സി.എ.എ: നാട്യങ്ങള്‍ അവസാനിപ്പിച്ച് സംഘ്പരിവാര്‍
|സംഘ്പരിവാര്‍ നേതൃത്വത്തിന്റെ നാട്യങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞു, ഇനി അതിന്റെ ആവശ്യമില്ല എന്നവര്‍ക്കറിയാം. ജനനന്മയെക്കാള്‍ വലുതാണ് മതവിശ്വാസം എന്നും, അതിന്റെ അപ്പോസ്തലന്മാര് തങ്ങള്‍ മാത്രമാണ് എന്നും അവര്‍ ജനങ്ങളെ വിശ്വസിപ്പിച്ചു കഴിഞ്ഞു. പണ്ട് ഒളിഞ്ഞും പാത്തും, ഫ്രിഞ്ച് എന്ന് വിശേഷിപ്പിച്ചിരുന്ന, പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ഇന്നത് നേതൃത്വം നേരിട്ട് പരസ്യമായി ഏറ്റെടുത്ത് കഴിഞ്ഞു എന്നതാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്.
എല്ലാ നാട്ടിലും ചില പെറ്റി ഗുണ്ടകളുണ്ട്, അവിചാരിതമായി അടി കിട്ടിയാല്‍ അവര്‍ക്ക് ആകെ ഹാലിളകും. പിന്നെ അടികിട്ടിയ അപമാനത്തില്‍ നിന്ന് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാന്‍ ബോധമില്ലാതെ എന്തേലും കാട്ടികൂട്ടും. കഴിഞ്ഞ ദിവസം രാവിലെ സുപ്രീം കോടതിയില്‍ സര്‍ക്കാരിന് കിട്ടിയ ഇലക്ടറല്‍ ബോണ്ട് തിരിച്ചടി രാജ്യം ചര്‍ച്ച ചെയ്തിരിക്കെയാണ് വൈകിട്ട് മോദി ടി.വിയില്‍ വന്നു സി.എ.എ നിലവില്‍ വന്നതായി പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷം മുന്നേ പ്രഖ്യാപിച്ച നിയമം, പൊതു തെരഞ്ഞെടുപ്പ് പടിവാതില്ക്കല് വന്നു നില്ക്കുമ്പോള് തിരക്ക് പിടിച്ചു പ്രഖ്യാപിക്കേണ്ട ഒരു കാരണവും ഇല്ല. പക്ഷെ, തങ്ങളെ ചോദ്യം ചെയ്യാന്‍ രാജ്യത്ത് ഒരു ശക്തിക്കും അധികാരമില്ല എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാറിന്, സുപ്രീംകോടതി വിധി കേട്ട് അണികളുടെ മുഖത്തുണ്ടായ അമ്പരപ്പ് കാണാതിരിക്കാന്‍ പറ്റില്ല.
സി.എ.എ നിയമം കൊണ്ട് വരുമ്പോള്‍ മുസ്ലിംകള് വീണ്ടും നിരത്തിലേക്ക് ഇറങ്ങുമെന്നും, അതുവഴി അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന വോട്ട് ബാങ്കിനെ ഒന്നിച്ചു നിര്‍ത്താം എന്നുമാണ് ഭരണകൂടം കരുതുന്നത്. ഇവിടെയാണ് മുസ്ലിം സമുദായം വിവേകം കാട്ടേണ്ടത്, ഈ നടപടി ഒരു ശ്രദ്ധമാറ്റല്‍ പരിപാടിയാണെന്ന് മനസ്സിലാക്കി, ഇലക്ഷനില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരെ വോട്ട് ചെയ്യുക എന്നത് മാത്രമാണ് പോംവഴി. കൂടാതെ സമുദായ നേതൃത്വം, സുപ്രീംകോടതിയെ സമീപിച്ച്, ഇത് സംബന്ധിച്ചു നിയമപരമായ നടപടികള്‍ തുടങ്ങി വയ്ക്കുകയും വേണം.
മതാടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട ഈ നിയമം ഒരു വിധത്തിലും സുപ്രീം കോടതിയുടെ ഭരണഘടനാ നിലവാരം മറികടക്കില്ല എന്ന് ഉറപ്പാണ്. അയല്പക്ക രാഷ്ട്രങ്ങളില്‍ ചിലതില്‍ നിന്നും വരുന്ന മുസ്ലിം മതസ്ഥര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള വ്യവസ്ഥകളാണ് ഇതിലുള്ളത്. എന്നാല്‍, ഇതില്‍ ശ്രീലങ്കയെ ഉള്‍പ്പെടുത്തിയിട്ടുമില്ല. അവരെ കൂടി കൂട്ടിയാല്‍, അവിടുന്നുള്ള തമിഴ് ശ്രീലങ്കന്‍ അഭയാര്‍ഥികളെ കൂടി സ്വീകരിക്കേണ്ടി വന്നാലോ! എല്ലാവരെയും ഒരു പോലെ കാണുന്ന ഇന്ത്യന്‍ ഭരണഘടനക്കുള്ളില് നിന്ന് കൊണ്ട് ഒരു കൂട്ടരേ മാത്രം ഒഴിവാക്കിയുള്ള നിയമനിര്‍മാണം തികച്ചും നിയമവിരുദ്ധവും, മനുഷ്യത്വമില്ലാത്തതും, വിവേചനപരവുമാണ്. എന്നാല്‍, ഈ നിയമം കൊണ്ട് ഇതില്‍ ഉള്‍പ്പെടുത്തിയ ജനവിഭാഗത്തിന് പോലും കാര്യമായ നേട്ടമില്ല എന്നതാണ് സത്യം. 2014 മുന്‍പ് അപേക്ഷിച്ച ആളുകള്‍ക്ക് മാത്രമേ ഈ നിയമം കൊണ്ട് കാര്യമുള്ളൂ.
ഈ നിയമം ഇത്ര പെട്ടെന്ന് കൊണ്ട് വന്നത് മുകളില്‍ സൂചിപ്പിച്ച കേസിന്റെ ജാള്യത മറക്കാനാണ് എന്ന് പറയുമ്പോഴും, ഈ നിയമം കൊണ്ട് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അവര്‍ക്കു ഉയര്‍ത്തിക്കാട്ടാന്‍ ഒരു ശത്രുവിനെ വേണം. അമ്പലം ഒക്കെ പണിതു കഴിഞ്ഞു, ഇനി അത് പറഞ്ഞു വോട്ട് കിട്ടാന്‍ സാധ്യതയില്ല. ജനങ്ങള്‍ക്ക് കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് വെക്കാന്‍ മടിയാണ്. അപ്പോള്‍ ഇത്തവണ വോട്ട് നേടാന്‍ പണ്ട് മോദി പറഞ്ഞ, വേഷം കൊണ്ട് തിരിച്ചറിയുന്ന ആളുകളെ തന്നെ വേണം. CAA ഉറപ്പിക്കുന്നത് മുസ്ലിം ജനത രണ്ടാം തരം പൗരന്മാരാണെന്നാണ്. അതിനെയാണ് എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടത്. അല്ലാതെ ഇപ്പോള്‍ ഈ നിയമം കൊണ്ട് ഇന്ത്യയിലുള്ള മുസ്ലിംകള്ക്ക് യാതൊരു പ്രശ്നവും വരാന്‍ പോകുന്നില്ല. എന്നാല്‍, ഈ നിയമം കൊണ്ട് വരുമ്പോള്‍ അവര്‍ വീണ്ടും നിരത്തിലേക്ക് ഇറങ്ങുമെന്നും, അതുവഴി അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന വോട്ട് ബാങ്കിനെ ഒന്നിച്ചു നിര്‍ത്താം എന്നുമാണ് ഭരണകൂടം കരുതുന്നത്. ഇവിടെയാണ് മുസ്ലിം സമുദായം വിവേകം കാട്ടേണ്ടത്, ഈ നടപടി ഒരു ശ്രദ്ധമാറ്റല്‍ പരിപാടിയാണെന്ന് മനസ്സിലാക്കി, ഇലക്ഷനില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരെ വോട്ട് ചെയ്യുക എന്നത് മാത്രമാണ് പോംവഴി. കൂടാതെ സമുദായ നേതൃത്വം, സുപ്രീംകോടതിയെ സമീപിച്ച്, ഇത് സംബന്ധിച്ചു നിയമപരമായ നടപടികള്‍ തുടങ്ങി വയ്ക്കുകയും വേണം.
സംഘ്പരിവാര്‍ നേതൃത്വത്തിന്റെ നാട്യങ്ങള്‍ അവസാനിപ്പിച്ച് കഴിഞ്ഞു, ഇനി അതിന്റെ ആവശ്യമില്ല എന്നവര്‍ക്കറിയാം. ജനനന്മയെക്കാള്‍ വലുതാണ് മതവിശ്വാസം എന്നും, അതിന്റെ അപ്പോസ്തലന്മാര് തങ്ങള്‍ മാത്രമാണ് എന്നും അവര്‍ ജനങ്ങളെ വിശ്വസിപ്പിച്ചു കഴിഞ്ഞു. പണ്ട് ഒളിഞ്ഞും പാത്തും, ഫ്രിഞ്ച് എന്ന് വിശേഷിപ്പിച്ചിരുന്ന, പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെങ്കില്‍, ഇന്നത് നേതൃത്വം നേരിട്ട് പരസ്യമായി ഏറ്റെടുത്ത് കഴിഞ്ഞു എന്നതാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്.
ഭരണഘടന മാറ്റിയെഴുതാതെ തന്നെ ഭരണഘടനാ സ്ഥാപനങ്ങളെയും, സ്ഥാനങ്ങളെയും തങ്ങളുടെ ഒരു ചവിട്ടിയായി മാറ്റിക്കഴിഞ്ഞത് വെച്ച് നോക്കുമ്പോള്‍, വരാനിരിക്കുന്ന നാളുകള്‍ യാതൊരു പുരോഗമന ഭരണ മികവും ഇല്ലാത്ത ഒരു ഏകാധിപതിയുടെ ഭരണമാകും എന്നതില്‍ സംശയിക്കേണ്ടതില്ല. അതിനുമപ്പുറം, വെളിയില്‍ കാണുന്നതിനേക്കാള്‍ വലുതാണ് മാളത്തില്‍ എന്ന പഴംചൊല്ലും ഓര്‍ക്കേണ്ടതുണ്ട്. ഇതെല്ലാം ഈ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് ഒരു വിധത്തിലും കരുതാന്‍ വയ്യ.
ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് തൊട്ട് മുന്‍പുള്ള പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കവേ ഒരു ബി.ജെ.പി എം.പി, തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ അംഗമായ ഡാനിഷ് അലിയെ വിളിച്ച വാക്കുകള്‍ ചരിത്രത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്നല്ല, മറ്റൊരു നിയമ നിര്‍മാണ സഭയിലും കേള്‍ക്കാത്ത തരത്തില്‍ ഉള്ളവയായിരുന്നു. തീവ്രവാദി, കൂട്ടിക്കൊടുപ്പുകാരന് കൂടാതെ, ഇസ്ലമാഫോബിയയുടെ നിറം പുരട്ടിയ അശ്ലീല വാക്കുകളും ആ ഭരണകക്ഷി അംഗം സഭയില്‍ ഉപയോഗിച്ചു. പ്രതിപക്ഷ ബഹുമാനം കുറഞ്ഞു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും, ഇത്തരം സംസ്കാരശൂന്യമായ സംസാരങ്ങള്‍ സഭക്കകത്ത് ഉണ്ടാകാറുണ്ടായിരുന്നില്ല. ആ വാക്കുകളെ ഭരണപക്ഷ അംഗങ്ങള്‍ ആര്‍ത്ത് ചിരിച്ചാണ് ആസ്വദിച്ചത്. ഉത്തരേന്ത്യന്‍ വീഥികളില്‍ നാം കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ട് വന്നിരുന്ന നിലവാര തകര്‍ച്ചയുടെ പാര്‍ലമെന്ററി അരങ്ങേറ്റമാണ് നമ്മള് അന്ന് കണ്ടത്.
ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ നാം കണ്ട വിലകുറഞ്ഞ ജനാധിപത്യ വിരുദ്ധ നടപടികള്‍, ആ പാര്‍ട്ടിയുടെ ധാര്‍മിക നിലവാരത്തെ നമുക്ക് കാട്ടി തന്നു. സുപ്രീംകോടതിയില്‍ നിന്നും, പരോക്ഷമായിട്ടാണെങ്കിലും, സര്‍ക്കാരിന് നേരിടേണ്ടി വന്ന നാണക്കേട് അവര്‍ വാലായി കൊണ്ട് നടക്കും. മൂല്യച്യുതി അവര്‍ക്കു ഒരു പ്രശ്നമേയല്ല എന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെയാണ് ബാധിക്കുക. ഈ മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും സംഘ്പരിവാര്‍ കുതിരക്കച്ചവടം നടത്താന്‍ മടിച്ചില്ല എന്നോര്‍ക്കുക. ഇവരെ പിന്തുണച്ചു നടക്കുന്ന അഭ്യസ്തവിദ്യരായ നമ്മുടെ ചുറ്റുവട്ടത്തുള്ളവര്‍ പോലും ഇവരുടെ ആഭാസത്തെ ന്യായീകരിക്കുന്നു എന്നതാണ് പരിഹാസ്യമായ സത്യം.
പ്രതിപക്ഷ കക്ഷികള്‍ തുടങ്ങി വച്ച ഇന്‍ഡ്യ - INDIA സഖ്യം വേണ്ട പോലെ രൂപപ്പെട്ടില്ല എന്നത് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തുന്നത്. ഇത്തവണ 400 സീറ്റുകളില്‍ കുറഞ്ഞൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എന്ന് മോദി പറഞ്ഞപ്പോഴും, അതിന് പിന്നിലെ യഥാര്‍ഥ പൊരുള്‍ അവര്‍ ആദ്യം തുറന്നു പറഞ്ഞില്ല. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ അവകാശപ്പെട്ടത് പോലെ കഴിഞ്ഞ ദിവസം സംഘ്പരിവാറിന്റെ ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞത്, തങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റിയെഴുതും എന്നാണ്. ഭരണഘടന മാറ്റിയെഴുതാതെ തന്നെ ഭരണഘടനാ സ്ഥാപനങ്ങളെയും, സ്ഥാനങ്ങളെയും തങ്ങളുടെ ഒരു ചവിട്ടിയായി മാറ്റിക്കഴിഞ്ഞത് വെച്ച് നോക്കുമ്പോള്‍, വരാനിരിക്കുന്ന നാളുകള്‍ യാതൊരു പുരോഗമന ഭരണ മികവും ഇല്ലാത്ത ഒരു ഏകാധിപതിയുടെ ഭരണമാകും എന്നതില്‍ സംശയിക്കേണ്ടതില്ല. അതിനുമപ്പുറം, വെളിയില്‍ കാണുന്നതിനേക്കാള്‍ വലുതാണ് മാളത്തില്‍ എന്ന പഴംചൊല്ലും ഓര്‍ക്കേണ്ടതുണ്ട്. ഇതെല്ലാം ഈ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് ഒരു വിധത്തിലും കരുതാന്‍ വയ്യ.
സുപ്രീംകോടതിയുടെ തന്നെ നിര്‍ദേശങ്ങളെ മറികടന്ന്, തങ്ങളുടെ ഇഷ്ടക്കാരെ ഇലക്ഷന് കമീഷനില്‍ തിരുകി കയറ്റാന്‍ വേണ്ട നടപടികള്‍ എടുത്ത ഭരണവര്‍ഗത്തിന്, മുകളില്‍ സൂചിപ്പിച്ച പോലുള്ള ഭൂരിപക്ഷം കിട്ടിയാല്‍, സുപ്രീം കോടതിയെ തന്നെ ഇപ്പോഴത്തെ രീതിയില്‍ നിന്നും മാറ്റിയെടുക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കുക.
ആപദി കിം കരണീയം? എന്ന ചോദ്യത്തിന് മുന്നില്‍ പതറാതെ, തങ്ങളുടെ പ്രാദേശിക പ്രസക്തിക്കു വേണ്ടി പോരാടുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ മാപ്പു കൊടുത്ത്, ഫാസിസ്റ്റ് ശക്തിക്കെതിരെ ഒന്നിച്ചു വോട്ട് ചെയ്യുക എന്നത് മാത്രമാണ് ഇപ്പോള്‍ ഉള്ളൊരു പോംവഴി. രണ്ടും കല്പ്പിച്ചു ഈ രാജ്യത്തെ സമാധാനവും, സംസ്കാരവും, മതനിരപേക്ഷതയും തച്ചുടക്കാന്‍ യാതൊരു മറയുമില്ലാതെ ഇറങ്ങി പുറപ്പെട്ട സംഘ്പരിവാറിനെ നേരിടാന്‍ ഇതല്ലാതെ മറ്റൊരു മന്ത്രം നമുക്കില്ല.