രാകേഷ് ജുന്‍ജുന്‍വാല: ഓഹരി രാജാവിന്റ ആരും പറയാത്ത കഥകള്‍
|കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ വിമാനയാത്ര എന്ന ലക്ഷ്യവുമായി തുടങ്ങിയ ആകാശ് എയര്‍ എന്ന കമ്പനിയുടെ പ്രഖ്യാപനം സംഘടിപ്പിച്ച ഒരാഴ്ചക്ക് ശേഷമുള്ള വേളയിലാണ് രാകേഷ് ജുന്‍ജുന്‍വാല ഇന്ന് (2022 ആഗസ്റ്റ് 14 ന്) ആകസ്മികമായി മരണപ്പെടുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും index valueയുള്ള ഷെയറുകളില്‍ ഉള്‍പ്പെടുന്ന റിലയന്‍സിനെ എന്തുകൊണ്ട് രാകേഷ് ജുന്‍ജുന്‍വാല ജീവിതകാലം മുഴുവന്‍ ഒഴിവാക്കി? എങ്ങനെ ഇദ്ദേഹം കോടീശ്വരനായി? ഏതെല്ലാം ഷെയറുകളാണ് അതിന് സഹായിച്ചത്? അദ്ദേഹത്തിന് പിഴ അടക്കേണ്ടിവന്നത് എന്തിന്? ജുന്‍ജന്‍വാലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? രാകേഷ് ജുന്‍ജുന്‍വാല എന്ന ഓഹരി രാജാവിനെകുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്.
ആദ്യകാലത്ത്, 1986ല്‍ അഞ്ച് ലക്ഷം രൂപയായിരുന്നു ജുന്‍ജുന്‍ വാലക്ക് ലഭിച്ച ഏറ്റവും വലിയ ലാഭം. 1986 മുതല്‍ 89 വരെയുള്ള കാലയളവില്‍ അദ്ദേഹം 20 മുതല്‍ 25 ലക്ഷം വരെ ലാഭം നേടി. 2021ല്‍ ടൈറ്റാന്‍ കമ്പനിയില്‍ 7294.8 കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപവും അദ്ദേഹം നടത്തി.
1985ല്‍ കടം വാങ്ങിയ 5000 രൂപയുടെ ക്യാപിറ്റലുമായാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ജുന്‍ജുന്‍വാല വരുന്നത്. സെന്‍സെക്‌സിന്റെ വില വെറും 150 പോയന്റ് ഉണ്ടായിരുന്ന കാലത്താണ് തുടക്കം. സെന്‍സെക്‌സ് ഇപ്പോള്‍ 60,000ത്തിലും കൂടുതലായി വളര്‍ന്നെന്നു നമുക്കറിയാം. അതോടൊപ്പം ജുന്‍ജുന്‍വാലയും വളരുകയായിരുന്നു. 2022 ജൂലൈയില്‍ അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യം 5.5 ബില്യണ്‍ ഡോളര്‍ രൂപയാണ്. ഇന്ത്യയിലെ 36മത്തെ ഏറ്റവും ധനികനായ മനുഷ്യനും.
അച്ഛന്‍ ഒരു ഇന്‍കം ടാക്‌സ് ഓഫീസര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ വീട്ടില്‍ ഓഹരികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികം. അച്ഛനും കൂട്ടുകാരും ഓഹരികളെ കുറിച്ച് സംസാരിക്കുന്നതില്‍ ആകൃഷ്ടനായാണ്
രാകേഷും ഈ രംഗത്തേക്ക് ആദ്യം വരുന്നത്. Sydenham college ല്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍റ്റെഡ് അക്കൗണ്ട് സില്‍(CA) അദ്ദേഹം എന്‍ട്രോള്‍ ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആള്‍ എന്ന അര്‍ഥത്തിലാണ് ജുന്‍ജുന്‍വാല എന്ന പേര് സ്വീകരിച്ചത്. ഭാര്യ രേഖയും സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍വെസ്റ്ററാണ്.
Tata Tea യുടെ ഷെയര്‍ 1986ല്‍ അദ്ദേഹം 43 രൂപക്കാണ് വാങ്ങിയത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ അതിന്റെ വില 143 ആയി ഉയര്‍ന്നു. ഇങ്ങനെയാണ് ആദ്യത്തെ വിജയം തുടങ്ങുന്നത്. പിന്നീട് കണക്കുകൂട്ടലുകള്‍ നടത്തി വാങ്ങിയ ഓഹരികള്‍ എല്ലാം മുന്നോട്ടു കുതിച്ചു. എന്നാല്‍, അദ്ദേഹത്തിനും ചില സമയങ്ങളില്‍ നഷ്ടങ്ങള്‍ സംഭവിച്ചു. ഇങ്ങനെ ചില സ്റ്റോക്കുകള്‍ അദ്ദേഹം വിറ്റതിനു ശേഷം വിപണിയില്‍ വളരെയധികം വിലകൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. CRISIL എന്ന ഷെയര്‍ അദ്ദേഹം വിറ്റതിനുശേഷം വളരെ കുറഞ്ഞ സമയങ്ങള്‍ക്കുള്ളില്‍ രണ്ട് ഇരട്ടിയോളം വില വര്‍ധിച്ചു. ഇതിലൊന്നും അദ്ദേഹം നിരാശനായിരുന്നില്ല. 2008ലെ ആഗോള സാമ്പത്തിക കാലത്ത് ജുന്‍ജുന്‍ വാലയുടെ ആസ്തി 30 ശതമാനം ഇടിവ് നേരിട്ടു. എന്നാല്‍, അദ്ദേഹം പരിഭ്രാന്തനാകാതിരിക്കുകയും, വിപണിയില്‍ തന്നെ പിടിച്ചു നിന്ന്, അവ പിന്‍വലിക്കാതെ തുടര്‍ന്നു. 2012ഓടു കൂടി നഷ്ടങ്ങള്‍ റിക്കവര്‍ ചെയ്തു പഴയ മൂല്യത്തില്‍ എത്തുകയും ചെയ്തു. ഇന്ത്യയില്‍ തുടക്കം മുതല്‍ ഷെയര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച ഒരു കമ്പനിയായിരുന്നു റിലയന്‍സ്. ഇന്നും Nifty indexനെ വലിയ അളവില്‍ സ്വാധീനിക്കുന്ന index value കൂടിയ ഒരു ഷെയര്‍ ആണിത്.
Black cobra എന്നറിയപ്പെട്ടിരുന്ന മനു മനേക്‌ന് ഏത് കമ്പനികളുടെ വിലയും താഴ്ത്താനുള്ള കഴിവ് ഉണ്ടായിരുന്നു. ഷോര്‍ട്ട് സെല്‍ ചെയ്ത്, മാര്‍ക്കറ്റിനെ നിയന്ത്രിച്ച് ലാഭം എടുക്കുക എന്നായിരുന്നു ഇവരുടെ രീതി. കയ്യിലില്ലാത്ത ഓഹരികള്‍ ആദ്യം കൂടിയ വിലക്ക് വില്‍ക്കുക. പിന്നീട് വില കുറയുമ്പോള്‍ അത് വാങ്ങുക. അതില്‍നിന്നും ലാഭം എടുക്കുക. ഇതാണ് short sell. കൊല്‍ക്കട്ട ബിയര്‍ കാര്‍ടല്‍ ഇതായിരുന്നു ചെയ്തിരുന്നത് . അന്നു Manu Manekന്റെ കൂടെ രാകേഷ് ജുന്‍ജുന്‍വാല, ധമാനി എന്നിവരായിരുന്നു ഗ്രൂപ്പില്‍ ഉണ്ടായിരുന്ന പ്രമുഖര്‍. ഇവര്‍ മാര്‍ക്കറ്റില്‍ റിലയന്‍സിന്റെ 12 ലക്ഷത്തോളം ഷെയറുകള്‍ വില്‍പനക്ക് വച്ചു. വില്‍പനക്ക് ധാരാളം ഷെയറുകള്‍ എത്തുമ്പോള്‍ സ്വാഭാവികമായും സാധനത്തിന്റെ വില കുറയും. ആളുകളും പരിഭ്രാന്തരായി. എന്നാല്‍, ഇതിനെ തടയാന്‍ ഗുജറാത്തില്‍ ആനന്ദ് ജയില്‍ എന്ന തന്റെ സുഹൃത്തിനെ അംബാനി ഏല്‍പ്പിച്ചിരുന്നു. ഫ്രണ്ട്‌സ് ഓഫ് റിലയന്‍സ് എന്നായിരുന്നു ആ സ്ഥാപനത്തിന്റെ പേര്. കൊല്‍ക്കത്ത ടീം വില്‍ക്കാന്‍ വെച്ചതെല്ലാം ഇവര്‍ വാങ്ങിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ നീക്കം റിലയന്‍സ് പരാജയപ്പെടുത്തി. അന്നു കൊല്‍ക്കത്ത കരടികളുടെ വന്‍തോതില്‍ ഉള്ള വില്‍പ്പനയും ഗുജറാത്ത് കാളകളുടെ വാങ്ങലും സ്റ്റോക്ക് മാര്‍ക്കറ്റിനെ തന്നെ പ്രതിസന്ധിയിലാക്കി. മൂന്ന് ദിവസം BSE അടച്ചിട്ടു. ധീരുഭായ് അംബാനി ആ സമയത്ത് കൊല്‍ക്കത്ത ടീമിന് മുന്നറിയിപ്പും കൊടുത്തു. പിന്നീട് ജുന്‍ജുന്‍വാല റിലയന്‍സ് ഓഹരികള്‍ വാങ്ങിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
ചെറിയ കാലയളവിലേക്ക് നടക്കുന്ന 'ട്രെയിഡിങ്ങിലെ'- short term trading- മുന്‍ഗണന അവസാനിപ്പിച്ച് ദീര്‍ഘകാല നിക്ഷേപത്തിലേക്ക് long term investment ജുന്‍ജുന്‍വാല ഇറങ്ങുന്നത് ഈ സമയത്താണ്. എന്നാല്‍,
2021ല്‍ insider trading എന്നതിന് പെനാല്‍റ്റിയായി 18 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യ 3.2 കോടി രൂപയും SEBIയില്‍ അടച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുത.
കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ വിമാനയാത്ര എന്ന ലക്ഷ്യവുമായി തുടങ്ങിയ ആകാശ് എയര്‍ എന്ന കമ്പനിയുടെ പ്രഖ്യാപനം സംഘടിപ്പിച്ച ഒരാഴ്ചക്ക് ശേഷമുള്ള വേളയിലാണ് അദ്ദേഹം ഇന്ന് (2022 ആഗസ്റ്റ് 14 ന്) ആകസ്മികമായി മരണപ്പെടുന്നത്. ഇന്ത്യയിലെ വലിയ എന്‍.ജി.ഒകളില്‍ ഒന്നായ 'അശോക'ക്കുള്ള സഹായം, നവി മുംബൈയില്‍ തുടങ്ങിയ കണ്ണാശുപത്രി തുടങ്ങിയവ ജുന്‍ജുന്‍വാലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. Titan, CRISIL, Sesa Goa, Praj industries, Aurobindo Pharma, NCC, Tata motors, Fortis, Federal Bank,Geojith, Lupin,Karur Vysa തുടങ്ങിവയായിരുന്നു കൈവശം വച്ച ഷെയറുകള്‍.