Analysis
ബോഗയ്ന്‍വില്ല നയിക്കുന്ന പൊളിറ്റിക് - സൈക്കിക് വൈബ്രേഷനുകള്‍
Analysis

ബോഗയ്ന്‍വില്ല നയിക്കുന്ന പൊളിറ്റിക് - സൈക്കിക് വൈബ്രേഷനുകള്‍

രൂപേഷ് കുമാര്‍
|
18 Oct 2024 5:51 AM GMT

അമല്‍ നീരദിന്റെ സിനിമകളുടെ വിഷ്വല്‍ പാറ്റേണുകളിലൂടെ തന്നെ ഈ സിനിമ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ ഏറ്റവും വേറിട്ട ഒരു വിഷ്വല്‍ ടെക്സ്റ്റ് ആയി ബോഗയ്ന്‍വില്ലയെ കാണാന്‍ പറ്റും.

ചരിത്രത്തില്‍ അപരരായ മനുഷ്യര്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയ സാമൂഹ്യങ്ങള്‍, അത്തരം വംശീയതകളുടെ ഓപ്പറേഷനുകള്‍ പല രീതിയിലൂടെയും മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. കീഴാളരായ മനുഷ്യരുടെ ലൈംഗീകതയിലും അവരുടെ ശരീരങ്ങളിലേക്കുള്ള കടന്നു കയറ്റങ്ങളിലൂടെയും സാഡിസ്റ്റിക്കും ക്രൂരവുമായ പ്ലെഷേഴ്‌സിലൂടെയും ആണ്, കേളത്തിലെ അടക്കം എലൈറ്റ് ഫ്യൂഡല്‍ സമൂഹങ്ങള്‍ അപര മനുഷ്യരിലേക്ക് ചരിത്രപരമായി കടന്നുകയറിയത്. ഇത്തരം കടന്നുകയറ്റങ്ങളും ആക്രമണങ്ങളും അവരുടെ തന്നെ ജീനുകളിലൂടെ തലമുറ കൈമാറ്റം വന്ന് അത്തരം ഭീകരമായ ആക്രമണങ്ങള്‍ പിന്തുടര്‍ന്നു പോവുക എന്നത് ഇത്തരം എലൈറ്റ് സമൂഹങ്ങളുടെ ഗതികേട് കൂടെ ആണ്. ക്രൂരമായ അത്തരം വംശീയമായ, ശാരീരികവും രാഷ്ട്രീയവും ആയ ഭീകരമായ അതിക്രമങ്ങളുടെ തലമുറ കൈമാറ്റങ്ങളുടെ ജീനുകളെ കുറിച്ച് ബോഗയ്ന്‍വില്ല ഒരു സിനിമാറ്റിക് ടെക്സ്റ്റ് ആയി മുന്നോട്ട് വെച്ചു സ്‌ക്രീനില്‍ കത്തിക്കുന്നത് മലയാള സിനിമയില്‍ ദൃശ്യപരമായ ഒരു വ്യത്യസ്തതയാണ്. തലമുറ മുന്നെയുള്ള ഫ്യൂഡല്‍ അതിക്രമ സമൂഹങ്ങളിലെ കാലഘട്ടങ്ങളിലെ കീഴാളരും ആദിവാസികളും ആയ സമൂഹങ്ങള്‍ക്കു നേരിടേണ്ടി വന്ന ഫിസിക്കല്‍/സെക്ഷ്വല്‍ അട്രോസിറ്റികള്‍ പോസ്റ്റ്‌മോഡേണ്‍ കാലത്ത് അവരുടെ പിന്‍തലമുറക്കാര്‍ അതിലും വലിയ വയലന്‍സിലൂടെ ഏറ്റെടുത്തു നടപ്പാക്കുന്നതും, അത് ദ്വന്ദാത്മകമായ ഒരു രൂപത്തില്‍ അല്ലാതെ പല തരം വൈബ്രേഷനിലൂടെയുള്ള സ്ത്രീകളുടെ അടക്കം യുദ്ധങ്ങളായും ഈ സിനിമ ഗംഭീരമായി വിഷ്വലൈസ് ചെയ്യുന്നുണ്ട്. അത്തരത്തില്‍ മലയാളത്തില്‍ പുതുമയുള്ള ദൃശ്യതയുടെയും രാഷ്ട്രീയത്തിന്റെയും മാനം അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല എന്ന സിനിമ പ്രകടിപ്പിക്കുന്നുമുണ്ട്.

അമല്‍ നീരദിന്റെ സിനിമകളുടെ വിഷ്വല്‍ പാറ്റേണുകളിലൂടെ തന്നെ ഈ സിനിമ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ ഏറ്റവും വേറിട്ട ഒരു വിഷ്വല്‍ ടെക്സ്റ്റ് ആയി ബോഗയ്ന്‍വില്ലയെ കാണാന്‍ പറ്റും. പ്രത്യേകിച്ച് ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന വിഷ്വല്‍ പേര്‍ഫോമന്‍സിന്റെ രീതികള്‍. ജ്യോതിര്‍മയി എന്ന നടി മലയാളത്തില്‍ അവര്‍ ഇതുവരെ അഭിനയിച്ച രീതികളെ ഉടച്ചു വാര്‍ക്കുന്നുമുണ്ട്.

ഇടുക്കിയിലെ കുട്ടിക്കാനത്തിനടുത്തുള്ള ഹൈറേഞ്ചിലെ ടീ പ്ലാന്റേഷന്‍സിലെ ഫ്യൂഡല്‍ ദാര്‍ഷ്ട്യവും അക്രമവും അതിക്രമവും അതിന്റെ ക്രൂരവും വംശീയവുമായ ഭീകരതകള്‍ ഏറ്റെടുക്കേണ്ടി വരുന്ന തൊഴിലാളി കീഴാള സ്ത്രീകളുടെയും സമൂഹങ്ങളുടെയും ജീവിതത്തിലേക്ക് ഈ സിനിമ പോകുന്നതോടെ ആണ് ഈ സിനിമയ്ക്ക് രാഷ്ട്രീയപരമായ ഒരു മാനം അതിന്റെ ചരിത്രപരതയിലൂടെ സംഭവിക്കുന്നത്. അത്തരം ദൃശ്യങ്ങളിലൂടെ കടന്നുവരുന്ന അതേ സമൂഹങ്ങളിലെ പുതിയ തലമുറകളിലേക്ക് വയലന്‍സുകളുടെ വിഷം കുത്തിവെക്കപ്പെടുന്നതും പല തരം രീതികളിലൂടെയാണ്. അത് ഒരു അച്ഛനെ പുറത്താക്കുന്ന, മറ്റ് കുട്ടികളുടെ കൂടെ കളിക്കാന്‍ സമ്മതിക്കാത്ത, ഉടവാള്‍, കസേര, ക്രൂരമായ ലൈംഗീകത, കൊലപാതകങ്ങള്‍ തുടങ്ങിയ വയലന്റ് ആക്ടുകളും ചിഹ്നങ്ങളും പോസ്റ്റ് ഡിജിറ്റല്‍ കാലത്തിലേക്ക് വളര്‍ന്നുവരുന്ന അതേ സമൂഹങ്ങളുടെ പിന്‍ തലമുറക്കാരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന ക്രൂരതകള്‍ ആകുമ്പോള്‍ ഇത്തരം സമൂഹങ്ങളുടെ തകര്‍ച്ച പോലും ഈ സിനിമ എടുത്തു കാണിക്കുന്നു. ഇത് ഒരു മിസ്റ്ററി ത്രില്ലര്‍ സിനിമ എന്ന ജോണറില്‍ പെടുമ്പോഴും സിനിമയില്‍ ക്രൈമിനെ കുറിച്ച് അവസാന വിശദീകരണങ്ങള്‍ നടത്തുമ്പോഴും ക്രൈമുകള്‍ തലമുറമാറ്റം ചെയ്യപ്പെടുന്ന രീതി ഈ സിനിമ കാണിക്കുന്നത് വളരെ വ്യത്യസ്തതയിലൂടെയാണ്. വയലന്‍സിന്റെ, ക്രൂരതയുടെ, കൊലപാതകങ്ങളുടെ എല്ലാം വ്യവസ്ഥാപിതമായി നമ്മുടെ സമൂഹം ഏറ്റെടുത്തു സ്ഥാപിച്ച, പല സാമൂഹികമായ കീഴാളരിലേക്ക് ചാര്‍ത്തി കൊടുക്കുന്ന ബോഡി ലാങ്‌ഗ്വേജ് സോഷ്യല്‍/കള്‍ച്ചറല്‍ സ്‌പേസുകളെ തകര്‍ത്ത് വേറെ ദൃശ്യമാനങ്ങളിലേക്ക് ഈ സിനിമ വളരുന്നു. അമല്‍ നീരദിന്റെ തന്നെ, ഇയ്യോബിന്റെ പുസ്തകത്തിലെ വിനായകന്റെ ഹീറോയീസത്തില്‍ നിന്നും വരത്തന്‍ എന്ന സിനിയിലെ ഗ്രാമീണ ഫ്യൂഡല്‍ ദാര്‍ഷ്ട്യങ്ങളോടുള്ള യുദ്ധങ്ങളില്‍ നിന്നും വളര്‍ന്നു കൊണ്ടോ വ്യത്യാസപ്പെട്ടു കൊണ്ടോ വളരെ കോംപ്ലെക്‌സ് ആയി പോകുന്ന രാഷ്ട്രീയ മാനങ്ങളുള്ള ഒരു സിനിമ കൂടി ആണ് ബോഗയ്ന്‍വില്ല.


ഒരിക്കലും ഒരു സട്രെയിറ്റ് ലൈനില്‍ നരേറ്റ് ചെയ്തു പോകുന്ന ഒരു ലീനിയര്‍ മോഡില്‍ കണ്ടു തീര്‍ക്കാവുന്ന ഒരു സിനിമ അല്ല ബോഗയ്ന്‍വില്ല. മനുഷ്യരുടെ സ്വപ്നങ്ങളിലേക്കും ഹാലൂസിനേഷ്യനിലേക്ക് പോലും ഫ്യൂഡല്‍ വയലന്‍സ് കടന്നു കയറി അതില്‍ അതിക്രമിച്ചു അക്രമം കാണിക്കുന്ന വയലന്‍സിന്റെ അതി ക്രൂരമായ മുഖം ദൃശ്യപരതയില്‍ കൊണ്ടുവരുന്ന ഒരു ടെക്സ്റ്റ് കൂടെ ആണ് ഈ സിനിമ. ഓര്‍മ, ഹാലൂസിനേഷന്‍, ഡ്രീംസ്, അവ രൂപപ്പെടുത്തുന്ന ദൃശ്യങ്ങള്‍, എല്ലാം ചേര്‍ത്ത് കാണികളെയും പല തരത്തിലുള്ള സൈക്കിക് വൈബ്രേഷനിലേക്ക് ഈ സിനിമ കൊണ്ടുപോകുന്നുണ്ട്. വിഭ്രാന്തി എന്നത് ഈ സിനിമയിലെ, കഥാപാത്രങ്ങള്‍ മാത്രം ഏറ്റെടുത്തു കൊണ്ടുപോകുന്ന ഒരു അവസ്ഥയല്ല. അത് സിനിമയുടെ സ്വഭാവമായി തന്നെ മാറുന്നുണ്ട്. ചരിത്രത്തില്‍ പലപ്പോഴും ക്രൂരമായ പല അതിക്രമങ്ങളും ചരിത്രത്തെ തുറന്നു കാട്ടുന്നവരുടെ ഹാലൂസിനേഷന്‍സ് ആണ് എന്നു പലപ്പോഴും വയലന്‍സ് നടത്തിയ സാമൂഹ്യങ്ങള്‍ പറഞ്ഞു വെച്ചിട്ടുണ്ട്/പ്രചരിപ്പിച്ചിട്ടുണ്ട്. പല തരം സ്ഥലങ്ങളും ചിഹ്നങ്ങളും ജ്യോഗ്രഫികളും അത്തരം ഹാലൂസിനേഷനുകളുടെ മാത്രം ഭാഗങ്ങളാണെന്ന് അതിക്രമിക്കുന്ന സാമൂഹ്യങ്ങള്‍ ടെക്‌സ്റ്റുകള്‍ നിരത്തിയിട്ടുമുണ്ട്. ഈ സിനിമയിലെ ഫാം ഹൗസ് അത്തരം ഫ്യൂഡല്‍ സാമൂഹ്യങ്ങള്‍ ഹാലൂസിനേഷനുകള്‍ എന്നു എഴുതി തള്ളുന്നതിനെ അട്ടിമറിക്കുന്ന ഒരു ദൃശ്യതയായി ഈ സിനിമയില്‍ വരുന്നുമുണ്ട്. സ്വത്തും സമ്പാദ്യവും പിന്തുടര്‍ച്ചയായി കിട്ടുന്ന സ്‌പെയ്‌സുകളും വയലന്‍സിന്റെ സ്‌പെയ്‌സുകള്‍ ആകുന്നു. അത് ചില കമ്യൂണിറ്റികളുടെ മാത്രം സ്വന്തവുമാണ്.

ക്രൈം സിനിമകളുടെ ഒരു റൈസിങ് ആക്ഷന്‍, കണ്‍ഫറന്റേഷന്‍, ക്ലൈമാക്‌സ് എന്നിങ്ങനെയക്കെ ഉള്ള ത്രീ ആക്ട് സ്ട്രക്ചറല്‍ നിന്നൊക്കെ വേര്‍പ്പെട്ട് കൊണ്ട് പല തരം സിഗ് സാഗ് മൂവ്‌മെന്റിലൂടെ പൊയികൊണ്ടും ഈ സിനിമ വേറെ ഒരു ഭാഷ സൃഷ്ടിക്കുന്നു.

ഫ്യൂഡല്‍ ക്രൂരതയുടെ അതി ഭീകരമായ വയലന്‍സ് ശരീരകമായ ക്രൂരതയും ലൈംഗീകതയും കൊലപാതകങ്ങളും എല്ലാം ഉപാധികള്‍ ആകുമ്പോള്‍ അതിന്റെ പിന്‍തലമുറയിലുള്ളവര്‍ അത്തരം വയലന്‍സുകളുടെ മെട്രിക്‌സില്‍ ഒന്നുകൂടെ മുന്നോട്ട് കടന്നു മനുഷ്യരുടെ ഓര്‍മകള്‍, ചിന്തകള്‍, ഹാലൂസിനേഷനുകള്‍, ചിത്രങ്ങള്‍, നിറങ്ങള്‍ എന്നിവയിലൊക്കെ അതിക്രമിച്ചു കയറി കോംപ്ലക്‌സ് ആയ ഒരു സ്ട്രക്ചറിലൂടെ ക്രൂരതയുടെ വാര്‍ത്തമാന കാലത്തെ വികാസങ്ങള്‍ നടപ്പാക്കുന്നു. സ്വപ്നങ്ങളും ഹാലൂസിനേഷനുകളും മാറി മറിയുന്നത് പോലെ തന്നെ ഈ സിനിമയില്‍ സിസിടിവി ദൃശ്യങ്ങളും സിനിമാറ്റിക് റിയാലിറ്റിയിലെ ദൃശ്യങ്ങളും പരസ്പരം മാറി മറിയുമ്പോഴും അത് കാണുന്ന കാണി നിര്‍മിച്ചെടുക്കുന്ന ദൃശ്യങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് അനേക തരം ലെയറുകളിലൂടെ ഈ സിനിമ പോകുന്നുമുണ്ട്. ഈ വയലന്‍സിലും സ്വപ്നങ്ങളിലും ചരിത്രപരതയിലും എല്ലാം ക്രിസ്തീയമായ അന്തരീക്ഷത്തിലേക്കും പലതരം മിത്തിക്കല്‍ ചിഹ്നങ്ങളിലേക്കും കൊണ്ടുപോകുന്നതും എല്ലാം ദൃശ്യപരതയുടെ അതീവ സങ്കീര്‍ണമായ വെളിപ്പെടുത്തലുകള്‍ കൂടെ ആണ്. ബോഗയ്ന്‍വില്ലയുടെ ചിത്രങ്ങള്‍ കത്തുമ്പോല്‍ ഒരു കഥാപാത്രം കുരിശില്‍ തറച്ച ക്രിസ്തുവിന്റെ രൂപം പ്രാപിക്കുന്നതും, ചെകുത്താന്റെ രൂപ വേഷം ധരിച്ചു 'കര്‍ത്താവിന് സ്തുതി' എന്ന എന്‍ഡ് സോങ് പാടുന്നതും എല്ലാം ക്രിസ്തീയമായ ഒരു പരിസരത്ത് ഈ സിനിമ കൊണ്ട് വെച്ചു അതിന്റെ സങ്കീര്‍ണ്ണതയിലേക്ക് ഊളിയിടുന്നത് കാണുന്നതും രസമാണ്. ഒരേസമയം കുട്ടികളുടെ കൂടെ ഉള്ള പോസിറ്റിവിറ്റിയിലേക്കും അതേസമയം അവരുടെ റൂമില്‍ ബാറ്റ്മാന്റെ ചിത്രവും സൂര്യകാന്തിയുടെ ചിത്രവും ആ റൂം തന്നെ വളരെ വൃത്തിയാക്കി വെക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ സിനിമ എന്നത് നമ്മുടെ കാഴ്ചയ്ക്ക് തട്ട് തരുന്നുമുണ്ട്. അതേസമയം ആ കോംപ്ലക്‌സിറ്റികളിലൂടെ പോകുമ്പോഴും ഈ സിനിമ ഒരു ഗൂസ്ബംപിങ് ആയ ഒരു കാഴ്ച സമ്മാനിക്കുന്നു.

പൊലീസിങ് എന്ന ഒരു വീക് സ്ട്രക്ചറിന്റെ ബുദ്ധിയെ പൊളിച്ചു കൊണ്ടുള്ള ഈ സിനിമയിലെ ക്രൈമിന്റെ ജെനറ്റിക്‌സ്, ഓപ്പറേഷന്‍ എന്നിവയൊക്കെ വേറിട്ട രീതിയില്‍ പ്രോസസ് ചെയ്തിരിയ്ക്കുന്നത് കാണുന്നതും രസമാണ്. ടെക്‌നോളജി, തെളിവുകള്‍, ടൂളുകള്‍, മെഡിസീനല്‍ ടൂളുകള്‍ എന്നിവയിലൂടെ സിസ്റ്റമാറ്റിക് ആയ പൊലീസ് സംവിധാനം പതറുമ്പോള്‍ മറുഭാഗത്ത് മനുഷ്യന്റെ മനസ്സിന്റെ പലതരം തലങ്ങളിലൂടെ അതിനെ കബളിപ്പിച്ച് കൊണ്ട് ക്രൈം ഓപ്പറേറ്റ് ചെയ്യുന്നതില്‍ വംശീയതയുടെ പുതിയ തലമുറ വളരുന്നതും അതിനെ പൊളിക്കുന്നതുമായ ഒരു ഗ്രാമറിലൂടെ ഈ സിനിമ കടന്നുപോകുന്നത് ഈ സിനിമയുടെ ഒരു ത്രില്ലിംഗ് ഫാക്ടര്‍ കൂടെ ആണ്. ക്രൈം സിനിമകളുടെ ഒരു റൈസിങ് ആക്ഷന്‍, കണ്‍ഫറന്റേഷന്‍, ക്ലൈമാക്‌സ് എന്നിങ്ങനെയക്കെ ഉള്ള ത്രീ ആക്ട് സ്ട്രക്ചറല്‍ നിന്നൊക്കെ വേര്‍പ്പെട്ട് കൊണ്ട് പല തരം സിഗ് സാഗ് മൂവ്‌മെന്റിലൂടെ പൊയികൊണ്ടും ഈ സിനിമ വേറെ ഒരു ഭാഷ സൃഷ്ടിക്കുന്നു.

'ഇവനൊക്കെ ഇത്രയേ ഉള്ളൂ' എന്ന ഒരു ക്ലാസ്സിക്കല്‍ ഫെമിനിസത്തിന്റ ക്‌ളീഷെ ബൈനറി സ്റ്റേറ്റ്‌മെന്റ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയി വരുന്നുണ്ടെങ്കിലും പല തരം സമൂഹങ്ങളില്‍ നിന്നുള്ള ഫെമിനിന്‍ ഐഡന്റിറ്റികള്‍ ഈ സിനിമയില്‍ പല തരം യുദ്ധങ്ങളിലൂടെ ജീവിതങ്ങളിലൂടെയും കടന്നുപോകുന്നത് സിനിമയുടെ പ്രത്യേകതയാണ്. പഴയ കാലത്ത് ജീവന്‍പോയി വലിച്ചിഴക്കപ്പെടുന്ന സ്ത്രീകളുടെ ശരീരങ്ങള്‍ മുതല്‍, ഒരു ഫ്യൂഡല്‍ ജന്മിക്ക് കിടന്നു കൊടുക്കേണ്ടി വരുന്ന തൊഴിലാളി സ്ത്രീയി, ഓര്‍മകള്‍ നഷ്ടപ്പെട്ടു ഉഴലുന്ന ഹാലൂസിനേഷ്യനിലൂടെ ജീവിക്കുന്ന സ്ത്രീ, പുതിയ കാലത്തെ കീഴാള തൊഴിലാളി സ്ത്രീയുടെ ജീവിതം അടക്കം സിനിമാറ്റിക് മൂവ്‌മെന്റുകളുടെ ഡൈക്കോട്ടമിയെ പൊളിച്ച് പല തരം സ്ത്രീകളുടെ യുദ്ധങ്ങളെ ഈ സിനിമ നിര്‍മിക്കുന്നു. അതൊന്നും ഏച്ചുകെട്ടി പ്രത്യക്ഷവത്കരിച്ചു പൊളിറ്റിക്‌സ് പറയാതെ, ഇത് പൊളിറ്റിക്‌സ് ആണെന്ന് എക്‌സിബിറ്റ് ചെയ്യാതെ വളരെ സ്‌റ്റൈലിഷ് ആയി സിനിമാറ്റിക് എന്റര്‍ടെയ്ന്‍മെന്റ് ആയി ബോഗയ്ന്‍വില്ല പോകുന്നു.


അമല്‍ നീരദിന്റെ സിനിമകളുടെ വിഷ്വല്‍ പാറ്റേണുകളിലൂടെ തന്നെ ഈ സിനിമ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ ഏറ്റവും വേറിട്ട ഒരു വിഷ്വല്‍ ടെക്സ്റ്റ് ആയി ബോഗയ്ന്‍വില്ലയെ കാണാന്‍ പറ്റും. പ്രത്യേകിച്ച് ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന വിഷ്വല്‍ പേര്‍ഫോമന്‍സിന്റെ രീതികള്‍. ജ്യോതിര്‍മയി എന്ന നടി മലയാളത്തില്‍ അവര്‍ ഇതുവരെ അഭിനയിച്ച രീതികളെ ഉടച്ചു വാര്‍ക്കുന്നുമുണ്ട്. വളരെ മോഡറേറ്റ് ആയി നാച്ചുറല്‍ ആയ ഒരു ദൃശ്യപരതയുടെ ഫോര്‍മാറ്റ് ഈ സിനിമയില്‍ അമല്‍ നീരദ് സ്വീകരിച്ചു കാണുന്നത് രസമാണ്. അതേസമയം അദ്ദേഹത്തിന്റെ സിനിമകളിലെ ഒരു ഹെയര്‍ റൈസിങ് ഫീല്‍ ഈ സിനിമയ്ക്ക് ലഭിക്കുന്നുമുണ്ട്. പല തരം കോംപ്ലക്‌സ് ആയി റീഡിങ്ങുകളിലൂടെ സമീപിക്കാവുന്ന മലയാളത്തില്‍ ഉണ്ടായ ഒരു ഗംഭീരമായ സിനിമ ആണ് ബോഗയ്ന്‍വില്ല.


Similar Posts