Analysis
നിതീഷ്‌കുമാര്‍ ജാതിസെന്‍സസ് നടത്തിയത് വെറുതെയല്ല; സംവരണം തന്നെയാണ് ലക്ഷ്യം
Analysis

നിതീഷ്‌കുമാര്‍ ജാതിസെന്‍സസ് നടത്തിയത് വെറുതെയല്ല; സംവരണം തന്നെയാണ് ലക്ഷ്യം

ഷെല്‍ഫ് ഡെസ്‌ക്
|
15 Nov 2023 12:24 PM GMT

ജാതിസെന്‍സസിന് എതിരായിരുന്ന ബി.ജെ.പി ഇപ്പോള്‍ അനുകൂല സമീപനം കൈകൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇന്‍ഡ്യ സഖ്യവും ജാതിസെന്‍സസ് എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മനംമാറ്റം.

ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭ മാസങ്ങള്‍ക്ക് മുന്‍പാണ് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസത്തിലും ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ജാതി സംവരണം ഉയര്‍ത്തിക്കൊണ്ടുള്ള നിയമ ഭേദഗതി ബില്ല് ബിഹാര്‍ നിയമസഭ നവംബര്‍ 9 ന് പാസാക്കിയത്. നിയമസഭയില്‍ പാസക്കിയെടുത്തെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കുക എന്ന ഒരു പ്രധാന കടമ്പ കൂടി കടന്നെങ്കിലേ സംവരണതോത് വര്‍ധിപ്പിച്ചത് നിയമമായി മാറുകയുള്ളൂ.

ഭേദഗതി പാസാക്കിയതോടു കൂടി പിന്നാക്ക സംവരണം 65 ശതമാനമായി ഉയര്‍ന്നു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് - ഇ.ഡബ്യു.എസ് - 10 ശതമാനം സംവരണം പഴയതുപെലെതന്നെ തുടരും. ആകെ 75 ശതമാനം പിന്നാക്ക സംവരണം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സര്‍ക്കാര്‍ ജോലിയിലും ഈ സംവരണം ഉണ്ടാവും. ഒ.ബി.സിയിലെ ഇ.ബി.എസ് ക്വാട്ടയില്‍ നേരത്തെ 30 ശതമാനം ആയിരുന്നത് പുതിയ ഭേദഗതിയില്‍ 43 ശതമാനം ആയി ഉയര്‍ത്തി. അതുപോലെതന്നെ, പട്ടികജാതിയില്‍ 16 ശതമാനം ആയിരുന്ന സംവരണം ഇപ്പോള്‍ 20 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. പട്ടികവര്‍ഗ്ഗ സംവരണം ഒരു ശതമാനത്തില്‍ നിന്നും രണ്ട് ശതമാനത്തിലേക്ക് ഉയര്‍ത്തി. ഇതുവരെയുള്ള സംവരണം പിന്നാക്കക്കാര്‍ക്ക് 50 ശതമാനവും ഇ.ഡബ്യു.എസ് ന് 10 ശതമാനവുമായിരുന്നു.

കേന്ദ്രം സെന്‍സസിന് മടിച്ചു നില്‍ക്കുമ്പോള്‍ ബീഹാര്‍ കാണിച്ചത് പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമാണ്. ബീഹാര്‍ മാതൃക പിന്‍പറ്റി കൂടുതല്‍ സംസ്ഥാനങ്ങള്‍ ജാതി സംവരണം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. കോണ്‍ഗ്രസ്സ് ഉള്‍പ്പടെ പ്രതിപക്ഷകക്ഷികള്‍ ജാതി സെന്‍സ്സ് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുണ്ട്. ബി.ജെ.പിയാവട്ടെ ജാതിസെന്‍സസിന് എതിരായിരുന്നു. എന്നാല്‍, ബി.ജെ.പി ഇപ്പോള്‍ ജാതിസെന്‍സസിന് അനുകൂല സമീപനം കൈകൊണ്ടിട്ടുണ്ട്.

ഭേദഗതി ബില്ല് നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടുക മാത്രമാണ് വേണ്ടത്. അദ്ദേഹം എന്ത് നിലപാടെടുക്കും എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 36 ശതമാനവും പിന്നാക്കക്കാര്‍ ആണെന്ന അതി സുപ്രധാനമായ കണ്ടെത്തലാണ് ജാതി സര്‍വെയില്‍ ഉണ്ടായിരുന്നത്. ഏകദേശം 13.1 കോടി ജനങ്ങള്‍ ആണ് അതി പിന്നാക്കക്കാര്‍ ആണെന്നാണ് ജാതി സര്‍വേയില്‍ കണ്ടെത്തിയത്. പിന്നീടുള്ള 27.1 ശതമാനം പിന്നാക്കക്കാരും 19.7 ശതമാനം പട്ടികജാതിയും 1.7 ശതമാനം പട്ടികവര്‍ഗവുമാണെന്ന്കണ്ടെത്തി.

ബി.ജെ.പിക്ക് മനംമാറ്റം

കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് നിതീഷ് കുമാര്‍ ജാതിസെന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതും തുടര്‍ന്ന് സംവരണം ഉയര്‍ത്തി ബില്ല് അവതരിപ്പിച്ചതും. കേന്ദ്രം സെന്‍സസിന് മടിച്ചു നില്‍ക്കുമ്പോള്‍ ബീഹാര്‍ കാണിച്ചത് പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവമാണ്, മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമാണ്. ബീഹാര്‍ മാതൃക പിന്‍പറ്റി കൂടുതല്‍ സംസ്ഥാനങ്ങള്‍ ജാതി സംവരണം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. കോണ്‍ഗ്രസ്സ് ഉള്‍പ്പടെ പ്രതിപക്ഷകക്ഷികള്‍ ജാതി സെന്‍സ്സ് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുണ്ട്. ബി.ജെ.പിയാവട്ടെ ജാതിസെന്‍സസിന് എതിരായിരുന്നു. എന്നാല്‍, ബി.ജെ.പി ഇപ്പോള്‍ ജാതിസെന്‍സസിന് അനുകൂല സമീപനം കൈകൊണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇന്‍ഡ്യ സഖ്യവും ജാതിസെന്‍സ് എന്നത് ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തികൊണ്ടുവന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ മനംമാറ്റം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുഷേം ഇതുസംബന്ധമായ പ്രഖ്യാപനം ഉണ്ടായേക്കും. സംവരണവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങളാണ് ബിഹാറില്‍ നടന്നത്.

Similar Posts