Analysis
മലൈക്കോട്ടൈ വാലിബന്‍ നെഗറ്റീവ് റിവ്യു,  തന്റെ രൂപവും ശരീരവും ആക്ടിങ് ബ്രില്യന്‍സും തികഞ്ഞ ഒരു മോഹന്‍ലാല്‍ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണാന്‍ കഴിയുന്നത്.
Analysis

മലൈക്കോട്ടൈ വാലിബന്‍: 'കണ്ടതെല്ലാം പൊയ് ഇനി കാണ്‍പത് നിജം' എന്നത് മലയാള സിനിമയുടെ ചരിത്രത്തോടുള്ള വര്‍ത്തമാനം കൂടിയാണ്

രൂപേഷ് കുമാര്‍
|
29 Jan 2024 7:30 AM GMT

അയാള്‍ തന്നെ (മോഹന്‍ലാല്‍) ചങ്ങലക്കിട്ട തൂണ് തകര്‍ക്കുമ്പോഴും ഒരു അതിഭാവുകത്വവും തോന്നാത്തത് ആ ഒരു ലോകത്തിലേക്ക് നമ്മള്‍ കടന്നുകയറുന്നത് കൊണ്ടാണ്. നമ്മളെ ആയാളുടെയും അയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുറെ മനുഷ്യരുമായും ചേര്‍ത്ത് വെക്കുന്ന അപാരമായ മാജിക് ലിജോ ജോസ് എന്ന സംവിധായകന്‍ ഈ സിനിമയുടെ മാസ്മരികമായ ദൃശ്യങ്ങളിലൂടെ കാണിക്കുന്നുമുണ്ട്. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ തോന്നാത്ത അപാരമായ പല ദേശങ്ങളുടെ സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് ലേഖകന്‍.

ചെറുപ്പത്തില്‍ ഞങ്ങളുടെ ദേശത്തു കേട്ട മുത്തശ്ശിക്കഥകള്‍ അങ്ങേയറ്റം ഭ്രമാത്മകമായിരുന്നു. അത് മുത്തശ്ശിക്കഥകള്‍ മാത്രവുമായിരുന്നില്ല, ഊരിലുള്ള പലരും പറയുന്ന കഥകള്‍. കര്‍ക്കിടകത്തിലും വേനലിലും കൊടുങ്കാറ്റിലും പ്രളയത്തിലും ഒക്കെ ഇത്തരം കഥകള്‍ പറഞ്ഞിരുന്നു. കാന്റര്‍ബറി ടെയില്‍സ് The Canterbury Tales) പോലെയോ അല്ലെങ്കില്‍ അതില്‍ നിന്നു വ്യത്യസ്തമായി ഊരിനോട് ചേര്‍ന്നു നില്‍ക്കുന്നതോ ആയ കഥകള്‍. ഓരോ ദേശത്തേക്ക് ഞങ്ങള്‍ മാറുമ്പോള്‍ ഓരോരോ ദേശത്തുള്ള ഭ്രമാത്മകമായ കഥകള്‍. കൈപ്പാട്ടില്‍ ബലാത്സംഗം ചെയ്തു ജന്മികള്‍ പൂഴ്ത്തിയ നാരായണി എന്ന യക്ഷിയുടെ കഥകള്‍. മേരി എന്ന ദലിത് സ്ത്രീ മലയിലും കാടിന്റെയും നടുക്കുള്ള വൈദ്യുതി ഇല്ലാത്ത ദേശത്തു ഒരു വീട്ടില്‍ വെച്ചു പറഞ്ഞു തന്ന പ്രേത കഥകള്‍. പിന്നീട് കോട്ടയം പുഷ്പനാഥിന്റെ ഹൈറേഞ്ചിലേക്ക് ഞങ്ങള്‍ പറിച്ചു നട്ടപ്പോള്‍ അവിടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കുന്ന വെള്ളിയാഴ്ചയുടെ കഥകള്‍. മാടായിപ്പാറയില്‍ കഴുവേറ്റപ്പെട്ടവരുടെ ആത്മാക്കള്‍ തിരിച്ചു വരുന്ന കഥകള്‍. ഭ്രമാത്മകവും റിയാലിറ്റി എന്ന സ്‌പെക്ട്രം വിട്ടുകൊണ്ട് ഭീതിയും ഉറക്കമില്ലായ്മയും തന്നു ഹോണ്ടു ചെയ്യുന്ന കഥകള്‍. ഇത്തരം ഭ്രമാത്മക കഥ പലതരത്തിലും പിന്നീട് സിനിമയിലൂടെ ആണ് അനുഭവിക്കാന്‍ കഴിഞ്ഞത്. അതിന്റെ തുടര്‍ച്ചയായി വേറൊരു ദേശത്തെ വേറൊരു ലോകത്തെ വേറെ തരത്തില്‍ ഭ്രമിപ്പിക്കുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. 'മൃഗങ്ങളുടെയും മറ്റും പേര് ചേര്‍ത്തു കൊണ്ടുള്ള, പല ദേശങ്ങളില്‍ നിന്നുള്ള കഥകള്‍ മലൈക്കോട്ടൈ വാലിബനില്‍ പറയുന്നുണ്ട്. വേറെ ടൈം സ്‌പേസില്‍ സംഭവിക്കുന്ന കഥയായിട്ടും, എസ്റ്റാബ്ലിഷ്ഡ് ആയ മുത്തശ്ശിക്കഥകള്‍ക്കു പുറത്തു നില്‍ക്കുന്ന ഒരു നാടോടിക്കഥ ആയിട്ടും, മേല്‍പറഞ്ഞ ദേശങ്ങളെ ഒക്കെ ഈ സിനിമയിലെ മനുഷ്യരെ കാണുമ്പോള്‍ ഫീല്‍ ചെയ്തു തുടങ്ങും. ഒരു നിമിഷം പോലും സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ തോന്നാത്ത അപാരമായ പല ദേശങ്ങളുടെ സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ഒരൊറ്റ മിനിറ്റ് പോലും ബോറടിപ്പിക്കാത്ത സിനിമ.

കറുത്ത മനുഷ്യര്‍ കൂടിച്ചേര്‍ന്നു മുട്ടിയിരുമ്മി ആക്രോശിച്ചു ബഹളം പ്രണയിച്ചും കാമിച്ചും ഉണ്ടാക്കുന്ന ഒരു വൈബ്രേഷന്‍. അത്തരം ഒരു മിസ്റ്റിക്കല്‍ ആയ സ്പിരിച്ച്വല്‍ സ്ട്രീമിലൂടെ സഞ്ചരിക്കുന്നതാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ.

ശരീരങ്ങളുടെ ആഘോഷങ്ങള്‍ ആണ് ഈ സിനിമയിലെ മനോഹരമാക്കുന്ന ഏറ്റവും രസകരമായ സംഗതി. ശരീരങ്ങളില്‍ നിന്നു വേറിട്ട് കൊണ്ട് വേണം നിര്‍വാണം എന്ന ഫിലോസഫിയെ ഒക്കെ എടുത്തു തോട്ടില്‍ എറിയുന്ന സിനിമ കൂടി ആണിത്. ആള്‍കൂട്ടങ്ങളുടെ ബഹളങ്ങള്‍ക്ക് പുറത്തു സിനിമ കാണണം എന്നു തീരുമാനിച്ചു മൂന്നാമത്തെ ദിവസം തിയേറ്ററില്‍ കയറുമ്പോള്‍ സ്‌ക്രീനില്‍ ആള്‍കൂട്ടങ്ങള്‍ തകര്‍ത്ത് ആടുകയാണ്. നാടോടികളായും, യാത്രകളായും, യുദ്ധങ്ങളായും അപാരമായ വയലന്‍സ് ആയും, വെടിയൊച്ചകള്‍ ആയാലും ഉത്സവങ്ങളിലെ നിറങ്ങളുടെ ആഘോഷങ്ങള്‍ ആയാലും ആള്‍കൂട്ടങ്ങള്‍ സൃഷ്ടിച്ചു വെക്കുന്ന ആത്മീയത ഈ സിനിമ സ്‌ക്രീനില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. ആള്‍കൂട്ടങ്ങളുടെ കൂടെ ചില സിനിമകള്‍ കാണുന്നത് അങ്ങേയറ്റം രസകരമാണ്. പക്ഷേ, ഇവിടെ സിനിമക്കുള്ളിലെ ആള്‍കൂട്ടങ്ങളുടെ അറുമാദം കാണാന്‍ വേറെ ഒരു രസമാണ്. ഒരു സിനിമ കാണുക എന്നത് ആത്മീയമായി ആഹ്ലാദിക്കുക എന്നത് തന്നെയാണ് ഇപ്പോഴും ഈ ലേഖകന്റെ നടപ്പ് രീതി. ഇന്നലെ കണ്ട 'മിഷന്‍: ഇംപോസിബിള്‍ ഡെഡ് റെക്കോണിങ്' ആഹ്‌ളാദിപ്പിക്കുന്നുവെങ്കിലും അത് ആ സിനിമയെ തന്നെ പല തരത്തിലും ആവര്‍ത്തിക്കുന്നു എന്നു തോന്നിപ്പിക്കുന്നത് കൊണ്ട് തന്നെ വേറെ ഒരു അനുഭൂതിയിലേക്കും എത്തിക്കാന്‍ കഴിയുന്നില്ല. അതേസമയം ശബ്ദവും വിഷ്വല്‍സും ജ്യോഗ്രഫിയും ആള്‍ക്കൂട്ടങ്ങളുടെ എക്സ്റ്റാറ്റിക് ആയ വയലന്‍സും സര്‍വൈവലും ആനന്ദവും ഒക്കെ സ്‌ക്രീനില്‍ കാണിച്ചു തരുന്ന ഇറ്റാലിയന്‍ ബെല്‍ജിയം പ്രൊഡക്ഷന്‍ ആയ 'മി കാപ്റ്റന്‍' എന്ന സിനിമ കണ്ടാല്‍ ഗൂസ്ബംപിങ്ങിനും അപ്പുറം ഒരു ആത്മീയമായകിക്ക് തരും. കറുത്ത മനുഷ്യര്‍ കൂടിച്ചേര്‍ന്നു മുട്ടിയിരുമ്മി ആക്രോശിച്ചു ബഹളം പ്രണയിച്ചും കാമിച്ചും ഉണ്ടാക്കുന്ന ഒരു വൈബ്രേഷന്‍. അത്തരം ഒരു മിസ്റ്റിക്കല്‍ ആയ സ്പിരിച്ച്വല്‍ സ്ട്രീമിലൂടെ സഞ്ചരിക്കുന്നതാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ.


മോഹന്‍ലാലിന്റെ 'ആര്യന്‍' എന്ന സിനിമയിലെ ആദ്യം തന്നെയുള്ള ഒരു പാട്ട്, 'ശാന്തി മന്ത്രം പൊഴിയും ഉപനയനം പോലെ' എന്നോ മറ്റോ ആണ്. അവിടെ ശുദ്ധിയിലും തൊട്ടുകൂടായ്മയിലും ഫിലോസഫി കണ്ടെത്തുന്ന ബ്രാഹ്മണിക് സമൂഹത്തിലേക്ക് മാത്രം ക്യാമറ കുടിയിരുത്തുമ്പോള്‍, ഇവിടെ ഒരു മോഹന്‍ലാല്‍ അത്തരം കൊത്തളങ്ങളില്‍ നിന്നു പുറത്തിറങ്ങി ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ മുട്ടി ഉരുമ്മി ഇഴുകി ചേര്‍ന്നു വിയര്‍പ്പു തൊട്ട് ഇതേ ആചാരങ്ങളുടെ പുറത്തുള്ള ഉത്സവപ്പറമ്പുകളില്‍ ഇറങ്ങി അറുമാദി ക്കുകയാണ്. അത്തരം ഉത്സവങ്ങളുടെ ആഘോഷങ്ങളുടെ കുതിര കോലം തുള്ളുന്ന ലഹരിയിലൂടെ ആറാടുന്ന മിസ്റ്റിക്ക് ആയ കളര്‍ഫുള്‍ ആയ ഒരു സ്പിരിച്വല്‍ കമ്യൂണിക്കേഷന്‍ ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഉള്ള് നിറക്കുന്ന ട്രിപ്പ് അടിപ്പിക്കുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഫ്രെയിമുകള്‍ തരുന്നുണ്ട്. ഫ്രഞ്ച് സിനിമ ആയ അഥീനയില്‍ ആള്‍ക്കൂട്ടത്തിന്റെ ഒറ്റ ഷോട്ടിലുള്ള വയലന്‍സ് അതിന്റെ തുടക്കത്തില്‍ വല്ലാത്ത ഗൂസ്ബംസ് ഉണ്ടാക്കുന്നുണ്ട്. അത് കൃത്യമായ ഒരു പൊളിറ്റിക്കല്‍ പ്ലോട്ട് ആയിരുന്നു. ഇവിടെ ഗോദയിലും ഉത്സവപ്പറമ്പുകളിലും യുദ്ധങ്ങളിലും മറ്റും ശരീങ്ങള്‍ ആര്‍ത്തലച്ചു ഉയിര്‍ക്കുന്ന ആഹ്ലാദങ്ങള്‍ക്ക് അടിയിലാണ് തൊട്ടുകൂടായ്മായൊക്കെ തകര്‍ത്ത് വെക്കുന്ന പൊളിറ്റിക്കല്‍ ഫിലോസഫി തെളിഞ്ഞു വരുന്നത്. ലൂസിഫര്‍ എന്ന സിനിമയില്‍ പോലും മോഹന്‍ലാലിന്റെതായി ആള്‍കൂട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ അദ്ദേഹത്തിന്റെ കാരക്ടര്‍ ദൃശ്യതയില്‍ മനുഷ്യരോടു കൃത്യമായ അകലം പാലിച്ചിരുന്നു. പക്ഷേ, മലൈക്കോട്ടൈ വാലിബന്‍ പലതരം മനുഷ്യര്‍ അത് 'നല്ലവര്‍' ആയാലും 'ചീത്ത' ആയാലും മനുഷ്യര്‍ യുദ്ധത്തിലും ആഘോഷങ്ങളിലും എല്ലാം ഇഴുകി ചേരുന്നു എന്ന കാഴ്ച രസകരമാണ്. അത് നടക്കുന്നത് ആരാധനയുടെ പ്രതിഷ്ഠകളുടെ ഇടങ്ങളില്‍ അല്ല പക്ഷേ അതിനു പുറത്തുള്ള ഉത്സവങ്ങളില്‍ മനുഷ്യര് കൂടി ഇടപഴകി നൃത്തം ചെയ്തു കുരുമുളകിട്ട് വാറ്റിയ റാക്ക് കൂടിക്കുമ്പോഴൊക്കെ ആണ്. ഒരുപക്ഷേ ഉത്സവങ്ങളില്‍ ഏറ്റവും വലിയ ആഹ്ലാദങ്ങള്‍ ശരീരം ഉപയോഗപ്പെടുത്തി ഒരുമിച്ച് വിയര്‍ത്തു ആഘോഷിക്കുന്ന മനുഷ്യര്‍ക്ക് ഉള്ള ഒരു ട്രീറ്റ് ആണ് ഈ സിനിമ. കുതിര കോലം വഹിച്ചു കൊണ്ട് പോകുന്ന ഉത്സവ ദൃശ്യങ്ങളിലെ മുഖംമൂടി വെച്ച മനുഷ്യരുടെ ശരീരങ്ങള്‍ കൂടി നിറഞ്ഞു കൊണ്ട് മഞ്ഞ നിറം വാരിയെറിഞ്ഞ് കൊണ്ടുള്ള ഒരു ഷോട്ടിന്റെ ഫ്രെയിമിങ് തന്നെ ഇത്തരം സ്പിരിച്വല്‍ കള്‍ച്ചറിന്റെ അതി മനോഹരമായ ഡയറക്‌റ്റോറിയല്‍ എക്‌സിബിഷനിസം ആണ്. അത് കാണി ആയ എനിക്ക് തന്ന ഒരു ലഹരി വേറെ ലെവലും ആണ്.

ഒരു രാത്രിയില്‍ അയ്യനാര്‍ തീ കായുമ്പോള്‍ ചിന്ന പയ്യന്‍ തൊട്ടടുത്ത് നിന്നു ആ ചെറുപ്പക്കാരന്റെ ഓടക്കുഴല്‍ വിളി, രാത്രിയിലെയും പകലിലെയും കാളവണ്ടി യാത്രകള്‍, വിശാലമായ ഭൂമികള്‍, മലൈക്കോട്ടൈയില്‍ പീരങ്കി വെടിപൊട്ടുന്ന ദൃശ്യങ്ങലൂടെ ലോങ് ഷോട്ടുകളൊക്കെ രസകരമാണ്. ചതി എന്ന സംഗതിയെ ഒരു സൂചിയുടെ മുനയില്‍ വിഷം ചേര്‍ത്തു കുത്താന്‍ പോകുന്ന സൂത്തിങ് ആയ ശബ്ദത്തിലൂടെ പോകുന്ന ക്ലോസ് ഷോട്ടുള്ള, ഒരു കളരി തകരുന്ന ലൊ അങ്കിള് ഷോട്ടുള്ള, പീരങ്കി പൊട്ടിക്കുന്ന പോര്‍ച്ചുഗല്‍ പെണ്ണുങ്ങളുടെ വയലന്‍സിന്റെ ക്ലോസ് ഷോട്ടുള്ള ഒരു സിനിമ നാടകം എന്ന സാങ്കേതത്തിലേക്ക് ചുരുക്കി വായിക്കുന്നതിനോടൊന്നും പറയാന്‍ പറ്റില്ല.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ഇറങ്ങിയ 'വിഷ്ണുലോകം' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഒരു നാടോടി ആയ സൈക്കിള്‍ യജ്ഞക്കാരന്‍ ആയി അഭിനയിക്കുന്നത്. ക്ഷയിച്ച തറവാടിന്റെ കഷ്ടപ്പാടിലേക്ക് ക്യാമറ വെച്ച ആ സിനിമയില്‍ കാണാന്‍ രസമുള്ളത് കുറച്ചു പാട്ടും പിന്നെ സൈക്കിള്‍ യജ്ഞങ്ങളും ഒക്കെ ആയിരുന്നു. ഇവിടെ നാടോടി എന്ന സങ്കല്‍പത്തിനെ വേറൊരു തരത്തില്‍ തൊങ്ങലു കൂട്ടി ഒരു യോദ്ധാവ് ആയി വിജയം ലഹരി ആക്കിയ ഒരു വാലിബന്‍ ആയാണ് മോഹന്‍ലാലിന്റെ കഥാപാത്രം പേര്‍ഫോം ചെയ്യുന്നത്. ഒരു അധികാരവും അയാളെ സംബന്ധിച്ച് അയാളെ തൊട്ട് പോകുന്നില്ല. ലൈംഗീകത, കഥകള്‍, കാളവണ്ടി യാത്രകള്‍, കോഴി പൊരിച്ചതും കൂട്ടിയുള്ള ഊണ് കഴിക്കല്‍, റാക്ക് കുടി, മല്ലയുദ്ധം, ആള്‍ക്കൂട്ടങ്ങള്‍ എല്ലാം ലഹരി ആയ അപാരമായ ഒരു മിസ്റ്റിക് നാടോടി മനുഷ്യന്‍. അതേസമയം അയാള്‍ കണ്ടതെല്ലാം പൊയ് എന്ന രീതിയില്‍ ബന്ധങ്ങളിലേക്കും ബന്ധനങ്ങളിലേക്കും ഒക്കെ ചിലപ്പോള്‍ എടുത്തിടുന്നുമുണ്ട്. തന്റെ രൂപവും ശരീരവും ആക്ടിങ് ബ്രില്യന്‍സും തികഞ്ഞ ഒരു മോഹന്‍ലാല്‍ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണാന്‍ കഴിയുന്നത്. അയാള്‍ തന്നെ ചങ്ങലക്കിട്ട തൂണ് തകര്‍ക്കുമ്പോഴും ഒരു അതിഭാവുകത്വവും തോന്നാത്തത് ആ ഒരു ലോകത്തിലേക്ക് നമ്മള്‍ കടന്നുകയറുന്നത് കൊണ്ടാണ്. നമ്മളെ ആയാളുടെയും അയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കുറെ മനുഷ്യരുമായും ചേര്‍ത്ത് വെക്കുന്ന അപാരമായ മാജിക് ലിജോ ജോസ് എന്ന സംവിധായകന്‍ ഈ സിനിമയുടെ മാസ്മരികമായ ദൃശ്യങ്ങളിലൂടെ കാണിക്കുന്നുമുണ്ട്.


ബൊളീവിയന്‍ സിനിമ ആയ 'ഉടാമ' Utama (2022) യിലൊക്കെ ആണ് ഇത്രയും മനോഹരമായ ലോങ് ഷോട്ടുകളും ദൃശ്യപരതയുമൊക്കെ അടുത്ത കാലത്ത് കാണാന്‍ കഴിഞ്ഞത്. ഒറ്റപ്പെട്ട മരങ്ങളും ചുള്ളിക്കമ്പുകളും ഒക്കെ കാഴ്ച എന്നതിനപ്പുറം ഉള്ളിലേക്ക് ഇരച്ചു കയറുന്നതാണ്. നാടോടികള്‍ ആയ മനുഷ്യര്‍ മാത്രമല്ല, ഇതിലെ കാളകളും ഭൂമിയും ഒറ്റപ്പെട്ട മരങ്ങളും കോട്ടകളും എന്തിന് അതിലെ റാക്കും കാമവും എല്ലാം ഇതിലെ കഥാപാത്രങ്ങളാണ്. ഈ ഷോട്ടുകളിലേക്ക് മനുഷ്യരെ പ്ലേസ് ചെയ്തു നിര്‍ത്തിയ ദൃശ്യങ്ങളുടെ മനോഹാരിത അപാരമാണ്. മല്ല യുദ്ധങ്ങളിലും കളരി തകര്‍ക്കുന്ന സീനുകളിലും ഇത്തരം പ്ലെയ്‌സിങ്ങുകള്‍ അഭിനേതാക്കള്‍ക്ക് വിളയാടാന്‍ അതി ഗംഭീരമായ സ്‌പേസ് കൊടുക്കുന്നുണ്ട്. അതുപോലെ ആഘോരികള്‍ ആയ മനുഷ്യരുടേത് പോലുള്ള തുള്ളലുകളും അപര ലിംഗ സ്വത്വങ്ങളും ഒക്കെ പേര്‍ഫോം ചെയ്യുന്നത് രസകരമാണ്. ഒരു രാത്രിയില്‍ അയ്യനാര്‍ തീ കായുമ്പോള്‍ ചിന്ന പയ്യന്‍ തൊട്ടടുത്ത് നിന്നു ആ ചെറുപ്പക്കാരന്റെ ഓടക്കുഴല്‍ വിളി, രാത്രിയിലെയും പകലിലെയും കാളവണ്ടി യാത്രകള്‍, വിശാലമായ ഭൂമികള്‍, മലൈക്കോട്ടൈയില്‍ പീരങ്കി വെടിപൊട്ടുന്ന ദൃശ്യങ്ങലൂടെ ലോങ് ഷോട്ടുകളൊക്കെ രസകരമാണ്. ചതി എന്ന സംഗതിയെ ഒരു സൂചിയുടെ മുനയില്‍ വിഷം ചേര്‍ത്തു കുത്താന്‍ പോകുന്ന സൂത്തിങ് ആയ ശബ്ദത്തിലൂടെ പോകുന്ന ക്ലോസ് ഷോട്ടുള്ള, ഒരു കളരി തകരുന്ന ലൊ അങ്കിള് ഷോട്ടുള്ള, പീരങ്കി പൊട്ടിക്കുന്ന പോര്‍ച്ചുഗല്‍ പെണ്ണുങ്ങളുടെ വയലന്‍സിന്റെ ക്ലോസ് ഷോട്ടുള്ള ഒരു സിനിമ നാടകം എന്ന സാങ്കേതത്തിലേക്ക് ചുരുക്കി വായിക്കുന്നതിനോടൊന്നും പറയാന്‍ പറ്റില്ല. അതുപോലെ 'ഈ മ യൗ' വില്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഒരു ഉത്സവത്തിന് കുതിരകോലം കൊണ്ടു പോകുന്ന ലോങ് ഷോട്ടുകള്‍ ഒക്കെ പൊളിയാണ്. അതുപോലെ ചില മരണങ്ങളിലെ ബാക്ക്ഗ്രൗണ്ടിലെ ശബ്ദങ്ങളും വല്ലാത്ത മിസ്റ്റിക്കല്‍ ടോണില്‍ ആണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്.


വിദേശ അധികാരങ്ങളോട് മലൈക്കോട്ടൈയില്‍ വെച്ചു നടത്തുന്ന നാടോടികളുടെ യുദ്ധം, വെടിവെപ്പ്, ഗോദയിലെ യുദ്ധം ഒരു പക്ഷേ മലയാള സിനിമ ഇന്നുവരെ കാണാത്ത അത്ര വ്യത്യസ്തമായ ദൃശ്യ അനുഭവവും ആയിരിക്കും. കറുത്ത മനുഷ്യര്‍ ജയിലൊക്കെ തകര്‍ത്ത് 'കൊഞ്ചം അങ്കെ പാര്‍' എന്നു പറയുമ്പോഴുള്ള വെടിവെപ്പും യുദ്ധവും വയലന്‍സും അത് സൗന്ദര്യാത്മകമാണ്. ഒരു ദേശവും സ്വന്തമായി ഇല്ലാത്ത നാടോടികള്‍ ആയ മനുഷ്യര്‍ അവിടെയും തങ്ങളുടെ ശരീങ്ങള്‍ ടൂളുകള്‍ ആക്കിക്കൊണ്ട് പൊളിക്കുകയാണ്. അവിടെയും ശരീരങ്ങള്‍ കൂട്ടമായി ഒരുമിച്ച് നില്‍ക്കുമ്പോഴുള്ള കാഴ്ചയുടെ ആഹ്ലാദങ്ങള്‍ വേറെ ആണ്. അതുപോലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് കൊടുത്ത ബി.ജി.എമ്മിന്റെ വ്യത്യസ്തത ഈ സിനിമയെ വളരെയധികം ഫ്രഷ് ആക്കുന്നുമുണ്ട്. കണ്ടതെല്ലാം പൊയ് ഇനി കാണ്‍പത് നിജം എന്നത് മലയാള സിനിമയുടെ ചരിത്രത്തിനോടുള്ള വര്‍ത്തമാനം കൂടി ആണ്. നിജം ആണോ അല്ലയോ എന്നതല്ല, ഇനിയും ദൃശ്യപരതയില്‍ മലയാള സിനിമ പലതും കാണും എന്നു ഒരു സൂചന ഈ സിനിമ നല്‍കുന്നുമുണ്ട്. അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഞെട്ടിച്ച ഒരു ദൃശ്യ അനുഭവം നല്‍കിയത് 'ആത്മപാംഫ്‌ലെട്ട്' എന്നൊരു മറാത്തി സിനിമ ആയിരുന്നു. ഒരു കോമിക് ഫ്‌ലിക്ക. അതിനു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഞെട്ടിച്ചത് 'മലൈ ക്കോട്ടൈ വാലിബന്‍' തന്നെയാണ്. ഒറ്റ പ്രാര്‍ഥനയെ ഉള്ളൂ ലിജോ ജോസ് ഒരിക്കലും ഇംപ്രസ് ചെയ്യാന്‍ ശ്രമിക്കരുത്.


Similar Posts