ്ട്രീയത്തിലെ ഭീകരമായ യാഥാർഥ്യം. 'ചില അപേക്ഷകളെ 'കൂട്ടത്തിന്റെ ഏറ്റവും മുകളിലേക്ക്' മാറ്റുന്നതിനെക്കുറിച്ചുള്ള സംസാരങ്ങൾ ഏറ്റവും ദുർബലമായവരെ പരസ്പരം എതിർചേരിയിൽ നിർത്തുന്നതാണ് ്,' എ.എസ്.ആർ.സി വിമർശനാത്മക സ്ഥാപകനായ കോൺ കരപനാഗിയോട്ടിഡിസ് അഭിപ്രായപ്പെടുന്നു. 'ഇത് ഒരു ധാർമിക വ്യതിയാനമാണ്, ഒാസ്ട്രേലിയൻ പൊതുജനാഭിപ്രായത്തിൻ നിന്ന് ഇത് പൂർണമായും വ്യതിചലിച്ചിരിക്കുന്നു.'
സങ്കടകരമെന്നു പറയട്ടെ, എ.എസ്.ആർ.സിയിലെ നല്ല മനുഷ്യർ പൊതുവികാരത്തെ തെറ്റായി വായിക്കുകയാണ്. ഇതൊരു തിരഞ്ഞെടുപ്പ് വർഷമാണ്; യുക്രേനിയൻ അഭയാർഥികളെ സ്വീകരിക്കുന്നത് നല്ല രാഷ്ട്രീയമായി കാണപ്പെടും, അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളുടെ നയങ്ങളാൽ ബാധിക്കപ്പെട്ട പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ (ദരിദ്രവും യുദ്ധവും കാരണം നശിച്ചതുമായ രാജ്യങ്ങൾ) നിന്നുള്ള ബോട്ട് മാർഗമെത്തുന്ന അഭയാർഥികളെ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നത് പ്രശംസിക്കപ്പെടുന്നത് തുടരും.
ഡോ. ബിനോയ് കമ്പ്മാർക്ക് കേംബ്രിഡ്ജിലെ സെൽവിൻ കോളേജിലെ കോമൺവെൽത്ത് ഗവേഷകനായിരുന്നു. അദ്ദേഹം ഇപ്പോൾ ആർ എം ഐ ടി യൂണിവേഴ്സിറ്റിയിൽ അധ്യാപനം നടത്തുന്നു.