മുസ്ലിം ഉന്മൂലന മാര്‍ഗത്തില്‍ ഉരുളുന്ന ഇന്ത്യന്‍ ബുള്‍ഡോക്രസി
|നിയമപ്രകാരമുള്ള നിര്‍മിതികളുടെ ആയിരമോ പതിനായിരമോ ഇരട്ടി നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത നിര്‍മിതികള്‍ ഉള്ള ഒരു സംസ്ഥാനത്ത് മുസ്ലിംകളുടെ മാത്രം കുടിലുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചു നിരപ്പാക്കുന്നതിന്റെ പിന്നിലെ വംശീയ പദ്ധതി തുറന്നുപറഞ്ഞത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ തന്നെയാണ്. | TheFourthEye
ഹരിയാനയില്‍ വര്‍ഗീയ കലാപം നടന്ന നൂഹിലെ മുന്നൂറോളം മുസ്ലിംകളുടെ ചെറ്റക്കുടിലുകള്‍ സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ അയച്ച് തകര്‍ത്തിരിക്കുന്നു. പണ്ടൊക്കെ കലാപങ്ങളും സംഘട്ടനങ്ങളും എല്ലാം നടന്നാല്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പും ദൃക്സാക്ഷി മൊഴിയും എല്ലാം രേഖപ്പെടുത്തി, എഫ്.ഐ.ആര് ഇട്ട്, അത് കോടതിയില്‍ കൊടുത്ത് പിന്നെ കോടതി പ്രതികള്‍ക്ക് തക്കതായ ശിക്ഷ വിധിക്കും. ഹിന്ദുരാഷ്ട്രത്തില്‍ ഈ വക സമയം വെറുതെ പാഴാക്കുന്ന ഏര്‍പ്പാടൊന്നുമില്ല. തെളിവെടുപ്പോ സാക്ഷിമൊഴിയോ ആവശ്യമില്ല. കാരണം, പ്രതികള്‍ ആരാണെന്ന് ഹിന്ദുത്വ ഭരണകൂടം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കോടതിയുടെ ആവശ്യവുമില്ല, കോടതിയെ പോലും അടക്കിഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനു മുകളില്‍ നിയമവ്യവസ്ഥയുടെ പക്ഷി പറക്കില്ല. അങ്ങനെ, ആറ് പേരുടെ ജീവനെടുത്ത നൂഹിലെ കലാപം ഇപ്പോള്‍ മുന്നൂറോളം കുടുംബങ്ങളെ കൂടി പെരുവഴിയിലാക്കിയിരിക്കുന്നു.
ഹരിയാന അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് സംസ്ഥാനത്തെ സംഘ്പരിവാര്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മുസ്ലിംകളുടെ കുടിലുകള്‍ക്ക് മുകളിലൂടെ ബുള്‍ഡോസറുകള്‍ കയറ്റിയത്. അനധികൃത നിര്‍മാണങ്ങളും നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യന്‍ തീവ്രവാദികളുടെ ഒളിത്താവളങ്ങളും ഇടിച്ചു നിരപ്പാക്കുക എന്ന 'ദേശസ്നേഹി' സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു സാധാരണ നടപടി ആയിട്ടാണ് ഇപ്പറഞ്ഞ മുസ്ലിം ഉന്മൂലന ബുള്‍ഡോസര്‍ പ്രയോഗത്തെ അധികാരികള്‍ വിശേഷിപ്പിക്കുന്നത്.
ആരുടെ കുടിലുകളാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് എന്ന കാര്യത്തില്‍ ഭരണകൂടവും അവരുടെ ആജ്ഞാനുവര്‍ത്തികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും തമ്മില്‍ ഒരു ധാരണപിശക് ഉണ്ടെന്നാണ്. ഒന്നുകില്‍ അനധികൃത കുടിയേറ്റ നിര്‍മിതികളാണ് തങ്ങള്‍ പൊളിച്ചത് എന്ന് പറയുക. അല്ലെങ്കില്‍ കലാപം സൃഷ്ടിച്ചവരുടെ വീടുകള്‍ പൊളിക്കുകയാണ് എന്ന് പറയുക. പക്ഷേ, ഇവിടെ ഇരുകൂട്ടരും പറയുന്നത് തമ്മിലുള്ള പൊരുത്തക്കേട് വ്യക്തമാണ്.
എന്നാല്‍, നിയമപ്രകാരമുള്ള നിര്‍മിതികളുടെ ആയിരമോ പതിനായിരമോ ഇരട്ടി നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത നിര്‍മിതികള്‍ ഉള്ള ഒരു സംസ്ഥാനത്ത് ഇപ്രകാരം മുസ്ലിംകളുടെ മാത്രം കുടിലുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചു നിരപ്പാക്കുന്നതിന്റെ പിന്നിലെ വംശീയ പദ്ധതി തുറന്നുപറഞ്ഞത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ തന്നെയാണ്. കലാപകാരികള്‍ക്ക് യു.പിയിലെ യോഗി ആദിത്യനാഥ് മോഡലില്‍ ശിക്ഷ നല്‍കുമെന്നാണ് ഘട്ടര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ എനിക്ക് തോന്നുന്നത് ആരുടെ കുടിലുകളാണ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് എന്ന കാര്യത്തില്‍ ഭരണകൂടവും അവരുടെ ആജ്ഞാനുവര്‍ത്തികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും തമ്മില്‍ ഒരു ധാരണപിശക് ഉണ്ടെന്നാണ്. ഒന്നുകില്‍ അനധികൃത കുടിയേറ്റ നിര്‍മിതികളാണ് തങ്ങള്‍ പൊളിച്ചത് എന്ന് പറയുക. അല്ലെങ്കില്‍ കലാപം സൃഷ്ടിച്ചവരുടെ വീടുകള്‍ പൊളിക്കുകയാണ് എന്ന് പറയുക. പക്ഷേ, ഇവിടെ ഇരുകൂട്ടരും പറയുന്നത് തമ്മിലുള്ള പൊരുത്തക്കേട് വ്യക്തമാണ്.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ താമസിച്ചുവന്ന കുടിലുകളാണ് തങ്ങള്‍ പൊളിച്ചുനീക്കിയത് എന്നാണ് ഹരിയാന അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റിയുടെ ചീഫ് അഡ്മിനിസ്ട്രേറ്ററായ അജിത ബാലാജിയുടെ ഓഫീസ് പറയുന്നത്. നിയമാനുസൃതമല്ലാത്ത നിര്‍മാണങ്ങള്‍ എല്ലാം ഒഴിപ്പിക്കുന്ന സര്‍ക്കാരിന്റെ സാധാരണ നടപടിയാണ് ഇതെന്നും അവര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹത്തിന്റെ യജമാനനായ മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. കലാപകാരികളെ യോഗി ആദിത്യനാഥ് മോഡലില്‍ ബുള്‍ഡോസര്‍ കൊണ്ട് ശിക്ഷിക്കുമെന്ന്. കൂടാതെ വിശ്വഹിന്ദുപരിഷത്തന്റെ റാലിക്ക് നേരെ കല്ലേറു വന്നത് ഈ കുടിലുകളില്‍ നിന്നാണെന്ന് സി.സി.ടി.വി ഫൂട്ടേജ് ഉപയോഗിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് നടപടിക്ക് ഉത്തരവ് കൊടുത്തത് എന്ന് നൂഹിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ സഞ്ജീവ് കുമാര്‍ പറയുന്നു.
പക്ഷെ, ഇത് രണ്ടും തമ്മിലുള്ള പൊരുത്തക്കേടിനെപ്പറ്റി ചിന്തിച്ച് നിങ്ങള്‍ ആശയക്കുഴപ്പത്തില്‍ ആകേണ്ട കാര്യമില്ല. കാരണം, ഇതില്‍ രണ്ടിലും സത്യമുണ്ട്. ഇന്ത്യയിലെമ്പാടും നടക്കുന്ന പോക്കറ്റടി മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നത് തല്ക്കാലം അഭയാര്‍ഥികളായി വന്ന റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക്. അതിഥി ദേവോ ഭവ എന്ന ആര്‍ഷഭാരത പൈതൃകത്തില്‍ അഭിമാനിക്കുന്ന ഹിന്ദുത്വ സമൂഹം കേരളത്തിലെ ആതിഥി തൊഴിലാളികളെ അധികപ്പറ്റ് തൊഴിലാളികളായി കണക്കാക്കി, നാട്ടിലുള്ള കുറ്റകൃത്യങ്ങളുടെ എല്ലാം ഉത്തരവാദിത്വം അവരുടെ തലയില്‍ കെട്ടിവെയ്ക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നതാണ്.
നൂഹിലെ കലാപത്തില്‍ തന്നെ കൊല്ലപ്പെട്ടത് അവിടത്തെ മസ്ജിദിലെ ഇമാം ആയിരുന്നു. അതൊരു ചര്‍ച്ച പോലും ആയില്ല. ഒടുവില്‍ ബുള്‍ഡോസര്‍ കയറ്റി വീട് തകര്‍ത്ത് പെരുവഴിയില്‍ ഇറക്കപ്പെട്ടതും ഇതിന്റെ എല്ലാം ഇരകളായ മുസ്ലിംകളെ തന്നെ. ബോംബെയില്‍ തീവണ്ടിയില്‍ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്ന ഹിന്ദു ഭീകരന്റെ വീടിനും വീട്ടുകാര്‍ക്കും ഒന്നും ബുള്ഡോസറിനെയോ കുടിയൊഴുപ്പിക്കലിനേയോ ഭയക്കേണ്ടതില്ല.
ഇതുപോലെ ഏതുവിധേനയും റോഹിങ്ക്യകളെ ഒരു പാഠം പഠിപ്പിക്കാന്‍ അവസരം കാത്തിരുന്ന ഹരിയാനയിലെ സംഘ്പരിവാര്‍ ഭരണകൂടം ഇതൊരു അവസരമായി കണക്കാക്കി, അവരുടെ ചെറ്റക്കുടിലുകള്‍ പൊളിച്ചുമാറ്റി അവരെ വീണ്ടും പെരുവഴിയിലാക്കുന്നു എന്ന് മാത്രമേ ഈ പറഞ്ഞ അനധികൃത നിര്‍മാണം ഒഴിപ്പിക്കലിന് അര്‍ഥമുള്ളൂ. പെരുവഴിയില്‍ നിന്ന് പെരുവഴിയിലേക്ക് എന്നതാണ് ഇന്ത്യയിലെ റോഹിങ്ക്യന്‍ മുസ്ലിംകളുടെ അവസ്ഥ എന്ന് ചുരുക്കം.
ഹിന്ദുത്വ ഭാരതത്തില്‍ ഈയിടെയായി നടക്കുന്ന കലാപങ്ങള്‍ക്കെല്ലാം ഒരേ സ്വഭാവമാണ്. കലാപം നടത്തുന്നത് സംഘ്പരിവാര്‍, കൊല്ലപ്പെടുന്നത് മുസ്ലിംകള്, കലാപം പകരുന്ന വര്‍ധിത ഊര്‍ജം സ്വീകരിച്ച് രാഷ്ട്രീയമായി വളരുന്നത് സംഘ്പരിവാര്‍, കുടുംബത്തിന്റെ താങ്ങും തണലും വരുമാന മാര്‍ഗവും ആണ്തുണയും എല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നത് മുസ്ലിംകള്, സൈ്വര്യജീവിതം തകര്‍ക്കുന്നത് സംഘ്പരിവാര്‍, പക്ഷേ, കലാപകാരികള്‍ എന്നു മുദ്രകുത്തപ്പെട്ട് ബുള്‍ഡോസര്‍ വന്ന് കുടില്‍ തകര്‍ത്ത് പെരുവഴിയില്‍ ആവുന്നത് മുസ്ലിംകള്. ചുരുക്കി പറഞ്ഞാല്‍ സര്‍വം നശിപ്പിക്കുന്നത് സംഘ്പരിവാര്‍, സര്‍വ്വത്ര നശിക്കുന്നത് മുസ്ലിംകള്.
നൂഹിലെ കലാപത്തില്‍ തന്നെ കൊല്ലപ്പെട്ടത് അവിടത്തെ മസ്ജിദിലെ ഇമാം ആയിരുന്നു. അതൊരു ചര്‍ച്ച പോലും ആയില്ല. ഒടുവില്‍ ബുള്‍ഡോസര്‍ കയറ്റി വീട് തകര്‍ത്ത് പെരുവഴിയില്‍ ഇറക്കപ്പെട്ടതും ഇതിന്റെ എല്ലാം ഇരകളായ മുസ്ലിംകളെ തന്നെ. ബോംബെയില്‍ തീവണ്ടിയില്‍ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്ന ഹിന്ദു ഭീകരന്റെ വീടിനും വീട്ടുകാര്‍ക്കും ഒന്നും ബുള്ഡോസറിനെയോ കുടിയൊഴുപ്പിക്കലിനേയോ ഭയക്കേണ്ടതില്ല. ഇതാണ് ഹിന്ദുത്വ ഭ്രാന്ത് പിടിച്ച ആത്മനിര്‍ഭര ഭാരതം. ഓരോ ദിവസവും മുസ്ലിംകളുടെ ഖബര്‍സ്ഥാനായി മാറിക്കൊണ്ടിരിക്കുന്ന മോദീ യുഗത്തിലെ മതേതര ഭാരതം.
(ലേഖകനെ ബന്ധപ്പെടാന്‍: nair_bin@yahoo.ca )