ധര്‍മ പുനഃസ്ഥാപനം: ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതും യാഥാര്‍ഥ്യവും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 11
|പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) നടപ്പാക്കിക്കൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ തരംതിരിക്കുന്ന ദുഷിച്ച സമ്പ്രദായം നിയമ വിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 11
വാഗ്ദാനം ചെയ്തത്
'ധര്‍മ'ത്തിന്റെ പുനഃസ്ഥാപനം
യഥാര്‍ത്തില്‍ സംഭവിക്കുന്നത്
ധര്‍മം എന്നാല്‍ നീതി എന്നാണ് അര്‍ഥം. ധര്‍മത്തെ പുനരുദ്ധരിക്കുക എന്നാല്‍ നീതിയെ പുനരുദ്ധരിക്കലാണ്. എന്നാല്‍, ബി.ജെ.പ് ചെയ്തു കൊണ്ടിരിക്കുന്നത് എന്താണ്്? മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് കൊണ്ടിരിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് എരി കേറ്റുന്നു, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനമൊഴിക്കുന്നു. എന്നിട്ട് ഈ പ്രശ്നങ്ങളെ അവരുടേതായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ഉത്തേജനമാക്കുന്നു. ഇത് ധര്‍മമല്ല. ജനങ്ങള്‍ക്കെതിരെയുള്ള രാജ്യദ്രോഹമാണ്, അധര്‍മമാണ്.
ബി.ജെ.പിയുടെ കോര്‍പറേറ്റുകളുമായുള്ള ചങ്ങാത്തം, കോര്‍പറേറ്റുകള്‍ക്കനുസൃതമായ നയ രൂപീകരണം, സ്വന്തം നേട്ടങ്ങള്‍ക്കായി ജനങ്ങളെ സ്വാധീനിക്കുന്നതിന് വേണ്ടി സ്വീകരിച്ച പദ്ധതികള്‍, അതിന്റെ കെടുകാര്യസ്ഥതയും പൊതു ഫണ്ടില്‍ നിന്നും ബോണ്ടുകളില്‍ നിന്നുമുള്ള കൊള്ളയടിക്കല്‍ - ഇതില്‍ നിന്നെല്ലാം പൊതുജനത്തിന്റെ ശ്രദ്ധയെ മറ്റെവിടേക്കെങ്കിലും തിരിച്ചുവിടേണ്ടതുണ്ട്. നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്നത് മതത്തിന്റെ മൂടുപടമാണ്.
ഫാദര്‍ സ്റ്റാന്‍ സ്വാമി, ആനന്ദ് തെല്‍തുംബ്ഡെ, വരവര റാവു, പ്രൊഫ. ജി.എന്‍ സായിബാബ, ഉമര്‍ ഖാലിദ് തുടങ്ങിയ സാമൂഹിക നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ പോരാളികളെ അവര്‍ അന്യായമായി ജയിലിലടക്കുകയും നിശബ്ദരാക്കുകയും ചെയ്തു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അസുഖം മൂര്‍ച്ചിച്ച സമയത്ത് അദ്ദേഹത്തിന് പ്രാഥമിക വൈദ്യ സഹായം പോലും നിഷേധിച്ചത് അദ്ദേഹത്തിനെ മരണത്തിലേക്ക് നയിച്ചു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) നടപ്പാക്കിക്കൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ തരംതിരിക്കുന്ന ദുഷിച്ച സമ്പ്രദായം നിയമ വിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതില്‍ കെട്ട് പണിയുകയും ചിലരെ രണ്ടാംകിട പൗരന്മാരായി മുദ്രകുത്തുകയും മറ്റുള്ളവരില്‍ നിന്ന് വേര്‍ത്തിരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതവും പൈശാചികവുമായ മനോഭാവമാണ് ഇതിനുള്ളത്. വസ്തുതകളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഒരു സ്വേച്ഛാധിപത്യ അധികാര കേന്ദ്രമായി സര്‍ക്കാര്‍ വളരുകയാണ്.
കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, തുടങ്ങിയ വിമതശബ്ദം ഉയര്‍ത്തിയവരുടെ രക്തക്കറ അവരുടെ കൈകളില്‍ നിന്നും മാഞ്ഞിട്ടില്ല. ഫാദര്‍ സ്റ്റാന്‍ സ്വാമി, ആനന്ദ് തെല്‍തുംബ്ഡെ, വരവര റാവു, പ്രൊഫ. ജി.എന്‍ സായിബാബ, ഉമര്‍ ഖാലിദ് തുടങ്ങിയ സാമൂഹിക നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ പോരാളികളെ അവര്‍ അന്യായമായി ജയിലിലടക്കുകയും നിശബ്ദരാക്കുകയും ചെയ്തു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അസുഖം മൂര്‍ച്ചിച്ച സമയത്ത് അദ്ദേഹത്തിന് പ്രാഥമിക വൈദ്യ സഹായം പോലും നിഷേധിച്ചത് അദ്ദേഹത്തിനെ മരണത്തിലേക്ക് നയിച്ചു. പ്രതിപക്ഷ നേതാക്കളുടെ വസതികളിലും ഓഫീസുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഐ.ടി, ഇ.ഡി, സി.ബി.ഐ എന്നിവര്‍ റൈഡ് നടത്തുകയും അവരുടെ പാര്‍ട്ടികള്‍ വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാതെയാണ് നിയമ നിര്‍മാണങ്ങള്‍ പാസ്സാക്കപ്പെടുന്നത്. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്യുകയും നിശബ്ദരാക്കുകയും ചെയ്യുന്നു. ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ബി.ജെ.പി ആഗ്രഹിക്കുന്നത് പ്രതിപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റാണ്.
എന്താണ് കാരണങ്ങള്‍
ഈ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തോടും ഭരണഘടനയോടും വിമുഖതയുള്ള ശക്തികളാണ് ബി.ജെ.പിയും സംഘ്പരിവാറും. നിരവധി വേദികളില്‍, പാര്‍ലമെന്റ് അംഗമായ ആനന്ദ് കുമാര്‍ ഹെഗ്ഡെ പറഞ്ഞത് 'ഭരണഘടന മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' എന്നാണ്. ഹിന്ദുമതത്തിന്റെ പേരില്‍ മനുസ്മൃതി പുനഃസ്ഥാപിക്കുക, ഹിന്ദു പാരമ്പര്യത്തിന്റെ പേരില്‍ ഭരണഘടനയെ തകര്‍ത്ത് സമ്പൂര്‍ണ്ണ അധികാരം സ്ഥാപിക്കുക എന്നിവയാണ് അവരുടെ അടിസ്ഥാന ലക്ഷ്യം.
ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നീ ആശയങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. ബി.ജെ.പി ഈ ആശയങ്ങളെ എതിര്‍ക്കുന്നു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനാധിപത്യത്തിന്റെ വക്താക്കള്‍ക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ സമത്വം, ക്ഷേമരാഷ്ട്രം എന്ന ആശയം, സബ്സിഡികള്‍, സര്‍ക്കാര്‍ പിന്തുണ പരിപാടികള്‍ എന്നിവ തകര്‍ക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നു. ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനെതിരായി ഇവര്‍ വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍തിത്വത്തിന്റെ പാരമ്പര്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ അനിയന്ത്രിതമായ സ്വേച്ഛാധിപത്യ ഭരണം ഏകീകരിക്കുക, സ്വകാര്യ കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിന് അനിയന്ത്രിതമായ അവസരങ്ങള്‍ നല്‍കുക, സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനങ്ങള്‍ ഉന്നത ജാതി ആധിപത്യത്തിലേക്ക് പുനഃസ്ഥാപിക്കുക എന്നിവയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
മൊത്തത്തില്‍, മതത്തിന്റെ മറവില്‍ സ്വേച്ഛാധിപത്യ കോര്‍പറേറ്റ് ഭരണം സ്ഥാപിക്കാനുള്ള ദൗത്യമാണ് ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്. ഇത് പിന്തുടര്‍ന്ന്, വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ നിയമ വിരുദ്ധമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചു. അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഉയര്‍ന്ന ജാതികളിലും അതിസമ്പന്ന വലയങ്ങളിലും എല്ലാ അധികാരവും ആധിപത്യവും ശാശ്വതമായി നിലനിര്‍ത്തുന്ന ഭരണം അവര്‍ സ്ഥാപിക്കും. 'ഹിന്ദു രാഷ്ട്രം', 'ധര്‍മ സന്‍സദ് ' എന്നീ പേരുകളിലുള്ള ഈ ഭരണ മാതൃക 'ഉന്നത' ജാതിക്കാരുടെ പരമോന്നത അധികാരം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജനാധിപത്യ-ഭരണഘടനാ സംവിധാനത്തെ അസാധുവാക്കിയാല്‍ അത് മതത്തിന്റെ പേരില്‍ നമ്മുടെ രാജ്യത്തെ ഒരു പുതിയ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും.
കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ
വിവര്‍ത്തനം: അലി ഹസ്സന്‍