Analysis
ദൈനംദിന ഇസ്ലാമോഫോബിയ: 2024 ഫെബ്രുവരിയില്‍ കേരളത്തില്‍ സംഭവിച്ചത്
Analysis

ദൈനംദിന ഇസ്ലാമോഫോബിയ: 2024 ഫെബ്രുവരിയില്‍ കേരളത്തില്‍ സംഭവിച്ചത്

ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്
|
5 March 2024 8:35 AM GMT

കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടക്കുന്നു. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. കേരളത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍.

2023-ല്‍ ഒരു ദിവസം രണ്ടെന്ന തോതില്‍ ഇന്ത്യയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടന്നുവെന്ന് വാഷിംഗ്ടണ് ഡിസി കേന്ദ്രമായ 'ഇന്ത്യ ഹെയ്റ്റ് ലാബ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ വിദ്വേഷ പ്രസ്താവനകളുടെ 48 ശതമാനവും നടക്കുന്നത്. 75 ശതമാനം വിദ്വേഷ പ്രസ്താവനകളുടെയും കേന്ദ്രം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.

കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ അതിന്റെ തോത് ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയിലാണെന്നാണ് മനസ്സിലാവുന്നത്. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. സാങ്കേതിക സ്വഭാവമുള്ളതും പൊതുബോധത്തിനുള്ളില്‍ നില്‍ക്കുന്നതും അതുകൊണ്ടുതന്നെ പൊതുസ്വീകാര്യതയുള്ളതുമായ രാഷ്ട്രീയ-മാധ്യമ പ്രചാരണമാണ് ഇവിടത്തേത്. ഉത്തരേന്ത്യയിലേതുപോലെ അക്ഷരാര്‍ത്ഥത്തിലുള്ള പ്രസ്താവനകളും കുറവാണ്. അത് സൂക്ഷ്മവും വ്യത്യസ്തവുമാണ്. തീര്‍ച്ചയായും കേരളത്തില്‍ പോലും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നഗ്നമായ രീതിയില്‍ ഇത് ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ തന്നെ ഡോക്യുമെന്റ് ചെയ്തത് 11 സംഭവങ്ങളാണ്. ചില സംഭവങ്ങള്‍ സ്ഥലപരിമിതിയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു. ഈ ഫെബ്രുവരി മാസം തന്നെ പതിനാറോളം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. വിശകലന സൗകര്യത്തിനു പതിമൂന്നെണ്ണം മാത്രമാണ് പരിഗണിക്കുന്നത്.

മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം ശക്തമായ കേരളത്തില്‍ മുസ്ലിംകളുടെ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിയയെയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഇസ്ലാമോഫോബിയയെ ദൈനംദിന വംശീയതയായി കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രമേയങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതും ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രധാനമല്ല. തീര്‍ച്ചയായും മുസ്ലിം രാഷ്ട്രീയ സംഘാടന അവകാശത്തെ നിഷേധിക്കുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണ്.

രാവും പകലും നിരന്തരം കടന്നുവരുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയെമെന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ആവര്‍ത്തനം എന്നത് ഒരു ദൈനംദിനാനുഭവമാണ്. ഇസ്ലാമോഫോബിയ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ അത് വിമര്‍ശനരഹിതമായി സ്വീകരിക്കാന്‍ ജനം പരിശീലിപ്പിക്കപ്പെടുന്നു. അതിനാല്‍ത്തന്നെ ആവര്‍ത്തിക്കപ്പെടുന്ന ഇസ്ലാമോഫോബിയയുടെ ദൈനംദിന അനുഭവത്തെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന്റെ ആദ്യത്തെ പടിയെന്ന നിലയിലാണ് ഈ ഡോക്യുമന്റേഷനെ കാണേണ്ടത്. വിശദമായ വിശകലനങ്ങള്‍ ഇത്തരമൊരു റിപ്പോര്‍ട്ടിങ്ങിന്റെ ഉദ്ദേശ്യമല്ല, ഏറെക്കുറെ അസാധ്യവുമാണ്.

മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം ശക്തമായ കേരളത്തില്‍ മുസ്ലിംകളുടെ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിയയെയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഇസ്ലാമോഫോബിയയെ ദൈനംദിന വംശീയതയായി കാണാനാണ് ഇവിടെ ശ്രമിക്കുന്നത്. മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രമേയങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതും ഈ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രധാനമല്ല. തീര്‍ച്ചയായും മുസ്ലിം രാഷ്ട്രീയ സംഘാടന അവകാശത്തെ നിഷേധിക്കുന്നത് ഇസ്ലാമോഫോബിയയുടെ ഭാഗമാണ്. എന്നാല്‍, രാഷ്ട്രീയ സംഘാടനത്തെ അംഗീരിക്കുന്നതും മുസ്ലിം രാഷ്ട്രീയ പ്രമേയങ്ങളോട് വിയോജിക്കുന്നതും രണ്ടായി തന്നെ മനസ്സിലാക്കണം. ഇസ്ലാമോഫോബിയയെ ഇതില്‍നിന്നൊക്കെ വേറിട്ടും കാണണം. കാരണം, ഇസ്ലാമോഫോബിയ മുസ്ലിംകളുടെ പ്രവര്‍ത്തനം കൊണ്ടല്ല വികസിക്കുന്നത്.

വ്യക്തിയുടെ അന്തസും വിവേചനവും

ഡോക്ടറും പ്രഭാഷകനുമായ അബ്ദുല്ല ബാസില്‍ സി.പി ഫെബ്രുവരി 2ന് തന്റെ ഫേസ്ബുക്ക് വാളില്‍ 'എറണാകുളത്തുനിന്ന് മടങ്ങുകയാണെ'ന്ന ശീര്‍ഷകത്തോടെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. 24 ന്യൂസ് ചാനലിന്റെ 'ജനകീയ കോടതി'യെന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കോഴിക്കോട് നിന്ന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. ചാനല്‍ അവതാരകന്‍ ഹശ്മി താജ് ഇബ്രാഹിംമോഡറേറ്ററായുളള പരിപാടിയില്‍ ബാസിലിനൊപ്പം പങ്കെടുക്കേണ്ടിയിരുന്നത് ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമായിരുന്നു. ട്രെയിന്‍ അങ്കമാലിയിലെത്തിയപ്പോള്‍ സംവാദം റദ്ദാക്കിയതായി ചാനല്‍ പ്രതിനിധി അറിയിച്ചു. ഡോ. ബാസിലിനൊപ്പം സംവാദത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ശീതല്‍ ശ്യാം അറിയിച്ചതനുസരിച്ചായിരുന്നു അവസാന നിമിഷം പരിപാടി റദ്ദാക്കിയത്. അബ്ദുല്ല ബാസിലിന്റെ പോസ്റ്റ് ഏറെ ഷെയര്‍ചെയ്യപ്പെട്ടെങ്കിലും പൊതുമാധ്യമങ്ങളിലൊന്നും അതിന് വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല.

ഇതിന് ഏകദേശം രണ്ട് മാസം മുമ്പ് ഫാറൂഖ് കോളജില്‍ സമാനമായ ഒരു സംഭവമുണ്ടായി. 2023 ഡിസംബര്‍ 5ന് സ്വവര്‍ഗ ലൈംഗികത കൈകാര്യം ചെയ്യുന്ന 'കാതല്‍ ദി കോര്‍' സിനിമയുടെ സംവിധായകന്‍ ജിയോ ബേബിയെ കോളജിലെ ഫിലിം ക്ലബ് ഉദ്്ഘാടനം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി. അദ്ദേഹം കോഴിക്കോടെത്തിയ ശേഷമാണ് റദ്ദാക്കിയ വിവരം അറിയിക്കുന്നത്. 'കോളജിന്റെ ധാര്‍മിക മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല അദ്ദേഹത്തിന്റേ നിലപാടുക'ളെന്നാണ് പരിപാടി റദ്ദാക്കാന്‍ യൂണിയന്‍ പറഞ്ഞ കാരണം. മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥി യൂണിയന്‍. പരിപാടി ബഹിഷ്‌കരിക്കാനുള്ള യൂണിയന്റെ തീരുമാനം അതിഥിക്ക് അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ പിന്‍മാറുന്നുവെന്ന് കോളജ് മാനേജ്‌മെന്റും വിശദീകരിച്ചു. അവസാന നിമിഷത്തില്‍ പരിപാടി റദ്ദാക്കിയതില്‍ സ്വാഭാവികമായും സംവിധായകന്‍ രോഷാകുലനായി. എഫ്.ബിയിലൂടെ രൂക്ഷമായി പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.


അബ്ദുല്ല ബാസില്‍ സി.പി

ജിയോ ബേബിയുടെ പ്രതികരണം അസാധാരണമായ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നു. മാധ്യമങ്ങളും ഏറ്റെുത്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പോലും കോളജിന്റെ നടപടിയെ അപലപിച്ച് പോസ്റ്റിട്ടു.

മുസ്ലിംകള്‍ ഉള്‍പ്പെട്ട പൊതുപ്രശ്നങ്ങളില്‍ വിഷയത്തിന്റെ ഉള്ളടക്കം അട്ടിമറിക്കപ്പെടുകയും നിരവധി വ്യാജപ്രചാരണങ്ങളിലൂടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ജിയോ ബേബിയുടെ പുതിയ സിനിമയുടെ പ്രമേയമായ എല്‍.ജി.ബി.ടി.ക്യൂ രാഷ്ട്രീയത്തോടുള്ള വിയോജിപ്പാണ് പരിപാടിക്കെതിരേ തിരിയാന്‍ സംഘാടകരെ പ്രേരിപ്പിച്ചതെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍, 'കുടുംബം തകരണമെന്നും സിനിമ കണ്ട് പത്ത് പേരെങ്കിലും വിവാഹമോചനം നേടിയെങ്കില്‍ താന്‍ സന്തോഷവാനാണെന്നും പ്രചരിപ്പിക്കുന്ന സംവിധായകനെ ഏകപക്ഷീയമായി കേള്‍ക്കേണ്ടെ'ന്നാണ് തങ്ങളുടെ നിലപാടെന്ന് എം.എസ.്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വിശദീകരിച്ചെങ്കിലും അതാരും കേട്ടതായി നടിച്ചില്ല. കേരളത്തില്‍ കുടുംബമെന്ന വ്യവസ്ഥക്കെതിരെ സൈദ്ധാന്തിക തലത്തില്‍ എതിരഭിപ്രായമുള്ളവര്‍ പോലും കുടുംബങ്ങള്‍ വേണ്ടെന്നോ പ്രായോഗികമായി തകര്‍ക്കണമെന്നോ കരുതുന്നവരല്ല. ചുരുങ്ങിയ പക്ഷം അങ്ങനെ കരുതുന്നവര്‍ ന്യൂനപക്ഷമെങ്കിലുമാണ്. അതുകൊണ്ടുതന്നെ കുടുംബ ഘടനയെക്കുറിച്ചുള്ള യൂണിയന്റെ അഭിപ്രായങ്ങള്‍ വാര്‍ത്തയാക്കിയില്ല. പകരം അത് മൂടിവയ്ക്കുകയും എല്‍.ജി.ബി.ടി.ക്യൂ വിഷയത്തിലുള്ള കേവല വിയോജിപ്പായി പ്രശ്നത്തെ അവതരിപ്പിക്കുകയും ചെയ്തത് മാധ്യമങ്ങളുടെ അജണ്ടയായിരുന്നു.

ജിയോ ബേബിയോടു ഫാറൂഖ് കോളജ് യൂണിയന്‍ ക്ഷമാപണം നടത്തണം എന്നാവശ്യപ്പെട്ട പൊതുചര്‍ച്ചകള്‍, പക്ഷെ അബ്ദുല്ല ബാസിലിനു സമാനമായ അന്തസ്സ്നിഷേധം നടന്നപ്പോള്‍ നിശബ്ദമാവുകയുണ്ടായി. ജിയോ ബേബിയോടോ അബ്ദുല്ല ബാസിലിനോടോ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, വ്യക്തികളെന്ന നിലയിളളുള്ള അവരുടെ അന്തസ്സിനെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നില്ല എന്നതാണ് വസ്തുത.

ആരെ കേള്‍ക്കണമെന്നും കേള്‍ക്കേണ്ടെന്നും ആരൊടോക്കെ സംവദിക്കണമെന്നും സംസാരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ഏതൊരു വ്യക്തിക്കും കൂട്ടത്തിനുമുണ്ട്. ഭരണഘടനാപരമായ പരിമിതിയും പരിധിയുമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇവ്വിഷയകമായി പ്ലാറ്റ്ഫോമിംഗ് എന്ന സാങ്കേതിക സംജ്ഞ തന്നെ വികസിച്ചിട്ടുണ്ട്. ആദ്യ സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയനും രണ്ടാമത്തേതില്‍ ശീതല്‍ ശ്യാമും തങ്ങളുടെ പ്ലാറ്റ്ഫോംമിംഗ് അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ചെയ്തത്. ഇരുകൂട്ടര്‍ക്കും അതിനുള്ള അവകാശമുണ്ടെന്ന് കൃത്യമായി പറഞ്ഞത് സാമൂഹിക പ്രവര്‍ത്തകനും യുക്തിവാദിയുമായ ബി. പ്രതീഷാണ്.(എഫ്.ബി, ഫെബ്രുവരി 8).

അതേസമയം, കൂട്ടമെന്ന നിലയില്‍ രണ്ട് വിഭാഗം സംഘാടകരും താരതമ്യേനെ ശക്തി കുറഞ്ഞ വ്യക്തികളുടെ അവകാശങ്ങള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടു. വ്യക്തിയുടെ അന്തസ്സ് (ഡിഗ്നിറ്റി) അടക്കമുള്ള രാഷ്ട്രീയമൂല്യങ്ങളാണ് ഹനിക്കപ്പെട്ടത്. തങ്ങളുടെ തീരുമാനങ്ങള്‍ മറ്റൊരാളുടെ അവകാശത്തെ ഹനിക്കുന്നുവെന്നതില്‍ രണ്ട് വിഭാഗം സംഘാടകരും പ്രാധാന്യം നല്‍കിയില്ല. അതിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഉപേക്ഷ വിചാരിച്ചു. അവസാന നിമിഷത്തില്‍ എടുത്ത തീരുമാനങ്ങള്‍ മറുപക്ഷത്തുള്ളയാള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ക്കും അപമാനത്തിനും കാരണമായി. വലിയ കൂട്ടങ്ങള്‍ക്ക് വ്യക്തിയുടെ അന്തസ്സിനെ എളുപ്പം ഹനിക്കാന്‍ കഴിയുന്നുവെന്ന പ്രശ്നം ഇതിലുണ്ട്.


പക്ഷേ, ഇക്കാര്യത്തില്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ഫാറൂഖ് കോളജ് മാത്രമാണ് വിമര്‍ശിക്കപ്പെട്ടത്. 'ജനകീയകോടതി'യെന്ന പരിപാടി സംഘടിപ്പിച്ച 24ചാനലിന്റെ മാനേജ്‌മെന്റിനെക്കുറിച്ച് എവിടെയും പരാമര്‍ശിക്കപ്പെട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ പ്രശ്നങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് തുല്യത നിഷേധിക്കുന്ന പ്രവണത മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ്. ജിയോ ബേബിയോടു ഫാറൂഖ് കോളജ് യൂണിയന്‍ ക്ഷമാപണം നടത്തണം എന്നാവശ്യപ്പെട്ട പൊതുചര്‍ച്ചകള്‍, പക്ഷെ അബ്ദുല്ല ബാസിലിനു സമാനമായ അന്തസ്സ്നിഷേധം നടന്നപ്പോള്‍ നിശബ്ദമാവുകയുണ്ടായി. ജിയോ ബേബിയോടോ അബ്ദുല്ല ബാസിലിനോടോ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, വ്യക്തികളെന്ന നിലയിളളുള്ള അവരുടെ അന്തസ്സിനെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നില്ല എന്നതാണ് വസ്തുത.

മാധ്യമങ്ങളാണ് പ്രശ്നത്തെ വേറൊരു ദിശയിലേക്കെത്തിച്ചത്. മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയയുടെ തലം വളരെ പ്രധാനമാണ്. സ്വയം ആവിഷ്‌കരിക്കാനും നിര്‍വചിക്കാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ നിഷേധിക്കുകയാണ് ഇസ്‌ലാമോഫോബിയയുടെ പ്രധാന പ്രവര്‍ത്തന പദ്ധതികളിലൊന്ന്. അതുകൊണ്ടാണ് യൂണിയന്‍ നല്‍കിയ വിശദീകരങ്ങള്‍ കണക്കിലെടുക്കാതെ വിമര്‍ശകര്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കിയത്. ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ മാനേജ്‌മെന്റിന്റെ മതം തിരയുന്ന പ്രവണത വ്യാപകമായിരുന്നു. എന്നാല്‍, 24ചാനലിന്റെ കാര്യത്തില്‍ അവതാരകന്‍ മുസ്‌ലിമായിട്ടുപോലും ആരും മതം തിരഞ്ഞില്ലെന്നു മാത്രമല്ല, ചാനലിനെതിരേ പ്രതികരിക്കുക പോലും ചെയ്തില്ല. മതത്തെ പ്രത്യേകിച്ച് ഇസ്‌ലാമിനെ ആരോപണസ്ഥലമായി നിര്‍ത്തുകയെന്നതും ഇസ്‌ലാമോഫോബിയയുടെ രീതിയാണ്.

മുസ്ലിം എന്ന ആരോപണ സ്ഥലം

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് അന്തര്‍ദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി കേരളഗാനത്തിനായി ഒരു കവിത ക്ഷണിച്ച് ഉത്തരവിറക്കിയത്. ഇതേസമയത്തുതന്നെ കേരളത്തിലെ പ്രമുഖ കവിയും പാട്ടെഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പിയോടും ഒരു ഗാനമെഴുതാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം അഭ്യര്‍ഥനപ്രകാരം കവിത എഴുതി അയച്ചു. കെ. സച്ചിദാനന്ദന്‍ പ്രസിഡന്റായ അക്കാദമിക്ക് കവിത സ്വീകാര്യമായില്ല. അവരത് നിരസിച്ചു. ശ്രീകുമാരന്‍തമ്പിയുടെ കവിതയിലെ വാക്കുകള്‍ ആവര്‍ത്തനവിരസമാണെന്നായിരുന്നു പറഞ്ഞ കാരണം. ബി.കെ ഹരിനാരായണന്റെ കവിതയാണ് ഒടുവില്‍ തിരഞ്ഞെടുത്തത്.

കേരളഗാനവും മുസ്‌ലിംകളും തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട ഒരാള്‍ മാത്രമാണ് മുസ്ലിം നാമാധാരിയായിട്ടുള്ളത്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍. അദ്ദേഹത്തെക്കുറിച്ചാണെങ്കില്‍ ശ്രീകുമാരന്‍തമ്പിക്ക് വലിയ പരാതിയുമില്ല. എന്നിട്ടും വിവാദം മൂര്‍ച്ഛിച്ചപ്പോള്‍ വിഷയത്തെ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. കൂട്ടത്തില്‍ കവിയെന്ന നിലയില്‍ സച്ചിദാനന്ദന്റെ മുസ്‌ലിംവിഷയത്തിലുള്ള നിലപാടിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഈ വിവാദത്തില്‍ ഇടപെട്ടുകൊണ്ട് ശ്രീകുമാരന്‍ തമ്പി സച്ചിദാനന്ദനെതിരേ ആഞ്ഞടിച്ചു. തന്റെ കവിത ആവര്‍ത്തനവിരസമല്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വളഞ്ഞ വഴി സ്വീകരിക്കില്ല. സ്‌ട്രേറ്റായി പോകുന്നയാളാണ്. ഇനി സാഹിത്യ അക്കാദമിയുമായി സഹകരിക്കില്ല. കേരളഗാനം എഴുതാന്‍ ഏല്‍പ്പിച്ച് സര്‍ക്കാര്‍ തന്നെ അപമാനിച്ചു. സെക്രട്ടറിയും സച്ചിദാനന്ദനുമാണ് ഗാനം ആവശ്യപ്പെട്ടത്. സെക്രട്ടറിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. വായിച്ചശേഷം ചില തിരുത്തലുകള്‍ വരുത്താന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് തിരുത്തിനല്‍കി. വിവാദം ദിവസങ്ങളോളം നീണ്ടുനിന്നു. ഇതുപോലൊരു കവിതാമത്സരത്തിലേക്ക് മുതിര്‍ന്ന കവിയായ ശ്രീകുമാരന്‍ തമ്പിയെ വിലച്ചിടേണ്ടിയിരുന്നില്ലെന്ന് സാംസ്‌കാരികരംഗത്തെ ചിലര്‍ പ്രതികരിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെത്തന്നെ ഫെബ്രുവരി 4ലെ ഒരു പ്രതികരണം (മീഡിയാവണ്‍) അതി വിചിത്രമായിരുന്നു. സച്ചിദാനന്ദനെ ഗദ്യകവിയെന്ന് ആക്ഷേപിച്ച അദ്ദേഹം ഇന്ത്യന്‍ മുസ്ലിമിന് ജീവിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് കവിതയെഴുതിയ ആളാണ് സച്ചിദാനന്ദനെന്നും അതുവായിച്ചപ്പോള്‍ തന്റെ മനസ്സിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മുഖമാണ് വന്നതെന്നും പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തില്‍ ജീവിക്കാന്‍ പറ്റുന്നില്ലേ? ഉമ്മന്‍ ചാണ്ടിയുള്ളപ്പോള്‍ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി. മുസ്‌ലിംകള്‍ കൂടുതലുള്ള ഷാര്‍ജയില്‍ പോയപ്പോഴും സച്ചിദാനന്ദന്‍ ഈ കവിതതന്നെയാണ് ചൊല്ലിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളഗാനവും മുസ്‌ലിംകളും തമ്മില്‍ നേരിട്ട് ഒരു ബന്ധവുമില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട ഒരാള്‍ മാത്രമാണ് മുസ്ലിം നാമാധാരിയായിട്ടുള്ളത്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍. അദ്ദേഹത്തെക്കുറിച്ചാണെങ്കില്‍ ശ്രീകുമാരന്‍തമ്പിക്ക് വലിയ പരാതിയുമില്ല. എന്നിട്ടും വിവാദം മൂര്‍ച്ഛിച്ചപ്പോള്‍ വിഷയത്തെ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. കൂട്ടത്തില്‍ കവിയെന്ന നിലയില്‍ സച്ചിദാനന്ദന്റെ മുസ്‌ലിംവിഷയത്തിലുള്ള നിലപാടിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു.


ഇസ്‌ലാമോഫോബിയയുടെ ഒരു പ്രവര്‍ത്തന ശൈലിയെക്കുറിച്ചു ഗാനവിവാദം ചില തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. മുസ്ലിംകളുടെ പ്രവര്‍ത്തിയോ വിചാരമോ ഇസ്‌ലാമോഫോബിയയുടെ ഒരു കാരണം അല്ല. മുസ്‌ലിംകളുടെ അസാന്നിധ്യത്തിലും മുസ്‌ലിംകള്‍ക്കെതിരേയുളള സൂചനകള്‍ ഉയര്‍ന്നുവരുന്നുവെന്നതാണ് ഇസ്ലാമോഫോബിയയുടെ ഒരു പ്രത്യേകത. ഒപ്പം ഏതു സാഹചര്യത്തിലും മുസ്‌ലിംവിരുദ്ധമായ നിലപാടിന് പൊതുജനസമ്മതിയുണ്ടെന്നും വരുന്നു.

പ്രസംഗ വിലക്കും മുസ്ലിം സ്ത്രീ അനുഭവവും

ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ഖത്തറില്‍ ഒരു വനിതാസമ്മേളനംസംഘടിപ്പിച്ചിരുന്നു, ഫെബ്രുവരി 8-ാം തിയ്യതി എംബ്രയിസ് 2024 എന്ന പേരില്‍. സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് മുന്‍ എം.എസ്.എഫ് നേതാവും ആക്റ്റിവിസ്റ്റുമായ അഡ്വ. ഫാത്തിമ തെഹലിയയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞതു പ്രകാരം അവര്‍ ഖത്തറിലെത്തി. ആറ് മണിക്കാണ് പരിപാടി. അഞ്ച് മണിയായതോടെ അവരെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍നിന്ന് ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നുവത്രെ അത്. പരിപാടിയുടെ ഭാഗമായി നിര്‍മിച്ച ഒരു പ്രചാരണവിഡിയോയില്‍ അവര്‍ ഏകീകൃത വ്യക്തിനിയമത്തിനെതിരേ സംസാരിച്ചതായിരുന്നു എംബസിയെ പ്രകോപിപ്പിച്ചത്. എംബസിയുടെ നിര്‍ദേശം അവഗണിച്ചാല്‍ കെ.എം.സി.സിയുടെ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്നും ഭീഷണി മുഴക്കി. തുടര്‍ന്നാണ് തെഹലിയയെ മാറ്റിനിര്‍ത്താന്‍ സംഘടന നിര്‍ബന്ധിതരായത്. (ഫാത്തിമ തെഹലിയയുടെ പ്രസംഗം മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച വിദ്യാര്‍ഥി സെമിനാര്‍, കരിപ്പൂര്‍, ഫെബ്രുവരി, 15-18). തെഹലിയക്കെതിരെ നടന്ന കേന്ദ്ര ഇടപെടലും അവകാശലംഘനവും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. ന്യൂസ്ടാഗ്ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് വാര്‍ത്ത പുറത്തെത്തിച്ചത്. (ഏക സിവില്‍ കോഡിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഡ്വ. ഫാത്തിമ തെഹലിയയെ ഖത്തറിലെ കെ.എം.സി.സി പരിപാടിയില്‍ പ്രഭാഷണത്തിന് വിലക്കി, ഫെബ്രുവരി 10)


അഡ്വ. ഫാത്തിമ തെഹലിയ

തെഹലിയക്കുണ്ടായ ഈ വിലക്ക് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്നമായി ഉയര്‍ന്നില്ലെന്നതാണ് ശ്രദ്ധേയം. വ്യക്തിയെന്ന നിലയില്‍ ഒരു മുസ്ലിം സ്ത്രീയെ വിലക്കാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കു അധികാരമുണ്ടോ എന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടില്ല. മുസ്‌ലിം വ്യക്തികള്‍ക്ക് രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അത് ഒരു രാഷ്ട്രീയ അവകാശ നിഷേധമായി ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നുവെന്നതു ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു മാതൃകയാണ്. മറ്റൊന്ന്, ഇസ്‌ലാമോഫോബിയയുടെ സാര്‍വദേശീയ അനുഭവമാണ്. ഒരു രാജ്യത്തെ ഇസ്‌ലാമോഫോബിയ അനുഭവങ്ങള്‍ അവിടെ മാത്രം തങ്ങിനില്‍ക്കില്ലെന്നും ദേശീയതകളെപ്പോലും മുറിച്ചുകടക്കുമെന്നുമാണ് അഡ്വ. ഫാത്തിമ തെഹലിയയുടെ അനുഭവം തെളിയിക്കുന്നത്.

ഭരണകൂട വ്യാഖ്യാനങ്ങളും മാധ്യമങ്ങളും

മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയയുടെ മറ്റൊരു എപ്പിസോഡാണിത്. ജാഫര്‍ ഭീമന്റവിട എന്നയാളെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തതായി ഫെബ്രുവരി 12നാണ് വാര്‍ത്ത പുറത്തുവന്നത്. 2047ല്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കേസിലാണത്രെ അദ്ദേഹത്തെ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മാസ്റ്റര്‍ ട്രെയിനറാണ് ജാഫറെന്നും എന്‍.ഐ.എയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു.

മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 60ഓളം പേരുള്ള കേസില്‍ 59-ാം പ്രതിയാണ് ജാഫര്‍. മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ഇതാണ്: അദ്ദേഹം 'ഇസ്‌ലാമികരാഷ്ട്രം' കെട്ടപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ രഹസ്യമായി പ്രവര്‍ത്തിക്കുകയാണ്. 'ഭീകരാക്രമണങ്ങള്‍ക്ക് പരിശീലനം നല്‍കുക, സ്‌ക്വാഡിനെ റിക്രൂട്ട് ചെയ്യുക, ഇസ്‌ലാമിനെതിരേ പ്രവര്‍ത്തിക്കുന്നവരെ വകവരുത്തുക, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കി രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക' എന്നിവയും ജാഫറിന്റെ പ്രവര്‍ത്തനപദ്ധതിയില്‍ പെടുന്നു. 'കണ്ണൂരില്‍ ഒളിത്താവളത്തില്‍ കഴിഞ്ഞുവരികയായിരുന്ന' ജാഫറിനെ 'ഉദ്വേഗജനകമായ നീക്കത്തില്‍ കേരള പൊലിസിന്റെ സഹായത്തോടെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു'. 'എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്യുന്നതുവരെ ജാഫറിനെക്കുറിച്ച് പൊലിസിന് ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും' മാധ്യമങ്ങള്‍ പറയുന്നു.

കണ്ണൂരിന്റെ സ്വഭാവം മാറിക്കഴിഞ്ഞുവെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ഒളിത്താവളവും പ്രവര്‍ത്തന കേന്ദ്രവുമായി അത് മാറിയെന്നും മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. (2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം; ജാഫറിന്റെ നടക്കാതെ പോയ സ്വപ്നം, ന്യൂസ് 18, ഫെബ്രുവരി 13). ന്യൂസ് 18ന്റെ ചര്‍ച്ചയില്‍ പങ്കാളിയായ മുന്‍ എസ്.പി സക്കറിയ ജോര്‍ജിനു നേരെ അവതാരകന്‍ തന്നെയാണ് ഈ ചോദ്യമെറിഞ്ഞത്. സക്കറിയാ ജോര്‍ജും അവസരം പാഴാക്കിയില്ല, കണ്ണൂര്‍ ഒരു ഭീകരവാദകേന്ദ്രമായി മാറിയെന്ന് അദ്ദേഹവും അവകാശപ്പെട്ടു.

എന്നാല്‍, മാധ്യമങ്ങള്‍ മറച്ചുവെച്ച മറ്റൊരു വസ്തുതയുണ്ട്. അറസ്റ്റ് നടക്കുന്നതിനു രണ്ടാഴ്ച മുമ്പ് പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ച ഒരു കേസില്‍ ജാഫര്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. ഒരു കടയുടമയെ ആക്രമിച്ചതിന് 2012 ജനുവരിയില്‍ ജാഫര്‍ അടക്കം ഏഴ് പേര്‍ക്കെതിരേ കേസെടുത്തിരുന്നു. 2024 ജനുവരി 28ലാണ് ഈ കേസില്‍ വിധി വന്നത് (വണ്‍ ഇന്ത്യ, ജനുരി 28, 2024). ഫെബ്രുവരി ഒന്നിന് ഇവര്‍ ഏഴ് പേരും കോടതിയില്‍ ഹാജരായി. എല്ലാവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഒരാഴ്ച മുമ്പുവരെ കോടതിയില്‍ ഹാജരായ ഒരാളെയാണ് അസാധാരണമായ പൊലിസ് നടപടികളിലൂടെ പിടികൂടിയെന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. വണ്‍ ഇന്ത്യ പോലുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജാഫറിന്റെ ആദ്യത്തെ അറസ്റ്റും സംഭവങ്ങളും റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും മാധ്യമ തിരക്കഥകളെ സ്വാധീനിച്ചില്ല.

വാര്‍ത്തയില്‍ വസ്തുതാപരമായ തെറ്റു വരുത്തിയെന്നതു മാത്രമായിരുന്നില്ല പ്രശ്‌നം. തന്ത്രപരമായ ഈ തെറ്റുപയോഗിച്ച് നുണകൊണ്ടുള്ള ഒരു പരമ്പര തന്നെ മാധ്യമങ്ങള്‍ നിര്‍മിച്ചു. കണ്ണൂരിന്റെ സ്വഭാവം മാറിക്കഴിഞ്ഞുവെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ഒളിത്താവളവും പ്രവര്‍ത്തന കേന്ദ്രവുമായി അത് മാറിയെന്നും മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. (2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം; ജാഫറിന്റെ നടക്കാതെ പോയ സ്വപ്നം, ന്യൂസ് 18, ഫെബ്രുവരി 13). ന്യൂസ് 18ന്റെ ചര്‍ച്ചയില്‍ പങ്കാളിയായ മുന്‍ എസ്.പി സക്കറിയ ജോര്‍ജിനു നേരെ അവതാരകന്‍ തന്നെയാണ് ഈ ചോദ്യമെറിഞ്ഞത്. സക്കറിയാ ജോര്‍ജും അവസരം പാഴാക്കിയില്ല, കണ്ണൂര്‍ ഒരു ഭീകരവാദകേന്ദ്രമായി മാറിയെന്ന് അദ്ദേഹവും അവകാശപ്പെട്ടു. പ്രഫ. ജോസഫിനെ ആക്രമിച്ചവരിലൊരാളെ ദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തതാണ് തന്റെ സിദ്ധാന്തം തെളിയിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്.


ന്യൂസ് 18 വാര്‍ത്ത

സക്കറിയാ ജോര്‍ജ് തന്റെ ചര്‍ച്ചയില്‍ മറ്റു ചില നിരീക്ഷണങ്ങള്‍കൂടി നടത്തുന്നുണ്ട്. ജാഫറിനെ ഒളിജീവിതത്തിന് സഹായികളായി നിന്നത് കേരള പൊലിസിലെ സ്വജാതിക്കാരാണെന്നും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസു മുതല്‍ അത്തരം ആളുകള്‍ സജീവമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അത്തരക്കാരെ 'പച്ചവെളിച്ച'മെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തില്‍ 873 പൊലിസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു റിപ്പോര്‍ട്ട് 2022ല്‍ എന്‍.ഐ.എ പുറത്തുവിട്ടിരുന്നു. പച്ചവെളിച്ചം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് പൊലിസുകാര്‍ ബന്ധപ്പെടുന്നതെന്നും എന്‍.ഐ.എ അവകാശപ്പെട്ടിരുന്നു. ജാഫറിന്റെ ജാതിക്കാരെ (മുസ്‌ലിംകളെന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല) അന്വേഷണത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ചര്‍ച്ചക്കിടയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എ.പി.ജെ അബ്ദുല്‍ കലാമിനെപ്പോലെ 'മതേതര' ജീവിതം നയിക്കുന്നവരെ മാത്രമേ ഫോഴ്‌സില്‍ നിലനിര്‍ത്തേണ്ടതുള്ളുവെന്നും മറ്റുള്ളവരെ പുറത്താക്കണമെന്നുകൂടി അദ്ദേഹം ആഹ്വാനം ചെയ്തു. ഐ.എസ്, താലിബാന്‍, അഫ്ഗാന്‍, സിറിയ, ഖത്തര്‍, പാകിസ്താന്‍ തുടങ്ങിയവയുമായുള്ള ബന്ധവും ഈ ചര്‍ച്ചയില്‍ വേണ്ടിടത്തൊക്കെ ഉപയോഗിച്ചിട്ടുണ്ട്.

വസ്തുതകളെ അട്ടിമറിക്കുക, ദുരൂഹതകള്‍ നിര്‍മിക്കുക എന്നതു മാത്രമല്ല മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. മുസ്‌ലിംകളുടെ പ്രവര്‍ത്തികളെ സാധാരണ നിയമ അവകാശ പ്രശ്നം എന്നതില്‍ കവിഞ്ഞു സുരക്ഷാഭീഷണിയായി ചിത്രീകരിക്കുന്നതും ഇസ്‌ലാമോഫോബിയയുടെ പൊതുരീതിയാണ്.

'തീവ്രവാദി' പരാമര്‍ശവും മുസ്ലിം ചിഹ്നങ്ങളും

ഫെബ്രുവരി 15-ാം തിയ്യതി തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ നടത്തിയ പരിപാടിക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി നടത്തിയ പരാമര്‍ശം വലിയ വിവാദമായി. മലയാള മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായില്ല. പരിപാടിയുടെ ഭാഗമായി നടന്ന ഇന്ററാക്റ്റീവ് സെഷനില്‍ ബ്രിട്ടാസിനോട് സംവദിക്കാന്‍ ശ്രമിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥിയോടു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ 'തീവ്രവാദി ലൈനാണല്ലോ'യെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. (മക്തൂബ് മീഡിയ, ഫെബ്രുവരി 17)

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ പ്രസ്തുത വിദ്യാര്‍ഥി തലയില്‍ ഒരു തൊപ്പി ധരിച്ചിരുന്നു, കൂടെ ഒരു താടിയും വച്ചിരുന്നു. ബ്രിട്ടാസുമായുള്ള ചോദ്യോത്തരവേളയില്‍ സജീവമായി ഇടപെട്ട അദ്ദേഹം 'ഒരു രാജ്യം ഒരു വോട്ട്' എന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അതിനോട് പ്രതികരിക്കുന്നതിനിടയിലാണ് ചോദ്യം 'തീവ്രവാദ ലൈനാ'ണല്ലോയെന്ന് ബ്രിട്ടാസ് ചോദിച്ചത്. പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ എസ്.എഫ്.ഐ എല്ലാ ആരോപണവും നിഷേധിച്ചു. ബ്രിട്ടാസിനോട് ചേര്‍ന്നുനിന്ന ചിലരാകട്ടെ അദ്ദേഹം നര്‍മം പ്രയോഗിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. എന്നാല്‍, പരിപാടിയുടെ വീഡിയോ ലഭ്യമല്ലാത്തതിനാല്‍ വലിയ ചര്‍ച്ചയുണ്ടായില്ല.


ജോണ്‍ ബ്രിട്ടാസ് എം.പി നടത്തിയ 'തീവ്രവാദി' പരാമര്‍ശം സംബന്ധിച്ച് മക്ത്തൂബ് മീഡിയ നല്‍കിയ വാര്‍ത്ത

മുസ്ലിം മതചിഹ്നങ്ങള്‍ പൊതുസമൂഹത്തില്‍നന്ന് വിട്ടുനില്‍ക്കാനുള്ള ശ്രമമായും വര്‍ഗീയതയായുമൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. താടി, തട്ടം, പര്‍ദ്ദ തുടങ്ങി മുസ്ലിം സൂചന ഉള്‍ക്കൊള്ളുന്ന എന്തും ഇത്തരത്തില്‍ ആക്ഷേപിക്കപ്പെടുന്നു. എന്നാല്‍, ഇതര മതചിഹ്നങ്ങളോട് മുസ്ലിംചിഹ്നങ്ങളോടുള്ളത്ര അസഹിഷ്ണുത പൊതുവെ കാണാറില്ല. സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങള്‍ സവര്‍ണ ഹിന്ദുക്കളുടെ ചടങ്ങുകളോടെ നടത്തുന്നതും പതിവാണ്. ഇതൊന്നും മതപരതയുടെ/ജാതി മേധാവിത്തത്തിന്റെ പേരില്‍ ഒഴിവാക്കാറില്ലെങ്കിലും മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ നിരന്തരം പ്രതിക്കൂട്ടിലാക്കപ്പെടുന്നു. സവര്‍ണ ഹൈന്ദവചിഹ്നങ്ങള്‍ക്ക് മതേതരമായ മൂല്യം കല്‍പ്പിക്കുന്നതും പതിവാണ്.

താടിയോടുള്ള മനോഭാവവും സമാനമാണ്. മുസ്ലിം വ്യക്തികള്‍ മതപരമായോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ താടി വെക്കുന്നത് സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. സൈനിക വിഭാഗങ്ങള്‍ അടക്കം മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് മുസ്‌ലിംകളുടെ താടി പ്രശ്‌നമാവുന്നത്. കേരളത്തില്‍ ശബരിമലകാലത്ത് പൊലിസുകാരില്‍ പലരും താടിച്ചൊണ് ജോലി ചെയ്യുന്നത്. അതിനും പുറമെ താടിക്ക് കേരളത്തില്‍ മറ്റനേകം സൂചനകളുണ്ട്. താടിക്കാരായ ഋഷിമാര്‍ ഇന്ത്യന്‍ ഭാവനയെ പ്രചോദിപ്പിക്കുന്ന ഘടകമാണ്. താടി മതേതര ബുദ്ധിജീവിയുടെ ലക്ഷണമായും കരുതപ്പെട്ടിരുന്നു.

മുസ്‌ലിം വ്യക്തികളും ചിഹ്നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യേകതയാണിത്. അവരുടെ ചിഹ്നങ്ങള്‍ക്കും അവരുടെ വ്യക്തി അവകാശങ്ങളേക്കാള്‍ വലിയ പ്രാധാന്യം കൈവരുന്നു. മറ്റു സാഹചര്യങ്ങളില്‍ ചിഹ്നങ്ങള്‍ രണ്ടാം സ്ഥാനം മാത്രം കൊടുക്കണമെന്നു വാദിക്കുന്നവര്‍ പോലും പക്ഷെ മുസ്ലിം വ്യക്തികളുടെ കാര്യത്തില്‍ ചിഹ്നങ്ങള്‍ക്കു തുല്യപ്രാധാന്യമോ അമിത പ്രാധാന്യമോ നല്‍കുന്നുവെന്നതാണ് ഇസ്ലാമോഫോബിയയുടെ പ്രവര്‍ത്തന ശൈലി.

പ്രസാധാനവും ആവിഷ്‌കാരസ്വാതന്ത്ര്യവും

കശ്മീരിന്റെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കി ഭൂപടം ചിത്രീകരിച്ചുവെന്ന കേസില്‍ നീണ്ട 23 വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കു ശേഷം ഫെബ്രുവരി 14ാം തിയ്യതി മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. മിക്കവാറും എല്ലാ തെളിവുകളും കൃത്രിമമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് കേസ് തള്ളിയത്.

ആലപ്പുഴ നോര്‍ത്ത് പൊലിസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖാണ് 1999 ജൂണ്‍ 11ന് തെറ്റായ ഭൂപടം അച്ചടിച്ചുവെന്നതിന്റെ പേരില്‍ മുസ്‌ലിംറിവ്യു മാസികക്കെതിരേ രാജ്യദ്രോഹക്കേസെടുത്തത്. പ്രതിചേര്‍ക്കപ്പെട്ടവര്‍ എല്ലാം മുസ്‌ലിംകളായതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറുകയും ചെയ്തു. നാല് സി.ബി.സി.ഐ.ഡി ഇന്‍സ്പെക്ടര്‍മാരാണ് കേസ് അന്വേഷിച്ചത്. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചു, മതവിദ്വേഷം, സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ക്യാപ്ഷന്‍ ഉള്‍പ്പെടുത്തി തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം.

ആരാണ് ആവിഷ്‌കാര സ്വത്രന്ത്ര്യത്തിന്റെ പ്രിവിലെജിനു അര്‍ഹതയുള്ള ഉത്തമപൗരന്‍ എന്നതും പ്രധാനമാണ്. മുസ്‌ലിംകളുടെയോ മുസ്‌ലിംസംഘടനകളുടെയോ പ്രസിദ്ധീകരണങ്ങള്‍ക്കെതിരേയുണ്ടാകുന്ന നടപടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാത്തതിന് കാരണങ്ങളിലൊന്ന് മുസ്‌ലിംകളെ അവകാശമുള്ള പൗരന്‍മാരായി അംഗീകരിക്കാന്‍ മടിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രത്യേകതകൊണ്ടാണ്.

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ സഹോദരനും സ്‌കൂള്‍ അധ്യാപകനുമായ ശാസ്താംകോട്ട തോട്ടുവാ മാന്‍സില്‍ ജമാല്‍ മുഹമ്മദായിരുന്നു ഒന്നാം പ്രതി. അദ്ദേഹം തന്നെയായിരുന്നു മാസികയുടെ എഡിറ്ററും പബ്ലിഷറും. കവര്‍ പേജ് ഡിസൈന്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരേ ചുമത്തി. മാസിക അച്ചടിച്ച പ്രസ്സിന്റെ ഉടമ കെ.ഇ അബ്ദുല്ലയാണ് രണ്ടാം പ്രതി. മാസിക വില്‍പ്പന നടത്തിയ കുറ്റത്തിന് അവലുക്കുന്ന് കമ്പിയില്‍ വീട്ടില്‍ ബദ്‌റുദ്ദീന്‍, ആലിശ്ശേരി കബീര്‍ തുടങ്ങിയവരെ യഥാക്രമം മൂന്നും നാലും പ്രതികളായി. നീണ്ടുനിന്ന വിചാരണക്കിടയില്‍ മൂന്നാം പ്രതി മരിച്ചു. ഒടുവില്‍ വിചാരണക്കോടതി തെളിവുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന തീര്‍പ്പിലെത്തുകയായിരുന്നു.

മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കെതിരേ മുന്‍വിധികളോടെ കേസുകളെടുക്കുന്നത് ഇതാദ്യമല്ല. നിരവധി മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പല കാലത്തും നിരോധിക്കപ്പെടുകയോ നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മുസ്‌ലിംകളോ മുസ്‌ലിംസംഘടനകളോ മുന്‍കയ്യെടുത്തു നടത്തുന്ന പ്രസിദ്ധീകരണങ്ങള്‍ക്കെതിരേ നടക്കുന്ന നിരോധനം അടക്കമുള്ള ഭരണകൂട നടപടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാറില്ലെന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം.


മുസ്‌ലിം റിവ്യു എഡിറ്ററും പബ്ലിഷറുമായിരുന്ന ജമാല്‍ മുഹമ്മദ്

ആരാണ് ആവിഷ്‌കാര സ്വത്രന്ത്ര്യത്തിന്റെ പ്രിവിലെജിനു അര്‍ഹതയുള്ള ഉത്തമപൗരന്‍ എന്നതും പ്രധാനമാണ്. മുസ്‌ലിംകളുടെയോ മുസ്‌ലിംസംഘടനകളുടെയോ പ്രസിദ്ധീകരണങ്ങള്‍ക്കെതിരേയുണ്ടാകുന്ന നടപടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാത്തതിന് കാരണങ്ങളിലൊന്ന് മുസ്‌ലിംകളെ അവകാശമുള്ള പൗരന്‍മാരായി അംഗീകരിക്കാന്‍ മടിക്കുന്ന ഇസ്‌ലാമോഫോബിയയുടെ പ്രത്യേകതകൊണ്ടാണ്. 25 വര്‍ഷം മുമ്പ് മുസ്‌ലിം റിവ്യുവിനെതിരേ നടന്ന അതിക്രമവും പിന്നീട് കെട്ടിച്ചമച്ച കേസാണെന്ന കണ്ടെത്തലും മാധ്യമങ്ങളില്‍ വാര്‍ത്തയാകാത്തതിനു പിന്നിലും ഇതേ കാരണമാണ്. അതേസമയം പുസ്തകങ്ങള്‍ക്കെതിരെയോ പ്രസാധകര്‍്‌ക്കെതിരെയോ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പൊതുസമൂഹം ചര്‍ച്ച ചെയ്യാറുണ്ടെന്നും മറക്കരുത്.

ആവര്‍ത്തിക്കപ്പെടുന്ന 'തീവ്രവാദ'യുക്തി

കേരള ഗവര്‍ണറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള പോര് കേന്ദ്ര ഭരണകൂടവും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അതിന് വ്യത്യസ്ത തലങ്ങളുണ്ടെന്നതും സത്യംതന്നെ. ചിലപ്പോഴൊക്കെ അത് വൈയക്തികതയിലേക്ക് നീങ്ങുന്നതും കാണാം. ഗവര്‍ണര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്ന ഒരു വിഭാഗമാണ് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനമായ എസ.്എഫ്.ഐ. പലയിടങ്ങളിലും അവര്‍ ഗവര്‍ണറെ തടയുകയും അത് തെരുവുപോരാട്ടമായി മാറുകയുംചെയ്തു. അതിന്റെ തുടര്‍ച്ചയിലാണ് ജനുവരി അവസാന വാരത്തില്‍ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞത്. എസ്.എഫ്.ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗവര്‍ണറും നടുറോട്ടില്‍ കുത്തിയിരുപ്പു പ്രതിഷേധം നടത്തിയതോടെ രംഗം കൊഴുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രംഗം ശാന്തമായത്.

പോപുലര്‍ ഫ്രണ്ടിനെ ഭീകരവാദത്തിന്റെ പര്യായപദമായി നിര്‍വചിച്ചു കഴിഞ്ഞാല്‍ അവരുമായി ഒരു കൂട്ടത്തെയോ ഒരു വിഭാഗത്തെയോ ബന്ധപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടിനു ലഭിക്കുന്ന എല്ലാ വിശേഷണങ്ങളും അവര്‍ക്കും ലഭിക്കും. എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കാനായാണ് ഗവര്‍ണര്‍ പോപുലര്‍ ഫ്രണ്ടുമായി ആക്രമണത്തെ ബന്ധപ്പെടുത്തുന്നത്.

നിലമേല്‍ സംഭവം ആസൂത്രണം ചെയ്തത് പോപുലര്‍ ഫ്രണ്ട് സഹായത്തോടെ സര്‍ക്കാര്‍ തന്നെയാണെന്ന ആരോപണവുമായി ഫെബ്രുവരി അവസാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നു (തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടുണ്ടെന്ന്, മാധ്യമം ഫെബ്രുവരി 17, 2024).


കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ്ഖാന് നേരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംബന്ധിച്ച് 'ന്യൂസ് 09 ലൈവ്' ല്‍ വന്ന വാര്‍ത്ത

സംസ്ഥാനത്ത് എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടുണ്ടെന്നും നിലമേലില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എല്ലാം പോപുലര്‍ ഫ്രണ്ടുകാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാരാജാസിനെ അഭിമന്യുവിനെ കൊലചെയ്തവരെ പിടികൂടാത്തത് അതിന് തെളിവാണ്. നിരോധനം വന്നതോടെ പി.എഫ്.ഐക്കാര്‍ സി.പി.എമ്മില്‍ ചേക്കേറി. ഇങ്ങനെ പോകുന്നു ഗവര്‍ണറുടെ ആരോപണങ്ങള്‍ (സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുന്നു, ഗവര്‍ണര്‍, ജന്മഭൂമി, ഫെബ്രുവരി 18, 2024). ഇസ്‌ലാമോഫോബിയാ പ്രോപ്പഗണ്ടയുടെ മാതൃകയാണ് ഗവര്‍ണറുടെ ആരോപണങ്ങളെന്ന് പൊതുവെ പറയാം. വാക്കുകളുടെ അര്‍ഥനിര്‍മാണപ്രക്രിയയെ സ്വാധീനിച്ചും നിയന്ത്രിച്ചുമാണ് ഇത്തരം മുന്‍വിധികള്‍ രൂപപ്പെടുത്തുന്നത്.

ഒരു മുസ്‌ലിം സംഘടനയെയോ വ്യക്തിയെയോ വിഭാഗത്തെയോ പ്രത്യേക സൂചനകളോടെ നിര്‍വചിച്ചുകഴിഞ്ഞാല്‍ അവയോരോന്നും സന്ദര്‍ഭത്തില്‍നിന്നു സ്വതന്ത്രമാവുകയും ഭാഷയിലെ വിശേഷണപദങ്ങളായി മാറുകയും ചെയ്യും. അങ്ങനെ പുതിയ അര്‍ഥങ്ങള്‍ ലഭിച്ച വാക്കുകളാണ് 'താലിബാന്‍', 'മൗദൂദി' തുടങ്ങിയവ. താലിബാന്‍ ഇന്ന് അഫഗാനിസ്താനിലെ ഒരു സംഘടനയെ കുറിക്കുന്ന വാക്കായല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് അതിന് ഇന്ത്യന്‍ അര്‍ഥകല്‍പ്പന ലഭിച്ചിട്ടുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ചുള്ള വ്യവഹാരങ്ങളും കടന്നുപോകുന്നത്.

പോപുലര്‍ ഫ്രണ്ടിനെ ഭീകരവാദത്തിന്റെ പര്യായപദമായി നിര്‍വചിച്ചു കഴിഞ്ഞാല്‍ അവരുമായി ഒരു കൂട്ടത്തെയോ ഒരു വിഭാഗത്തെയോ ബന്ധപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടിനു ലഭിക്കുന്ന എല്ലാ വിശേഷണങ്ങളും അവര്‍ക്കും ലഭിക്കും. എസ്.എഫ്.ഐയെ പ്രതിരോധത്തിലാക്കാനായാണ് ഗവര്‍ണര്‍ പോപുലര്‍ ഫ്രണ്ടുമായി ആക്രമണത്തെ ബന്ധപ്പെടുത്തുന്നത്. ഇതേ യുക്തി ഇടതുപക്ഷ സംഘടനകള്‍ മറ്റു പലര്‍ക്കുമെതിരേ ഉപയോഗിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അവരും ഇതിന്റെ ഇരയായി മാറുകയാണെന്നുമുള്ളതാണ് ഈ പ്രശ്‌നത്തിലെ വിരോധാഭാസം.

ഇത്തരം ആരോപണങ്ങള്‍ മറ്റുളളവര്‍ക്കെതിരേ മുന്‍കാലങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളവരാണെങ്കിലും തങ്ങള്‍ തന്നെ ഇതിന്റെ ഇരയായതോടെ ദേശാഭിനി തന്നെ ഇത്തരം പ്രയോഗങ്ങളുടെ ഗൂഢലക്ഷ്യം വെളിപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെ ഇടപെടിച്ച് വിദ്യാര്‍ഥികള്‍ക്കെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് ദേശാഭിമാനി പറയുന്നു. (ദേശാഭിമാനി ദിനപത്രം, ഫെബ്രുവരി 20).

'മതംമാറ്റ' ആരോപണം

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനെതിരേ ഫെബ്രുവരി പകുതിയോടെ വ്യാജപ്രചാരണം നടന്നു. ലീലാകൃഷ്ണന്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന് മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ വ്യാജമായി സൃഷ്ടിച്ച ഒരു പോസ്റ്റര്‍ അവകാശപ്പെട്ടു. തന്റെ മതംമാറ്റ കഥ ലീലാകൃഷ്ണന്‍ നിഷേധിക്കുകയും പോസ്റ്റര്‍ വ്യാജമാണെന്ന് മാതൃഭൂമിയും വ്യക്തമാക്കിയതോടെയാണ് പ്രചാരണത്തിന് അറുതിയായത്.

ഒരു വംശീയ വിവേചന വ്യവസ്ഥയായ ഇസ്‌ലാമോഫോബിയ സ്വയം മുസ്‌ലിംകളെന്നു കരുതുന്നവരെ മാത്രമല്ല ബാധിക്കുകയെന്നാണ് ലീലാകൃഷ്ണന്റെ അനുഭവം തെളിയിക്കുന്നത്. ആരെയും പ്രചാരണത്തിലൂടെ 'ഒരു മുസ്‌ലിം വ്യക്തി' ആക്കിത്തീര്‍ക്കാന്‍ വംശീയാടിസ്ഥാനത്തിലുള്ള കുപ്രചാരണങ്ങള്‍ക്ക് കഴിയുന്നു. ലീലാകൃഷ്ണനെ ഒരു 'മുസ്‌ലിം' ആക്കി മാറ്റുന്നതിലൂടെ മുസ്ലിംകള്‍ക്കെതിരായ വംശീയ അപരവത്കരണത്തിന്റെ ഉപാധികള്‍ അദ്ദേഹത്തിനും ബാധകമാക്കാനാണ് ശ്രമം. ഇസ്‌ലാമോഫോബിയയുടെ ശക്തിയാണിത്.

ഒരു സാഹിത്യക്യാമ്പില്‍ സംസാരിക്കുന്നതിനിടയില്‍ മഹാഭാരതത്തെയും രാമായണത്തെയും സാഹിത്യകൃതികളെന്ന മട്ടില്‍ സമീപിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഗുരുവായൂര്‍ ദേവസ്വത്തിന്റെ 'ഭക്തപ്രിയ' മാസിക പത്രാധിപസമിതി അംഗം കൂടിയായ ലീലാകൃഷ്ണന്‍ സംസാരിച്ചിരുന്നു. ഇത്തരം കൃതികള്‍ കേരളത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രയോഗങ്ങളാണ് വ്യാജ പോസ്റ്റര്‍ സൃഷ്ടിച്ചവര്‍ക്ക് പ്രകോപനപരമായി തോന്നിയത്. ഭക്തപ്രിയ മാസികയുടെ പത്രാധിപസമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന് പരാതിയും നല്‍കി.

ജനിച്ച മതത്തില്‍തന്നെയാണെന്നും മതംമാറിയിട്ടില്ലെന്നും ജീവിതകാലം മുഴുവന്‍ മതേതരജീവിതം നയിച്ച ഒരാളെന്ന നിലയില്‍ ചില വിഷയങ്ങളില്‍ സ്വതന്ത്രമായ ചില അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും മാതൃഭൂമി.കോം പ്രസിദ്ധീകരിച്ച പ്രതികരണത്തില്‍ അദ്ദേഹം പറയുന്നു (മാതൃഭൂമി. കോം, ഫെബ്രുവരി 22, 2024). തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് പതിവായിരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.


ആലങ്കോട് ലീലാകൃഷണന്റെ 'മതംമാറ്റം!' സംബന്ധിച്ച വ്യാജപ്രചരണത്തിനെതിരെ മാതൃഭൂമി നല്‍കിയ നിഷേധ വാര്‍ത്ത.

ഒരു വംശീയ വിവേചന വ്യവസ്ഥയായ ഇസ്‌ലാമോഫോബിയ സ്വയം മുസ്‌ലിംകളെന്നു കരുതുന്നവരെ മാത്രമല്ല ബാധിക്കുകയെന്നാണ് ലീലാകൃഷ്ണന്റെ അനുഭവം തെളിയിക്കുന്നത്. ആരെയും പ്രചാരണത്തിലൂടെ 'ഒരു മുസ്‌ലിം വ്യക്തി' ആക്കിത്തീര്‍ക്കാന്‍ വംശീയാടിസ്ഥാനത്തിലുള്ള കുപ്രചാരണങ്ങള്‍ക്ക് കഴിയുന്നു. ലീലാകൃഷ്ണനെ ഒരു 'മുസ്‌ലിം' ആക്കി മാറ്റുന്നതിലൂടെ മുസ്ലിംകള്‍ക്കെതിരായ വംശീയ അപരവത്കരണത്തിന്റെ ഉപാധികള്‍ അദ്ദേഹത്തിനും ബാധകമാക്കാനാണ് ശ്രമം. ഇസ്‌ലാമോഫോബിയയുടെ ശക്തിയാണിത്.

പ്രാദേശിക സംഭവങ്ങളുടെ ആഖ്യാനം

മുസ്ലിംകള്‍ ഉള്‍പ്പെട്ട പ്രാദേശിക സംഭവങ്ങളെ വലുതാക്കുകയും അതിനെ ഒരു വ്യാപക പ്രചാരണ ഉപാധിയാക്കുകയും ചെയ്യുകയെന്നത് സമകാലിക ഇസ്ലാമോഫോബിയയുടെ വലിയൊരു പ്രത്യേകതയാണ്. മുസ്ലിംകള്‍ എന്നു കരുതുന്നവരുടെ കയ്യില്‍നിന്നു വരുന്ന അബദ്ധങ്ങള്‍പോലും വലിയൊരു കുറ്റകൃത്യം എന്ന രീതിയില്‍ വ്യാഖ്യാനിച്ചു കൈകാര്യം ചെയ്യുന്ന പ്രവണത ഇസ്ലാമോഫോബിയയുടെ ഭാഗമായി വികസിച്ചിരിക്കുന്നു.

ഫെബ്രുവരി 23-ാം തിയ്യതി ഉച്ചയോടെ ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ഫെയര്‍വെല്‍ ആഘോഷങ്ങളുടെ ഭാഗമായി പൂഞ്ഞാര്‍ ഫെറോന പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറും ബൈക്കുമടക്കമുള്ള തങ്ങളുടെ വാഹനങ്ങളുമായെത്തി. ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു ഉദ്ദേശ്യം. ആരാധന നടക്കുന്ന സമയമായതിനാല്‍ ശബ്ദശല്യമുണ്ടാക്കുന്ന രീതിയില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തിയ വിദ്യാര്‍ഥികളോട് മൈതാനം വിട്ടുപോകാന്‍ പള്ളിയിലെ കൊച്ചച്ചന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അനുസരിച്ചില്ല. കൊച്ചച്ചന്‍ മൈതാനത്തിന്റെ ഗേറ്റുകളടക്കാന്‍ തുനിഞ്ഞു. പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി ഉടന്‍ മൈതാനം വിട്ട് പുറത്തുപോയി. എന്നാല്‍, വെപ്രാളത്തിനിടയില്‍ ഒരു ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി കൊച്ചച്ചന്‍ വീഴുകയും അദ്ദേഹത്തിന് പരിക്കുപറ്റുകയും ചെയ്തു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ മാറ്റം വന്നു. 'സാമൂഹ്യവിരുദ്ധര്‍', 'അക്രമികള്‍' തുടങ്ങി 'സുഡാപ്പി'കളെന്നു വരെ വിശേഷണങ്ങളുണ്ടായി. 'വധശ്രമ'മെന്ന വാക്കാണ് സംഭവത്തെ കുറിക്കാന്‍ ഉപയോഗിച്ചത്. ചില വാക്കുകള്‍ മാധ്യമങ്ങള്‍ സ്വന്തമായി ഉപയോഗിച്ചപ്പോള്‍ മറ്റു ചിലത് മറ്റുള്ളവരുടെ അഭിപ്രായമെന്ന മട്ടിലായിരുന്നു.

സംഭവം നടന്ന അന്നു വൈകീട്ട് പള്ളിയില്‍നിന്ന് കൂട്ടമണി ഉയര്‍ന്നു. കൊച്ചച്ചന്റെ ജീവന്‍ അപായപ്പെടുത്തുന്ന രീതിയില്‍ യുവാക്കളായ അക്രമികള്‍ വാഹനമോടിച്ചുവെന്നായിരുന്നു അന്ന് വൈകീട്ട് പള്ളിയില്‍നിന്ന് പുറത്തുവിട്ട ആദ്യ വിശദീകരണത്തില്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് പൊലിസും ജനപ്രതിനിധികളും സജീവമായി. പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെ 27 കുട്ടികളെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

മാധ്യമങ്ങള്‍ പല തരത്തിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി പരിക്കുപറ്റിയെന്നാണ് ആദ്യം വന്ന മിക്കവാറും വാര്‍ത്തകളില്‍ കണ്ടിരുന്നത്. എന്നാല്‍, സംഭവം നടന്ന അന്ന് രാത്രി ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്കുപയോഗിച്ച് ഇടിപ്പിച്ചതായി അവകാശപ്പെട്ടു (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, ഫെബ്രുവരി 23). ഇടിച്ചത് ബൈക്കാണെന്നുതന്നെയാണ് മനോരമ ന്യൂസ് ഫെബ്രുവരി 24 ലെ വാര്‍ത്തയിലുള്ളത് (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ഫെബ്രുവരി 24, മനോരമ ന്യൂസ് ടി വി). എന്നാല്‍, അടുത്ത ദിവസം ഇടിപ്പിച്ച വാഹനം കാറായി മാറി. (വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 27 പേര്‍ അറസ്റ്റില്‍ ഫെബ്രുവരി 25 മനോരമ ഓണ്‍ലൈന്‍). നടന്നത് മനഃപൂര്‍വമായ ആക്രമണമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാഹനങ്ങളെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം.


ഈരാറ്റുപേട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ നടത്തിയ ഫെയര്‍വെല്‍ ആഘോഷത്തിനിടെ വൈദികനെ ആക്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ മാറ്റം വന്നു. 'സാമൂഹ്യവിരുദ്ധര്‍', 'അക്രമികള്‍' തുടങ്ങി 'സുഡാപ്പി'കളെന്നു വരെ വിശേഷണങ്ങളുണ്ടായി. 'വധശ്രമ'മെന്ന വാക്കാണ് സംഭവത്തെ കുറിക്കാന്‍ ഉപയോഗിച്ചത്. ചില വാക്കുകള്‍ മാധ്യമങ്ങള്‍ സ്വന്തമായി ഉപയോഗിച്ചപ്പോള്‍ മറ്റു ചിലത് മറ്റുള്ളവരുടെ അഭിപ്രായമെന്ന മട്ടിലായിരുന്നു.

ഫെബ്രുവരി 26ലെ മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ (പുരോഹിതനെ വാഹനമിടിപ്പിച്ച സംഭവം: പ്രതിഷേധം ശക്തം) 'പളളി അസി. വികാരിയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവ'മെന്നാണ് പറഞ്ഞിരിക്കുന്നത്. പത്രത്തിന്റെ അഭിപ്രായമെന്ന മട്ടില്‍തന്നെയാണ് വാര്‍ത്ത ചെയ്തിരിക്കുന്നത്. 'സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ട'മാണെന്ന് പാലാ രൂപത എസ.്എം.വൈ.എം, എ.കെ.സി.സി, പിതൃവേദി എന്നിവര്‍ പൂഞ്ഞാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്. കോട്ടയം എം.പി തോമസ് ചാഴിക്കാടനും വിദ്യാര്‍ഥികളെ അക്രമികളെന്ന് വിശേഷിപ്പിച്ചു. (പൂഞ്ഞാര്‍ പള്ളിയിലെ ആരാധന തടസപ്പെടുത്തി യുവാക്കളുടെ ബൈക്ക് റേസ്; വാഹനം ഇടിച്ചു വീഴ്ത്തിയ വൈദികന്‍ ആശുപത്രിയില്‍, ന്യൂസ് 18, ഫെബ്രുവരി 23).

ഈരാറ്റുപേട്ടയെ ലക്ഷ്യം വച്ചവരില്‍ പ്രധാനി പി.സി ജോര്‍ജ്ജാണ്. ''ഈരാട്ടുപേട്ട തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു വിഭാഗം രാജ്യദ്രോഹികളായി വളര്‍ന്നുവരികയാണ്. ഈരാട്ടുപേട്ട അപകടകരമായ നിലയിലാണ്. അക്രമം നടത്തിയത് കുട്ടികളാണെങ്കിലും കാരണവന്മാര്‍ അറിയാതെയല്ല അവരത് ചെയ്തത്. അവരുടെ തന്തമാരെക്കൂടി കേസില്‍ പ്രതിയാക്കണം. വലിയ ഭീകരന്മാര്‍ വളരുന്ന നാടായി ഈരാട്ടുപേട്ട മാറിക്കഴിഞ്ഞു'' എന്നാണ് പി.സി ജോര്‍ജ് പ്രസ്താവിച്ചത്.

അധികം താമസിയാതെ കാര്യങ്ങള്‍ വധശ്രമമെന്നിടത്തുനിന്നും മുന്നോട്ടുപോയി. ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പ്രശ്‌നപരിസരത്തുനിന്നായി ചില പ്രതികരണങ്ങള്‍. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമീഷന്‍ ഫെബ്രുവരി 24ന് നല്‍കിയ പ്രസ്താവനയില്‍ സംഭവത്തെ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിനും ആരാധനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമായും വിശേഷിപ്പിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മതസ്പര്‍ധ ലക്ഷ്യംവച്ചുള്ള ആസൂത്രിതപദ്ധതിയാണെന്നുമാണ് ഈ പ്രസ്താവനയില്‍ പറയുന്നത്.

വാര്‍ത്തകളുടെ തുടക്കം മുതല്‍തന്നെ ഈരാറ്റുപേട്ടയിലെ മുസ്‌ലിം സമൂഹത്തെ നേരിട്ട് കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 'ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെ'ന്നാണ് ബ്രേവ് ഇന്ത്യ നല്‍കിയ വാര്‍ത്ത (പൂഞ്ഞാറില്‍ വൈദികനെതിരേ വധശ്രമം; നടത്തിയത് ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ സാമൂഹ്യവിരുദ്ധര്‍, ബ്രേവ് ഇന്ത്യ, ഫെബ്രുവരി 24, 2024).


ഈരാറ്റുപേട്ടയെ ലക്ഷ്യം വച്ചവരില്‍ പ്രധാനി പി.സി ജോര്‍ജ്ജാണ്. ഈരാട്ടുപേട്ട തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഒരു വിഭാഗം രാജ്യദ്രോഹികളായി വളര്‍ന്നുവരികയാണ്. ഈരാട്ടുപേട്ട അപകടകരമായ നിലയിലാണ്. അക്രമം നടത്തിയത് കുട്ടികളാണെങ്കിലും കാരണവന്മാര്‍ അറിയാതെയല്ല അവരത് ചെയ്തത്. അവരുടെ തന്തമാരെക്കൂടി കേസില്‍ പ്രതിയാക്കണം. വലിയ ഭീകരന്മാര്‍ വളരുന്ന നാടായി ഈരാട്ടുപേട്ട മാറിക്കഴിഞ്ഞു. (പൂഞ്ഞാര്‍ ആക്രമണം, വന്‍ വെളിപ്പെടുത്തലുകളുമായി പിസി, ഷേക്കിന ന്യൂസ്, ഫെബ്രുവരി 26, 2024). അവിശുദ്ധമായ മുസ്‌ലിം മൂലധനത്തെക്കുറിച്ചുള്ള സൂചനയും പി.സി ജോര്‍ജ്ജ് നല്‍കി. പണ്ട് ഈരാട്ടുപേട്ടക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ കള്ളക്കടത്തും പിടിച്ചുപറിയും നടത്തി കാശൊക്കെയായപ്പോള്‍ എന്തുമാവാമെന്നായിരിക്കുകയാണ്. പൂഞ്ഞാര്‍ സംഭവത്തിന്റെ സാമ്പത്തികശാസ്ത്രം വിശകലനം ചെയ്യുന്നത് അങ്ങനെയാണ്.

പൂഞ്ഞാര്‍ വിഷയത്തിന്റെ സാഹചര്യത്തില്‍ ഈരാറ്റുപേട്ട ഇസ്‌ലാമിക രാജ്യമായി മാറിയെന്ന് അത് അപകടമാണെന്നും എക്‌സ് മുസ്‌ലിം ആരിഫ് ഹുസൈന്‍ തെരുവത്തും തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിപ്രായപ്പെട്ടു. (ഈരാറ്റുപേട്ട ഇസ്‌ലാമിക രാജ്യമായി. ഇത് അപകടം, ഫെബ്രുവരി 26). ഒരു പ്രദേശത്ത് മുസ്ലിംകളുടെ എണ്ണം വര്‍ധിച്ചാല്‍ അവിടെ ഇസ്ലാമിക രാജ്യമാക്കാനുള്ള സാധ്യത വര്‍ധിക്കും. അതിന് ഉദാഹരണവും അദ്ദേഹം നല്‍കുന്നു; കശ്മീര്‍, ലബനോന്‍. തല്‍സ്ഥലങ്ങളില്‍കാണുന്ന അതേ പ്രവണത ഈരാറ്റുപേട്ടയിലും ഉണ്ടത്രെ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈരാറ്റുപേട്ടയെ അങ്ങനെ വിശേഷിപ്പിക്കുന്നതിനു കാരണം ഇവയാണ്: ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ഇസ്‌ലാമിക തീവ്രവാദത്തിന്റെ വിളനിലം, പൊലീസിനെ കൂസാത്ത ജനങ്ങള്‍.

പി.സി ജോര്‍ജ്ജ്, സംഭവത്തെ പോപുലര്‍ ഫ്രണ്ടുകാരുമായും ബന്ധപ്പെടുത്തി. പള്ളി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബൈക്ക് സ്റ്റന്‍ഡ് നടത്തി അറസ്റ്റിലായവരിലൊരാള്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള പോപുലര്‍ ഫ്രണ്ടുകാരന്റെ മകനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പൂഞ്ഞാര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ചില അക്രമസംഭവങ്ങളും നടന്നിരുന്നു. അതില്‍ ക്രൈസ്തവവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരേ കേസുമെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു മുസ്‌ലിം ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു നടപടി. അദ്ദേഹത്തിനെതിരേയും ജോര്‍ജ് ആക്രമണമഴിച്ചുവിട്ടു. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ സഹോദരനാണ് പരാതിക്കാരനായ പൊലിസുകാരനെന്നായിരുന്നു കണ്ടെത്തല്‍. ജോര്‍ജ്ജിന്റെ അഭിപ്രായത്തില്‍ ഈരാറ്റുപേട്ടയില്‍ ഏറ്റവും വലിയ നിയമലംഘനം നടക്കുന്ന രണ്ടിടമാണുള്ളത്. അവിടെയാണ് എല്ലാ നിയമലംഘനങ്ങളും വ്യത്തികേടുകളും നടക്കുന്നത്. എന്നാല്‍, കാമറ വച്ചിരിക്കുന്നത് നിയമലംഘനം പൊതുവെ കുറഞ്ഞ മറ്റൊരിടത്ത്. പോപ്പുലര്‍ ഫ്രണ്ടുകാരനായ പൊലിസുകാരന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് അതിനു കാരണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം പോപുലര്‍ ഫ്രണ്ടുകാരാണെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം ആരോപിക്കുന്നുണ്ട്.

രാജ്യദ്രോഹം, മുസ്‌ലിം അക്രമം, മതസ്പര്‍ധ, പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം തുടങ്ങിയവ മുന്നിലേക്ക് വന്നതോടെ ചിലര്‍ എന്‍.ഐ.എ അന്വേഷണവും ആവശ്യപ്പെട്ടു. ഫെബ്രുവരി 25ന് പൂഞ്ഞാര്‍ ഇടവക യോഗം ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തില്‍ കേസ് എന്‍.ഐ.എക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. (വൈദികനെ ആക്രമിച്ച കേസ്, എന്‍.ഐ.എ അന്വേഷണം പ്രമേയം പാസ്സാക്കി പൂഞ്ഞാര്‍ ഇടവക, ഗുഡ്‌നെസ് ടി.വി, ഫെബ്രുവരി 25, 2024)

ബദല്‍ ചികിത്സയും മതവും

പൊതുജനാരോഗ്യ രംഗത്ത് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയ മുസ്ലിംകള്‍ രോഗികള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന വിവേചനങ്ങളില്‍ പരിമിതമാവുന്നില്ല. മറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ എതിരാളികളായും മുസ്ലിംകളെ ചിത്രീകരിക്കുന്ന പതിവുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയയുക്തിക്ക് പുറത്തു നില്‍ക്കുന്ന ആയുര്‍വേദം അടക്കമുള്ള പൗരസ്ത്യ ചികിത്സ രീതികളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലാണ് ഈ ചര്‍ച്ചകള്‍.

തിരുവനന്തപരും കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവചികിത്സ നടത്തിയതിനെത്തുടര്‍ന്ന് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരേ വലിയ ജനരോഷമാണ് ഉയര്‍ന്നത്. അക്യുപങ്ചര്‍ ചികിത്സാരീതി ഉപയോഗിച്ച് പ്രസവമെടുക്കാമെന്ന വിശ്വാസത്തിലാണത്രെ ആശുപത്രിയിലെത്തിക്കാതിരുന്നത്. പ്രസവസമയത്തുണ്ടായ സങ്കീര്‍ണത മൂലം ഭാര്യ ഷമീറ മരിച്ചു. മുന്‍ഭാര്യയും മകളും ചികിത്സയില്‍ സഹായിച്ചിരുന്നുവെന്ന് പൊലിസ് പറയുന്നു. നയാസിനെയും ആദ്യഭാര്യയെയും പ്രതിചേര്‍ത്ത് അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു. ഷമീറയുടെ നാലാമത്തെ പ്രസവമായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാവര്‍ക്കര്‍മാരും നാട്ടുകാരും നേരത്തെത്തന്നെ ഉപദേശിച്ചിരുന്നെങ്കിലും അതുകേള്‍ക്കാന്‍ നയാസ് തയ്യാറായില്ല. ദിവസങ്ങളോളം വീട്ടിലെ പ്രസവചികിത്സയും മരണവും ചര്‍ച്ച ചെയ്യപ്പെട്ടു.


ബ്രേവ് ഇന്ത്യന്യൂസിന്റെ വാര്‍ത്ത

തന്റെ ഭാര്യയുടെ ശരീരം അന്യ ഡോക്ടര്‍മാരെ കാണിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് നയാസ് അക്യുപങ്ചര്‍ ചികില്‍സ സ്വീകരിച്ചതെന്നായിരുന്നു നയാസിനെതിരേ ഉയര്‍ന്നുവന്ന ഒരു പ്രധാന ആരോപണം. ഫെബ്രുവരി 20-ാം തിയ്യതി മീഡിയാവണ്‍ വാര്‍ത്തയ്ക്ക് നല്‍കിയ ബൈറ്റില്‍ നിഷാദ് എന്ന നാട്ടുകാരന്‍ ഈ അഭിപ്രായം തുറന്നുപറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതോടെ സംഭവത്തെ മതപരമായ വായനയ്ക്ക് വിധേയമാക്കി. നയാസ് കടുത്ത വിശ്വാസിയായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു ഉയര്‍ന്ന പ്രധാന ചര്‍ച്ച. നയാസിനെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയ അക്യൂപങ്ചറിസ്റ്റ് ശിഹാബിന്റെയും മതപശ്ചാത്തലം ഈ ആഖ്യാനത്തിന് ബലം നല്‍കി. വിശ്വാസിയായിരിക്കെത്തന്നെ നയാസ് മൂന്ന് തവണ ആശുപത്രിയില്‍ ചികിത്സ തേടിയതും പ്രസവം സിസേറിയനായിരുന്നതും ഇത്തരം ആഖ്യാനങ്ങളുയര്‍ത്തുന്നവര്‍ക്ക് തടസ്സമായില്ല.

ബ്രേവ് ഇന്ത്യന്യൂസിന്റെ വാര്‍ത്തയനുസരിച്ച് ആധുനിക ചികിത്സയോടുള്ള വിരോധമാണ് ആശുപത്രിയില്‍ പോകാതിരുന്നതിനു കാരണം. ആധുനികചികിത്സയോടുള്ള വിരോധം കര്‍മ ന്യൂസും വാര്‍ത്തയില്‍ ചേര്‍ത്തു. ചില വാര്‍ത്തകളില്‍ വാക്‌സിനെതിരേ നടക്കുന്ന പ്രതിരോധത്തെക്കുറിച്ചും സൂചയുണ്ടായിരുന്നു.

ഇസ്‌ലാമിക ശരിഅത്ത് അനുസരിച്ച് മുസ്‌ലിംകളല്ലാത്ത പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് 'ഹറാം' (ഇസ്‌ലാമിക നിയമ പ്രകാരം വിലക്കപ്പെട്ടത്) എന്നു വിശ്വസിക്കുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് നേമം നല്‍കുന്ന സൂചനയെന്ന് അമൃത ടി.വിയിലും ജനം ടി.വിയിലും മാധ്യമപ്രവര്‍ത്തകനായിരുന്ന ജി.കെ സുരേഷ് ബാബു ജന്മഭൂമിയില്‍ ഫെബ്രുവരി 26ന് എഴുതിയ ലേഖനത്തില്‍ അവകാശപ്പെടുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളുടെ സ്വഭാവം എങ്ങനെ ഇസ്‌ലാമോഫോബിയയുടെ സ്വഭാവം കൈവരിക്കുന്നുവെന്ന് രാഷ്ട്രീയപ്രവര്‍ത്തകനായ സജീദ് ഖാലിദ് തന്റെ ഫേസ്ബുക്ക് വാളില്‍ ഫെബ്രുവരി 23ാം തിയ്യതി തുറന്നെഴുതുകയുണ്ടായി. മതവിഭാഗമെന്ന നിലയില്‍ ചികിത്സ സ്വീകരിക്കാതിരിക്കുന്ന നിലപാടുള്ള ഒരു വിഭാഗം പെന്തക്കോസ്തു വിശ്വാസികളാണ്. അവരില്‍ പലരും പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാറില്ല. എന്നാല്‍, മതനിയമങ്ങളുടെ ഭാഗമായി മുസ്‌ലിംകള്‍ ഒരു തരം ചികിത്സയും സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നില്ല. വ്യക്തികള്‍ ബദല്‍ ചികിത്സ തേടാറുണ്ട്. എന്നാല്‍, ഇത്തരം രീതികളെ മതപരമായ തെരഞ്ഞെടുപ്പായി കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന വംശീയവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് ആങ്കിള്‍ കൊണ്ടുവരാനും ഇത്തവണ ശ്രമമുണ്ടായി. മലയാളി വാര്‍ത്തയെന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇതിന് ശ്രമിച്ചത്. ഫെബ്രുവരി 22ന് അവര്‍ നല്‍കിയ വാര്‍ത്തയനുസരിച്ച് നയാസ് പോപുലര്‍ ഫ്രണ്ട് നേതാവാണ്.

ഇസ്‌ലാമിക ശരിഅത്ത് അനുസരിച്ച് മുസ്‌ലിംകളല്ലാത്ത പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് 'ഹറാം' (ഇസ്‌ലാമിക നിയമ പ്രകാരം വിലക്കപ്പെട്ടത്) എന്നു വിശ്വസിക്കുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നുവെന്നാണ് നേമം നല്‍കുന്ന സൂചനയെന്ന് അമൃത ടി.വിയിലും ജനം ടി.വിയിലും മാധ്യമപ്രവര്‍ത്തകനായിരുന്ന ജി.കെ സുരേഷ് ബാബു ജന്മഭൂമിയില്‍ ഫെബ്രുവരി 26ന് എഴുതിയ ലേഖനത്തില്‍ അവകാശപ്പെടുന്നത്. (പൂഞ്ഞാറിലെയും നേമത്തെയും സൂചന തിരിച്ചറിയണം., ഫെബ്രുവരി 26, ജന്മഭൂമി). നയാസിന്റെ മതവിശ്വാസമാണ് ഈ മരണത്തിന് കാരണമായി ഇദ്ദേഹം കണ്ടെത്തുന്നത്. വാക്‌സിന്‍ വിരുദ്ധത, ആധുനിക ചികില്‍സാ വിരോധമൊക്കെ ഇതിന്റെ ഭാഗമാണ്. ജിഹാദികളല്ലാത്ത മുസ്‌ലിംകളോട് ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും കൂടെ ചേരണമെന്ന ആഹ്വാനത്തിലൂടെ ചീത്ത മുസ്‌ലിമിനെതിരേ നല്ല മുസ്‌ലിം അണിനിരക്കുകയെന്ന ഇസ്‌ലാമോഫോബിയയുടെ പഴയ ആഖ്യാന ഘടന കൂടി ഇദ്ദേഹം കടമെടുക്കുന്നു.

മാധ്യമപ്രവര്‍ത്തകനായ സുധീഷ് സുധാകരന്‍ (എഫ്.ബി, ഫെബ്രുവരി 21) മുസ്‌ലിംകള്‍ക്ക് പാശ്ചാത്യമായതിനോടുള്ള ഫോബിയയുടെ ഭാഗമായാണ് ബദല്‍ചികിത്സകളോട് ആഭിമുഖ്യം ഉണ്ടാകുന്നതെന്ന് നിരീക്ഷിക്കുന്നു. പരോഗമനം പറയുന്ന ഇസ്‌ലാമിക സംഘടനകള്‍ ഇക്കാര്യത്തില്‍ ആറാം നൂറ്റാണ്ട് കടന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന ഒരാളോട് സുധീഷ് വിശ്വാസത്തേക്കാള്‍ പാശ്ചാത്യവിരുദ്ധ രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നു തിരുത്തി. സുധീഷിന്റെ അഭിപ്രായത്തില്‍ അക്യുപങ്ചറും ഹിജാമയും, പര്‍ദ്ദയും മന്തിയും വന്ന വഴിയിലൂടെ നാട്ടിലെത്തിയ തിന്മയാണ്. അതില്‍ മന്തിയോട് അദ്ദേഹത്തിന് വിരോധമില്ല. വിശ്വാസത്തിന്റെയല്ല, പാശ്ചാത്യവിരുദ്ധതയെന്ന രാഷ്ട്രീയബോധത്തിന്റെ ഇരകളായാണ് മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെട്ടത്.

സംഘ്പരിവാര്‍ പ്രചാരവേല: മൂന്ന് സംഭവങ്ങള്‍

സംഘ്പരിവാര്‍ സംഘടനകളും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും നിന്തരം യുക്തിവിരുദ്ധമെന്നുപോലും തോന്നാവുന്ന നിരവധി ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കാറുണ്ട്. ഒറ്റ നോട്ടത്തില്‍ ഇവ അബദ്ധമെന്നു തോന്നാമെങ്കിലും പൊതുസമൂഹം വിശ്വാസത്തിലെടുക്കുന്ന നിരവധി ഘടകങ്ങളെ കടമെടുത്താണ് ഈ ആരോപണവ്യവസായം നിലനില്‍ക്കുന്നത്. ഇതിന്റെ പല അംശങ്ങളും മുഖ്യധാരാ മാധ്യമസമൂഹവും സ്വീകരിക്കാറുണ്ട്. ഇസ്ലാമോഫോബിയ ഒരു ഫാഷിസ്റ്റ് പ്രചാരവേലയായി തന്നെ സംഘപരിവാര്‍ മാധ്യമങ്ങളും നേതാക്കളും പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ഫെബ്രുവരിയില്‍ നടന്ന മൂന്ന് സംഭവങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ഒന്ന്) ബാബരി മസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് സ്ഥാപിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കര്‍മത്തിന് പിന്തുണ പ്രഖ്യാപിച്ച ഗായിക കെ.എസ് ചിത്രയുടെ നിലപാടിനെതിരേ രംഗത്തുവന്ന ഗായകന്‍ സൂരജ് സന്തോഷിനെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ആക്രമണത്തില്‍ തന്നോടൊപ്പം നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് സിനിമാഗായകരുടെ സംഘടനയായ സമയില്‍നിന്ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച സൂരജ് പോപ്പുലര്‍ ഫ്രണ്ട് ചാരനാണെന്നും ആലപ്പുഴ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വീട്ടില്‍ ഒളിച്ചുതാമസിപ്പിച്ചുവെന്നുമാണ് ആരോപണമുയര്‍ന്നത് (ഞാന്‍ പി.എഫ്.ഐ ചാരനെന്ന വാര്‍ത്ത വന്നു; ബാബരി മസ്ജിദ് പൊളിച്ചാണ് അമ്പലം പണിതത്, നജീം കൊച്ചുകലുങ്കുമായുള്ള വീഡിയോ അഭിമുഖം, മാധ്യമം, ഫെബ്രുവരി 23, 2024).

രണ്ട്) ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം സംഘ്പരിവാര്‍ ആക്രമണത്തിന് വിധേയരായവരില്‍ ടി.എന്‍ പ്രതാപന്‍ എംപിയുമുണ്ട്. പ്രതാപന് പി.എഫ്.ഐ ബന്ധമുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചത്. (പ്രതാപന് പി.എഫ്.ഐ ബന്ധം വീണ്ടുമാരോപിച്ച് കെ സുരേന്ദ്രന്‍, മാധ്യമം, ഫെബ്രുവരി 27). തൃശൂരിന്റെ തീരമേഖലയില്‍ മതഭീകരവാദികളെ ഇരുതോളിലുമേറ്റിയാണ് പ്രതാപന്‍ സ്‌നേഹസന്ദേശയാത്ര നടത്തുന്നതെന്നായിരുന്നു ആരോപണം.

മൂന്ന്) ഫെബ്രുവരി 16ന് കര്‍മ ന്യൂസ് എന്ന സംഘ്പരിവാര്‍ ഓണ്‍ലൈന്‍ ചാനലിനെതിരേ പൊലിസ് കേസെടുത്തിരുന്നു. വയനാട് ഒരു ഇസ്‌ലാമിക ഗ്രാമമാണെന്നും വിദേശരാജ്യത്തുനിന്ന് ടര്‍ഫുകള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നും ഐ.എസ് പിടിമുറുക്കുന്നുവെന്നുമാണ് അവര്‍ പ്രസിദ്ധീകരിച്ച വീഡിയോയിലുള്ളത്. ടര്‍ഫുകള്‍ തീവ്രവാദസംഘടനകളുടെ കേന്ദ്രങ്ങളാണെന്നും കര്‍മ ന്യൂസ് ആരോപിക്കുന്നു. (മതവിദ്വേഷം: കര്‍മ ന്യൂസിനെതിരേ പൊലിസ് കേസെടുത്തു, മാധ്യമം ഫെബ്രുവരി 21, 2024).

Similar Posts