Analysis
ക്രിസ്റ്റോഫ് സനൂസി
Analysis

കലയെ കലയായി മാത്രം കാണാനാകണമെന്ന് ക്രിസ്റ്റോഫ് സനൂസി

ഷെല്‍ഫ് ഡെസ്‌ക്
|
14 Dec 2023 12:44 PM GMT

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആദര്‍ശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദര്‍ശങ്ങള്‍ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും സനൂസി പറഞ്ഞു.

രാഷ്ട്രീയ പക്ഷം ചേര്‍ന്നുള്ള സിനിമകള്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുപിടിക്കലാണെന്നും കലയെ കലയായി മാത്രം കാണാനാകണമെന്നും പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി. ഷേക്‌സ്പിയറിന്റെ എഴുത്തുകളില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ല. അതിനു പരിശ്രമിച്ചാല്‍ ക്രിയാത്മകതയോടുള്ള ദ്രോഹമാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഇന്‍ കോണ്‍വേര്‍സേഷനില്‍ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആദര്‍ശങ്ങളെ വളച്ചൊടിക്കരുത്. ജീവിതാദര്‍ശങ്ങള്‍ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായ ബുദ്ധിമുട്ടുകളില്‍ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാര്‍ ആ രംഗം ഉപേക്ഷിക്കരുതെന്നും സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് ശേഷം നല്ല കാലമുണ്ടാകുമെന്നും സനൂസി പറഞ്ഞു. സി.എസ് വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു.


Similar Posts