Analysis
ഭാരത് രാഷ്ട്ര സമിതിയും ചന്ദ്രശേഖര്‍ റാവുവിന്റെ പ്രധാനമന്ത്രി മോഹവും
Analysis

ഭാരത് രാഷ്ട്ര സമിതിയും ചന്ദ്രശേഖര്‍ റാവുവിന്റെ പ്രധാനമന്ത്രി മോഹവും

ഇജാസ് ബി.പി
|
25 Oct 2022 2:17 PM GMT

അമരജീവി പോട്ടി ശ്രീരാമുലു മരണം വരിച്ച് നേടിയ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചപ്പോഴാണ് കെ.സി.ആറെന്ന കല്‍വകുന്‍ഡ്‌ല ചന്ദ്രശേഖര്‍ റാവു ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിക്കാനായിരുന്നു ശ്രീരാമുലു പോരാടിയതെങ്കില്‍ അവികസിത തെലങ്കാന പ്രദേശം മറ്റൊരു സംസ്ഥാനമാക്കാന്‍ റാവുവിന്റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് ഇറങ്ങുകയായിരുന്നു. 2014ലെ യു.പി.എ സര്‍ക്കാര്‍ തെലങ്കാന രൂപവത്കരണ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെ ഈ സ്വപ്നം പൂവണിഞ്ഞു.

2024 ലെ ദേശീയ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടികള്‍ ചുവടുവെക്കവേ, പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിച്ച് ഒരു നേതാവ് കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡണ്ടുമായ കല്‍വകുന്‍ഡ്‌ല ചന്ദ്രശേഖര്‍ റാവു. 'ഭാരത് രാഷ്ട്ര സമിതി' എന്ന പേരില്‍ പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചാണ് കെ.സി.ആറിന്റെ പടയൊരുക്കം. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി ടി.ഡി.പിയിലൂടെ ടി.ആര്‍.എസ്സില്‍ എത്തി നില്‍ക്കുന്ന റാവുവിന്റെ നിലപാടുകള്‍ അപ്രവചനീയമായിരുന്നു. ടി.ഡി.പിയുടെ ബാനറില്‍ സ്പീക്കറായിരിക്കെ രാജിവെച്ചിറങ്ങിയ കെ.സി.ആര്‍. പിന്നീട് കോണ്‍ഗ്രസിനെ് ഒപ്പം നിന്നും പിന്തുണ പിന്‍വലിച്ചും തെലങ്കാനക്ക് സംസ്ഥാന പദവി നേടിയെടുക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മത്സരിക്കുകയും സ്വന്തം പാര്‍ട്ടിക്ക് മേധാവിത്തം നേടിയെടുക്കുകയും ചെയ്തു. ആന്ധ്രയില്‍ സാമാന്യം ജനസ്വാധീനമുണ്ടായിരുന്ന കോണ്‍ഗ്രസിന് വിഭജനം വഴി കോട്ടം സംഭവിച്ചപ്പോള്‍ ടി.ആര്‍.എസ് നേട്ടമുണ്ടാക്കി. തുടര്‍ന്ന് 2014 മുതല്‍ സംസ്ഥാനം ഭരിച്ചുവരുന്നു. ഇപ്പോള്‍ ബി.ജെ.പി തെലങ്കാനയിലെ ഭരണം ലക്ഷ്യമിട്ടറങ്ങിയതോടെയാണ് ടി.ആര്‍.എസ് ദേശീയ പാര്‍ട്ടി രൂപവത്കരിക്കുകയും അവര്‍ക്കെതിരെ വിമര്‍ശനം ശക്തമാക്കുകയും ചെയ്തത്.

2023 ലെ തെലങ്കാന തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ജൂലൈയില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഹൈദരാബാദിന്റെ പേരുമാറ്റം, ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ശ്രീഭാഗ്യലക്ഷ്മി ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ തുടങ്ങിയവയിലൂടെ തെലങ്കാനയില്‍ വലിയ പ്രകോപനം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ അധിക്ഷേപിച്ച കേസില്‍ പാര്‍ട്ടി എം.എല്‍.എ രാജാസിംഗ് അറസ്റ്റിലായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്, ജൂനിയര്‍ എന്‍.ടി.ആര്‍ നിതിന്‍ കുമാര്‍ റെഡ്ഡി തുടങ്ങിയ തെലങ്കാനയിലെ സെലിബ്രിറ്റികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പേ കെ.സി.ആര്‍ ദേശീയ സ്വപ്നം കൊണ്ടുനടന്നിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസുമില്ലാത്ത കേന്ദ്രഭരണം ലക്ഷ്യമിട്ട് അന്ന് പ്രാദേശിക പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് നേരിട്ടെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഇതേ ലക്ഷ്യം വീണ്ടും പൊടിത്തട്ടിയെടുക്കാനാണ് ബി.ആര്‍.എസ് അഥവാ, ഭാരത് രാഷ്ട്ര സമിതി രൂപവത്കരിച്ചിരിക്കുന്നത്. കെ.സി.ആറിന് ജ്യോതിഷത്തില്‍ കടുത്ത വിശ്വാസമുള്ളതിനാല്‍ ഒക്ടോബര്‍ അഞ്ചിന്, വിജയദശമി ദിനത്തില്‍ ഉച്ചക്ക് 1.19നായിരുന്നു പ്രഖ്യാപനം. മിഷന്‍ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചേ ബി.ആര്‍.എസ്സിന് ദേശീയ പാര്‍ട്ടി പദവി നേടിയെടുക്കാനാകൂ.


തെലുങ്ക് ദേശം പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചിരുന്ന കെ.സി.ആറിന്റെ മക്കളും മരുമക്കളും സംസ്ഥാന ഭരണത്തിന്റെ തലപ്പത്തുണ്ട്. ഇദ്ദേഹം ദേശീയ തലത്തിലേക്ക് ചുവടുമാറ്റിയാല്‍ തെലങ്കാനയില്‍ പാര്‍ട്ടി നേതൃത്വം മകന്‍ കെ.ടി രാമറാവുവിന് നല്‍കുമെന്നാണ് സൂചന. സിര്‍സില്ലയില്‍ നിന്നുള്ള എം.എല്‍.എയായ രാമറാവു ഐ.ടി, മുന്‍സിപ്പല്‍ ഭരണം, ഗ്രാമീണ വികസനം തുടങ്ങിയ ചുമതലകളുള്ള മന്ത്രിയാണ്. ബി.ആര്‍.എസ് വര്‍ക്കിംഗ് പ്രസിഡണ്ടുമാണ്. കെ.സി.ആറിന്റെ മകള്‍ കെ. കവിത നിലവില്‍ നിയമനിര്‍മാണ സഭാംഗമാണ്. മുമ്പ് നിസാമാബാദ് എം.പിയായിരുന്നു. മരുമകന്‍ ഹരീഷ് റാവു ധനകാര്യമന്ത്രിയുമാണ്.

സംസ്ഥാന ഭരണത്തിലെ പോരായ്മകള്‍ മറച്ചുവെക്കാനുള്ള റാവുവിന്റെ തന്ത്രമാണ് ദേശീയ പാര്‍ട്ടിയെന്നാണ് തെലങ്കാനാ ബി.ജെ.പി വിമര്‍ശിക്കുന്നത്. 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ജൂലൈയില്‍ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഹൈദരാബാദിന്റെ പേരുമാറ്റം, ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ശ്രീഭാഗ്യലക്ഷ്മി ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ തുടങ്ങിയവയിലൂടെ തെലങ്കാനയില്‍ വലിയ പ്രകോപനം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാചകനെ അധിക്ഷേപിച്ച കേസില്‍ പാര്‍ട്ടി എം.എല്‍.എ രാജാസിംഗ് അറസ്റ്റിലായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ്, ജൂനിയര്‍ എന്‍.ടി.ആര്‍ നിതിന്‍ കുമാര്‍ റെഡ്ഡി തുടങ്ങിയ തെലങ്കാനയിലെ സെലിബ്രിറ്റികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മേഡക് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് റാവുവിന്റെ രാഷ്ട്രീയ പ്രവേശനം. 1983ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1985 മുതല്‍ 1999 വരെയായി നാലുവട്ടം തുടര്‍ച്ചയായി സിദ്ദിപ്പേട്ടില്‍ നിന്ന് നിയമസഭാംഗമായി. എന്‍.ടി രാമറാവു മന്ത്രിസഭയില്‍ വരള്‍ച്ചാ ദുരിതാശ്വാസ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1990ല്‍ മേഡക്, നിസാമാബാദ്, ആദിലാബാദ് ജില്ലകളിലെ ടി.ഡി.പി കണ്‍വീനറായി നിയമിതനായി. 1996ല്‍ എന്‍. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. 2000-2001 കാലയളവില്‍ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായും ചുമതല വഹിച്ചു.

എന്‍.ടി രാമറാവുവിനും വൈ.എസ്.ആറിനും ജയലളിതക്കും ശേഷം തെക്കേ ഇന്ത്യയില്‍നിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്നാണ് കെ.സി.ആറിനെ കാണിച്ച് ടി.ആര്‍.എസ് അവകാശപ്പെടുന്നത്. തെലങ്കാന മോഡല്‍ വികസനം രാജ്യമെങ്ങും നടപ്പാക്കുമെന്നാണ് അവകാശവാദം. മുമ്പ് അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ദേവഗൗഡ, അണ്ണാ ഹസാരെ തുടങ്ങിയവരെ കെ.സി.ആര്‍ വീട്ടിലെത്തി കണ്ടിരുന്നു. പിണറായി വിജയന്‍, സീതാറാം യെച്ചൂരി തുടങ്ങിയ സി.പി.എം നേതാക്കള്‍ തെലങ്കാന സന്ദര്‍ശനത്തിനിടെയും കൂടിക്കാഴ്ച നടത്തി.

നവംബര്‍ നാലിന് മുനുഗോഡെ ഉപതെരഞ്ഞെടുപ്പാണ് ടി.ആര്‍.എസ്സിന് മുമ്പിലുള്ള ആദ്യ ലക്ഷ്യം. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പുകളിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലും പാര്‍ട്ടി മത്സരിക്കും. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിതര സര്‍ക്കാറിനെ തെരഞ്ഞെടുത്താല്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന് സെപ്റ്റംബര്‍ അഞ്ചിന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നു.


അമരജീവി പോട്ടി ശ്രീരാമുലു മരണം വരിച്ച് നേടിയ ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചപ്പോഴാണ് കെ.സി.ആറെന്ന കല്‍വകുന്‍ഡ്‌ല ചന്ദ്രശേഖര്‍ റാവു ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിക്കാനായിരുന്നു ശ്രീരാമുലു പോരാടിയതെങ്കില്‍ അവികസിത തെലങ്കാന പ്രദേശം മറ്റൊരു സംസ്ഥാനമാക്കാന്‍ റാവുവിന്റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് ഇറങ്ങുകയായിരുന്നു. 2014ലെ യു.പി.എ സര്‍ക്കാര്‍ തെലങ്കാന രൂപവത്കരണ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതോടെ ഈ സ്വപ്നം പൂവണിഞ്ഞു. എന്നാല്‍, അതോടെ പൊതുവേ കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന ആന്ധ്രാപ്രദേശിന്റെ ഇരുഭാഗങ്ങളിലും പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. പുതിയ തെലങ്കാന സംസ്ഥാനത്ത് റാവുവിന്റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് അധികാരത്തിലെത്തി. ആന്ധ്രയില്‍ ആദ്യം തെലുങ്കു ദേശം പാര്‍ട്ടിയും പിന്നീട് വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഭരണം പിടിച്ചു.

1954 ഫെബ്രുവരി 17 നാണ് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ജനനം. രാഘവ റാവുവിന്റെയും വെങ്കിടാമ്മയുടെയും മകനായി സിദ്ദിപ്പേട്ടിലെ ചിന്തമട്കയിലാണ് ജനിച്ചത്. ഹൈദാരാബ് ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് തെലുങ്ക് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി നേടി. മേഡക് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് റാവുവിന്റെ രാഷ്ട്രീയ പ്രവേശനം. 1983ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1985 മുതല്‍ 1999 വരെയായി നാലുവട്ടം തുടര്‍ച്ചയായി സിദ്ദിപ്പേട്ടില്‍ നിന്ന് നിയമസഭാംഗമായി. എന്‍.ടി രാമറാവു മന്ത്രിസഭയില്‍ വരള്‍ച്ചാ ദുരിതാശ്വാസ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1990ല്‍ മേഡക്, നിസാമാബാദ്, ആദിലാബാദ് ജില്ലകളിലെ ടി.ഡി.പി കണ്‍വീനറായി നിയമിതനായി. 1996ല്‍ എന്‍. ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. 2000-2001 കാലയളവില്‍ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായും ചുമതല വഹിച്ചു.


2001 ഏപ്രില്‍ 27ന് സ്പീക്കര്‍ പദവിയില്‍ നിന്നും ടി.ഡി.പിയില്‍ നിന്നും രാജിവെച്ചതോടെയാണ് റാവുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ കാതലായ മാറ്റം സംഭവിക്കുന്നത്; ഒപ്പം തെലങ്കാനയുടെയും. അവികസിതമായി കിടക്കുന്ന പ്രദേശത്തിന് ഉണര്‍വ് ലഭിക്കണമെങ്കില്‍ സംസ്ഥാന പദവി ലഭിക്കണമെന്ന് കെ.സി.ആറും കൂട്ടരും വാദിച്ചു. ഈ ലക്ഷ്യം നേടാനായി 2001 ഏപ്രിലില്‍ തെലങ്കാന രാഷ്ട്ര സമിതി രൂപവത്കരിച്ചു. 2004 ലെ തെരഞ്ഞെടുപ്പില്‍ സിദ്ദിപ്പേട്ട് നിയമസഭ മണ്ഡലത്തിലും കരീംനഗര്‍ ലോക്‌സഭാ മണ്ഡലത്തിലും റാവു വിജയിച്ചു. ടി.ആര്‍.എസ് സ്ഥാനാര്‍ഥിയായായിരുന്നു ഇരു സീറ്റുകളിലെയും വിജയം. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നായിരുന്നു ടി.ആര്‍.എസ്സിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. റാവുവടക്കം അഞ്ചു എം.പിമാരെയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നയിച്ച യു.പി.എ മന്ത്രിസഭയിലും ടി.ആര്‍.എസ് ഭാഗമായി. കേന്ദ്ര തൊഴില്‍ മന്ത്രിയായി കെ.സി.ആര്‍ ചുമതലയേറ്റു. എന്നാല്‍, കുറച്ചു നാളുകള്‍ക്ക് ശേഷം ടി.ആര്‍.എസ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. 2006 ല്‍ എം.പി സ്ഥാനം രാജിവെച്ച കെ.സി.ആര്‍, കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് വീണ്ടും മത്സരിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറി. തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി വീണ്ടും എം.പി സ്ഥാനം രാജിവെച്ചു. ചെറിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2009ല്‍ റാവു മെഹ്ബൂബ് നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് എം.പിയായി. തെലങ്കാന ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് ഇതേവര്‍ഷം നവംബറില്‍ കെ.സി.ആര്‍ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി. സമരം തുടങ്ങി 11-ാം ദിവസം കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു. തെലങ്കാന സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു.




പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ടി.ഡി.പിക്കൊപ്പമാണ് ടി.ആര്‍.എസ് മത്സരിച്ചത്. ടി.ആര്‍.എസ് 17ല്‍ 11 ലോക്‌സഭാ സീറ്റുകളും 119 ല്‍ 63 നിയമസഭാ സീറ്റുകളും നേടി. റാവു ഗജ്വാളില്‍നിന്ന് എം.എല്‍.എയായും മേഡക്കില്‍ നിന്ന് എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു. 2014 ജൂണ്‍ രണ്ടിന് കെ. ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജ്യോതിശാസ്ത്ര വിശ്വാസ പ്രകാരം 12.57 നായിരുന്നു അധികാരമേറ്റത്. തുടര്‍ന്ന് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന കെ.സി.ആര്‍ നിരവധി ജനപ്രിയ പദ്ധതികള്‍ കൊണ്ടുവന്നു. ഉര്‍ദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതടക്കം ന്യൂനപക്ഷങ്ങളെയടക്കം പരിഗണിക്കുന്ന തീരുമാനങ്ങളെടുത്തു. 2018 സെപ്റ്റംബറില്‍ തെലങ്കാന നിയമസഭ പിരിച്ചുവിട്ട് കാലാവധി തീരാന്‍ ഒമ്പത് മാസം ബാക്കി നില്‍ക്കേ അദ്ദേഹം തെരഞ്ഞെടുപ്പ് നേരിട്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഡിസംബറില്‍ രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭരണ കാലയളവില്‍ വിവിധ ചില വിവാദ സംഭവങ്ങള്‍ അദ്ദേഹം നേരിടേണ്ടിവന്നു. വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. എന്നാല്‍, കേസിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച് ജനഹിതം അനുകൂലമാക്കുകയായിരുന്നു. സംഭവത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാന്‍ സുപ്രീംകോടതി അന്വേഷണ കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.


2024 ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പും പ്രധാനമന്ത്രി പദവും ലക്ഷ്യം വെച്ചാണ് 'ഭാരത് രാഷ്ട്ര സമിതി' എന്ന ദേശീയ പാര്‍ട്ടിക്ക് ചന്ദ്രശേഖര്‍ റാവു രൂപംനല്‍കിയത് എങ്കിലും ദേശീയ പാര്‍ട്ടിയായി അംഗീകാരം നേടിയെടുക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ്. കാരണം, ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും സാന്നിധ്യം ഉണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടും, നാലു ലോക്സഭാ സീറ്റും നേടണം എന്നുമാണ് ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡങ്ങളിലെ പ്രധാനം. അതുമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സംസ്ഥാനത്തുനിന്ന് രണ്ടുശതമാനം ലോക്സഭാ സീറ്റുകളില്‍ വിജയിച്ചിരിക്കണം. അതുകൊണ്ടുതന്നെ ചന്ദ്രശേഖര്‍ റാവുവിന്റെ മോഹം എത്രകണ്ട് പൂവണിയുമെന്ന് കാത്തിരുന്നു കാണാം.

Similar Posts