ഹിന്ദു സാമൂഹിക വ്യവസ്ഥയെ ജനാധിപത്യവത്കരിക്കാത്തതിനാലാണ് ഇവിടെ ഇസ്ലാമോഫോബിയ ഉണ്ടാവുന്നത് - പ്രൊഫ. ജി. മോഹന്‍ ഗോപാല്‍
|ഇസ്ലാമോഫോബിയയെ തടുക്കണമെങ്കില്‍ മറ്റൊരു പ്രശ്നം മുന്നോട്ട് വെക്കേണ്ടതുണ്ട്. അത് പ്രാതിനിധ്യ ജനാധിപത്യമാണ്. ഇത് ഒരു ജനാധിപത്യ മാനവ ധര്‍മ സാമൂഹിക അവസ്ഥയുടെ ജന്മത്തിന് വേണ്ടിയുള്ള സമരമാണ്. | പ്രഭാഷണം
(സുദേഷ് എം. രഘുവും സലീം ദേളിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത്, കോഴിക്കോട് ബുക്ക്പ്ലസ്സ് പ്രസിദ്ധീകരിച്ച 'ഇസ്ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍' പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍ നടത്തിയ പ്രഭാഷണം)
എല്ലാവര്ക്കും അസ്സലാമു അലൈക്കും. ആഗോള തലത്തില്‍ ഇസ്ലാമോഫോബിയ എന്ന വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഇതിനെ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ ഇതിനായി ഒരു വാക്സിന് തയ്യാറാക്കാന്‍ കഴിയുകയുള്ളൂ. ലോകത്ത് അന്‍പത് ശതമാനത്തില്‍ കൂടുതല്‍ മുസ്ലിംകള് ഉള്ള ഏഴ് രാജ്യങ്ങള്‍ മാത്രമേ ഉള്ളൂ. എന്നു പറഞ്ഞാല്‍ 62 ശതമാനം ഉള്ള ലോകത്തെ ആകെ മുസ്ലിംകള് കൂടുതല്‍ താമസിക്കുന്നത് ഈ ഏഴു രാജ്യങ്ങളിലാണ്. നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഇസ്ലാമോഫോബിക് സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇത്തരം രാജ്യങ്ങളില്‍ യൂറോപ്പിലേത് പോലുള്ള ഭീകരമായ അവസ്ഥ കാണാന്‍ കഴിയില്ല. എന്നാല്‍, യൂറോപ്പിലെ സാഹചര്യം പരിശോധിച്ചാല്‍ മിക്കവാറും മുസ്ലിംകള് വെള്ളക്കാരല്ല (non whites). സ്വാഭാവികമായും ഇസ്ലാമോഫോബിയ എന്നത് ഒരു വംശീയതയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്. മാത്രമല്ല, അപരവിദ്വേഷം (xenophobia) എന്നതും യൂറോപ്പിലെ ഇസ്ലാമോഫോബിയയെ വായിക്കുമ്പോള്‍ പ്രധാനമാണ്.
വാസ്തവത്തില്‍ ഇന്ത്യന്‍ നവോത്ഥാനം എന്നത് ഒരു സവര്‍ണ്ണ (ബ്രാഹ്മണിക്കല്‍) പുനരുദ്ധാനമാണ്. ഈ ഘട്ടത്തിലാണ് സനാതന ധര്‍മം എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്. വേദ തത്വങ്ങള്‍ ഒരു തരത്തിലും മാറ്റാന്‍ കഴിയില്ല, സനാതനമായ എല്ലാ ത്വത്വങ്ങളും അതുപോലത്തെന്ന നിലനിര്‍ത്തണം എന്നതായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. ആര്.എസ്.എസ്സിന് ഞാന്‍ കാണുന്ന പൂര്‍ണ്ണ രൂപം retain savarna supremacy (സവര്‍ണ്ണ മേധാവfത്വത്തിന്റെ നിലനില്‍പ്പ്) എന്നാണ്.
ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ചരിത്രം തികച്ചും വ്യത്യസ്തമാണ്. മുസ്ലിംകള് ഇവിടെ ഭരണ വര്‍ഗം ആവാന്‍ പോകുന്നു എന്ന ഒരു വലിയ അസത്യം പ്രചരിക്കപ്പെടുകയാണ്. ഇന്ത്യയില്‍ ശരീഅത്ത് നിയമം കൊണ്ട് വരുന്നു, ഇസ്ലാമിക രാജ്യം ആക്കുന്നു, മുസ്ലിം ജനസംഖ്യ വലിയതോതില്‍ വര്‍ധിക്കുന്നു, അവര്‍ ഭൂരിപക്ഷം ആയി മാറുന്നു, മുസ്ലിംകള് എവിടെ വന്നാലും അവിടം നൂറ് വര്‍ഷം കൊണ്ട് ഇസ്ലാമിക രാജ്യം ആക്കും തുടങ്ങിയ ആരോപണങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെടുകയാണ്. എന്നാല്‍, നബിയുടെ സമയം മുതല്‍ കേരളത്തില്‍ ഇസ്ലാമുണ്ട് എങ്കിലും കേരളത്തിന്റെ 75 ശതമാനം ജനങ്ങളും മുസ്ലിംകള് അല്ല എന്ന സത്യം ഇത്തരം അടിസ്ഥാന രഹിതമായ വാദഗതികളെ മറികടക്കുന്നുണ്ട്. ഇതൊരു ഭീതിയായി വളരുന്നതിന്റെ പിന്നില്‍ ആരാണ്? കേവലം ഹിന്ദുക്കളുടെ ഉള്ളില്‍ മാത്രം ഉണ്ടായി വരുന്ന ഒന്നാണോ ഇത്. രാമകൃഷ്ണ മിഷന്റെ വെബ്സൈറ്റില്‍ ഒരുപാടു കാലം ഉണ്ടായിരുന്ന ഒരു ഖണ്ഡിക ഞാന്‍ വായിക്കാം. ഇത് പിന്നീട് ഞാന്‍ പല വേദികളിലും നിരന്തരം പറഞ്ഞത്തിന്റെ പേരില്‍ അവര്‍ തിരുത്തുകയുണ്ടായി. അത് ഇങ്ങനെയാണ്: 'എ.ഡി പതിനൊന്നാം നൂറ്റാണ്ട് വരെ വേദാന്തത്തിന് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികള്‍ ആന്തരികമായിരുന്നു. ഇവ പ്രധാനമായും ബുദ്ധ മതം, ജൈന മതം എന്നിവയില്‍ നിന്നും വേദാന്തത്തിലെയും ഹിന്ദുമതത്തിലെ ഓരോ വിഭാഗങ്ങളിലെയും ഭിന്നതകളില്‍ നിന്നുമാണ് വന്നത്. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഇസ്ലാം ഇന്ത്യന്‍ സമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങുന്നു. പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന അനേകം മഹാന്മാര്, ദൈവത്തിന്റെ ഏകത്വം, മനുഷ്യ സാഹോദര്യം, സമത്വം - കൂടുതല്‍ ആചാരങ്ങള്‍ ഇല്ലാത്ത, ദൈവത്തെ നേരിട്ട് ആരാധിക്കാനാവുന്ന പൗരോഹിത്യമില്ലാത്ത കാഴ്ചകള്‍ - സ്വാഭാവികമായും ഇവിടുത്തെ പുരോഹിത കൂട്ടങ്ങള്‍ക്കു വലിയ അസ്വസ്ഥതയും ആശങ്കയും ജനിപ്പിക്കും.' കാരണം, വേദാന്ത, ബ്രാഹ്മണിക ഹൈന്ദവ മതത്തിന്റെ മൗലിക തത്വങ്ങളെ വെല്ലുവിളിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അപ്പോള്‍ ഭീതി ഉണ്ടാകുന്നത് ഇവരുടെ മനസ്സില്‍ നിന്നാണ്. '
എന്നിരുന്നാലും ഇന്ത്യന്‍ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും നേരിട്ട വെല്ലുവിളിയാണ്. കാരണം, ദരിദ്രരും രോഗികളും വീണുപോയവരും സ്വയം തിരിച്ചറിയാന്‍ പ്രാപ്തമാക്കുന്ന ഒരു ദൈവത്തിന്റെ ആശയം കടന്നുവരികയാണ്. ശിക്ഷിക്കുന്ന ദൈവം എന്നതില്‍ നിന്നും സ്നേഹിക്കുന്ന ദൈവത്തിലേക്കുള്ള മാറ്റം ഇവിടെ പ്രകടമാണ്. മറ്റൊന്ന്, ആധുനിക യുക്തിചിന്തയും ശാസ്ത്രവുമാണ്. ഇത് യഥാര്‍ഥത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു ആശങ്കയോ വെല്ലുവിളിയോ അല്ല. മറിച്ച്, ബ്രാഹ്മണിക സാമൂഹിക ക്രമത്തിനാണ് ഇത് വലിയ തോതില്‍ ആശങ്ക ജനിപ്പിക്കുന്നത്.
എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിട്ടില്ല ഞാന്‍ ഒരു ഹിന്ദുവാണെന്ന്. മറിച്ച്, സെന്‍സസ് സമയത്ത് മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി എന്നിവയില്‍ പെടാത്ത എല്ലാവരും ഹിന്ദുക്കളായി കണക്കാക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ സെന്‍സസ് ഞങ്ങളെ ഹിന്ദുക്കളാക്കി മാറ്റി എന്ന് പറയാം. ചുരുക്കിപ്പറഞ്ഞാല്‍ ഭരണകൂടമാണ് ഈ ഒരു വിഭാഗത്തെ ഹിന്ദു ആക്കിമാറ്റുന്നത്.
അക്ഷയ് മുകുള്‍ എഴുതിയ Gita Press and the Making of Hindu India എന്ന പുസ്തകത്തില്‍ - മുസ്ലിംകളും ബ്രിട്ടീഷുകാരും വീക്ക് ആയ ഈ സാഹചര്യത്തില്‍ ഇനി നമ്മള് ആയിരിക്കണം ഇവിടം ഭരിക്കേണ്ടത് - എന്ന് സവര്‍ണ്ണര്‍ ചേര്‍ന്ന് തീരുമാനിക്കുന്നതായി പറയുന്നുണ്ട്. അതിനായി ഇവര്‍ 3 H അജണ്ട രൂപീകരിക്കുന്നുണ്ട്. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍. ഹിന്ദി സംസ്കാരം, ഹിന്ദു മതം, ഹിന്ദു രാഷ്ട്രം. എന്ന് മാത്രമല്ല, ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട ഇതിന്റെ അടിസ്ഥാനത്തില്‍ സവര്‍ണ്ണ ആധിപത്യം നിലനിര്‍ത്തണം എന്നതാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ട് പലവിധത്തിലുള്ള ചലനങ്ങളും ഇവര്‍ ഉണ്ടാക്കുന്നുണ്ട്. വാസ്തവത്തില്‍ ഇന്ത്യന്‍ നവോത്ഥാനം എന്നത് ഒരു സവര്‍ണ്ണ (ബ്രാഹ്മണിക്കല്‍) പുനരുദ്ധാനമാണ്. ഈ ഘട്ടത്തിലാണ് സനാതന ധര്‍മം എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്. വേദ തത്വങ്ങള്‍ ഒരു തരത്തിലും മാറ്റാന്‍ കഴിയില്ല, സനാതനമായ എല്ലാ ത്വത്വങ്ങളും അതുപോലത്തെന്ന നിലനിര്‍ത്തണം എന്നതായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. ആര്.എസ്.എസ്സിന് ഞാന്‍ കാണുന്ന പൂര്‍ണ്ണ രൂപം retain savarna supremacy (സവര്‍ണ്ണ മേധാവfത്വത്തിന്റെ നിലനില്‍പ്പ്) എന്നാണ്. ഇത്തരം ഒരു പദ്ധതിക്ക് വേണ്ടി ഇവര്‍ ദൈവശാസ്ത്രത്തില്‍ മാറ്റങ്ങള്‍ (theological change) കൊണ്ടുവരുന്നു.
നാരായണ ഗുരു, ആര്.എസ്.എസ് രൂപീകരിച്ചതിന്റെ പതിനൊന്നാം ദിവസം കേരള കൗമുദിയില്‍ ഈ വളര്ച്ചകളില് ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് ഒരു പ്രസ്താവന ഇറക്കുന്നുണ്ട്. 'ഹിന്ദു മതം എന്ന ഒരു മതമേ ഇല്ലല്ലോ' എന്നാണ് അദ്ദേഹം പറയുന്നത്. എന്നിട്ട് അദ്ദേഹം അതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഹിന്ദു എന്നത് ഈ ഭൂഖണ്ഡത്തിലുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദം മാത്രമാണ്. 'സെമിറ്റിക്ക്' എന്ന പോലെ ഒരു പൊതുപേര്. 11 ആര്യന് ബ്രാഹ്മണ മതങ്ങളുടെ പൊതു പേരാണ് ഹിന്ദു എന്നത്. വൈദിക മതം, പൗരാണിക മതം, ശൈവ മതം, വൈഷ്ണവ മതം, ദ്വൈത മതം, അദ്വൈത മതം, വിശിഷ്ട അദ്വൈത മതം, സത്വയ്ക മതം, സാംഖ്യ മതം, വൈശേഷിക മതം തുടങ്ങിയവയെ പൊതുവെ വിശേഷിപ്പിക്കാന്‍ ആണ് ഈ ഹിന്ദു എന്ന പേര് ഉപയോഗിക്കുന്നത്. ഇരുപത് കോടി മതങ്ങള്‍ ഉണ്ട് എന്നതിനെ 20 കോടി അഭിപ്രായങ്ങള്‍ ഉണ്ട് എന്നാണ് ഗുരുവിന്റെ പക്ഷം. 1947 വരെ ഹിന്ദു എന്നത് ജാതി ഹിന്ദുക്കളെ മാത്രം വിശേഷിപ്പിക്കാനേ ഉപയോഗിച്ചിട്ടുള്ളു. ബാക്കി ഉള്ളവര്‍ ജാതിക്ക് പുറത്താണ്.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, ഞാന്‍ എങ്ങനെ ഹിന്ദു ആയി എന്ന്. എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിട്ടില്ല ഞാന്‍ ഒരു ഹിന്ദുവാണെന്ന്. മറിച്ച്, സെന്‍സസ് സമയത്ത് മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി എന്നിവയില്‍ പെടാത്ത എല്ലാവരും ഹിന്ദുക്കളായി കണക്കാക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ സെന്‍സസ് ഞങ്ങളെ ഹിന്ദുക്കളാക്കി മാറ്റി എന്ന് പറയാം. ചുരുക്കിപ്പറഞ്ഞാല്‍ ഭരണകൂടമാണ് ഈ ഒരു വിഭാഗത്തെ ഹിന്ദു ആക്കിമാറ്റുന്നത്.
ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ ഗുരു വേര്‍തിരിച്ചു. ഒന്ന് ബ്രാഹ്മണരുടെ മതം; 11 മതങ്ങള്‍. രണ്ടാമത്തേത് സ്റ്റേറ്റ് ഉണ്ടാക്കിയ ഹിന്ദുക്കള്‍. ആദ്യത്തേത് ആര്.എസ.എസ്, അഥവാ സവര്‍ണ്ണ ആധിപത്യത്തിന്റെ വക്താക്കളായിട്ടുള്ള ഹിന്ദുക്കള്‍. ഇതില്‍ പെട്ടവര്‍ യഥാര്‍ഥത്തില്‍ ബ്രാഹ്മണരാണ്. അപ്പോള്‍ ബാക്കിയുള്ളത് വാസ്തവത്തില്‍ ഒരു രാഷ്ട്രീയ മതത്തിന്റെ ആളുകളാണ്. അഥവാ, വോട്ടിനു വേണ്ടി, ഒരു ഭൂരിപക്ഷ നിര്‍മാണത്തിന് വേണ്ടി രൂപം കൊടുത്ത ഹിന്ദുക്കള്‍. എന്നാല്‍, അമ്പലത്തില്‍ കയറണമെങ്കില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ അല്ല. പൂജാരി ആവണമെങ്കില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ അല്ല. ശബരിമലയില്‍ മേല്‍ശാന്തിയാകാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പോലും സാധിക്കുകയുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ വാദിച്ചുവെങ്കിലും ഒരൊറ്റ ബ്രാഹ്മണ പാര്‍ട്ടികളും അതിനോട് യോജിച്ചില്ല എന്ന് മാത്രമല്ല ഹൈക്കോടതി അതിനെ ശരിവെക്കുകയും ചെയ്തു.
ഒരു ചെറിയ വിഭാഗം സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് അധികാരം നിലനിര്‍ത്തണമെങ്കില്‍ ഈ ഒരു വലിയ കൂട്ടത്തെ (പ്രധാനമായും പിന്നാക്ക വിഭാഗ, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം) കൂടെ നിര്‍ത്തല്‍ അനിവാര്യമാണ്. അതിനുവേണ്ടി ഇവരുടെ ആധ്യാത്മികതയെയും സ്വത്വത്തെയും നിയന്ത്രിച്ച്, ഹിന്ദുക്കളാക്കി നിയന്ത്രിക്കാനുള്ള ഒരു യത്നം നടക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി ഇവര്‍ക്ക് ഒരു ശത്രു വേണം. അതിലൂടെ ഭീതി ഉണ്ടാക്കണം.
മറ്റൊരു ഉദാഹരണം എടുത്താല്‍, പാഴ്സി മതത്തില്‍ ജനിച്ചാല്‍ മാത്രമേ നാം പാഴ്സി ആവുകയുള്ളൂ. അവരില്‍ ജനിച്ചാലേ അവരുടെ ആരാധനാലയങ്ങളില്‍ പോവാന്‍ കഴിയുകയുള്ളു. അതില്‍ നമുക്കാര്‍ക്കും പരാതിയില്ല, കാരണം അവര്‍ അവരുടെ മതം പ്രാക്ടീസ് ചെയ്യുന്നു. എന്നാല്‍, നാളെ ഇവര്‍ വന്ന് നമ്മളോട് നിങ്ങള്‍ എല്ലാവരും പാഴ്സികളാണെന്നു പറയുകയും, എന്നാല്‍ നാം പാഴ്സി അമ്പലത്തില്‍ പോവുമ്പോള്‍ ഇവിടെ കയറാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്യുന്നു. ഇതിനര്‍ഥം നമ്മള് പാഴ്സികള്‍ അല്ലെന്നാണ്. ഇത് പോലെത്തന്നെയാണ് ബ്രാഹ്മണ ഹിന്ദുക്കള്‍ നമ്മളോട് പറയുന്നതും. ഈ വിഭാഗം ഹിന്ദുക്കളെ BSP (branded as sanadhani political hindus ) ഹിന്ദുക്കള്‍ എന്ന് വിളിക്കാം. യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍ അല്ലെങ്കിലും ഞങ്ങള്‍ ഹിന്ദുക്കളായി ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്.
യഥാര്‍ഥത്തില്‍ ഞങ്ങള്‍ കലഹിക്കുന്നത് ഹിന്ദു മതത്തെ പരിഷ്കരിക്കാന്‍ അല്ല, മറിച്ച്, ഞങ്ങളുടെ മതത്തെ നിലനിര്‍ത്താന്‍ ആണ്. ഗുരു പറയുന്നത്, ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരു മതമേയുള്ളൂ. ആ മതത്തില്‍ ഞങ്ങളാണ് ദൈവ സങ്കല്പം എന്താണെന്ന് തീരുമാനിക്കുന്നത്. ഞങ്ങള്‍ ആണ് ഏത് അമ്പലത്തില്‍ പോവണമെന്നും, പൂജിക്കണമെന്നും തീരുമാനിക്കുന്നത് എന്നാണ്. ഒരിക്കല്‍ ഞാന്‍ ഒരു അമ്മയെയും അവരുടെ പതിനഞ്ചും എട്ടും വയസ്സുള്ള രണ്ടു മക്കളെയും കണ്ടുമുട്ടിയിരുന്നു. അവരോട്, ഒരു മുസ്ലിം ആരാധനാലയം കണ്ടാല്‍ തൊഴുമോ എന്ന എന്റെ ചോദ്യത്തിന് 'അതെ' എന്നാണ് ആ അമ്മ മറുപടി പറഞ്ഞത്. open spirituality ഉള്ള ഈ രാജ്യത്തെ 85 % ആളുകളുടെയും ചിന്താഗതി ആണിത്. എന്നാല്‍, 15 വയസ്സുകാരിയായ മകള്‍ പറഞ്ഞത്, തൊഴണം എന്നുണ്ട്, പക്ഷെ അതിനുള്ള മന്ത്രം എനിക്കറിയില്ല എന്നാണ്. എന്നാല്‍, ഏറ്റവും ഇളയ മകള്‍ പറഞ്ഞത് തീരെ തൊഴുകയില്ല എന്നാണ്. രണ്ടു തലമുറയിലെ മാറ്റം ആണ് ഇവിടെ പ്രകടമാവുന്നത്. ഗുരു പറയുന്നത്, ഈ 85% ആളുകള്‍ എല്ലാത്തിലും ദൈവികത കാണുന്നു. ഒരു exclusive ആയ ആത്മീയത ഇല്ല എന്ന് കാണാം. ഇത്തരത്തില്‍ എല്ലാ അഭിപ്രായങ്ങളെയും ഉള്‍കൊള്ളുന്ന ആ മനോഭാവത്തെ നശിപ്പിച്ച്, ഈ 11 മതങ്ങളുടെ മാത്രം നിയന്ത്രണത്തില്‍ നമ്മുടെ ആധ്യാത്മികത കൊണ്ടുവന്ന്, അവിടെ അല്ലാതെ നിങ്ങള്‍ വേറെ എവിടെയും ഒരു പവിത്രതയോ ആത്മീയതയെ കാണാന്‍ പാടില്ല എന്ന ബോധം നിര്‍മിക്കുകയാണ്. എന്നാല്‍, ഗുരു പറയുന്നത് എല്ലാവരും എല്ലാ മതങ്ങളും വിവേചനം ഇല്ലാതെ പഠിക്കണം. അതിലെ നല്ല കാര്യങ്ങള്‍ നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കണം. അത് സ്നേഹ പൂര്‍വം പങ്കുവെക്കുകയും വേണം എന്നാണ്. എല്ലാത്തിലും പവിത്രതയും ആത്മീയതയും കാണുന്നവര്‍ ഹിന്ദുവല്ല. ഈ 11 എണ്ണത്തില്‍ പെട്ടവര്‍ക്ക് പറയാം അവര്‍ ഹിന്ദു ആണെന്ന്. ഗുരു പറഞ്ഞത് അനുസരിച്ച് അതിനെ പൊതുവായി ഹിന്ദു എന്ന് വിശേഷിപ്പിക്കാം, എന്നാല്‍ നമുക്ക് അങ്ങനെ ഒരു പൊതു പേര് പറയാന്‍ കഴിയില്ല എന്നാണ്. ഈ ഒരു ഗ്യാപ്പിലാണ് branded as sanadhani political hindu - BSP എന്ന പുതിയ വിഭാഗം തന്നെ ഉണ്ടാവുന്നത്. അങ്ങനെ പൂര്‍ണ്ണമായും അംഗത്വം ഇല്ലാതെ ഭാഗികമായി മാത്രം അവകാശങ്ങള്‍ തന്ന് ഞങ്ങളെ നിര്‍ത്തിയിരിക്കുകയാണ്. ഇവിടെയാണ് ഗുരു മാനവ ധര്‍മം എന്ന മറ്റൊരു പൊതു പേര് നിര്‍ദേശിക്കുന്നത്.
നാം മനസ്സിലാക്കേണ്ടത്, ഇതിനകത്ത് ഒരു ചെറിയ വിഭാഗം സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് അധികാരം നിലനിര്‍ത്തണമെങ്കില്‍ ഈ ഒരു വലിയ കൂട്ടത്തെ (പ്രധാനമായും പിന്നാക്ക വിഭാഗ, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം) കൂടെ നിര്‍ത്തല്‍ അനിവാര്യമാണ്. അതിനുവേണ്ടി ഇവരുടെ ആധ്യാത്മികതയെയും സ്വത്വത്തെയും നിയന്ത്രിച്ച്, ഹിന്ദുക്കളാക്കി നിയന്ത്രിക്കാനുള്ള ഒരു യത്നം നടക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി ഇവര്‍ക്ക് ഒരു ശത്രു വേണം. അതിലൂടെ ഭീതി ഉണ്ടാക്കണം. കാരണം, അമ്പലത്തിന് പുറത്തു നമ്മള് ഒക്കെ ഹിന്ദുക്കള്‍ ആണല്ലോ, അപ്പോള്‍ അമ്പലത്തിന് പുറത്തു നമ്മുടെ സംസ്കാരത്തെയും ആധ്യാത്മികതയെയും തകര്‍ക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത് മുസ്ലിംകളാണ്, അവര്‍ വലിയ ഭൂരിപക്ഷമായി കൊണ്ട് അധികാരം എടുക്കാന്‍ പോവുന്നു എന്ന് തുടങ്ങിയ ഒരു അംശം പോലും സത്യം ഇല്ലാത്ത കഥകള്‍ നിര്‍മിക്കുന്നു.
പറഞ്ഞുവരുന്നത് നമ്മുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രം ആക്കി മാറ്റിയിരിക്കുന്നു എന്ന് തന്നെയാണ്. മുസ്ലിംകളെ ഒരു ശത്രുക്കളാക്കി ചിത്രീകരിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗം തന്നെയാണ്. നമ്മെ ഇല്ലാതാക്കാന്‍ വരുന്ന ശത്രുക്കള്‍ എന്ന് പറഞ്ഞാല്‍, അപരനോടുള്ള ഭയം മാത്രമല്ല ഇന്ത്യയിലെ ഇസ് ലാമോഫോബിയ എന്നാണ്. അതുകൊണ്ടുതന്നെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇസ്ലാമോഫോബിയ വ്യത്യസ്തമാകുന്നത്. ഇതിനെ എങ്ങനെ നേരിടണം? ഇതിലെ bsp ഹിന്ദുക്കളുടെ മനസ്സില്‍ മുസ്ലിംകള് നമ്മുടെ ശത്രുക്കള്‍ അല്ല; സഹോദരങ്ങള്‍ ആണ്, ആധ്യാത്മികതയില്‍ അവര്‍ക്ക് മറ്റൊരു അഭിപ്രായം ഉണ്ട് എന്ന് മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കണം. ഗുരുവിന്റെ പ്രധാന കാഴ്ചപ്പാട് ഒരിക്കലും ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ അപരന് ആയി കാണരുത് എന്നാണ്. ഗുരു പ്രശ്നവത്കരിക്കുന്നത് ഒരാളുടെ വിശ്വാസത്തെ അല്ല, മറിച്ച് ഒരാള്‍ക്ക് മറ്റൊരാളുടെ വിശ്വാസത്തോടുള്ള സമീപനത്തെയാണ്. അവിടെയാണ് സൗഹാര്‍ദവും സംഘര്‍ഷവും കാണാന്‍ കഴിയുക. അതില്‍ ഗുരു പറയുന്നത് സഹോദരന്റെ മതത്തെ പഠിക്കണം, പാഠത്തെ ഉള്‍ക്കൊള്ളണം എന്നാണ്. ഇത് പുറത്തു നിന്നും വന്ന ആളുകളല്ല, ഒരു ജനതയാണ്. ഹിന്ദു സാമൂഹികതയില്‍ നടക്കുന്ന അധികാരത്തിനായുള്ള ഈ കലഹം പ്രധാനമായും മുസ്ലിംകള്ക്കും bsp ഹിന്ദുക്കള്‍ക്കും കൃത്യമായി മനസ്സിലാവേണ്ടതുണ്ട്.
ബ്രിട്ടീഷ് ഭരണം പോയപ്പോള്‍ ഇവിടെ ജനാധിപത്യമാണ് ഉണ്ടാവേണ്ടതെങ്കില് ഇവിടം ഭരിക്കേണ്ടത് അവര്‍ണ്ണനാണ്. എന്നാല്‍, ഇന്നുവരെ കേരളത്തില്‍ ഒരു പട്ടികജാതി ചീഫ് സെക്രട്ടറി ഉണ്ടായിട്ടില്ല. മലയാളി മുസ്ലിം ചീഫ് സെക്രട്ടറി ഉണ്ടായിട്ടില്ല. ഒരു ഈഴവന് മാത്രമാണ് 1956 മുതല്‍ ഇന്ന് വരെ ചീഫ് സെക്രട്ടറി ആയിട്ടുള്ളൂ. ഇങ്ങനെ കണക്ക് നോക്കിയാല്‍ സുപ്രീം കോടതിയില്‍ ആയാലും ഹൈക്കോടതിയില്‍ ആയാലും ഒരു ചെറിയ (സവര്‍ണ്ണ) വിഭാഗത്തിന്റെ കയ്യില്‍ മാത്രമാണ് അധികാരം നിലകൊള്ളുന്നത്. കേരളത്തില്‍ മൂന്ന് സമുദായങ്ങളുടെ oligarchy ആണ്. ഒരു സമുദായവും അവരുടെ മക്കള്‍ ആണ് എന്ന് അവകാശപ്പെടുന്ന മറ്റു രണ്ട് സമുദായങ്ങളും. എല്ലാ തസ്തികകളും അവരുടെ കയ്യില്‍ തന്നെയാണ് ഉള്ളത്. ബാക്കി ഉള്ള ജനത ഒരൊറ്റ ജനത ആണ്. നമ്മുടെ സംസ്കാരവും മൂല്യങ്ങളും എല്ലാം ഒന്നാണ്. നമുക്ക് വൈരുധ്യ അഭിപ്രായങ്ങള്‍ ഉള്ളത് നല്ല കാര്യമാണ്; പരസ്പരം പഠിക്കാന്‍. നമ്മുടെ മനസ്സ് കുറച്ച് കൂടി വിശാലമാവും. അത്തരത്തില്‍ ഒരു മത വൈവിധ്യം ഉള്ളത് കൊണ്ടാണ് കേരളം ഇത്രയും മതേതരമായി ഇരിക്കുന്നത്. ഹിന്ദു സാമൂഹിക വ്യവസ്ഥയെ ജനാധിപത്യവത്കരിക്കാത്തതിനാലാണ് ഇവിടെ ഇസ്ലാമോഫോബിയ ഉണ്ടാവുന്നത്. അപ്പോള്‍ ഇതിനെ ജനാധിപത്യവത്കരിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ആലോചന വളരെ പ്രധാനമാണ്. എല്ലാ മതങ്ങളിലും സമത്വവും സാഹോദര്യവും മൗലിക തത്വങ്ങള്‍ ആണ്.
അംബേദ്കറുടെ പ്രാതിനിധ്യ ജനാധിപത്യം എന്ന ആശയം ഇവിടെ ഓര്‍ക്കുന്നു; സംവരണമല്ല നമ്മുടെ ലക്ഷ്യം മറിച്ച് പ്രാതിനിധ്യ ജനാധിപത്യമാണ്. ഇസ്ലാമോഫോബിയയെ തടുക്കണമെങ്കില്‍ മറ്റൊരു പ്രശ്നം മുന്നോട്ട് വെക്കേണ്ടതുണ്ട്. അത് പ്രാതിനിധ്യ ജനാധിപത്യമാണ്. ഇത് ഒരു ജനാധിപത്യ മാനവ ധര്‍മ സാമൂഹിക അവസ്ഥയുടെ ജന്മത്തിന് വേണ്ടിയുള്ള സമരമാണ്. ഇതില്‍ ഇസ്ലാമിന്റെ മൂല്യങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയും. അതിന് 'ഇസ്ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍' എന്ന ഈ പുസ്തകം സഹായിക്കും.
(തയ്യാറാക്കിയത്: അലി ഹസ്സന്)