ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍, ഭൂമിയില്ലെങ്കിലും പ്രശ്നമില്ലെന്ന അമിത ആത്മവിശ്വാസത്തിന്റെ പരിണതഫലമാണ്; പെട്ടിമുടി ഉരുള്‍പൊട്ടലിനു ശേഷം പുലാപ്രെ ബാലകൃഷ്ണന്‍ പറഞ്ഞത്
|2020ലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം 'ദ ഹിന്ദു'വില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പുലാപ്രെ ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം.
ഉപഭോഗം പരിമിതപ്പെടുത്തി പ്രാകൃതിക മൂലധനം എങ്ങനെ സംരക്ഷിക്കുന്നു എന്നതുമായി സംസ്ഥാനത്തിന്റെ ഭാവി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയര്‍ന്ന മാനവിക വികസനവുമായി ബന്ധപ്പെട്ട സാമൂഹിക സൂചകങ്ങള്‍ കൈവരിച്ചതിന് കേരളത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു എന്നതിന്റെ അര്‍ഥം നിര്‍ണായകമായ അടിസ്ഥാന ചലനാത്മകത അവഗണിക്കപ്പെട്ടു എന്നാണ്. ഈ ചലനാത്മകത മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമായ പ്രാകൃതിക മൂലധനത്തിന്മേലുള്ള നിര്‍ദാക്ഷിണ്യമായ ആക്രമണമാണ്. കേരളത്തില്‍ എല്ലായിടത്തും ഭൂമിക്ക് മേല്‍ അതിക്രമങ്ങള്‍ നടന്നു. നദികള്‍ വറ്റാത്തപ്പോള്‍ മലിനമാക്കപ്പെടുന്നു, താഴ്‌വരകള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, ക്വാറികള്‍ക്കായി ഡൈനാമിറ്റ് ചെയ്യപ്പെടാത്തപ്പോള്‍ വാസസ്ഥലങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കുമായി മലകള്‍ ചൂഴ്ന്നെടുക്കപ്പെട്ടു. വികസനത്തിന്റെ സുവര്‍ണ്ണ നിലവാരത്തെ പ്രതിനിധാനം ചെയ്യുന്നതായി ഒരു വിഭാഗം ബുദ്ധിജീവികള്‍ വാഴ്ത്തുന്ന ഒരു സംസ്ഥാനത്താണ് ഇതെല്ലാം സംഭവിച്ചത് എന്നത് തികച്ചും അസാധാരണമാണ്. വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും അനന്തരഫലങ്ങളോടുകൂടിയ പ്രാകൃതിക മൂലധനത്തിന്റെ ഇത്തരത്തിലുള്ള നാശത്തിന്റെ അടയാളങ്ങള്‍ വായിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഒരു ജനതയുടെ മുഴുവന്‍ ഭാവിയും അപകടത്തിലാണെന്ന് കണ്ടെത്തുക പ്രയാസമല്ല.
കേരളത്തിന്റെ ഭാവി അതിന്റെ പ്രാകൃതിക മൂലധനം എങ്ങനെ സംരക്ഷിക്കുന്നു എന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂവിനിയോഗത്തെ ഉപഭോഗവുമായി ബന്ധപ്പെടുത്തി വിശാലാര്‍ഥത്തില്‍ നിര്‍വചിച്ചിരിക്കുന്നതുകൊണ്ടുതന്നെ, സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉപഭോഗത്തെ നിയന്ത്രിക്കുന്നതിനെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്ന് വ്യക്തമാണ്.
വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചുവരുന്ന പ്രകൃതിദുരന്തങ്ങള്‍, ഭൂമിയില്ലെങ്കിലും നമുക്ക് പ്രശ്നമില്ലെന്ന, നമ്മുടെ അമിത ആത്മവിശ്വാസത്തിന്റെ പരിണതഫലമാണ്. വര്‍ഷം മുഴുവനുമായുള്ള ജലലഭ്യത, മണ്ണിലെ പോഷകാംശം തുടങ്ങിയ പ്രാകൃതിക മൂലധനത്തിന്റെ ശോഷണം, കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ മേഖലകളെ ബാധിച്ചുവെന്ന് മാത്രമല്ല, ഭൂമിയെ നാം കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ സുരക്ഷയ്ക്ക് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും നാം കണ്ടു.
രാഷ്ട്രീയമാണ് കാതല്‍
കേരളത്തിന്റെ ഭാവി അതിന്റെ പ്രാകൃതിക മൂലധനം എങ്ങനെ സംരക്ഷിക്കുന്നു എന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂവിനിയോഗത്തെ ഉപഭോഗവുമായി ബന്ധപ്പെടുത്തി വിശാലാര്‍ഥത്തില്‍ നിര്‍വചിച്ചിരിക്കുന്നതുകൊണ്ടുതന്നെ, സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉപഭോഗത്തെ നിയന്ത്രിക്കുന്നതിനെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്ന് വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണഗതിയില്‍ എന്തുചെയ്യുന്നു എന്ന അര്‍ഥത്തിലല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനത്തിലൂടെ വികസനത്തിന്റെ ഗതി മാറ്റാന്‍ പൗരന്മാര്‍ തീരുമാനിക്കുന്നുണ്ടോ എന്നതിലാണ് ഈ വിഷയത്തിലെ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പ്രതികരണം ഒരാളുടെ സ്വന്തം ഉപഭോഗം കുറയ്ക്കുന്നതില്‍ അവസാനിക്കുന്നില്ല, മറിച്ച് നിക്ഷിപ്ത താല്‍പര്യങ്ങളാല്‍ സംഭവിക്കുന്ന പ്രാകൃതിക മൂലധനത്തിന്റെ അപചയങ്ങളിലേക്ക് അടക്കം നീളേണ്ടതുണ്ട്. കേരളത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ സാമ്പത്തികം മാത്രമല്ല, സാംസ്‌കാരികം കൂടിയാണ്. പതിറ്റാണ്ടുകളായി കേരളം ഭരിക്കുന്ന രണ്ട് രാഷ്ട്രീയ മുന്നണികള്‍ നിര്‍വചിച്ചിരിക്കുന്ന രീതിയിലുള്ള സാമ്പ്രദായി രാഷ്ട്രീയം, പ്രകൃതി സംരക്ഷണം നമ്മുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന ഒരു സ്ഥലത്തേക്ക് സംസ്ഥാനത്തെ നയിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. യഥാര്‍ഥത്തില്‍, സംസ്ഥാനത്തെ പ്രാകൃതിക മൂലധനത്തിന്റെ വര്‍ത്തമാന അവസ്ഥ ഭരണമില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലായിടത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന ഭയത്താല്‍ വന്‍തോതിലുള്ള ഉപഭോഗം എന്ന മോഹം കെടുത്താന്‍ മടിക്കുന്നു.
https://pulaprebalakrishnan.in/node/396
വിവ: കെ.എസ്