ജനസംഖ്യയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം ഗുണമോ ദോഷമോ?
|ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ആരോഗ്യമുള്ള ആളുകളുടെ എണ്ണം 66 ശതമാനം ഉണ്ടെന്നാണ് യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോള്‍ ഇന്ത്യക്ക് ഇതൊരു അവസരമാണ്. അതേസമയം, ലോകത്തിലെ ഏറ്റവും തൊഴിലില്ലായ്മയുള്ള രാജ്യവും ഇന്ത്യ തന്നെയാണ്.
യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് എന്ന ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടന്നിരിക്കുന്നു. ചൈനയായിരുന്നു ഇതുവരെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്, ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 804.5 കോടി ജനങ്ങളാണ് ലോകത്തെ ജനസംഖയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. 2011ലായിരുന്നു ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്. 2021ല്‍ ഇന്ത്യയില്‍ ജനറല്‍ സെന്‍സസ് നടക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യങ്ങള്‍ കൊണ്ടും പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍ കാരണവും ആ സെന്‍സസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സസ് നടക്കാത്തതിനാല്‍ കൃത്യമായ ജനസംഖ്യ ഇന്ത്യയില്‍ എത്രയുണ്ടെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. അതേസമയം, ജനനം രജിസ്റ്റര്‍ ചെയ്യുന്നതുവഴി സര്‍ക്കാരിന് ഒരു കണക്ക് ലഭിക്കുന്നുണ്ട്. യു.എന്നിന് കൈമാറിയ ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് 2023 പകുതിയോടെ തന്നെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു എന്ന് കണ്ടെത്തുന്നത്. അതായത്, ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. 1950 ല്‍ ജനസംഖ്യ കണക്കെടുപ്പ് ആരംഭിച്ച ശേഷം ആദ്യമായാണ് ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതാവുന്നത്. മുപ്പത് വര്‍ഷം ഈ നിലയില്‍ മാറ്റമില്ലാതെ തുടരും എന്നാണ് വിലയിരുത്തല്‍. ജനസംഖ്യ 165 കോടിയില്‍ എത്തിക്കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2030 ഓടുകൂടി മാത്രമേ ജനസംഖ്യയുടെ കര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കൂ എന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ 15 വയസ്സിനും 64 വയസ്സിനുമിടയിലുള്ളവര്‍ 66 ശതമാനമാണ്. ആരോഗ്യമുള്ള, യൗവനത്തിലുള്ളവരും വാര്‍ധക്യത്തിലേക്ക് പ്രവേശിക്കാത്തവരും ജോലിചെയ്യുന്നവരുമായ പ്രൊഡക്ടീവ് ജനസംഖ്യ വിഭാഗമാണ് ഈ 66 ശതമാനം. പത്തിനും 19 വയസ്സിനും ഇടയിലുള്ളവര്‍ മൊത്തം ജനസംഖ്യയുടെ 18 ശതമാനമാണ്. 25 ശതമാനം ആളുകള്‍ 14 വയസ്സിന് താഴെയുള്ള കുട്ടികളാണ്.
ചൈനയുടെ ജനസംഖ്യ 142.57 കോടി ജനസംഖ്യയും ഇന്ത്യയില്‍ 142.86 കോടിയുമാണ് യു.എന്‍ കണ്ടെത്തിയരിക്കുന്നത്. ലക്ഷങ്ങളുടെ വ്യത്യാസം മാത്രമാണ് ചൈനയുമായുള്ളത്. 29 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ കൂടുതലായുള്ളത്, അത് ഇനിയും വര്‍ധിക്കും. ചൈനയിലെ ജനസംഖ്യയും ജനന നിരക്കും കുറയുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അതിന് പല കാരണങ്ങള്‍ ഉണ്ട്. 1986കളില്‍ ചൈന ആവിഷ്‌കരിച്ച ഒരു കുട്ടി നയമാണ് അവര്‍ക്ക് തിരിച്ചടിയായത്. ഒരുപക്ഷേ, അവര്‍ ബോധപൂര്‍വ്വം ജനസംഖ്യ കുറക്കാന്‍ സ്വീകരിച്ച നടപടിയായിരിക്കാം ഇത്. അതുകൊണ്ടുതന്നെ ചൈനയുടെ ജനസംഖ്യ നിരക്ക് കുറഞ്ഞു വരികയാണ്. ഇപ്പോള്‍ ചൈന പ്രായാധിക്യമുള്ളവരുടെ രാജ്യമായി മാറിയിരിക്കുകയാണ്. പ്രായാധിക്യമുള്ളവരുടെ ശതമാനം കൂടിവരുകയാണ്. ചൈനയിലെ 14 ശതമാനം ആളുകള്‍ 64 വയസ്സ് പിന്നിട്ടവരാണ്. ഇന്ത്യയില്‍ 15 വയസ്സിനും 64 വയസ്സിനുമിടയിലുള്ളവര്‍ 66 ശതമാനമാണ്. ആരോഗ്യമുള്ള, യൗവനത്തിലുള്ളവരും വാര്‍ധക്യത്തിലേക്ക് പ്രവേശിക്കാത്തവരും ജോലിചെയ്യുന്നവരുമായ പ്രൊഡക്ടീവ് ജനസംഖ്യ വിഭാഗമാണ് ഈ 66 ശതമാനം. പത്തിനും 19 വയസ്സിനും ഇടയിലുള്ളവര്‍ മൊത്തം ജനസംഖ്യയുടെ 18 ശതമാനമാണ്. 25 ശതമാനം ആളുകള്‍ 14 വയസ്സിന് താഴെയുള്ള-കുട്ടികളാണ്. ഇന്ത്യയില്‍ ശരാശരി ആയുസ്സ് പുരുഷന്‍മാരുടെത് 71 ഉം സ്ത്രീകളുടേത് 74 ഉം ആണെന്നുകൂടി റിപ്പോര്‍ട്ടില്‍ പറയുന്നു.
പല രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വസ്തുതകള്‍ വിശകലനം ചെയ്തുകൊണ്ടാണ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും കണക്കുകള്‍ യു.എന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ജനസംഖ്യ വളര്‍ച്ചയെ കുറിച്ച്, ഇന്ത്യ എങ്ങനെ ചൈനയെ മറികടന്നു എന്നത് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യുന്നുണ്ട്. ജനസംഖ്യ വളര്‍ച്ചയും ജനസംഖ്യ കുറയുന്നതും സംബന്ധിച്ച ജനങ്ങളുടെ അഭിപ്രായ സര്‍വേയും യു.എന്‍ നടത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ചൈനയെ മറികടന്നു എന്നതില്‍ ഇന്ത്യയില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊരു വെല്ലുവിളിയായും അവസരമായും കാണുന്നവരുണ്ട്.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇന്ത്യ വളരെ പ്രൊഡക്ടീവ് ആയ രാജ്യമാണ് എന്നതാണ്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധയുള്ള, തൊഴില്‍ സേനയുള്ള ഒരു നാടായി ഇന്ത്യ മാറുകയാണ്. മറ്റു രാജ്യങ്ങളുടെ പ്രശ്‌നം അവിടെ തൊഴിലെടുക്കാന്‍ ആളുകളില്ല എന്നതാണ്. അതുകൊണ്ട് തന്നെ അവര്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള ആരോഗ്യമുള്ള ആളുകളുടെ എണ്ണം 66 ശതമാനം ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോള്‍ ഇന്ത്യക്ക് ഇതൊരു അവസരമാണ്. ഇതിലെ വെല്ലുവിളി എന്തെന്നാല്‍, ലോകത്തിലെ ഏറ്റവും തൊഴിലില്ലായ്മയുള്ള രാജ്യവും ഇന്ത്യതന്നെയാണ് എന്നതാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ഇപ്പോള്‍ 7.8 ശതമാനമാണ്. അത് കഴിഞ്ഞ കുറെ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. കോവിഡ് കാലത്തിനു ശേഷവും ഈ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകെണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരേസമയം അവസരവും വെല്ലുവിളിയുമായി മാറുകയാണ്.
ഇന്ത്യയില്‍ ജനസംഖ്യാ വര്‍ധനവ് ഉണ്ട് എന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ ജനസംഖ്യാ വര്‍ധന നിരക്ക് കുറയുകയാണ് എന്നതും കാണേണ്ടതുണ്ട്. ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നു എന്നാണ് കണ്ടെത്തല്‍.
ഈ രണ്ട് സാഹചര്യങ്ങളെയും വിലയിരുത്തിക്കൊണ്ട് യു.എന്‍ പോപുലേഷന്‍ റിപ്പോര്‍ട്ട് പറയുന്നത്, ജനസംഖ്യ കൂടുന്നതിനെ കുറിച്ചോ ജനസംഖ്യ കുറയുന്നതിനെ കുറിച്ചോ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ്. ആശങ്കപ്പെടെണ്ട ഒരുകാര്യം, ഒരു രാജ്യത്തുള്ള ജനസംഖ്യ ആ ജനസംഖ്യയുടെ ജീവിത സാഹചര്യവുമായി എത്രമാത്രം മെച്ചപ്പെട്ടതാണ് എന്നതിലുള്ള വ്യത്യസമാണ്. അത് ആവര്‍ത്തിച്ചു തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതെങ്കിലും രാജ്യത്ത് ജനസംഖ്യ കൂടുന്നതോ ഏതെങ്കിലും രാജ്യത്ത് ജനസംഖ്യ കുറയുന്നതോ അല്ല പ്രശ്‌നം, കൂടുന്നതും കുറയുന്നതും പല വിധ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങളാല്‍ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആ രാജ്യം ആശങ്കപ്പെടേണ്ട കാര്യമില്ല, ഉള്ള ജനങ്ങളെ മെച്ചപ്പെട്ട ജീവിത നിലവാരമുള്ളവരാക്കിയെടുക്കുക എന്നതാണ് പ്രധാനം എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് നല്‍കുന്ന ഒരു സന്ദേശം കൂടിയാണത്.
ഇന്ത്യയില്‍ ജനസംഖ്യാ വര്‍ധനവ് ഉണ്ട് എന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ ജനസംഖ്യാ വര്‍ധന നിരക്ക് കുറയുകയാണ് എന്നതും കാണേണ്ടതുണ്ട്. ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്നു എന്നാണ് കണ്ടെത്തല്‍. ഒരു സ്ത്രീ പ്രസവിക്കുന്ന ആവറേജ് കുട്ടികളുടെ എണ്ണം 2.1 ആണ്. അത് ഒരു ഗോള്‍ഡന്‍ റേറ്റ് ആണ്. ഇതില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമല്ല, അത്‌പോലെ തന്നെ ജനസംഖ്യ വര്‍ധിക്കുന്ന എണ്ണത്തിലും ആശങ്കപ്പെടേണ്ടതില്ല. കാരണം, ജനസംഖ്യ വര്‍ധന നിരക്ക് ഇന്ത്യയില്‍ കുറയുകയാണ് എന്നതാണ്. എ്‌നനാല്‍, ആശങ്കപ്പെടേണ്ട രാജ്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉദാഹരണമായി പറയുന്നത് ഹംഗറി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ അവരുടെ ജനസംഖ്യ കുത്തനെ ഇടിയുകയാണ്. അത്തരം അവസരങ്ങളില്‍ ആശങ്കപ്പെടേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു.