Analysis
ഗൂഗിള്‍ ബാര്‍ഡ്
Analysis

ഗൂഗിള്‍ ബാര്‍ഡ് കൂടുതല്‍ മികവോടെ ഇനി ഇന്ത്യയിലും

യാസർ ഖുത്തുബ്
|
12 May 2023 1:01 PM GMT

ഇതുവരെ യുഎസ്, യുകെ രാജ്യങ്ങളിലെ പരിമിതപ്പെട്ട കസ്റ്റമേഴ്‌സിന് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇനിമുതല്‍ ഇന്ത്യയിലുള്‍പ്പെടെ 180 രാജ്യങ്ങളിലേക്കും ബാര്‍ഡ് തുറന്നിടുകയാണ്.

എ.ഐ ചാറ്റ് ബോട്ട് ആയ ബാര്‍ഡിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ ഭാഷകള്‍, ഡാര്‍ക്ക് മോഡ്, എക്‌സ്‌പോര്‍ട്ട് ഫംഗ്ഷന്‍, വിഷ്വല്‍ സെര്‍ച്ച്, ചിത്ര നിര്‍മാണങ്ങള്‍ (AI ഇമേജ് ജനറേഷന്‍), deep image recognition (തിരിച്ചറിയല്‍), ഇന്‍സ്റ്റാകാര്‍ട്ട് (e-commerce), ഓപ്പണ്‍ ടേബിള്‍, കോഡിങ് സപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് പ്രഖ്യാപിച്ച ഏറ്റവും പുതിയ ഭാവി ഫീച്ചറുകള്‍.

ചാറ്റ് ജി.പി.ടി അവതരിച്ചപ്പോള്‍, ഒരു റസ്റ്റോറന്റില്‍ ബുക്കിംഗ് നടത്തിയതിന്റെ ഡെമോ അവര്‍ കാണിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും വളരെ അഡ്വാന്‍സ് ആയി ഒരു കൊമേഴ്‌സ് പ്രോസസ്സ് തന്നെ ബാര്‍ഡ് ഉപയോഗിച്ച് കാര്യക്ഷമായി നടത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഗൂഗിള്‍ ഇന്നലെ പ്രസന്റ് ചെയ്ത ഡെമോയില്‍ ഉള്ളത്. ടെക്സ്റ്റ് വേഡുകള്‍ ഇന്‍പുട്ട് ആയി നല്‍കി നിര്‍മിച്ച മനോഹരമായ ചിത്രവും ഗൂഗിള്‍ കാണിച്ചു. Adobe Firefly ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന AI tool.


ഇതുവരെ യു.എസ്, യു.കെ രാജ്യങ്ങളിലെ പരിമിതപ്പെട്ട കസ്റ്റമേഴ്‌സിന് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇനിമുതല്‍ 180 രാജ്യങ്ങളിലേക്കും ബാര്‍ഡ് തുറന്നിടുകയാണ് എന്നാണ് സുന്ദര്‍ പിച്ചെ ഇന്നലെ പ്രഖ്യാപിച്ചത്. കൂടാതെ ജാപ്പനീസ്, കൊറിയ ഭാഷകളിലും ഇനി ബാര്‍ഡ് പ്രവര്‍ത്തിക്കും. ഇതിന് പുറമെ മറ്റു പ്രാദേശിക ഭാഷകളിലും ചുരുങ്ങിയ തോതില്‍ വിപുലീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഹിന്ദി മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ലഭിക്കും. ഇപ്പോള്‍ ഇവ ലഭ്യമല്ല.

ബാര്‍ഡ് ഉപയോഗിച്ച് നമ്മള്‍ ഉണ്ടാക്കുന്ന content കള്‍ ഒറ്റക്ലിക്കിന് നമുക്ക് ജിമെയിലോട്ടും, ഗൂഗിള്‍ doc, Google work space എന്നിവിടങ്ങളിലേക്കും നമുക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാം. അതായത്, നാം ഒരു മെയിലിനുള്ള മറുപടി, ബാര്‍ഡ് ഉപയോഗിച്ച് എഴുതുകയാണ് എന്നിരിക്കട്ടെ, അത് അവിടെ നിന്ന് തന്നെ കോപ്പി പേസ്റ്റ് ചെയ്യാതെ, നേരിട്ട് മെയില്‍ ബോഡിയില്‍ എത്തിക്കാന്‍ ഒരു ക്ലിക്ക് ചെയ്താല്‍ മതി. ബാര്‍ഡിന്റെ പ്രതികരണങ്ങള്‍ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് വഴി, ആപ്പുകളില്‍ നേരിട്ട് എഡിറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങളും ഉണ്ട്. അതുവഴി പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ കഴിയും.

നമ്മുടെ സെര്‍ച്ച് റിസല്‍ട്ട് പട്ടിക രൂപത്തില്‍ columns & rows ആയും ആവശ്യപ്പെട്ടാല്‍ ബാര്‍ഡ് നമുക്ക് നല്‍കും. പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് പുതിയ കോളങ്ങളും റോകളും നമുക്ക് ലളിതമായ നിര്‍ദ്ദേശം വഴി ആഡ് ചെയ്യാനും സാധിക്കും. ഇത് പിന്നീട് excel shete ആയി എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും എന്നതാണ് മറ്റൊരു ഗുണം. ഇങ്ങനെ നിര്‍മിക്കുന്ന പട്ടികകള്‍ നമ്മുടെ സാധാരണ ജീവിതത്തിലും സോഫ്റ്റ്വെയര്‍ നിര്‍മാണത്തിലും എല്ലാം വളരെ എളുപ്പത്തില്‍ ഉപയോഗപ്രദമാക്കാന്‍ സാധിക്കും.


ബാര്‍ഡ് ഇപ്പോള്‍ ഡാര്‍ക്ക് തീം കൂടി ആരംഭിച്ചിട്ടുണ്ട്. Dark ബാഗ്രൗണ്ടിലുള്ള light tetxകള്‍, അതുപോലെതന്നെ ലൈറ്റ് ബാഗ്രൗണ്ടിലുള്ള ഡാര്‍ക്ക് ടെക്‌സ്‌ററുകള്‍ എന്നിവ നമുക്ക് അങ്ങോട്ടുമിങ്ങോട്ടും ആവശ്യാനുസരണം മാറ്റാനും ഇപ്പോള്‍ കഴിയും. പ്രകാശങ്ങളിലുള്ള വ്യത്യാസം വരുന്നതിനനുസരിച്ച്, ഇത് നമ്മുടെ കണ്ണുകള്‍ക്ക് കൂടുതല്‍ അനായാസം പ്രദാനം ചെയ്യും.

ഇമേജുകളെ കൂടുതലായി പ്രോസസ് ചെയ്യാനുള്ള കഴിവാണ് ബാര്‍ഡിന്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം. ചിത്രങ്ങളിലെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുന്ന ഗൂഗിള്‍ ലെന്‍സാണ് ഇത് നല്‍കുന്നത്. 'ഇവ രണ്ടിനെക്കുറിച്ചും രസകരമായ ഒരു അടിക്കുറിപ്പ് എഴുതുക' എന്ന നിര്‍ദേശത്തിനൊപ്പം നിങ്ങളുടെ രണ്ട്-നായകളുടെ ഫോട്ടോ സമര്‍പ്പിക്കുന്നതിന്റെ ഉദാഹരണം Google നല്‍കുന്നു. ഗൂഗിള്‍ ലെന്‍സ് നായ്ക്കളുടെ ഇനങ്ങളെ തിരിച്ചറിയുന്നു. തുടര്‍ന്ന് ബാര്‍ഡ് അവയുടെ സ്വഭാവസവിശേഷതകള്‍ക്ക് അനുയോജ്യമായതും

പ്രസക്തമായതും എഴുതുന്നു. ഇത് ചെയ്യാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ള ഒരു activtiyയാണ്. പക്ഷേ ഇതിന് ധാരാളം ക്രിയാത്മക സാധ്യതകള്‍ ഉണ്ടായിരിക്കും - സിസ്റ്റം എത്ര നന്നായി മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

പുതിയ പാല്‍എം 2 ഭാഷ മോഡല്‍ (PaLM 2) ഉപയോഗിച്ചാണ് ബാര്‍ഡ് ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. ഇത് എല്ലാ മേഖലകളിലും കൂടുതല്‍ പ്രവര്‍ത്തനക്ഷമത നല്‍കാന്‍ സഹായിക്കും. ഇതിന്റെ APIകള്‍ ലഭ്യമാകുന്നത് അനുസരിച്ച് നമ്മുടെ വ്യത്യസ്ത സോഫ്റ്റ്വെയറുകളിലും Bard വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കും. 20-ലധികം ഭാഷകളിലെ ഡീബഗ്ഗിംഗും കോഡുകളുടെ ഭാഗങ്ങള്‍ വിശദീകരിക്കുന്നതും ഉള്‍പ്പെടെയുള്ള കോഡിംഗ് അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അപ്ഗ്രേഡ് ചെയ്ത ബാര്‍ഡ് പ്രത്യേകിച്ചും മികച്ചതാണെന്ന് Google പറയുന്നു, അതിനാല്‍ ഇന്നത്തെ അപ്ഗ്രേഡ് ഇത്തരം പ്രോഗ്രാമിങ് ലാങ്ക്വേജുകളില്‍ കൂടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു

ഇമേജുകളെ കൂടുതലായി പ്രോസസ് ചെയ്യാനുള്ള കഴിവാണ് ബാര്‍ഡിന്റെ മറ്റൊരു ശ്രദ്ധേയ മായ നേട്ടം. '' cute unicorn and cake at kids birth day party' എന്ന് ടൈപ്പ് ചെയ്തപ്പോള്‍ അതിമനോഹരമായ ഒറ്റക്കൊമ്പന്‍ കുതിര കുട്ടിയെയും കേക്കും പിന്നണിയില്‍ തോരണങ്ങളും ഉള്ള ഒരു ചിത്രം ബാര്‍ഡ് നല്‍കുന്നു. അഡോബിന്റെ AI വിഭാഗവുമായി കൂടിച്ചേര്‍ന്നാണ് ഇത് ലഭ്യമാക്കുന്നത്.


ക്രിയാത്മക ഉപയോക്താക്കളെ ടെക്സ്റ്റ് വിവരണങ്ങളില്‍ നിന്ന് ഇമേജുകള്‍, ഓഡിയോ, വെക്റ്ററുകള്‍, 3D ഉള്ളടക്കം, വീഡിയോകള്‍ എന്നിവ സൃഷ്ടിക്കാന്‍ അനുവദിക്കുന്ന AI മോഡലുകളുടെ Adobe-ന്റെ കുടുംബമാണ് Firefly. സംക്ഷിപ്തമായി പറഞ്ഞാല്‍, നിങ്ങളുടെ വാക്കുകളുടെ ശക്തികൊണ്ട്, ഫയര്‍ഫ്‌ളൈ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാന്‍ കഴിയും.

Google search ചോദ്യങ്ങളില്‍ ദൃശ്യമാകുന്നതുപോലെ തന്നെയാണ് ബാര്‍ഡിലും ദൃശ്യ ഫലങ്ങള്‍ ലഭ്യമാകുന്നത്. ''ന്യൂ ഓര്‍ലിയാന്‍സില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില കാഴ്ചകള്‍ ഏതൊക്കെയാണ്?'' എന്ന് ചോദിക്കുന്നതിന്റെ ഉദാഹരണം കമ്പനി നല്‍കുന്നു. ഒരു സാധാരണ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങളാല്‍ ചിത്രീകരിച്ചിരിക്കുന്ന - ഫ്രഞ്ച് ക്വാര്‍ട്ടര്‍, ഓഡുബോണ്‍ മൃഗശാല മുതലായവ - പ്രസക്തമായ സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുന്ന സിസ്റ്റം.


ന്യൂ ഓര്‍ലിയാന്‍സില്‍ എവിടെയാണ് സന്ദര്‍ശിക്കേണ്ടത് എന്ന ചോദ്യത്തിന് മറുപടിയായി ഗൂഗിളിന്റെ ചാറ്റ്‌ബോട്ട് ബാര്‍ഡിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട്.

ഇവ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയും ദൂരങ്ങള്‍ sort ചെയ്തും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ നാം ചോദിക്കുന്നതിന് അനുസരിച്ച് നമുക്ക് ലഭ്യമാക്കും എന്നതാണ് പുതിയ വേര്‍ഷന്റെ പ്രത്യേകത.

ചാറ്റ് ജി.പി.ടി അവതരിച്ചപ്പോള്‍, ഒരു റസ്റ്റോറന്റില്‍ ബുക്കിംഗ് നടത്തിയ അവര്‍ ഡെമോ കാണിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും വളരെ അഡ്വാന്‍സ് ആയി ഒരു e-കൊമേഴ്‌സ് പ്രോസസ്സ് തന്നെ ബാര്‍ഡ് ഉപയോഗിച്ച് കാര്യക്ഷമായി നടത്താന്‍ നമുക്ക് സാധിക്കുമെന്നാണ് ഗൂഗിള്‍ ഇന്നലെ പ്രസന്റ് ചെയ്ത ഡെമോയില്‍ ഉള്ളത്. നമ്മള്‍ ഏതെങ്കിലും ഒരു വസ്തു വാങ്ങിക്കാന്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ വ്യത്യസ്ത ആങ്കിളുകളിലുള്ള വീഡിയോയും ഇമേജുകളും നമുക്ക് ലഭ്യമാക്കുന്നു. മാത്രമല്ല അതിന്റെ വിശദമായ വില താരതമ്യങ്ങളും ഡിസ്‌പ്ലേ ചെയ്യുന്നു. അതില്‍നിന്നും ആവശ്യാനുസരണം നമുക്ക് പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. ഒരു ഈ-കൊമേഴ്‌സ് പോര്‍ട്ടലിന്റെ എല്ലാ സവിശേഷതകളും ഒരൊറ്റ ബാര്‍ഡിലൂടെ ഭാവിയില്‍ നമുക്ക് ലഭ്യമാകും എന്നര്‍ഥം.

ബാര്‍ഡിന്റെ കൂടെയും ഗൂഗിള്‍ ഫീച്ചേര്‍ഡ് (പരസ്യം) ഡിസ്‌പ്ലേകള്‍, suggestions, recommendation തുടങ്ങിയവ കാണിക്കുന്നുണ്ട്. ഗൂഗിളിന്റെ പരസ്യ വിപണി, ഭാവിയിലെ AI പ്ലാറ്റ്‌ഫോമിലും ഉണ്ടാകും എന്ന് ഇത് വ്യക്തമാക്കുന്നു.


Similar Posts