ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പ്: മുസ്ലിം-ദലിത് രാഷ്ട്രീയ പ്രാതിനിധ്യവും പ്രതിരോധവും
|ഇന്ത്യന്‍ ദേശീയതയുടെ അപരരായി മാറിയ മുസ്ലിംകള്ക്ക് തങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനത്തെ പ്രശ്നവത്കരിച്ച് ഒരു മൂവ്മെന്റൊയി ഉയര്‍ന്ന് വരാനോ പരിവര്‍ത്തിപ്പിക്കാനോ കാമ്പസിനകത്ത് സാധിച്ചിരുന്നില്ല.
സംഘ്പരിവാര്‍ ശക്തികള്‍ കാമ്പസിനകത്തും പുറത്തും രണോത്സുകമായ ഘട്ടത്തിലും, വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെയും, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പിന്റേയും സവിശേഷ പശ്ചാത്തലത്തിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
തൊണ്ണൂറുകളാനന്തരം രൂപപ്പെട്ടുവന്ന മണ്ഡല് റിപ്പോര്‍ട്ടിനെതിരെയുള്ള സംവരണ വിരുദ്ധ രാഷ്ട്രീയത്തിന്റെയും, ബാബരിയാനന്തരം ഉയര്‍ന്നുവന്ന ഉത്തരേന്ത്യന്‍ വലതുപക്ഷ ഹിന്ദു പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഹിംസയും അപകടവും വലതുപക്ഷ വിദ്യാര്‍ത്ഥി ഗ്രൂപ്പിന്റെ അംഗബലത്തിലും, ആഘോഷത്തിലും സ്വഭാവത്തിലും പ്രത്യക്ഷത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല കാമ്പസിലുണ്ട്.
സംഘടിതമായ മുസ്ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ പൈശാചികവത്കരിക്കുകയാണ് ഇടത് - മതേതര വാദികള്‍ നടത്തിയിരുന്നത്. എന്നാല്‍, വിവേചനങ്ങളില്‍ നിന്നും വംശഹത്യയിലേക്ക് നീങ്ങിയ ഹിന്ദുത്വ നാസി സ്റ്റേറ്റിന്റെ പൗരത്വനിയമ ഭേദഗതി മൂലം പുതിയ ഒരു പ്രതിരോധ ഭാഷയും മുവ്മെന്റും മുസ്ലിംകളുടേതായി ഉണ്ടായി.
രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം, CUET മാതൃകയിലുള്ള പരീക്ഷ സംവിധാനം എന്നിവ സവിശേഷമായി അക്കാദമിക രംഗത്തെ കാവിവത്കരണത്തിന് ആക്കംകൂട്ടി. NTA, ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സില്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘ്പരിവാറുകാരെ അവരോധിക്കുന്നത് വഴി പാഠ്യപദ്ധതി, സാമൂഹ്യ ശാസ്ത്ര ഗവേഷണ പ്രോപ്പോസലുകള് നിരാകരിക്കുക, ന്യൂനപക്ഷ സ്കോളര്‍ഷിപ്പായ MANF നിര്‍ത്തലാക്കുക തുടങ്ങിയ നടപടികളുമായി പരിവാര്‍ സ്റ്റേറ്റ് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഓരോ സെമസ്റ്ററിലും അടിക്കടി ഫീസ് വര്‍ധിപ്പിച്ചും, ഡിപ്പാര്‍ട്ടുമെന്റു തലത്തില്‍ സംവരണം അട്ടിമറിച്ചുമാണ് കാമ്പസിലെ ജാതീയ സ്വഭാവമുള്ള കമ്മ- റെഢി അഡ്മിനിസ്ട്രേഷന് കാമ്പസില്‍ വിദ്വാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്ക് ആക്കം കൂട്ടുന്നത്.
മണ്ഡലാനന്തരം വികസിച്ച ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെയും, അംബേദ്ക്കറൈറ്റ് ബഹുജന്‍ രാഷ്ട്രീയത്തിന്റെയും തുറന്ന വേദിയാണ് ഹൈദരാബാദ് സര്‍വ്വകലാശാല കാമ്പസ്. ജാതി, മതം, ലിംഗം, വര്‍ഗ്ഗം, സമുദായം, പ്രദേശം, ഭാഷ എന്നിവയുടെ നിര്വാഹണങ്ങളാല് വൈവിധ്യം നിറഞ്ഞതാണ് കാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. പക്ഷേ, 2018 ലെ എ.ബി.വി.പിയുടെ അധികാരോഹണത്തിനു ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ രൂപീകരിച്ച ASA - SFI നേതൃത്വത്തിലുള്ള സംഖ്യം ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്ലിംകളുടെ വിഷയങ്ങളിലുള്ള നിശബ്ദയിലും അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം വെല്ലുവിളിച്ചുമാണ് നിലകൊള്ളുന്നത്.
സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ നിശബ്ദമായി നിങ്ങള്‍ വിജയിക്കുന്ന സംഖ്യത്തിന് വോട്ട് ചെയ്യൂ എന്നാണ് മുഖ്യ ഫാഷിസ്റ്റ് വിരുദ്ധ ബ്ലോക്ക് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തെ കാമ്പസിന് പരിചയപ്പെടുത്തിയവര്‍ തന്നെ സാങ്കേതികതയുടെയും പ്രയോഗികതയുടേയും തലത്തില്‍ സംഘടിത മുസ്ലിം രാഷ്ട്രീയ കര്‍തൃത്വത്തെ നിരാകരിച്ചപ്പോഴാണ് സാമൂഹിക നീതി, നവ ജനാധിപത്യം എന്നിവ മുന്‍നിര്‍ത്തി കാമ്പസിലെ മുസ്ലിം ദലിത്, ബഹുജന്‍ സംഘടനകള്‍ Alliance for social Democray ക്ക് രൂപം കൊടുത്ത് കൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
2006 ലെ OBC സംവരണാനന്തരം ഉയര്‍ന്ന് വന്ന മുസ്ലിം വിദ്യാര്‍ത്ഥികളുടെ ദൃശ്യത കാമ്പസിലെ മുസ്ലിം -ദലിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ആക്കം കൂട്ടി. ജാതി വിരുദ്ധ രാഷ്ട്രീയവുമായും, രോഹിത് മൂവ്മെന്റുമായി ചേര്‍ന്ന് നിന്ന മുസ്ലിം രാഷ്ട്രീയത്തിന് പക്ഷേ സംഘടിതമായ സ്വതന്ത്ര കര്‍തൃത്വം വികസിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ദേശീയതയുടെ അപരരായി മാറിയ മുസ്ലിംകള്ക്ക് തങ്ങള്‍ അനുഭവിച്ചിരുന്ന വിവേചനത്തെ പ്രശ്നവത്കരിച്ച് ഒരു മൂവ്മെന്റൊയി ഉയര്‍ന്ന് വരാന്‍, അതിനെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊര്‍ത്ഥത്തില്‍ സംഘടിതമായ മുസ്ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ പൈശാചികവത്കരിക്കുകയാണ് ഇടത് - മതേതര വാദികള്‍ നടത്തിയിരുന്നത്. എന്നാല്‍, വിവേചനങ്ങളില്‍ നിന്നും വംശഹത്യയിലേക്ക് നീങ്ങിയ ഹിന്ദുത്വ നാസി സ്റ്റേറ്റിന്റെ പൗരത്വനിയമ ഭേദഗതി മൂലം പുതിയ ഒരു പ്രതിരോധ ഭാഷയും മുവ്മെന്റും മുസ്ലിംകളുടേതായി ഉണ്ടായി. അതില്‍ നിന്നും ഉരുത്തിരിഞ്ഞ സുപ്രധാന നേതാവായിരുന്നു ASD യുടെ പാനലില്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന റാനിയ സുലേഖ.
ദല്‍ഹി സര്‍വകലാശാലയിലെ ബിരുദ കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ഥി ആക്ടിവിസ്റ്റ് രാഷ്ട്രീയം തുടങ്ങിയാളാണ് റാനിയ. വലതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും സംവരണ വിരുദ്ധ വരേണ്യ - മണി പവര്‍ പോഷോ ആഘോഷങ്ങളുടെ ഇടമായ ദല്‍ഹി സര്‍വ്വകലാശാലയിലെ ജാതി അധികാരത്തെ പ്രശ്നവത്കരിച്ചു എഴുതി തുടങ്ങിയ റാനിയ ദല്‍ഹി സര്‍വകലാശാലയിലെ ഹാനി ബാബുവിന്റെ OBC മൂവ്മെന്റിന്റെ ഭാഗമായിരുന്നു. പിന്നീട് ഹാനിയെ ഭരണകൂട ഭീകരതക്ക് വിധേയമായപ്പോള്‍ പൊതുസമൂഹം മറന്ന് തുടങ്ങിയപ്പോള്‍ റാനിയ, പ്രഫ. ഹാനി ബാബുവിനയച്ച തുറന്ന കത്ത് ശ്രദ്ധേയമായിരുന്നു. ഫാത്തിമ ലത്തീഫിന്റെ കൊലപാതകം സ്ഥാപനവല്‍കൃത ഇസ്ലാമോഫോബിയാണെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് തന്നെ ജാതീയതക്കൊപ്പം കാമ്പസിലെ ഇസ്ലാമോഫാബിയ രാഷ്ട്രീയ ചോദ്യമായി ഉയര്‍ത്തി കൊണ്ടുവന്നു. ഇതിനു ശേഷം രാജ്യമെമ്പാടും അലയടിച്ച പൗരത്വ വിരുദ്ധ സമരത്തെ ദല്‍ഹി തെരുവുകളിലും ശഹീന്‍ ബാഗിലും തുടങ്ങി രാജ്യവ്യാപകമായി വികസിച്ചത് റാനിയ കൂടി നേതൃത്വമേകിയ ദല്‍ഹി, ജാമിഅ, അലീഗഡ് സര്‍വ്വകലാശാല കളക്ടീവുകളായിരുന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ റാനിയയുടെ നാടകങ്ങളും, മുദ്രവാക്യങ്ങളും പൗരത്വ സമരത്തിന് നവീനമായ ഒരു പ്രതിരോധ ഭാഷ കൊണ്ടു വന്നു.
തവിട്ട് നിറമുള്ള പുരുഷന്മാരില് നിന്ന് തവിട്ട് സ്ത്രീകള രക്ഷിക്കുക എന്ന അമേരിക്കയുടെ അഫ്ഘാന്‍ അധിനിവേശ സമയത്തെ ഫെമിനിസ്റ്റ് ഭാഷ്യത്തിന് സമാനമായി ഇന്ത്യന്‍ ദേശരാഷ്ട്രത്തിനകത്തേക്ക് ആന്തരികവത്കരിച്ച മുസ്ലിം സ്ത്രീയുടെ അടിച്ചമര്‍ത്തപ്പെട്ട സ്ഥാനം ഉറപ്പിച്ച ലിബറല്‍ ഫെമിനിസ്റ്റ് ഭാഷ്യങ്ങള കൂടി കാമ്പസിലെ ഹിജാബണിഞ്ഞ സ്ത്രീ നേതൃത്വം വെല്ലുവിളിക്കുന്നുണ്ട്. സംഘ്പരിവാര്‍ പോര്‍ട്ടലുകളില്‍ മുസ്ലിം സ്ത്രീകള ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെക്കുന്ന, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്ന സവിശേഷ സാഹചര്യത്തിലാണ് തന്റെ മുസ്ലിം സ്ത്രീ സ്വത്വവും സംഘടിത മുസലിം രാഷ്ടിയ അസ്ഥിത്വവും, അവയുടെ നേതൃത്വവും സ്ഥാനാര്‍ത്ഥിത്വത്തിലുടെ ഈ പെണ്‍കുട്ടികള്‍ വിളിച്ച് പറയുന്നത്.