ലിങ്കിയമ്മയുടെ ആടുജീവിതം
|ഉയരങ്ങളിലെ കഠിനമായ ശൈത്യത്തെയും, എപ്പോഴും ഒഴുകിയെത്തുന്ന കോടമഞ്ഞിനെയും തഴുകി ലിങ്കിയമ്മ മൂപ്പത്തി ഊരടം ഊരില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം എഴുപത്തിയഞ്ച് പിന്നിട്ടിരിക്കുന്നു. മക്കളില്ലാത്ത ലിങ്കിയമ്മക്ക് തുണയായി ഉള്ളത് തന്റെ സമ്പാദ്യമായ ഇരുപത്തിയഞ്ച് ആടുകള്‍ മാത്രം. ലിങ്കിയമ്മ തന്റെ പ്രിയപ്പെട്ട ആടുകള്‍ക്കൊപ്പം ഈ മലമുകളില്‍ 'ആടുജീവിതം' നയിക്കുകയാണ്.
ഋതുഭേദമില്ലാതെ സദാസമയവും കോടമഞ്ഞ് ഒഴുകി നടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ നീലഗിരി ശൃംഗങ്ങള്‍ക്കിടയില്‍ കേരളത്തിന് അവകാശപ്പെട്ട ഒരു തുരുത്തുണ്ട്. ജൈവവൈവിധ്യംകൊണ്ട് സമ്പന്നമായ തേയില തോട്ടങ്ങള്‍ അതിര് പങ്കുവെക്കുന്ന നാലായിരത്തിലധികം അടി ഉയരത്തില്‍ തണുത്ത കാലാവസ്ഥകൊണ്ട് അനുഗ്രഹീതമായ ഒരിടം - ഊരടം. പാലക്കാട് ജില്ലയില്‍ അട്ടപ്പാടിയില്‍പ്പെടുന്ന കേരളത്തിന്റെ ഈ തുരുത്തിലേക്ക് സുഗമമായി എത്തിപ്പെടണമെങ്കില്‍ സംസ്ഥാനാതിര്‍ത്തിയും പിന്നിട്ട് മണിക്കൂറുകള്‍ യാത്ര ചെയ്യണം. എന്നാല്‍, ഇതേ യാത്ര കേരളത്തലൂടെയാണെങ്കില്‍ ഏതാനും മണിക്കൂറുകള്‍ മതി. പക്ഷെ, പറഞ്ഞിട്ടെന്താ, കേരളത്തിലൂടെ ഈ പ്രദേശത്തേക്കെത്താന്‍ ഇന്ന് സഞ്ചാരയോഗ്യമായ ഒറ്റയടിപ്പാതപോലും ഇല്ല. സദാസമയവും വന്യമൃഗങ്ങളുടെ വിഹാരഭൂമിയിലൂടെ നടക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. രണ്ടോ മൂന്നോ മലകള്‍ കയറിയിറങ്ങി മണിക്കൂറുകള്‍കൊണ്ട് എത്താന്‍ കഴിയുന്ന ഇവിടേക്ക് എത്തണമെങ്കില്‍ അന്യസംസ്ഥാനം വഴി ഇരുന്നൂറോളം കി.മീറ്റര്‍ ദൂരം സഞ്ചരിക്കണം. അട്ടപ്പാടിയിലെ അതിവിദൂര ആദിവാസി ഊരുകളിലൊന്നായ ഊരടത്ത് എത്തിപ്പെടാന്‍ ഈ വഴിയല്ലാതെ അധികാരികളുടെ മുന്നില്‍ ഇപ്പോള്‍ മറ്റു വഴികളൊന്നുമില്ല.
സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ രണ്ട് വീടുകള്‍ക്ക് പുറമെ, പുതിയതായി രണ്ട് വീടുകള്‍ കൂടി ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ സ്ഥിരതാമസക്കാരായി ആരും ഇല്ല. അനേകം വര്‍ഷങ്ങളായി കഴിഞ്ഞുവരുന്ന ചെറിയ 'കൂര'യില്‍ ഏകയായി ലിങ്കിയമ്മ മാത്രമാണിവിടെയുള്ളത്. ഇടക്കിടെ വിരുന്നുകാരായി എത്തുന്ന രാജുവും മലരും തൊഴില്‍ തേടി മറ്റിടങ്ങളിലേക്ക് പോവുമ്പോള്‍, ഇവരുടെ മക്കള്‍ ലിങ്കിയമ്മയെ കാണാന്‍ എത്താറുണ്ടെങ്കിലും ഇവിടെ താമസിക്കാറില്ല.
അട്ടപ്പാടിയിലെ 192 ആദിവാസി ഊരുകളിലൊന്നാണ് ഊരടം. ഗോത്രവര്‍ഗക്കാരായ മുഡുഗ വിഭാഗക്കാരുടെ പശ്ചിമഘട്ട നിരകളിലെ സങ്കേതങ്ങളിലൊന്ന്. അനേകം വര്‍ഷങ്ങളായി ഇവിടെ കഴിഞ്ഞുവന്നവരിലെ നിരവധി പേര്‍ ഇവിടെ നിന്ന് യാത്ര പറഞ്ഞ് മറ്റിടങ്ങളിലേക്ക് മാറിപ്പോയെങ്കിലും ഇപ്പോഴും ഈ ഊരിന്റെ അസ്ഥിത്വം കാത്തുപോരുന്ന ഒരാളുണ്ട്. ലിങ്കിയമ്മ മൂപ്പത്തി. വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഈ ഊരില്‍ 12 കുടംബങ്ങളാണുണ്ടായിരുന്നത്. ഇവരെല്ലാം നീലഗിരി താഴ്‌വാരം വിട്ടിറങ്ങി അട്ടപ്പാടിയിലെ ചാവടിയൂരില്‍ സ്ഥിരതാമസക്കാരായി. അപ്പോഴും ലിങ്കിയമ്മക്കൊപ്പം സഹോദരന്‍ രാജുവും, ഭാര്യ മലരും മക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍, പിന്നീടെപ്പോഴോ മക്കളുടെ വിദ്യാഭ്യാസാര്‍ഥം പുറത്തുപോയ രാജുവും മലരും ഇവിടെ വിരുന്നുകാര്‍ മാത്രമായി. സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ രണ്ട് വീടുകള്‍ക്ക് പുറമെ, പുതിയതായി രണ്ട് വീടുകള്‍ കൂടി ഇവര്‍ക്ക് നിര്‍മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ സ്ഥിരതാമസക്കാരായി ആരും ഇല്ല. അനേകം വര്‍ഷങ്ങളായി കഴിഞ്ഞുവരുന്ന ചെറിയ 'കൂര'യില്‍ ഏകയായി ലിങ്കിയമ്മ മാത്രമാണിവിടെയുള്ളത്. ഇടക്കിടെ വിരുന്നുകാരായി എത്തുന്ന രാജുവും മലരും തൊഴില്‍ തേടി മറ്റിടങ്ങളിലേക്ക് പോവുമ്പോള്‍, ഇവരുടെ മക്കള്‍ ലിങ്കിയമ്മയെ കാണാന്‍ എത്താറുണ്ടെങ്കിലും ഇവിടെ താമസിക്കാറില്ല.
ഉയരങ്ങളിലെ കഠിനമായ ശൈത്യത്തെയും, എപ്പോഴും ഒഴുകിയെത്തുന്ന കോടമഞ്ഞിനെയും തഴുകി ലിങ്കിയമ്മ മൂപ്പത്തി ഊരടം ഊരില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം എഴുപത്തിയഞ്ച് പിന്നിട്ടിരിക്കുന്നു. വിശാലമായി പരന്നുകിടന്നിരുന്ന ഭൂമിയില്‍ ചായ കൃഷിക്ക് പുറമെ മറ്റ് കൃഷിരീതികളിലും വ്യാപൃതരായിരുന്ന അക്കാലത്തെക്കുറിച്ചൊക്കെ പറയാന്‍ ഒരുപാട് ഓര്‍മകള്‍ ലിങ്കിയമ്മക്കുണ്ട്. എന്നാല്‍, എല്ലാ ഓര്‍മ്മകളും സ്വയം മാറ്റിവെച്ചുകൊണ്ട് ലിങ്കിയമ്മ തന്റെ പ്രിയപ്പെട്ട ആടുകള്‍ക്കൊപ്പം ഈ മലമുകളില്‍ 'ആടുജീവിതം' നയിക്കുകയാണ്. മക്കളില്ലാത്ത ലിങ്കിയമ്മക്ക് തുണയായി ഉള്ളത് തന്റെ സമ്പാദ്യമായ ഇരുപത്തിയഞ്ച് ആടുകള്‍ മാത്രം. നാല് കി.മീറ്റര്‍ ദൂരം നടന്നാല്‍ തമിഴ്‌നാട്ടിലെ കിണറ്റുകരയിലെത്താം. ഇവിടെ ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരുടെ എല്ലാം മുഖ്യ കൃഷി തേയില തന്നെയാണ്. ആദിവാസി ഊര് ഭൂമിയുടെ അതിര് പങ്കിടുന്ന സ്ഥലം വരെ തേയില തോട്ടങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം ചുറ്റിത്തിരിഞ്ഞ് തന്റെ ആടുകള്‍ക്കൊപ്പം അവരുടെ ഭാഷയില്‍ സംവദിച്ച് സുഖമായി, സന്തോഷമായി, അല്ലലില്ലാതെ ജീവിതം നയിക്കുകയാണ് ലിങ്കിയമ്മ. തന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും അട്ടപ്പാടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്താറുണ്ട്. രോഗം കാര്യമായിട്ടൊന്നും ഇല്ലെങ്കിലും അവരെല്ലാവിധ മരുന്നുകളും നല്‍കാറുണ്ട്. സര്‍ക്കാരിന്റെ പെന്‍ഷനും. മാസത്തിലൊരിക്കല്‍ അരിയും മറ്റു സാധനങ്ങളും വാങ്ങാനായി കാട്ടിലൂടെ ഒറ്റക്ക് നടന്ന് അട്ടപ്പാടിയിലെ മുള്ളിവരെ ലിങ്കിയമ്മ എത്താറുണ്ട്. മുള്ളിയില്‍ നിന്ന് റേഷന്‍ വാങ്ങി കാട്ടിലെ ഒറ്റയടിപാതയിലൂടെ ലിങ്കിയമ്മ തിരിച്ച് നടക്കാറുമുണ്ട്. ധാരാളം കാട്ടുമൃഗങ്ങളുടെ വിളനിലമാണീ ഭൂപ്രദേശമെങ്കിലും ലിങ്കിയമ്മയെ ഇതുവരെ ഒരു മൃഗവും ഭയപ്പെടുത്തിയിട്ടില്ല.
ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന സ്ഥലത്തുനിന്ന് ഇവിടെ എത്തിച്ചേരാന്‍ അന്യസംസ്ഥാനവും കടന്ന് മണിക്കൂറുകളുടെ സഞ്ചാരം വേണമെന്നത് കൗതുകമായി തോന്നാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയിലും, കൃഷിരീതികളിലുമൊക്കെ വലിയ മാറ്റം വന്നതായി ലിങ്കിയമ്മ പറയുന്നു. പഴയ കാലത്തെപ്പോലെ അതിശൈത്യമൊന്നും ഇപ്പോഴില്ലെന്നും, മാസങ്ങളോളം നീണ്ടുനിന്നിരുന്ന ശൈത്യകാലത്തെ അതിജീവിക്കാന്‍ അന്ന് ഉപയോഗിച്ച് വിദ്യയൊന്നും ഇപ്പോഴുള്ളവര്‍ക്ക് അറിയില്ല.
അനന്തമായ ഭൂമിയുടെ ഉടമയായിരുന്ന ലിങ്കിയമ്മയ്ക്ക് വനം വകുപ്പുകാരുടെ ഭൂമി കൈയേറ്റത്തിനുശേഷം ലഭിച്ചത് വളരെ കുറച്ച് ഭൂമി മാത്രമാണ്. ഈ ഭൂമിയില്‍ തേയില വളരുന്നുണ്ടെങ്കിലും ഇത് പറിച്ചെടുക്കാന്‍ ആരും വരാറില്ല. പലപ്പോഴും തുച്ഛമായ വിലയാണ് ലഭിക്കാറുള്ളത്. ആടുകളെ വളര്‍ത്തുന്നതില്‍ നിന്നും ലഭിക്കുന്ന മോശമല്ലാത്ത വരുമാനം കൊണ്ടാണ് സുഖമായി കഴിയുന്നത്. സര്‍ക്കാര്‍ പുതുതായി നിര്‍മിച്ചുനല്‍കിയ രണ്ടുവീടുകളില്‍ ആടുകളെ സുരക്ഷിതമായി പാര്‍പ്പിക്കുമ്പോള്‍ തൊട്ടടുത്ത 'കൂര'യില്‍ ലിങ്കിയമ്മ അന്തിയുറങ്ങും. ഒറ്റനേരം മാത്രമേ ഈ കൂരയിലെ അടുപ്പില്‍ നിന്ന് പുകയുയരാറുള്ളൂ. രാവിലെ ഭക്ഷണം കഴിച്ചിറങ്ങിയാല്‍ തിരിച്ചെത്തുമ്പോള്‍ രാത്രിയോടടുക്കും. ആ സമയത്താണ് പിന്നീട് ഭക്ഷണം കഴിക്കുക. കാലവും, സമയവും, കാലാവസ്ഥയുമൊക്കെ ലിങ്കിയമ്മയുടെ മുമ്പില്‍ നിസ്സാരമാവുന്ന കാഴ്ച്ച. ആടുകളോടുള്ള ലിങ്കിയമ്മയുടെ സ്‌നേഹത്തിന് തിരിച്ച് ആടുകള്‍ നല്‍കുന്ന സ്‌നേഹോഷ്മള കാഴ്ച വിവരണാതീതം. ആടുകളുമായി സംവദിച്ച് കാലം നീക്കുന്ന ലിങ്കിയമ്മ മൂപ്പത്തിക്ക് ഇടക്കാണെങ്കിലും ഇതുവഴി കടന്നുവരാറുള്ള തേയില നുള്ളുന്ന സ്ത്രീകളുടെ സാന്നിധ്യമാണ് തന്റെ ഭാഷയെ കണ്ടെത്താനുള്ള ഏക ആശ്രയം.
ഇവിടെ ഉള്ളതെല്ലാം ഉപേക്ഷിച്ച് താഴ്‌വര ഇറങ്ങണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും മനസ്സ് സമ്മതിക്കുന്നില്ല. ജനവാസ കേന്ദ്രങ്ങള്‍ക്കടുത്തായി കുറച്ച് സ്ഥലവും, നല്ല വീടും സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയാല്‍ ഇവിടെ നിന്ന് ഇറങ്ങാം. എന്നാല്‍, അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അവശേഷിക്കുന്ന കാലം ഇവിടത്തന്നെ കൂടുക. ഏഴര പതിറ്റാണ്ടിലേറെയായി കഴിയുന്ന ഇടത്തില്‍ നിന്നൊരു പറിച്ചുനടലിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ലിങ്കിയമ്മയ്ക്ക് ആധിയാണ്. നാലായിരം അടി ഉയരത്തില്‍ ഊരടം ഊരില്‍ നിന്ന് നോക്കിയാല്‍ താഴെ സമതലങ്ങളില്‍ അട്ടപ്പാടിയുടെ നേര്‍ചിത്രം കാണാം. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന സ്ഥലത്തുനിന്ന് ഇവിടെ എത്തിച്ചേരാന്‍ അന്യസംസ്ഥാനവും കടന്ന് മണിക്കൂറുകളുടെ സഞ്ചാരം വേണമെന്നത് കൗതുകമായി തോന്നാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയിലും, കൃഷിരീതികളിലുമൊക്കെ വലിയ മാറ്റം വന്നതായി ലിങ്കിയമ്മ പറയുന്നു. പഴയ കാലത്തെപ്പോലെ അതിശൈത്യമൊന്നും ഇപ്പോഴില്ലെന്നും, മാസങ്ങളോളം നീണ്ടുനിന്നിരുന്ന ശൈത്യകാലത്തെ അതിജീവിക്കാന്‍ അന്ന് ഉപയോഗിച്ച് വിദ്യയൊന്നും ഇപ്പോഴുള്ളവര്‍ക്ക് അറിയില്ല.
തണുപ്പ് അടുത്തെത്തുമ്പോള്‍ കമ്പിളിപുതപ്പില്‍ അഭയം കണ്ടെത്തുന്ന പുതിയ തലമുറക്ക് പ്രകൃതിയെക്കുറിച്ച് ഒന്നും അറിയില്ല. ലിങ്കിയമ്മ മൂപ്പത്തിയുടെ ആരോഗ്യവിവരങ്ങള്‍ തേടിയിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഏതാനും സമയം ചിലവഴിച്ച് തിരിച്ച് പോരാനിറങ്ങുമ്പോള്‍ തണുപ്പിനോടൊപ്പമെത്തിയ മഴയിലും കനത്ത കോടമഞ്ഞിലുംപെട്ട് ലിങ്കിയമ്മയോട് ഇനിയും വരാം, കാണാം എന്നെല്ലാം പറഞ്ഞ് നടന്നുനീങ്ങുമ്പോള്‍ ആട്ടിന്‍കൂട്ടങ്ങല്‍ക്കിടയില്‍ നിന്ന് കൈവീശിയാണ് ലിങ്കിയമ്മ ഞങ്ങളെ യാത്രയാക്കിയത്.