Analysis
ഗൾഫ് കോപവും ബി.ജെ.പിയുടെ പിൻവാങ്ങൽ തന്ത്രവും
Click the Play button to hear this message in audio format
Analysis

ഗൾഫ് കോപവും ബി.ജെ.പിയുടെ പിൻവാങ്ങൽ തന്ത്രവും

പ്രൊഫ. അപൂര്‍വാനന്ദ്
|
7 Jun 2022 12:51 PM GMT

പൗരത്വ സമര കാലത്തും 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമങ്ങളെ തുടർന്നും ഡൽഹി പൊലീസ് തുടർന്ന അതേ സമീപനമാണ് ഇപ്പോൾ എംബസികളും നടപ്പാക്കുന്നത്.

രാജ്യം ഭരിക്കുന്ന ബി.ജെ.പി നേതാക്കളുടെ ഇസ്‌ലാ മോഫോബിക് പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന ഖത്തറിനോടുള്ള ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. " ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മള ബന്ധത്തിനെ എതിർക്കുന്ന നിക്ഷിപ്ത താൽപര്യക്കാർ ഈ പ്രസ്താവന ഉപയോഗിച്ച് ആളുകളെ പ്രകോപിപ്പിക്കുകയാണ്."

മുഹമ്മദ് നബിയെകുറിച്ച വിദ്വേഷ പരാമർശങ്ങൾ സർക്കാരിന്റെ നിലപാടല്ല എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ പ്രസ്താവനയിൽ പ്രതിഷേധിച്ചവരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നാണ് എംബസി കുറ്റപ്പെടുത്തുന്നത്. ഇത്തരം ആളുകളുടെ കെണിയിൽ വീഴരുതെന്ന് ഖത്തറിന് മുന്നറിയിപ്പ് നൽകിയ കേന്ദ്രം അവയെ മറികടക്കാൻ ഒന്നിച്ച് പോരാടണമെന്നും ആഹ്വാനം ചെയ്തു.

പൗരത്വ സമര കാലത്തും 2020 ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമങ്ങളെ തുടർന്നും ഡൽഹി പൊലീസ് തുടർന്ന അതേ സമീപനമാണ് ഇപ്പോൾ എംബസിയും നടപ്പാക്കുന്നത്. ഉമർ ഖാലിദ്, ഷാർജീൽ ഇമാം പോലുള്ളവർ പൗരത്വ നിയമം കാണിച്ച് ഭയപ്പെടുത്തി രാജ്യത്തെ മുസ്‌ലിംകളെ പ്രകോപിതരാക്കുകയാണ് ചെയ്തതെന്ന് അവർ ആരോപിച്ചു. അവിടെ പൗരത്വ നിയമം ആയിരുന്നില്ല പ്രശനം; മറിച്ച് അതിനെ വിമർശിച്ച ഉമർ, മീരാൻ, സഫൂറ എന്നിവരുടെ പ്രവൃത്തി ഇന്ത്യയുടെ ഖ്യാതി നഷ്ടപ്പെടുത്തുന്ന ഒന്നായി ചിത്രീകരിക്കപ്പെട്ടു.

വിമർശിക്കുന്നവർ ഗൾഫ് രാജ്യങ്ങളെ അല്ല അഭിസംബോധന ചെയ്തത്. ഇന്ത്യൻ മുസ്‌ലിംകളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രവൃത്തിക്കെതിരെ തങ്ങളുടെ ഭരണാധികാരികൾ നടപടി എടുക്കണമെമെന്നാണ് അവർ ആവശ്യപ്പെട്ടത്. മുസ്‌ലിംകളുടെ വിശുദ്ധ പുരുഷനെ അധിക്ഷേപിക്കുക വഴി ഈ നാട്ടിൽ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിനു ഒരു വിലയുമില്ലെന്ന് പറയാതെ പറയുകയാണ്.



വിമർശനങ്ങളെ അവഗണിക്കുകയാണ് സർക്കാരുകൾ ചെയ്തത്. യഥാർത്ഥത്തിൽ അവരുടെ വിമർശനവും വിദ്വേഷ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന അവരുടെ ആവശ്യത്തെയും അപലപിക്കുകയാണ് ഉണ്ടായത്. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച പാവം ബി.ജെ.പി നേതാക്കൾക്കെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് വരെ അവർ ആരോപിച്ചു. തങ്ങളുടെ സഹപ്രവർത്തകരെ വിമർശിക്കുക വഴി അവരുടെ ജീവൻ അപകടത്തിലാക്കുകയാണ് ഇവർ ചെയ്യുന്നതെന്നും ചില ബി.ജെ.പി നേതാക്കൾ ആരോപിച്ചു.

വിദ്വേഷ പരാമർശം നടത്തിയവർ ചെറുമീനുകളായിരുന്നില്ല. ബി.ജെപിയുടെ നിലപാടും കാഴ്ചപ്പാടും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിക്കപ്പെട്ടവരായ ഇവർ അത്കൊണ്ട് തന്നെ സർക്കാർ - പാർട്ടി വേർതിരിവ് ഇക്കാര്യത്തിൽ അപ്രസക്തമാണ്. അതിൽ ഒരാൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി സ്ഥാനാർഥി ആയിരുന്നു. ഡൽഹി സർവകലാശാലയിൽ ആർ.എസ്‌.എസിന്റെ വിദ്യാർഥി വിഭാഗത്തിന്റെ നേതാവ് ആയിരുന്നു ഇവർ. മറ്റൊരാൾ ബി.ജെ.പി ഘടകത്തിന്റെ മാധ്യമ വിഭാഗം തലവനാണ്. അവഗണിക്കാൻ കഴിയുന്ന ചെറുമീനുകളല്ല രണ്ടുപേരും. സർക്കാരും പാർട്ടിയും അവരിലൂടെയാണ് സംസാരിക്കുന്നത്.

അത്കൊണ്ട് തന്നെയാണ് അവരുടെ വിദ്വേഷ പരാമർശങ്ങൾ തങ്ങളുടെ നിലപാടല്ലെന്ന് വ്യക്തമാക്കാൻ ബി.ജെ.പിയോടും കേന്ദ്രത്തോടും വിമർശകർ ആവശ്യപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സാമ്പത്തിക നഷ്ടം ഭയന്ന് ഇപ്പോൾ കേന്ദ്രമെടുത്ത നിലപാട് നേരത്തെ എടുക്കാമായിരുന്നു. പ്രവാചകനെ അവഹേളിച്ചുകൊണ്ട് രാജ്യത്തെ മുസ്‌ലിം കളെ അവഹേളിക്കുകയും ഹിന്ദുക്കളെ അവർക്കെതിരെ തിരിക്കുന്ന ശക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാമായിരുന്നു.

അവർ അത് ചെയ്തില്ലെന്ന് മാത്രമല്ല, ഒന്നിന് പിന്നാലെ ഒന്നായി അവരുടെ നേതാക്കൾ വിദ്വേഷ പ്രസ്താവന നടത്തിയ തങ്ങളുടെ സഹപ്രവർത്തകരെ അഭിനന്ദിക്കുകയും അവരുടെ പ്രവൃത്തിയെ ധീരമെന്ന് വിശേഷിപ്പിക്കുകയും അവരെ വിമർശിക്കുന്നവർക്കെതിരെ നിയമനടപടി പൊതു ജന മധ്യത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

ബി.ജെ.പി നേതാക്കളുടെ ഈ നിഷ്ക്രിയത്വത്തിനും ധിക്കാരത്തിനു ശേഷവും വിമർശകർ വിട്ടു കൊടുത്തില്ല. പൊതു ഇടത്തിൽ നടത്തിയ ഒരു കുറ്റകൃത്യത്തിൽ സർക്കാർ നടപടി എടുക്കണമെന്ന ആവശ്യത്തിൽ അവർ ഉറച്ചു നിന്നു. നിരന്തരമായി ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാ ം വിരുദ്ധ പ്രസ്താവനകളുടെ അവസാനത്തെ ഉദാഹരണമായ വിവാദ പരാമർശങ്ങൾക്ക് മേലുണ്ടായ കടുത്ത വിമർശനങ്ങളാണ് ഇത് ഗൾഫ് രാജ്യങ്ങളുടെ ശ്രദ്ധയിൽ പെടാൻ കാരണം.ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനെ പോലുള്ള ധീരരായ പത്രപ്രവർത്തകർ ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ഇതൊരു ചർച്ചയാക്കിയില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ മാധ്യമങ്ങൾ ഇതൊരു ആഭ്യന്തര പ്രശ്നമാക്കി ഒതുക്കുമായിരുന്നു. യഥാർത്ഥത്തിൽ ഒരു മുൻനിര വാർത്താ ചാനലിലാണ് ഇസ്‌ലാ മോഫോബിക്കായ നേതാവ് വിദ്വേഷം പ്രസംഗിച്ചത്. ചർച്ച നിയന്ത്രിച്ച അവതാരക ആവട്ടെ ഒരു സമയത്തും അവരെ വിദ്വേഷ പരാമർശങ്ങളിൽ നിന്നും തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലെന്ന് മാത്രമല്ല, പലപ്പോഴും അവരുടെ പ്രസ്താവനകൾക്ക് തലയാട്ടുന്നുമുണ്ടായിരുന്നു.

ഇന്ത്യൻ മാധ്യമങ്ങൾക്ക് ഇതൊക്കെ നിയമവിധേയമായ കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഖ്യാതി ഇടിഞ്ഞെന്ന് ഇപ്പോൾ നിലവിളിക്കുന്ന ഇന്ത്യൻ മാധ്യമങ്ങൾ അപ്പോൾ മൗനം പാലിക്കുകയായിരുന്നു. അവഹേളനവും വിദ്വേഷവും ഇന്ത്യൻ മുസ്ലിമിന്റെ ദൈനംദിന അനുഭവമായി മാറിയിട്ടുണ്ട്. ഇതൊക്കെ സഹിച്ച് ജീവിക്കാനാണ് മുസ്‌ലിം കളോട് ആവശ്യപ്പെടുന്നത്. അവർ പ്രതികരിച്ചാലോ അത് അതിവൈകാരികമാണെന്നോ പ്രതിക്രിയയെന്നോ വിളിക്കപ്പെടും.

പ്രവാചകൻ യഥാർത്ഥത്തിൽ ഇന്ത്യൻ മുസ്‌ലിം കളുടെത് മാത്രമല്ല. ഒരു നൂറ്റാണ്ട് മുൻപ് സരോജിനി നായിഡു പറഞ്ഞത് പോലെ മുസ്‌ലിം കൾ സമൂഹമെന്ന നിലയിൽ പ്രകൃതിപരമായി ആഗോള സ്വഭാവമുള്ളവരാണ്. ഇന്ത്യൻ ടി.വി ചാനലുകളുടെ പരിപാടികൾ ഇന്ത്യൻ അതിർത്തികളിൽ മാത്രമല്ല എത്തുക. അതുകൊണ്ട് തന്നെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ ഇന്ത്യക്കാരല്ലാത്ത മുസ്‌ലിം ലോകത്തും എത്തി. അത് അവരുടെ വികാരങ്ങളെ വൃണപ്പെടുത്തുകയും ചെയ്തു.




രാജ്യത്തെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന ഇന്ത്യയിലെ മുസ്‌ലിം കളെ ജയിലിൽ അടക്കുന്ന കേന്ദ്ര സർക്കാരിന് പക്ഷെ, ഗൾഫ് രാജ്യങ്ങളെ അവഗണിക്കാൻ കഴിഞ്ഞില്ല. കൃത്യമായി പറഞ്ഞാൽ എന്താണോ ഖത്തറും മറ്റു രാജ്യങ്ങളും ഇന്ത്യയോട് പറഞ്ഞത് അത് പറഞ്ഞതിന് ആയിരത്തോളം മുസ്‌ലിം കളെ ജയിലിലടക്കുകയും അവരുടെ വീടുകൾ തകർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയവർ തന്നെ ആണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് മുൻപിൽ മുട്ടിടിച്ച് നിൽക്കുകയാണ്.

എന്നാൽ, ആ കൗശല്യം കാണാതെപോയിക്കൂടാ. മുതിർന്ന ബി.ജെ.പി നേതാക്കളെ തീവ്ര സ്വഭാവക്കാർ എന്നാണ് വിളിച്ചത്. പാർട്ടിയിൽ നിന്നുള്ള സസ്‌പെൻഷൻ ശക്തമായ നടപടി ആയാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. കുറ്റക്കാർക്കെതിരെ ഇതുവരെ ഒരു നിയമനടപടിയും എടുത്തിട്ടില്ലായെന്ന് നോക്കണം. എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിക്കുന്ന പരിഷ്കൃത ഭരണകൂടമാണെന്ന് അവകാശപ്പെടുമ്പോഴും ഖത്തർ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നാണ് എംബസി പറയുന്നത്.

ബി ജെ പിയുടെ ഈ തന്ത്രപരമായ പിൻവാങ്ങൽ അതിനെതിരെ അതിന്റെ ഘടകങ്ങളിൽ വിദ്വേഷം സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുമെന്ന് നാം അറിയേണ്ടതുണ്ട്. ബി.ജെ.പി എന്ത് ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതൊക്കെ വേറെ കാര്യം. രാജ്യത്തെ മുസ്‌ലിം കളുൾപ്പെടെയുള്ള പൗരന്മാരുടെ നികുതിപ്പണം കൊണ്ടാണ് എംബസികൾ പ്രവർത്തിക്കുന്നതെന്ന് അവർ മനസ്സിലാക്കണം. എംബസികൾ കേവലം ബി.ജെ.പി മെഗാഫോൺ ആകാതെ ഇന്ത്യയിലെ മുഴുവൻ ശബ്ദങ്ങളുടെയും പ്രതിനിധാനം ആകേണ്ടതുണ്ട്. ബി.ജെ.പിയെയും സർക്കാരിനെയും വിമർശിക്കുന്നവരെ നിക്ഷിപ്‌ത താൽപര്യക്കാർ എന്ന് എങ്ങനെയാണ് അവർക്ക് വിളിക്കാൻ കഴിയുക?. നമ്മുടെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ പദവിക്കനുസരിച്ച് പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാണ് ലേഖകൻ


Similar Posts