പരീക്ഷാകാലം എങ്ങിനെ നേരിടാം; വിദ്യാര്‍ഥികളോട്, രക്ഷിതാക്കളോട്
|പരീക്ഷാപ്പേടി നമ്മുടെ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന വിധത്തിലാവാതെ നോക്കണം. രക്ഷിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് സ്നേഹവും പ്രചോദനവും വേണ്ടത്ര നല്‍കുക എന്നതാണ്. കുട്ടികളോട് പറയാനുള്ളത്, ഭയത്തോടെ ഏത് കാര്യത്തെ സമീപിച്ചാലും അതിനെ വിജയകരമായി അതിജീവിക്കാന്‍ കഴിയില്ല എന്നതാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷാ കാലം എങ്ങിനെ നേരിടണമെന്ന് വിശദീകരിക്കുന്നു.
ഒരു പരീക്ഷാകാലം കൂടി അടുത്തുവരികയാണ്. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മെന്റല്‍ പ്രഷറിലാവുന്ന കാലമാണിത്. വിദ്യാഭാസം എന്നത് ജോലി ലഭിക്കാനുള്ള ഒരു മാര്‍ഗമായി കരുതുന്നതുകൊണ്ട് ഓരോ മാര്‍ക്കും വളരെ പ്രധാനമായാണ് കണക്കാക്കുന്നത്. ഈ ഒരു മത്സരത്തിന്റ പിരിമുറുക്കം കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്.
രക്ഷിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് സ്നേഹവും പ്രചോദനവും വേണ്ടത്ര നല്‍കുക എന്നതാണ്. ഏതവസ്ഥയിലും കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുക. കുട്ടികള്‍ അവര്‍ക്കാവും വിധം അവരുടെ ചിറകുകള്‍ വിടര്‍ത്തി പറക്കട്ടെ. രക്ഷിതാക്കളുടെ പ്രതീക്ഷയുടെ അമിതാഭാരം അവരുടെ ചിറകുകളെ തളര്‍ത്താതിരിക്കട്ടെ.
മക്കള്‍ക്കു തങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയരാന്‍ സാധിക്കാത്തതിലായിരിക്കും രക്ഷിതാക്കളുടെ ആശങ്ക. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള വേവലാതി പോലെത്തന്നെ സമൂഹത്തിലെ സ്റ്റാറ്റസിനെക്കുറിച്ചുള്ള വിചാരവും ഈ ആശങ്കക്ക് കാരണമാണ്. അതിനാല്‍, ഉയര്‍ന്ന മാര്‍ക് നേടുന്നതിനായി രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ അമിതമായ പ്രഷര്‍ കൊടുക്കുന്നുണ്ട്. ഈ പരീക്ഷാപ്പേടി നമ്മുടെയൊക്കെ കുടുംബങ്ങളില്‍ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ വല്ലാതെ ഉലച്ചുകളയുന്നുണ്ട്. ഇങ്ങിനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരുപാട് കുട്ടികള്‍ കൗണ്‍സിലിങ്ങ് തേടാറുണ്ട്. അവരോട് സംസാരിക്കുമ്പോഴാണ് പഠനത്തിന്റെയും അതുപോലെത്തന്നെ മാര്‍ക്കിന്റെയും ഒക്കെ പേരില്‍ പലകുട്ടികളെയും ബാധിച്ച മെന്റല്‍ ട്രോമയുടെ ആഴം മനസ്സിലാവുന്നത്.
രക്ഷിതാക്കളോട്
കേരളത്തിലെ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യയുടെ മുഖ്യ കാരണം അന്വേഷിച്ചാല്‍ തന്നെ പരീക്ഷയിലെ പരാജയമാണെന്ന് മനസ്സിലാവും. കുട്ടികളുടെ മേല്‍ രക്ഷിതാക്കളും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന അമിതമായ പ്രതീക്ഷയാണ് കുട്ടികളെ ആത്മഹത്യാപ്രവണതയിലേക്കു തള്ളിവിടുന്നത്. ഈ വിഷയത്തില്‍ ശരിയായ ഒരു ബോധവത്കരണം രക്ഷിതാക്കള്‍ക്കിടയില്‍ നടക്കേണ്ടതുണ്ട്. രക്ഷിതാക്കളോട് പറയാനുള്ളത്, അമിതമായ ആശങ്ക ഒഴിവാക്കുക എന്നതാണ്. പരീക്ഷാപ്പേടി നമ്മുടെ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന വിധത്തിലാവാതെ നോക്കണം. രക്ഷിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് സ്നേഹവും പ്രചോദനവും വേണ്ടത്ര നല്‍കുക എന്നതാണ്. ഏതവസ്ഥയിലും കുട്ടികളെ ചേര്‍ത്ത് നിര്‍ത്തുക. കുട്ടികള്‍ അവര്‍ക്കാവും വിധം അവരുടെ ചിറകുകള്‍ വിടര്‍ത്തി പറക്കട്ടെ. രക്ഷിതാക്കളുടെ പ്രതീക്ഷയുടെ അമിതാഭാരം അവരുടെ ചിറകുകളെ തളര്‍ത്താതിരിക്കട്ടെ.
സ്ട്രിക്ട് ആയിട്ടുള്ള ടൈം മാനേജ്മന്റ് ഉന്നതവിജയം നേടാന്‍ വളരെ അത്യാവശ്യമാണ്. ഇനിയുള്ള ദിവസങ്ങളില്‍ നല്ല പോലെ പ്ലാന്‍ ചെയ്താല്‍ തന്നെ മികച്ച വിജയം നേടാന്‍ സാധിക്കും. ടൈം പ്ലാന്‍ ചെയ്യുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികളോട്
കുട്ടികളോട് പറയാനുള്ളത്, ഭയത്തോടെ ഏത് കാര്യത്തെ സമീപിച്ചാലും അതിനെ വിജയകരമായി അതിജീവിക്കാന്‍ കഴിയില്ല എന്നതാണ്. അത് പരീക്ഷയുടെ കാര്യമായാലും അങ്ങനെത്തന്നെയാണ്. ഭയം കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയും ഓര്‍മശക്തിയുമൊക്കെ കുറയ്ക്കും. അതുകൊണ്ട് എത്ര സമയം പഠനത്തിന് വേണ്ടി ഉപയോഗിച്ചാലും പരീക്ഷക്ക് വേണ്ടത്ര പെര്‍ഫോം ചെയ്യാന്‍ കഴിയാറില്ല. പേടിയൊക്കെ മാറ്റിവെച്ച് വളരെ CALM ആയി കോണ്‍സെന്‍ട്രേഷനോട് കൂടി പഠിക്കാന്‍ ശ്രമിക്കണം. അതുപോലെ തന്നെ, ഉയര്‍ന്ന മാര്‍ക്കോടെ പാസ് ആവുന്നതായും എല്ലാവരുടെയും APPRECIATION ലഭിക്കുന്നതായും സ്ഥിരമായി VISUALIZE ചെയ്യുക. കൂട്ടത്തില്‍ കുട്ടികള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, വിജയിക്കണമെങ്കില്‍ നല്ല HARD WORK ഉം സ്ഥിരമായ EFFORT ഉം ആവശ്യമാണ്. സ്ട്രിക്ട് ആയിട്ടുള്ള ടൈം മാനേജ്മന്റ് ഉന്നതവിജയം നേടാന്‍ വളരെ അത്യാവശ്യമാണ്. ഇനിയുള്ള ദിവസങ്ങളില്‍ നല്ല പോലെ പ്ലാന്‍ ചെയ്താല്‍ തന്നെ മികച്ച വിജയം നേടാന്‍ സാധിക്കും. ടൈം പ്ലാന്‍ ചെയ്യുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
1 - ആദ്യമായി ഒരു ടൈം ടേബിള്‍ തയ്യാറാക്കുക.
2 - തയ്യാറാക്കിയ ടൈം ടേബിള്‍ അനുസരിച്ചു പഠനം മുന്നോട്ടുപോകുന്നു എന്ന് ഉറപ്പുവരുത്തുക
3 - ഉറക്കത്തിനും PHYSICAL EXERCISE നും ആവശ്യമായ സമയം മാറ്റിവെക്കുക. ആറ് മുതല്‍ എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങേണ്ടതുണ്ട്. നന്നായി ഉറങ്ങിയാല്‍ മാത്രമേ ബ്രെയിന്‍ ആക്റ്റീവ് ആവുകയും കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കാനും കഴിയൂ.
ഓരോ മണിക്കൂറിലും brain power, concentration, memory എന്നിവ കൂടുന്നതിനായുള്ള brain gym, breathing exercise എന്നിവ ചെയ്യാന്‍ ശ്രമിക്കുക. early morning ആണ് പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം. brain എപ്പോഴും ആക്റ്റീവ് ആയി ഇരിക്കണമെങ്കില്‍ നന്നായി വെള്ളം കുടിക്കണം. പഠിക്കാനിരിക്കുന്ന ചുറ്റുപാട് പഠനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, CONCENTRATION കിട്ടുന്നതും ശാന്തവുമായ സ്ഥലം പഠനത്തിനായി തിരഞ്ഞെടുക്കുക. അതുപോലെ തന്നെ പഠിക്കാനിരിക്കുന്ന സ്ഥലം വൃത്തിയും അടുക്കും ചിട്ടയുമുള്ളതാവന്‍ ശ്രദ്ധിക്കുക.
പഠനം എളുപ്പവും ഫലപ്രദവുമാക്കാനുള്ള ചില മാര്‍ഗങ്ങള്‍
ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും, ഉത്തരങ്ങളില്‍ മുഴുവന്‍ പോയിന്റുകളും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴാണ് പരമാവധി മാര്‍ക്ക് നേടാന്‍ കഴിയുന്നത്. അതുകൊണ്ട് ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള പഠന രീതിയാണ് ഏറ്റവും നല്ലത്. മുന്‍കൊല്ലങ്ങളിലെ ചോദ്യപേപ്പര്‍ നല്ല ഒരു RAFERENCE ആണ്. തുടര്‍ച്ചയായി ഒരുപാട് സമയം പഠിക്കാതെ ഇടക്ക് ചെറിയ BREAK എടുക്കുന്നത് നമ്മുടെ ബ്രെയിനിനെ ACTIVE ആയി നിര്‍ത്താന്‍ സാദിക്കും. ഈ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മനസ്സിന് ഉന്മേഷം നല്‍കുന്ന മ്യൂസിക് ആസ്വദിക്കുകയോ ചെയ്യാം. സോഷ്യല്‍ മീഡിയ INTERACTION പഠന സമയത്തു ഒഴിവാക്കുന്നതാണ് നല്ലതാണ്. പഠിച്ച ഭാഗം ഓര്‍ത്തെടുക്കുകയും സ്വയം എഴുതി നോക്കുകയും ചെയ്യുന്നത്, പഠനം എളുപ്പമാക്കാനും വളരെ INTERESTING ഉം അത് പോലെ ഒരുപാട് സമയം ബോറടിയില്ലാതെ പഠിക്കാന്‍ കഴിയുന്നതിനും സഹായിക്കും. അതിന് രണ്ട് ടെക്‌നിക്കുകള്‍ പ്രയോഗിക്കാം. ഈ രണ്ട് TECHNIQUE കളും ഉപയോഗിച്ച് പഠിച്ചു തുടങ്ങുമ്പോള്‍ കുറച്ചുസമയം കൊണ്ട് തന്നെ കൂടുതല്‍ CONTENT കള്‍ പഠിക്കാന്‍ കഴിയും.
ക്വസ്റ്റിയന്‍സിന്റെ ആന്‍സര്‍ മനസ്സിലായ രീതിയില്‍ എഴുതി വെക്കുക. പുസ്തകം അടച്ചുവെച്ച് QUESTIONS മാത്രം നോക്കി ആന്‍സര്‍ കിട്ടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. കിട്ടുന്നില്ലെങ്കില്‍ ഒന്നുകൂടെ ആ ഭാഗമെടുത്ത വായിക്കുക.
ഒന്ന്: ചാപ്റ്റര്‍ വായിക്കുന്നതിന് മുമ്പ് മൂന്നു തവണ ബാക്കിലുള്ള QUESTIONS വായിക്കുക. പിന്നീട് ചാപ്റ്റര്‍ വായിക്കുക. വായിക്കുമ്പോള്‍ QUESTIONS ഓര്‍ത്തെടുത്തു അതിനനുസരിച്ച വായിക്കുക. IMPORTANT ആയി തോന്നുന്ന ഭാഗങ്ങള്‍ UNDERLINE ചെയ്ത് വെക്കുക. ക്വസ്റ്റിയന്‍സിന്റെ ആന്‍സര്‍ നമുക്ക് മനസ്സിലായ രീതിയില്‍ എഴുതി വെക്കുക. പുസ്തകം അടച്ചുവെച്ച് QUESTIONS മാത്രം നോക്കി ആന്‍സര്‍ കിട്ടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. കിട്ടുന്നില്ലെങ്കില്‍ ഒന്നുകൂടെ ആ ഭാഗമെടുത്ത വായിക്കുക.
രണ്ട്: രണ്ടാമതായി FEYNMAN METHOD ആണ്. നിങ്ങള്‍ ഒരു TOPIC മനസ്സിലാക്കി കഴിഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് EXPLAIN ചെയ്ത് കൊടുക്കുകയോ അല്ലെങ്കില്‍ EXPLAIN ചെയ്ത് കൊടുക്കുന്നതായോ VISUALIZE ചെയ്യുക. പരീക്ഷാ തലേന്ന് ആറ് മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. ഈ സമയത്തു പുതിയ കാര്യങ്ങള്‍ ഒരുപാട് പഠിക്കാന്‍ ശ്രമിക്കുന്നത് വെറുതെയാണ്. പഠിച്ചത് ഒന്നുകൂടെ REWISE ചെയ്യുന്നതായിരിക്കും നല്ലത്. പരീക്ഷക്കാവശ്യമായ എല്ലാ സാമഗ്രികളും മറ്റും തയ്യാറാക്കിവെച്ച് വേണം ഉറങ്ങാന്‍ കിടക്കാന്‍. ഓരോ പരീക്ഷ കഴിയുമ്പോഴും അതിനെ വിശകലനം ചെയ്ത് ടെന്‍ഷന്‍ അടിക്കുന്ന രീതി ഒഴിവാക്കണം. ഇത് തുടര്‍ന്ന് വരുന്ന പരീക്ഷകളിലെ പ്രകടനത്തെ ബാധിക്കാന്‍ കാരണമാകും.